ASWASAKIRANAM LIFE CERTIFICATE KERALA
ആശ്വാസകിരണം- ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള ലൈഫ് സർട്ടിഫിക്കറ്റ് ആഗസ്റ്റ് 15 നകം സമർപ്പിക്കണം
സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയിലൂടെ നിലവിൽ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്താക്കൾ തുടർധനസഹായം ലഭിക്കുന്നതിനായി നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള (ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തിയ) ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ടോ, എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിലേക്ക് സാധാരണ പോസ്റ്റിലോ നൽകണം. നിശ്ചിത തീയതിക്കകം സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് കുടിശിക അനുവദിക്കില്ല, മാർച്ച് 31 ന് ശേഷം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർ വീണ്ടും സമർപ്പിക്കേണ്ടതില്ല. വിവരങ്ങൾക്ക് 0471-2341200, 1800-120-1001 (ടോൾഫ്രീ).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ആഗസ്റ്റ് 15
Additional Information
കൂടുതൽ വിവരങ്ങൾക്ക് : ഫോൺ : 0471-2341200, 1800 120 1001.
Disclaimer
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

