ADMISSION, APPLICATION, EDUCATION, GOVERNMENT, STUDENTS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ADMISSION, APPLICATION, EDUCATION, GOVERNMENT, STUDENTS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ജൂൺ 11, ബുധനാഴ്‌ച

LBS Kerala Nursing & Allied Health Sciences Admission 2025: Apply Now

Nursing and Allied Health Sciences Admission 2025

ADMISSION TO PROFESSIONAL DEGREE COURSE IN NURSING AND ALLIED HEALTH SCIENCES

Kerala Career Blog Logo

പ്രൊഫഷണൽ നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷ

Application Details

ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് അസ്ലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം. അപേക്ഷാ ഫീസ് ഒടുക്കേണ്ട അവസാനതീയതി 2025 ജൂൺ 13 വരെ നീട്ടിയിരിക്കുന്നു.

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്യുപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോ‌സ്മെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് ഒടുക്കുന്നത് 2025 ജൂൺ 13 വരെയും അപേക്ഷാഫീസ് ഒടുക്കിയവർക്ക് ഓൺലൈനായി ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാവുന്നതുമാണ്.

How to Apply

അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ജൂൺ 17 വരെ. പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

2025-26 അദ്ധ്യയന വർഷത്തെ സർക്കാർ,സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ

Application Fee

ജനറൽ വിഭാഗത്തിന് 800 രൂപ

എസ്. സി. എസ്. റ്റി വിഭാഗത്തിന് 400 രൂപ

ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള പേജിൽ വിശദമായി കൊടുത്തിട്ടുണ്ട്.

അപേക്ഷാഫീസ് ഒടുക്കുന്നത് 2025 ജൂൺ 13 വരെയും അപേക്ഷാഫീസ് ഒടുക്കിയവർക്ക് ഓൺലൈനായി ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാവുന്നതുമാണ്.

Additional Information

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

Official Website :

കൂടുതൽ വിവരങ്ങൾക്ക് : |

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് :

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 മേയ് 29, വ്യാഴാഴ്‌ച

Afzal Ul Ulama Calicut University Admission 2025-26: Application Details

Kerala Career Blog Logo

അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) 2025-26 അപേക്ഷ – കാലിക്കറ്റ് യൂണിവേഴ്സിറ്റി

അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) കോഴ്സ് പ്രവേശനം 2025

കാലിക്കറ്റ് സർവ്വകലാശാല 2025-26 അധ്യയന വർഷത്തിലേക്കുള്ള അഫ്‌സൽ -ഉൽ -ഉലമ (പ്രിലിമിനറി ) കോഴ്സിലേക്കുള്ള (പ്ലസ് ടു ഹ്യൂമാനിറ്റീസ് തത്തുല്യ കോഴ്‌സ്) ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാനതിയ്യതി 05.06.2025.

അപേക്ഷ ഫീസ്

SC/ST 205/- രൂപ, മറ്റുള്ളവർ 495/- രൂപ

ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്സ്‌വേർഡും മൊബൈൽ ഫോണിൽ ലഭ്യമാക്കുന്നതിന് വേണ്ടി അപേക്ഷകർ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ്റെ തുടക്കത്തിൽ മൊബൈൽ ഫോൺ നമ്പർ ശരിയായി നൽകാത്തതിനാൽ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ ഫോൺ നമ്പർ ഓ ടി പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടേതോ, അല്ലെങ്കിൽ രക്ഷിതാവിൻ്റെയോ മൊബൈൽ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്തു് നൽകാവൂ തുടർന്ന് മൊബൈൽ ഫോണിൽ ലഭിച്ച CAP ID യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌തു അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്.

അപേക്ഷ ഫീസ് അടച്ചതിനു ശേഷം പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്, പ്രിൻ്റൗട്ട് എടുക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാവുകയുള്ളു. ശേഷം എന്തെങ്കിലും തിരുത്തലുകൾ വരുത്തുന്നതിന് വേണ്ടി Edit സൗകര്യം ഉപയോഗിക്കുന്നവർ വീണ്ടും വിവരങ്ങൾ നൽകി അപേക്ഷ പൂർത്തീകരിച്ചു പുതിയ പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്, അല്ലാത്ത പക്ഷം അലോട്ട്മെന്റ്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതാണ്. പ്രിൻ്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പ്രവേശന യോഗ്യത

എസ്.എസ്.എൽ.സി. ടി.എച്ച്.എസ്. എൽ.സി. (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങിയ സ്ക്രീമുകളിൽ പരീക്ഷ ജയിച്ചവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എസ്.എസ്.എൽ.സി.ക്ക് തുല്യമായ പരീക്ഷ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡോ തത്തുല്യമായ മാർക്കോ വാങ്ങി ഉന്നതപഠനത്തിനു യോഗ്യത നേടിയിരിക്കണം. എസ്.എസ്.എൽ.സി. പഴയ സ്ക്രീമിൽ പരീക്ഷ എഴുതിയവരുടെയും, ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണ്ണയം നിലവിലില്ലാത്ത മറ്റു സ്ക്രീമുകളിൽ പരീക്ഷ എഴുതിയവരുടേയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും പ്രവേശനത്തിനു പരിഗണിക്കുന്നത്. കേരള സിലബസിനു പുറമെയുള്ള അപേക്ഷകർ വിവിധ വിഷയങ്ങളുടെ ഓരോ പേപ്പറിനും അതാത് ബോർഡുകൾ വിജയിക്കാൻ നിശ്ചയിച്ചിട്ടുള്ള മിനിമം മാർക്ക് നേടിയിരിക്കണം.

അപേക്ഷകർക്ക് 2025 ജൂൺ മാസം ഒന്നിന് പതിനഞ്ച് വയസ് പൂർത്തിയായിരിക്കണം. എന്നാൽ ഇരുപത് വയസ് കഴിയാൻ പാടില്ല. കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോർഡുകളുടെ പരിക്ഷകൾ വിജയിച്ച അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറുമാസം വരെ ഇളവ് അനുവദിക്കുന്നതാണ്. കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി വിജയിച്ച അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ആറുമാസം വരെ ഇളവ് അനുവദിക്കുന്നതാണ്. പട്ടിക ജാതി/പട്ടിക വർഗവിഭാഗത്തിൽപെട്ട അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷം വരെ ഇളവ് അനുവദിക്കും. അന്ധരോ, ബധിരരോ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരോ ആയവർക്ക് ഇരുപത്തിയഞ്ച് വയസ് വരെ അപേക്ഷിക്കാം.

പ്രധാന തിയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 05

ഫോൺ : 0494 2407016, 2407017, 2660600