EXAM എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
EXAM എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

SET Exam 2026: Kerala State Eligibility Test Application Details (Malayalam)

Kerala Career Blog Logo

SET (സംസ്ഥാന എലിജിബിലിറ്റി ടെസ്റ്റ്) അപേക്ഷ - മലയാളം

സംസ്ഥാന എലിജിബിലിറ്റി ടെസ്റ്റ് (SET) ജനുവരി - 2026

എന്താണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET)?

ഹയർസെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്).

ജനുവരി 2026 സെറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 നവംബർ 28 വരെ അപേക്ഷിക്കാം.

യോഗ്യത

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്‌-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്‌. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ്‌ കോഴ്സുകൾ വിജയിച്ചവരെ സെറ്റിന്‌ പരിഗണിക്കുന്നതാണ്‌. എസ്‌.സി./എസ്‌.ടി, വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന്‌ 5% മാർക്കിളവ്‌ അനുവദിച്ചിട്ടുണ്ട്‌.

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർ ശ്രദ്ധിക്കുക:

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ പറയുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

  • സർക്കാരിലെ സ്വയംഭരണ സ്ഥാപനമാണ് പരീക്ഷ നടത്തുന്നത്. General വിഭാഗത്തിൽ പെട്ടവർക്ക് 1300 രൂപയും, SC/ST/PWD വിഭാഗക്കാർക്ക് 750 രൂപയും എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.
  • അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെക്കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 1)പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. 2)അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരി ക്കണം.
  • മേൽ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എ ഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായ തായി പരിഗണിക്കുന്നതല്ല.

അപേക്ഷിക്കേണ്ട രീതി

ഈ പരീക്ഷയ്ക്ക് ഓൺലൈനായി 29/10/2025 മുതൽ 28/11/2025 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈനായി ഒടുക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ (2024 ഒക്ടോബർ 30 നും 2025 നവംബർ 28 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺ ലൈൻ അപേക്ഷയോടൊപ്പം ഡിസംബർ 8 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെൻ്ററിൽ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ 'ഓൺ ലൈൻ' ആയി രജിസ്റ്റർ ചെയ്‌തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്.

*കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

പ്രധാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 നവംബർ 28

കൂടുതൽ വിവരങ്ങൾ

Official Website:

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് യാതൊരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ രേഖപ്പെടുത്തുക."

2025 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

UGC NET Online Registration 2025: Apply Now! | Exam Details & Dates

Kerala Career Blog Logo

UGC NET പരീക്ഷാ അപേക്ഷ

UGC - NET ഡിസംബർ 2025

യു.ജി.സി നെറ്റ് പരീക്ഷ രജിസ്ട്രേഷൻ

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.‌ടി‌.എ) യു‌.ജി.‌സി നെറ്റ് ഡിസംബർ 2025 പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ഒക്ടോബർ 07 മുതൽ നവംബർ 07 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ ഒക്ടോബർ ഏഴിന് ആരംഭിച്ചു. ഷെഡ്യൂൾ പ്രകാരം അപേക്ഷിക്കാനും അപേക്ഷ ഫീസ് അടക്കാനുമുള്ള അവസാന തീയതി 2025 നവംബർ ഏഴ് രാത്രി 11:50 വരെയാണ്. അപേക്ഷ തിരുത്തൽ വിൻഡോ 2025 നവംബർ 10 മുതൽ 12 വരെ തുറന്നിരിക്കും. ഇത് അപേക്ഷകർക്ക് സമർപ്പിച്ച ഫോമുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുവദിക്കുന്നു. പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ്, സ്ഥലം എന്നിവ എൻ.‌ടി‌.എ പിന്നീട് പ്രഖ്യാപിക്കും.

യു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി) മോഡിൽ 85 വിഷയങ്ങളിലേക്കാണ് നടത്തുക. ഇന്ത്യൻ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്) നൽകുന്നതിനുമുള്ള യോഗ്യത ദേശീയതല പരീക്ഷയിലൂടെ നിർണയിക്കപ്പെടുന്നു. അപേക്ഷ ഫീസ് വിഭാഗങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ജനറൽ (അൺറിസർവ്ഡ്) വിദ്യാർഥികൾ 1,150 രൂപയും ജനറൽ-ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങളിൽപ്പെട്ടവർ 600 രൂപയും അടക്കണം. എസ്‌.സി, എസ്.ടി, പി.ഡബ്ല്യു.ഡി, ട്രാൻസ്ജെൻഡർസ് എന്നിവർക്ക് 325 രൂപയാണ് ഫീസ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് അല്ലെങ്കിൽ യു.പി.ഐ വഴി ഓൺലൈനായി പണമടക്കാം.

രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് UGC NET ഡിസംബർ 2025 രജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. ആദ്യം അടിസ്ഥാന വിവരങ്ങൾ നൽകി പാസ്‌വേഡ് കൊടുത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. അതിനുശേഷം വ്യക്തിഗത, അക്കാദമിക് വിശദാംശങ്ങൾ സഹിതം അപേക്ഷ ഫോം പൂരിപ്പിക്കാനും, സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യാനും, പരീക്ഷ ഫീസ് അടക്കാനും കഴിയും. പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് എടുത്ത് വെക്കാം.

രാജ്യത്തെ സർവകലാശാലകൾ, കോളേജുകൾ എന്നിവയിലേക്കുള്ള അധ്യാപനത്തിനും ഗവേഷണത്തിനുമുള്ള യോഗ്യതാ പരീക്ഷയാണ് UGC NET

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 'ജൂനിയർ റിസർച്ച് ഫെലോഷിപ്പ്', 'അസിസ്റ്റൻ്റ് പ്രൊഫസർ' യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവ നടത്തും. OMR (പേന & പേപ്പർ) മോഡ് ഉപയോഗിച്ച് 83 വിഷയങ്ങളിൽ പ്രോഗ്രാമുകൾ. പരീക്ഷയിൽ രണ്ട് പേപ്പറുകൾ ഉൾപ്പെടുന്നു, രണ്ടും ഒബ്ജക്റ്റീവ്-ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. 
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക. 
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 നവംബർ 07

2025 ജൂലൈ 20, ഞായറാഴ്‌ച

KTET 2025: Kerala Teacher Eligibility Test - Exam Date, Application, & Details

Kerala Career Blog Logo

KERALA TEACHER ELIGIBILITY TEST – JUNE 2025 MALAYALAM

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് KTET ജൂൺ 2025 വിജ്ഞാപനം.

കെ-ടെറ്റ് ജൂൺ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/07/2025 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. കൂടാതെ 03/07/2025 മുതൽ 10/07/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് ആയത് തിരുത്തുന്നതിനുള്ള അവസരം 15/07/2025 വരെയുള്ള തീയതിയിൽ ലഭ്യമാണ്. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി. യും നൽകി ഓൺലൈനായി ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഈ അവസരത്തിൽ നിർദ്ദിഷ്ട‌ മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജ‌ക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണെന്ന് അറിയിക്കുന്നു.

2009-വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ.ആക്ട്) അധ്യാപകരുടെ നിയമനകാര്യത്തിൽ നിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അധ്യാപകരായി നിയമിക്കപ്പെടുന്ന വ്യക്തികൾക്ക് അധ്യയനത്തിൻ്റെ എല്ലാ നിലയിലുമുള്ള വെല്ലുവിളികളെ സമർത്ഥമായി നേരിടുവാനുള്ള അത്യാവശ്യ അഭിരുചിയും കഴിവും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ അധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിർണ്ണയിക്കുന്നതിനായിനടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.

വിഭാഗം I Category I -ലോവർ പ്രൈമറി ക്ലാസ്സുകൾ

വിഭാഗം II Category II -അപ്പർ പ്രൈമറി ക്ലാസ്സുകൾ

വിഭാഗം III Category III -ഹൈസ്‌കൂൾ ക്ലാസ്സുകൾ

വിഭാഗം IV Category IV- ഭാഷാ അധ്യാപകർ- അറബി, ഹിന്ദി, സംസ്കൃതം, ഉറുദു- യു.പി തലം വരെ , സ്പെഷ്യലിസ്റ്റ് അധ്യാപകർ (ആർട്ട് & ക്രാഫ്റ്റ്, കായിക അധ്യാപകർ)

എന്നിങ്ങനെ നാല് വിഭാഗത്തിലാണ് പരീക്ഷ നടത്തുന്നത്

ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതാ മാനദണ്‌ഡങ്ങൾ വിശദമായി വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

ഓരോ വിഭാഗത്തിലും അപേക്ഷാഫീസ് 500/- (അഞ്ഞൂറ് രൂപ മാത്രം) രൂപയാണ്. പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവർക്കും ഫീസ് 250/- (ഇരുനൂറ്റി അമ്പത് രൂപ മാത്രം) ആയിരിക്കും.

ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു. അപേക്ഷയുടെ പ്രിൻ്റൗട്ട്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാഭവനിലേക്ക് അയ‌യ്ക്കേണ്ടതില്ല

പരീക്ഷാഭവൻ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രത്തിൻ്റെ പേര് ഹാൾടിക്കറ്റിലൂടെ അറിയിക്കും.

ഓർമ്മിക്കേണ്ട ദിവസങ്ങൾ

  • ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി : 03/07/2025
  • ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി :10/07/2025
  • ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി : 10/07/2025
  • വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി : 14/08/2025

പരീക്ഷാ ടൈംടേബിൾ

  • കാറ്റഗറി-1 23/08/2025 ശനി 10.00 am-12.30 pm 2 1/2 മണിക്കൂർ
  • കാറ്റഗറി-2 23/08/2025 ശനി 2.00 pm-4.30 pm- 2 1/2 മണിക്കൂർ
  • കാറ്റഗറി-3 24/08/2025 ഞായർ 10.00 am-12.30 pm- 2 1/2 മണിക്കൂർ
  • കാറ്റഗറി-4 -24/08/2025 -ഞായർ 2.00 pm- 4.30 pm 2 1/2 മണിക്കൂർ

കെ.ടെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1. ഒരു അപേക്ഷാര്‍ത്ഥി എത്ര കാറ്റഗറി എഴുതുന്നതിനും ഒരു പ്രാവശ്യം മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുളളൂ. പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

2. അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കുക.

3. അപേക്ഷാര്‍ത്ഥിയുടെ പേര്, ജനനതീയതി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, കാസ്റ്റ്, കാറ്റഗറി, ഭിന്നശേഷി സംവരണം മുതലായ എല്ലാ വിവരങ്ങളും കൃത്യമായി തെറ്റുകൂടാതെ രേഖപ്പെടുത്തേണ്ടതാണ്.

4. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഫോട്ടോ ചുവടെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാവുന്നതാണ്.

  • ഫോട്ടോയില്‍ പരീക്ഷാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തേണ്ടേതില്ല.
  • ഫോട്ടോയില്‍ KPSC, മറ്റു സീലുകള്‍ എന്നിവ രേഖപ്പെടുത്താന്‍ പാടില്ല.
  • ഫോട്ടോയുടെ Background plane ആയിരിക്കണം.
  • ഫോട്ടോ വ്യക്തമായിരിക്കണം.
  • സെല്‍ഫി പാടില്ല.
  • പുതിയ ഫോട്ടോ മാത്രം അപ്‌ലോഡ് ചെയ്യാന്‍ അപേക്ഷാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്.

5. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ നിന്നും നിര്‍ബന്ധമായും ഒരു ഐഡിന്റിറ്റി കാര്‍ഡ് സെലക്ട് ചെയ്ത് ആയതിന്റെ നമ്പര്‍ രേഖപ്പെടുത്തേണ്ടതും പ്രസ്തുത ഐ.ഡി. കാര്‍ഡിന്റെ അസ്സല്‍ പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍ക്ക് പരിശോധനയ്ക്കായി നല്‍കേണ്ടതും ഐ.ഡി. കാര്‍ഡ് ഹാജരാക്കാത്തവരെ പരീക്ഷയെഴുതുവാന്‍ അനുവദിക്കുന്നതുമല്ല.

6. അപേക്ഷയിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം മാത്രം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കുക.

7. പരീക്ഷാ ഫീസ് ഓണ്‍ലൈന്‍ മുഖാന്തിരം എസ്.ബി.ഐ. ഇ-പേയ്‌മെന്റ് വഴി ഒടുക്കാവുന്നതും ഫൈനല്‍ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

8. ആപ്ലിക്കേഷന്‍ നമ്പര്‍, ആപ്ലിക്കേഷന്‍ ഐ.ഡി. എന്നിവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും തുടര്‍ന്ന് വരുന്ന പ്രൊഫൈല്‍ സേവനങ്ങള്‍ക്ക് ആയത് ആവശ്യമുളളതുമാണ്.

9. ഫീസ് സംബന്ധിച്ചുളള പരാതികള്‍ക്ക് അവരവരുടെ മാതൃബാങ്കുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്നതാണ്.

10. വിജ്ഞാപനം വ്യക്തമായി വായിച്ച് മനസ്സിലാക്കി കൃത്യമായ യോഗ്യത ഉണ്ടെന്ന് കാണുന്നപക്ഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. കെ.ടെറ്റ് പരീക്ഷകള്‍ക്ക് മുന്നോടിയായി അപേക്ഷാര്‍ത്ഥികള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിക്കപ്പെടാത്തതിനാല്‍ കൃത്യമായ അടിസ്ഥാന യോഗ്യത ഉണ്ടെങ്കില്‍ മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതും പരീക്ഷ വിജയിച്ച് കഴിഞ്ഞാലും വിജ്ഞാപന പ്രകാരം യോഗ്യത ഉളളതായി കാണാത്തപക്ഷം അപേക്ഷകനെ/അപേക്ഷകയെ കെ.ടെറ്റ് വെരിഫിക്കേഷന്‍ നടത്തി കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ ് അനുവദിച്ച് നല്‍കാത്തതുമാണ്.

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലോ പരീക്ഷ കമ്മീഷണര്‍ തലത്തിലോ ഉണ്ടാകുന്ന പുതിയ ഉത്തരവുകൾ നോട്ടിഫിക്കേഷനിലെ വ്യവസ്ഥകള്‍ക്ക് മാറ്റം ഉണ്ടാകാവുന്നതാണ്.

പ്രായ പരിധി

കെ-ടെറ്റ് പരീക്ഷ എഴുതുന്നതിന് പ്രായപരിധി ഇല്ല.

പരീക്ഷാ ഷെഡ്യൂൾ

വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള അത്തരത്തിലുണ്ടാകുന്ന മാധ്യമങ്ങളിലൂടെയും വിവരങ്ങളിൽ മാറ്റം വരാവുന്നതാണ്. മാറ്റങ്ങൾ പത്രങ്ങളിലൂടെയും മറ്റ് പരീക്ഷാഭവൻ്റെ ഇലക്ട്രോണിക് വെബ്സൈറ്റിൽ അറിയിക്കുന്നതാണ്.

ചോദ്യപേപ്പറിൻ്റെ ഭാഷയും മാധ്യമവും

കാറ്റഗറി 1, 2, 4 (ഭാഷ ഒഴികെ) ചോദ്യപേപ്പറുകൾ രണ്ട് ഭാഷകളിൽ (മലയാളത്തിലും ഇംഗ്ലീഷിലും) ഉണ്ടായിരിക്കും. കാറ്റഗറി 3 ൻ്റെ ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രമായിരിക്കും നൽകുക (ഭാഷാവിഷയങ്ങൾ ഒഴികെ)

പരീക്ഷാ കേന്ദ്രങ്ങൾ

കേരളത്തിലെവിടെയും പരീക്ഷാ കേന്ദ്രങ്ങൾ തീരുമാനിക്കുന്നതിനുള്ള അധികാരം പരീക്ഷാ സെക്രട്ടറിയ്ക്ക് ഉണ്ട്. അപേക്ഷകന് പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ഓൺലൈൻ സമർപ്പിക്കുമ്പോൾ നൽകിയിട്ടുണ്ട്. പരീക്ഷാകേന്ദ്രം ഹാൾടിക്കറ്റിൽ ലഭ്യമാക്കുന്നതാണ്.

പരീക്ഷാ ഫീസ്:

ഓരോ കാറ്റഗറി പരീക്ഷയ്ക്കും അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗത്തിന് 500/- രൂപയും, എസ്.സി./എസ്.ടി/ഭിന്നശേഷി/കാഴ്‌ചപരിമിത വിഭാഗത്തിന് 250/- രൂപയുമാണ് ഫീസ്.

അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതോടൊപ്പം പരീക്ഷാഫീസും ഓൺലൈൻ ബാങ്കിംഗ് വഴി (Net Banking, Credit/Debit Card) അടയ്ക്കാവുന്നതാണ്.

ഒരു തവണ അടച്ച ഫീസ് യാതൊരു കാരണവശാലും മറ്റ് പരീക്ഷകൾക്കായി മാറ്റിവയ്ക്കുന്നതോ തിരികെ ലഭിക്കുന്നതോ അല്ല. SBI e-Pay മുഖാന്തിരം നടത്തുന്ന ഇടപാടുകളിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുണ്ടാകുകയാണെങ്കിൽ മാതൃബാങ്കുമായി ബന്ധപ്പെട്ട് തീർപ്പുണ്ടാക്കേണ്ടതാണ്. ഫീസിൻ്റെ ബാങ്ക് ഇടപാടുകളിലുണ്ടാകുന്ന പ്രശ്ന പരിഹാരത്തിന് പരീക്ഷാഭവനോ ഇടപെടുന്നതല്ല. മാതൃബാങ്കിൽ പരാതിനൽകുമ്പോൾ ATRN (Transaction ID/Merchant ID) രേഖപ്പെടുത്തി നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജൂലൈ 15.

കൂടുതൽ വിവരങ്ങൾക്ക്: KTET Notification

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: KTET Website

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂൺ 28, ശനിയാഴ്‌ച

CDS Exam 2025: Notification, Eligibility, Dates & How to Apply

Kerala Career Blog Logo

COMBINED DEFENCE SERVICES EXAMINATION

Combined Defence Services Examination (Ii), 2025 [Including Ssc Women (Non-Technical) Course]

കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ (CDS) പരീക്ഷ

NDA & NA - II, 2025 / CDS-II, 2025 എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 20.06.2025 രാത്രി 11.59 വരെ നീട്ടിയിരിക്കുന്നു. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾ പിസി അല്ലെങ്കിൽ ലാപ്‌ടോപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കുന്നു. അപ്‌ലോഡ് ചെയ്യേണ്ട എല്ലാ രേഖകളും പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

കംബൈൻഡ് ഡിഫൻസ് സർവീസ സ് എക്‌സാമിനേഷൻ (II) -2025-ന് യുപിഎസ്‌സി വിജ്ഞാപനം പ്ര സിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 14-നായിരിക്കും പരീക്ഷനടക്കുക. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 453 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 26 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്. ബിരുദധാരികൾക്കാണ് അവസരം. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയി ലെ ഷോർട്ട് സർവീസ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പിന് വനിതകൾക്കും അപേക്ഷിക്കാം. 

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 2026 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളിൽ 2026 ജൂലായിലും കോഴ്‌സ് ആരംഭി ക്കും. എൻസിസി-സി സർട്ടിഫിക്ക റ്റുള്ളവർക്ക് നിശ്ചിത എണ്ണം സീറ്റു കൾ നീക്കിവെച്ചിട്ടുണ്ട്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് പട്ടിക കാണുക.

യോഗ്യത: 

മിലിട്ടറി അക്കാദമി/ഓഫീ സേഴ്‌സ് ട്രെയിനിങ് അക്കാദമി : ബിരുദം/ തത്തുല്യം.

നേവൽ അക്കാദമി: എൻജിനീ യറിങ് ബിരുദം. എയർഫോഴ്‌സ് അക്കാദമി : 
ഫിസിക്സും മാത്തമാറ്റിക്സും ഉൾപ്പെട്ട പ്ലസ്‌ടുവിനുശേഷം നേടിയ ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം. 

മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്ക് പുരു ഷന്മാർക്ക് മാത്രമാണ് അപേക്ഷി ക്കാനാവുക. ഓഫീസേഴ്സ് ട്രെയി നിങ് അക്കാദമിയിലേക്ക് വനിത കൾക്കും അപേക്ഷിക്കാം. 

അപേക്ഷകർ (പുരുഷന്മാരും വനിതകളും) അവിവാഹിതരായി രിക്കണം. എയർഫോഴ്‌സ് അക്കാ ദമിയിലേക്ക് അപേക്ഷിക്കുന്ന, 25 വയസ്സിനുമുകളിലുള്ളവർക്ക് വ്യ വസ്ഥകളോടെ ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഓഫീസേ ഴ്‌സ് ട്രെയിനിങ് അക്കാദമിയിലേ ക്ക് നിയമാനുസൃതം വിവാഹമോ ചനംനേടിയ ബാധ്യതകളില്ലാത്ത വനിതകൾക്കും അപേക്ഷിക്കാം. 

പ്രായം:

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി എന്നിവയിലേക്ക് അപേക്ഷിക്കു ന്നവർ 2002 ജൂലായ് രണ്ടിനുമുൻ പോ 2007 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. ഓഫീസേ ഴ്സ‌് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2001 ജൂലായ് രണ്ടിന് മുൻപോ 2007 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരി ക്കരുത്. എയർഫോഴ്‌സ് അക്കാദമി യിലേക്ക് അപേക്ഷിക്കുന്നവർ 2002 ജൂലായ് രണ്ടിന് മുൻപോ 2006 ജൂലായ് ഒന്നിന് ശേഷമോ ജനി ച്ചവരായിരിക്കരുത് (ഡിജിസിഎ നൽകുന്ന കൊമേഴ്സ‌്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് ലഭിക്കും).

2025 ലെ രണ്ടാം ഘട്ട കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്.

കമ്പൈൻഡ് ഡിഫൻസ് സർവീസസ് (II) പരീക്ഷ-നായുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 20 രാത്രി 11:59 വരെയാണ്. 2025 സെപ്റ്റംബർ 14-നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഒരാഴ്ച മുമ്പ് വെബ്സൈറ്റിൽ നിന്ന് ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഒഴിവുകൾ

ഈ പരീക്ഷയിലൂടെ ആകെ 406 ഒഴിവുകളാണുള്ളത്. ഇതിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗിൽ 208 ഒഴിവുകളും (സ്ത്രീകൾക്ക് 10 ഉൾപ്പെടെ), നേവി വിംഗിൽ 42 ഒഴിവുകളും (സ്ത്രീകൾക്ക് 05 ഉൾപ്പെടെ), എയർഫോഴ്സ് വിംഗിൽ 120 ഒഴിവുകളും (ഫ്ലയിംഗ്-92 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) -18 (സ്ത്രീകൾക്ക 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) -10 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ)) ഉൾപ്പെടുന്നു. ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിൽ 36 ഒഴിവുകളാണുള്ളത് (സ്ത്രീകൾക്ക് 04 ഉൾപ്പെടെ).

ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും

NDA, NA പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു: സർക്കാർ സാമ്പത്തിക സഹായം: പ്രതിമാസം 45,000 രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ഒന്നിൽ കൂടുതൽ മക്കൾ NDA, IMA, OTA എന്നിവിടങ്ങളിലോ നാവിക, വ്യോമ സേനകളിലെ പരിശീലന സ്ഥാപനങ്ങളിലോ ഒരേ സമയം പരിശീലനം നേടുകയാണെങ്കിൽ, അവർക്കെല്ലാം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാകും.

കേരള സർക്കാർ സ്കോളർഷിപ്പുകൾ: OTA, NDA, IMA, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, RIMC സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന ആൺ/പെൺ കേഡറ്റുകൾക്ക് 2,00,000 രൂപയും, മിലിട്ടറി, നേവൽ, എയർഫോഴ്സ് നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നവർക്ക് 1,00,000 രൂപയും ലഭിക്കും.

മറ്റ് അലവൻസുകൾ: പരിശീലന സമയത്ത് പോക്കറ്റ് അലവൻസ്, ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ട്, മറ്റ് ചെലവുകൾ എന്നിവ ലഭിക്കും. കമ്മീഷൻ ചെയ്ത ശേഷം ഡിയർനസ് അലവൻസ്, പാരാ അലവൻസ്, സ്പെഷ്യൽ ഫോഴ്സ് അലവൻസ്, ഡ്രസ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.

പരീക്ഷാ രീതിയും പ്രധാന നിർദ്ദേശങ്ങളും

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്താൻ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല.

അപേക്ഷാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 011-24041001 എന്ന ഹെൽപ്പ് ലൈൻ നമ്പർ പ്രയോജനപ്പെടുത്താം. ഈ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ പ്രവർത്തിക്കും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷാ ഫീസ്:

പട്ടികവിഭാഗക്കാർ, വനിതകൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല.

ജനറൽ : ഫീസ് 200 രൂപ

20/06/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. 
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക. 
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക. 

NDA & NA Exam 2025: Application, Dates, Eligibility & Details

NATIONAL DEFENCE ACADEMY AND NAVAL ACADEMY EXAMINATION

Kerala Career Blog Logo

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷ

NDA & NA - II, 2025 / CDS-II, 2025 എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 20.06.2025 രാത്രി 11.59 വരെ നീട്ടിയിരിക്കുന്നു. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾ പിസി അല്ലെങ്കിൽ ലാപ്‌ടോപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കുന്നു. അപ്‌ലോഡ് ചെയ്യേണ്ട എല്ലാ രേഖകളും പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

2025 ലെ രണ്ടാം ഘട്ട കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നാഷണൽ ഡിഫൻസ് അക്കാദമി (NDA), നേവൽ അക്കാദമി (NA) പരീക്ഷ (II), 2025-നായുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 20 രാത്രി 11:59 വരെയാണ്. 2025 സെപ്റ്റംബർ 14-നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഒരാഴ്ച മുമ്പ് വെബ്സൈറ്റിൽ നിന്ന് ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഒഴിവുകൾ

ഈ പരീക്ഷയിലൂടെ ആകെ 406 ഒഴിവുകളാണുള്ളത്. ഇതിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗിൽ 208 ഒഴിവുകളും (സ്ത്രീകൾക്ക് 10 ഉൾപ്പെടെ), നേവി വിംഗിൽ 42 ഒഴിവുകളും (സ്ത്രീകൾക്ക് 05 ഉൾപ്പെടെ), എയർഫോഴ്സ് വിംഗിൽ 120 ഒഴിവുകളും (ഫ്ലയിംഗ്-92 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) -18 (സ്ത്രീകൾക്ക 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) -10 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ)) ഉൾപ്പെടുന്നു. ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിൽ 36 ഒഴിവുകളാണുള്ളത് (സ്ത്രീകൾക്ക് 04 ഉൾപ്പെടെ).

ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും

NDA, NA പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു: സർക്കാർ സാമ്പത്തിക സഹായം: പ്രതിമാസം 45,000 രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ഒന്നിൽ കൂടുതൽ മക്കൾ NDA, IMA, OTA എന്നിവിടങ്ങളിലോ നാവിക, വ്യോമ സേനകളിലെ പരിശീലന സ്ഥാപനങ്ങളിലോ ഒരേ സമയം പരിശീലനം നേടുകയാണെങ്കിൽ, അവർക്കെല്ലാം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാകും.

കേരള സർക്കാർ സ്കോളർഷിപ്പുകൾ: OTA, NDA, IMA, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, RIMC സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന ആൺ/പെൺ കേഡറ്റുകൾക്ക് 2,00,000 രൂപയും, മിലിട്ടറി, നേവൽ, എയർഫോഴ്സ് നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നവർക്ക് 1,00,000 രൂപയും ലഭിക്കും.

മറ്റ് അലവൻസുകൾ: പരിശീലന സമയത്ത് പോക്കറ്റ് അലവൻസ്, ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ട്, മറ്റ് ചെലവുകൾ എന്നിവ ലഭിക്കും. കമ്മീഷൻ ചെയ്ത ശേഷം ഡിയർനസ് അലവൻസ്, പാരാ അലവൻസ്, സ്പെഷ്യൽ ഫോഴ്സ് അലവൻസ്, ഡ്രസ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.

പരീക്ഷാ രീതിയും പ്രധാന നിർദ്ദേശങ്ങളും

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്താൻ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല.

അപേക്ഷാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 011-24041001 എന്ന ഹെൽപ്പ് ലൈൻ നമ്പർ പ്രയോജനപ്പെടുത്താം. ഈ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ പ്രവർത്തിക്കും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷാ ഫീസ്:

പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല.

ജനറൽ : ഫീസ് 100 രൂപ

20/06/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക.
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.

UPSC ONE TIME REGISTRATION

Official Website:

കൂടുതൽ വിവരങ്ങൾക്ക് : National Defence Academy and Naval Academy Examination Notification

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: UPSC Website

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

2025 ജൂൺ 13, വെള്ളിയാഴ്‌ച

CSIR UGC NET June 2025: Exam Date, Registration, Eligibility & Details

Kerala Career Blog Logo

JOINT CSIR-UGC NET EXAMINATION JUNE-2025

ജോയിന്റ് സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് (JUNE-2025) പരീക്ഷാ രജിസ്ട്രേഷൻ

നാഷണൽ ടെസ്റ്റിംഗ് ഏജൻസി സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് (UGC – NET JUNE-2025) പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 2024 ഡിസംബർ 09 മുതൽ 2024 ഡിസംബർ 30 വരെ അപേക്ഷിക്കാം.

സർവ്വകലാശാലാ വകുപ്പുകളിലും ദേശീയ ലബോറട്ടറികളിലും വിവിധ ശാസ്ത്ര മേഖലകളിലും ഗവേഷണ മേഖലകളിലും പ്രവർത്തിക്കുന്ന ഫാക്കൽറ്റി അംഗങ്ങളുടെയും ശാസ്ത്രജ്ഞരുടെയും വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശപ്രകാരം ഗവേഷണത്തിനായി സി.എസ്.ഐ.ആറും യു.ജി.സിയും ഗവേഷണ ഫെലോഷിപ്പുകൾ നൽകുന്നു. സി‌എസ്‌ഐ‌ആർ ഉൾപ്പെടെയുള്ള സർവ്വകലാശാലകൾ/ഐ‌ഐ‌ടികൾ/ബിരുദാനന്തര ബിരുദ കോളേജുകൾ/സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത പൊതു അല്ലെങ്കിൽ സ്വകാര്യ മേഖലയിലെ വ്യാവസായിക സ്ഥാപനങ്ങളുടെ ഗവേഷണ വികസന സ്ഥാപനങ്ങൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സംയുക്ത സി‌എസ്‌ഐ‌ആർ-യു‌ജി‌സി നെറ്റ് ഫെലോഷിപ്പുകൾക്ക് യോഗ്യതയുണ്ട്. ഭാരതീയ പൗരന്മാർക്ക് മാത്രമേ ഈ പരീക്ഷയ്ക്ക് അർഹതയുള്ളൂ. ഇന്ത്യയിൽ സംയുക്ത സി‌എസ്‌ഐ‌ആർ-യു‌ജി‌സി നെറ്റ് ഫെലോഷിപ്പുകൾക്ക് യോഗ്യതയുണ്ട്.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ് അവാർഡ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനത്തിനുള്ള ഇന്ത്യൻ പൗരന്മാരുടെ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള ഒരു പരീക്ഷയാണ് സംയുക്ത സി‌എസ്‌ഐ‌ആർ-യു‌ജി‌സി നെറ്റ്. JRF, അസിസ്റ്റൻ്റ് പ്രൊഫസർ റോളുകൾ, Ph.D എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയായ CSIR UGC NETന് 30 ഡിസംബർ 2024 വരെ അപേക്ഷയ്ക്കാം.

2025 ജൂലൈ 26,27,28 തീയതികളിൽ പരീക്ഷ നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുക. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും.

എന്താണ് ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ?

ലക്ചർഷിപ്പിനുള്ള യോഗ്യത നിർണ്ണയിക്കുന്നതിനും, ശാസ്ത്ര സാങ്കേതിക ഗവേഷണ പരിപാടിക്കായുള്ള മിനിമം മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടി ഫീൽഡ് അധ്യാപന ജോലിയിലും ഗവേഷണത്തിലും പ്രവേശനം നേടുന്നതിനുള്ള യോഗ്യത നിർണ്ണയിക്കാൻ നടത്തുന്ന പരീക്ഷയാണ് ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്.

വിദ്യാഭ്യാസ യോഗ്യത

  • ഉദ്യോഗാർത്ഥികൾ ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് പോലുള്ള പ്രസക്തമായ വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക് 50%) M.Sc അല്ലെങ്കിൽ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം.
  • അല്ലെങ്കിൽ, ഇൻ്റഗ്രേറ്റഡ് ബിഎസ്-എംഎസ്, നാല് വർഷത്തെ ബിഎസ് ബിരുദം, ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.
  • പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. അക്കാദമിക യോഗ്യതകളുടെ കാര്യത്തില്‍, ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള യോഗ്യതകള്‍ നേടിയിരിക്കണം. കൂടാതെ, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിശ്ചിത പ്രായപരിധിയിലുള്ളവരായിരിക്കണം.

പ്രായപരിധി

▫️JRF (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്): പരമാവധി പ്രായപരിധി 28 വർഷം (SC/ST/OBC/PwD/Women/transgender ഉദ്യോഗാർത്ഥികൾക്ക് 5 വർഷം ഇളവ് ലഭിക്കും).

▫️ലക്ചർഷിപ്പ് (എൽഎസ്): ലക്ചർഷിപ്പ്/അസിസ്റ്റൻ്റ് പ്രൊഫസറിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്ല.

എക്സാം ഫീ

General വിഭാഗത്തിൽ ഉള്ളവർക്ക് 1150 രൂപയും, General EWS, OBC-NCL എന്നീ വിഭാഗത്തിൽ പെട്ടവർക്ക് 600 രൂപയും, SC/ST/Third Gender എന്നിവർക്ക് 325 രൂപയുമാണ് എക്സാം ഫീ.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക.
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

പ്രധാനപ്പെട്ട തീയതികൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 23

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂൺ 8, ഞായറാഴ്‌ച

CDS Exam 2025: Notification, Eligibility, Syllabus & Apply Online

Kerala Career Blog Logo

COMBINED DEFENCE SERVICES EXAMINATION

Combined Defence Services Examination (II), 2025 [Including SSC Women (Non-Technical) Course]

കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ (CDS) പരീക്ഷ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
കംബൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (II) -2025-ന് യുപിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 14-നായിരിക്കും പരീക്ഷ നടക്കുക. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 453 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 26 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്. ബിരുദധാരികൾക്കാണ് അവസരം. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട്ട് സർവീസ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പിന് വനിതകൾക്കും അപേക്ഷിക്കാം.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 2026 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളിൽ 2026 ജൂലായിലും കോഴ്‌സ് ആരംഭിക്കും. എൻസിസി-സി സർട്ടിഫിക്കറ്റുള്ളവർക്ക് നിശ്ചിത എണ്ണം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് പട്ടിക കാണുക.

യോഗ്യത:

മിലിട്ടറി അക്കാദമി/ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി : ബിരുദം/ തത്തുല്യം.
നേവൽ അക്കാദമി: എൻജിനീയറിങ് ബിരുദം.
എയർഫോഴ്സ് അക്കാദമി : ഫിസിക്സും മാത്തമാറ്റിക്സും ഉൾപ്പെട്ട പ്ലസ്‌ടുവിനുശേഷം നേടിയ ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം.
അപേക്ഷകർ (പുരുഷന്മാരും വനിതകളും) അവിവാഹിതരായിരിക്കണം. എയർഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന, 25 വയസ്സിനുമുകളിലുള്ളവർക്ക് വ്യവസ്ഥകളോടെ ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് നിയമാനുസൃതം വിവാഹമോചനം നേടിയ ബാധ്യതകളില്ലാത്ത വനിതകൾക്കും അപേക്ഷിക്കാം.

പ്രായം:

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ 2002 ജൂലായ് രണ്ടിനുമുൻപോ 2007 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2001 ജൂലായ് രണ്ടിന് മുൻപോ 2007 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. എയർഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2002 ജൂലായ് രണ്ടിന് മുൻപോ 2006 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത് (ഡിജിസിഎ നൽകുന്ന കൊമേഴ്സ‌്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് ലഭിക്കും).
2025 ലെ രണ്ടാം ഘട്ട കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്.
കമ്പൈൻഡ് ഡിഫൻസ് സർവീസസ് (II) പരീക്ഷ-നായുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 17 രാത്രി 11:59 വരെയാണ്. 2025 സെപ്റ്റംബർ 14-നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഒരാഴ്ച മുമ്പ് വെബ്സൈറ്റിൽ നിന്ന് ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഒഴിവുകൾ

ഈ പരീക്ഷയിലൂടെ ആകെ 406 ഒഴിവുകളാണുള്ളത്. ഇതിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗിൽ 208 ഒഴിവുകളും (സ്ത്രീകൾക്ക് 10 ഉൾപ്പെടെ), നേവി വിംഗിൽ 42 ഒഴിവുകളും (സ്ത്രീകൾക്ക് 05 ഉൾപ്പെടെ), എയർഫോഴ്സ് വിംഗിൽ 120 ഒഴിവുകളും (ഫ്ലയിംഗ്-92 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) -18 (സ്ത്രീകൾക്ക 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) -10 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ)) ഉൾപ്പെടുന്നു. ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിൽ 36 ഒഴിവുകളാണുള്ളത് (സ്ത്രീകൾക്ക് 04 ഉൾപ്പെടെ).

ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും

NDA, NA പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു:

സർക്കാർ സാമ്പത്തിക സഹായം: പ്രതിമാസം 45,000 രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ഒന്നിൽ കൂടുതൽ മക്കൾ NDA, IMA, OTA എന്നിവിടങ്ങളിലോ നാവിക, വ്യോമ സേനകളിലെ പരിശീലന സ്ഥാപനങ്ങളിലോ ഒരേ സമയം പരിശീലനം നേടുകയാണെങ്കിൽ, അവർക്കെല്ലാം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാകും.

കേരള സർക്കാർ സ്കോളർഷിപ്പുകൾ: OTA, NDA, IMA, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, RIMC സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന ആൺ/പെൺ കേഡറ്റുകൾക്ക് 2,00,000 രൂപയും, മിലിട്ടറി, നേവൽ, എയർഫോഴ്സ് നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നവർക്ക് 1,00,000 രൂപയും ലഭിക്കും.

മറ്റ് അലവൻസുകൾ: പരിശീലന സമയത്ത് പോക്കറ്റ് അലവൻസ്, ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ട്, മറ്റ് ചെലവുകൾ എന്നിവ ലഭിക്കും. കമ്മീഷൻ ചെയ്ത ശേഷം ഡിയർനസ് അലവൻസ്, പാരാ അലവൻസ്, സ്പെഷ്യൽ ഫോഴ്സ് അലവൻസ്, ഡ്രസ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.

പരീക്ഷാ രീതിയും പ്രധാന നിർദ്ദേശങ്ങളും

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്താൻ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ.

പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല.

അപേക്ഷാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 011-24041001 എന്ന ഹെൽപ്പ് ലൈൻ നമ്പർ പ്രയോജനപ്പെടുത്താം. ഈ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ പ്രവർത്തിക്കും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷാ ഫീസ്:

പട്ടികവിഭാഗക്കാർ, വനിതകൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല.

ജനറൽ : ഫീസ് 200 രൂപ

17/06/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക.
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

NDA & NA Exam 2025: Apply Online for National Defence & Naval Academy!

Kerala Career Blog Logo

NATIONAL DEFENCE ACADEMY AND NAVAL ACADEMY EXAMINATION

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷ

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 2025 ലെ രണ്ടാം ഘട്ട കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നാഷണൽ ഡിഫൻസ് അക്കാദമി (NDA), നേവൽ അക്കാദമി (NA) പരീക്ഷ (II), 2025-നായുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 17 രാത്രി 11:59 വരെയാണ്. 2025 സെപ്റ്റംബർ 14-നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഒരാഴ്ച മുമ്പ് വെബ്സൈറ്റിൽ നിന്ന് ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഒഴിവുകൾ

ഈ പരീക്ഷയിലൂടെ ആകെ 406 ഒഴിവുകളാണുള്ളത്. ഇതിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗിൽ 208 ഒഴിവുകളും (സ്ത്രീകൾക്ക് 10 ഉൾപ്പെടെ), നേവി വിംഗിൽ 42 ഒഴിവുകളും (സ്ത്രീകൾക്ക് 05 ഉൾപ്പെടെ), എയർഫോഴ്സ് വിംഗിൽ 120 ഒഴിവുകളും (ഫ്ലയിംഗ്-92 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) -18 (സ്ത്രീകൾക്ക 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) -10 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ)) ഉൾപ്പെടുന്നു. ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിൽ 36 ഒഴിവുകളാണുള്ളത് (സ്ത്രീകൾക്ക് 04 ഉൾപ്പെടെ).

ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും

NDA, NA പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു: സർക്കാർ സാമ്പത്തിക സഹായം: പ്രതിമാസം 45,000 രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ഒന്നിൽ കൂടുതൽ മക്കൾ NDA, IMA, OTA എന്നിവിടങ്ങളിലോ നാവിക, വ്യോമ സേനകളിലെ പരിശീലന സ്ഥാപനങ്ങളിലോ ഒരേ സമയം പരിശീലനം നേടുകയാണെങ്കിൽ, അവർക്കെല്ലാം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാകും. കേരള സർക്കാർ സ്കോളർഷിപ്പുകൾ: OTA, NDA, IMA, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, RIMC സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന ആൺ/പെൺ കേഡറ്റുകൾക്ക് 2,00,000 രൂപയും, മിലിട്ടറി, നേവൽ, എയർഫോഴ്സ് നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നവർക്ക് 1,00,000 രൂപയും ലഭിക്കും. മറ്റ് അലവൻസുകൾ: പരിശീലന സമയത്ത് പോക്കറ്റ് അലവൻസ്, ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ട്, മറ്റ് ചെലവുകൾ എന്നിവ ലഭിക്കും. കമ്മീഷൻ ചെയ്ത ശേഷം ഡിയർനസ് അലവൻസ്, പാരാ അലവൻസ്, സ്പെഷ്യൽ ഫോഴ്സ് അലവൻസ്, ഡ്രസ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.

പരീക്ഷാ രീതിയും പ്രധാന നിർദ്ദേശങ്ങളും

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും. OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്താൻ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല. അപേക്ഷാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 011-24041001 എന്ന ഹെൽപ്പ് ലൈൻ നമ്പർ പ്രയോജനപ്പെടുത്താം. ഈ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ പ്രവർത്തിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാ ഫീസ്: പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല. ജനറൽ : ഫീസ് 100 രൂപ 17/06/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. 
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക. 
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.

2025 ജൂൺ 3, ചൊവ്വാഴ്ച

SET July 2025: Kerala State Eligibility Test Application, Eligibility & Details

```html

Kerala Career Blog Logo

SET (STATE ELIGIBILITY TEST) APPLICATION - MALAYALAM

STATE ELIGIBILITY TEST (SET) JULY - 2025

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലൈ - 2025 ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി 10/06/2025 വരെ നീട്ടി.

ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ - 2025 ഓൺലൈൻ രജിസ്ട്രഷൻ 2025 ജൂൺ 10 വരെ.

വിശദാംശങ്ങൾ

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന്‌ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സ്റ്റ്‌ (സ്റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്റ്റ്) G.O.(Rt) No.875/2025/GEDN dated 25/04/2025 പ്രകാരം പരീക്ഷ നടത്തുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ എൽ.ബി.എസ്‌. സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ ടെക്നോളജിയെയാണ്‌. സെറ്റ്‌ ജൂലൈ 2025-ന്റെ പ്രോസ്പെക്ടസും, സിലബസും എൽ ബി എസ്‌ സെന്ററിന്റെ വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50% ത്തില്‍ കുറയാതെ മാര്‍ക്ക്‌ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡ്‌-ഉം ആണ്‌ അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്‌. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. LTTC, DLED തുടങ്ങിയ ട്രെയിനിംഗ്‌ കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന്‌ പരിഗണിക്കുന്നതാണ്‌.എസ്‌.സി./എസ്‌.ടി, വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദ ത്തിന്‌ 5% മാര്‍ക്കിളവ്‌ അനുവദിച്ചിട്ടുണ്ട്‌. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക്‌ താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ്‌ പരീക്ഷയ്ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.

സർക്കാരിലെ സ്വയംഭരണ സ്ഥാപനമാണ് പരീക്ഷ നടത്തുന്നത്. General വിഭാഗത്തിൽ പെട്ടവർക്ക് 1300 രൂപയും, SC/ST/PWD വിഭാഗക്കാർക്ക് 750 രൂപയും എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.

യോഗ്യത

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 1)പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. 2)അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരി ക്കണം. 3) മേൽ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എ ഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായ തായി പരിഗണിക്കുന്നതല്ല.

അപേക്ഷിക്കേണ്ട വിധം

ഈ പരീക്ഷയ്ക്കു് ഓൺ ലൈൻ ആയി 28/04/2025 മുതൽ 10/06/2025 വരെ രജിസ്‌റ്റർ ചെയ്യാവുന്നതാണ്. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്.പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്‌.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെ ടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമീലെയർ വിഭാഗ ത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 4 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം ടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷയോ പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺ ലൈൻ അപേക്ഷയോടൊപ്പം ജൂൺ 2 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെൻ്ററിൽ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെൻ്ററിൻ്റെ വെബ് സൈറ്റിൽ 'ഓൺലൈൻ' ആയി രജിസ്റ്റർ ചെയ്ത‌ിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്.

ഓൺലൈൻ രജിസ്ട്രേഷൻ 2025 ജൂൺ 10 ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ്.*കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 10

Official Website:

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്:

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:

```

2025 മേയ് 15, വ്യാഴാഴ്‌ച

KMAT Kerala 2025: Exam Date, Application, Eligibility & Details

```html KMAT MBA 2025 Session-2 Exam Details

Kerala Career Blog Logo
KERALA MANAGEMENT APTITUDE TEST(KMAT)-MBA 2025 (SESSION-2)

KMAT 2025 Session II - Application Details

കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍ II) (കെമാറ്റ് 2025) ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

എം.ബി.എ. പ്രവേശനം 2025-കെ-മാറ്റ് 2025 (സെഷൻ II) പരീക്ഷാ തീയതി മാറ്റി നിശ്ചയിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചു.

24.05.2025 ന് നടത്താൻ നിശ്ചയിച്ചിരുന്ന 2025-26 അദ്ധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷൻ-II) 31.05.2025 ലേയ്ക്ക് മാറ്റി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 19.05.2025 ഉച്ചയ്ക്ക് 12.00 മണിവരെയായി ദീർഘിപ്പിച്ചു. കേരളത്തിൽ MBA പ്രവേശനം ആഗ്രഹിക്കുവന്നവർ നിശ്ചിത തീയതിയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Eligibility Criteria

യോഗ്യത:

  1. ദേശീയതയും ജനനത്തീയതിയും: ഇന്ത്യക്കാർക്കും ഇന്ത്യക്കാരല്ലാത്തവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ, എല്ലാത്തരം സംവരണങ്ങൾക്കും ഫീസ് ഇളവുകൾക്കും കേരളീയർക്ക് മാത്രമേ അർഹതയുള്ളൂ.
  2. പ്രായം- നിയന്ത്രണങ്ങളൊന്നുമില്ല.
  3. വിദ്യാഭ്യാസ യോഗ്യത-ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബാച്ചിലേഴ്‌സ് ബിരുദവും പരീക്ഷകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് തത്തുല്യവുമായ ബിരുദം നേടിയിരിക്കണം.
  4. കുറഞ്ഞ മാർക്ക് - എംബിഎ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകർ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിരിക്കണം.
  5. ബിരുദം നേടിയവർ - യോഗ്യതാ പരീക്ഷകളുടെ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്, പ്രവേശന പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അവരുടെ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ.

How to Apply

Application Steps

  1. രജിസ്ട്രേഷൻ
  2. അപേക്ഷ പൂരിപ്പിക്കുക
  3. അപേക്ഷാ ഫീസ് അടയ്ക്കുക
  4. രേഖകൾ അപ്‌ലോഡ് ചെയ്യുക
  5. പ്രിന്റ് അക്‌നോളജ്‌മെന്റ് പേജ്

Application Fees

അപേക്ഷാ ഫീസ്

  • പൊതുവിഭാഗം: 1000 രൂപ
  • പട്ടികജാതി: 500 രൂപ
  • പട്ടികവർഗ്ഗം: ഇല്ല

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

Important Dates

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി : 2025 മെയ് 19 (19/05/2025, വൈകുന്നേരം 04:00 മണി )

Official Website and Helpdesk

Official Website:

കൂടുതൽ വിവരങ്ങൾക്ക് : K-MAT Course 2025 (Session-2)

ഹെല്‍പ്‌ ലൈന്‍ നമ്പര്‍ : 04712525300

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply K-MAT

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

```

2025 മേയ് 12, തിങ്കളാഴ്‌ച

UGC NET June 2025: Online Registration, Dates & Application Details

UGC NET പരീക്ഷ ജൂൺ-2025: അപേക്ഷകൾ ആരംഭിച്ചു

Kerala Career Blog Logo

UGC-NET ജൂൺ-2025 രജിസ്ട്രേഷൻ വിവരങ്ങൾ

പ്രധാന അറിയിപ്പുകൾ

UGC-NET ജൂൺ 2025 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 12, 2025 ആണ്. ഫീസ് അടക്കാനുള്ള അവസാന തീയതി മെയ് 13, 2025 ആയിരിക്കും.

ജൂൺ 21 മുതൽ 30 വരെയാണ് പരീക്ഷ നടക്കുന്നത്.

ജനറൽ വിഭാഗത്തിന് 1150 രൂപയും, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിന് 600 രൂപയും, എസ്.ടി/എസ്.സി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 325 രൂപയുമാണ് അപേക്ഷാ ഫീസ്.

എങ്ങനെ അപേക്ഷിക്കാം

ലളിതമായ രീതിയിൽ ഓൺലൈനായി അപേക്ഷിക്കാം.

  1. ഓദ്യോഗിക വെബ്സൈറ്റിൽ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  3. അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് ഓൺലൈനായി അടയ്ക്കുക.
  4. സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  5. കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കുക.

UGC NET പരീക്ഷയെക്കുറിച്ച്

രാജ്യത്തെ സർവ്വകലാശാലകളിലും കോളേജുകളിലുമുള്ള അധ്യാപക നിയമനത്തിനും ഗവേഷണത്തിനുമുള്ള യോഗ്യതാ പരീക്ഷയാണ് യുജിസി നെറ്റ്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ആണ് പരീക്ഷ നടത്തുന്നത്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പി.എച്ച്.ഡി പ്രവേശനം എന്നിവയ്ക്കായി ഒ.എം.ആർ (പേന & പേപ്പർ) രീതിയിൽ 83 വിഷയങ്ങളിൽ പരീക്ഷ നടത്തുന്നു. പരീക്ഷയിൽ രണ്ട് പേപ്പറുകൾ ഉണ്ടാകും, രണ്ട് പേപ്പറുകളും ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയതായിരിക്കും.

2025 മേയ് 9, വെള്ളിയാഴ്‌ച

KEAM 2025: Profile Verification & Correction - Important Updates (Malayalam)

KEAM 2025: പ്രധാന അറിയിപ്പുകൾ

Kerala Career Blog Logo

KEAM 2025: പ്രൊഫൈൽ വെരിഫിക്കേഷനും തിരുത്തലുകളും

2025-ൽ കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാനും തെറ്റുകൾ തിരുത്താനും അവസരം.

പ്രധാന വിവരങ്ങൾ

കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള 2025-26 വർഷത്തെ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കാം. എൻആർഐ ക്വാട്ട ഒഴികെയുള്ള വിവരങ്ങൾ പരിശോധിക്കാനും തെറ്റുകൾ തിരുത്താനും അവസരമുണ്ട്.

വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷയിലെ തെറ്റുകൾ മേയ് 12, 2025 വൈകുന്നേരം 3:00 മണി വരെ തിരുത്താവുന്നതാണ്.

പ്രൊഫൈൽ എങ്ങനെ പരിശോധിക്കാം?

പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ "KEAM-2025, Candidate Portal" എന്ന ലിങ്കിൽ നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്താൽ നിങ്ങളുടെ പ്രൊഫൈൽ പേജ് കാണാൻ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രൊഫൈൽ പേജിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ജന്മസ്ഥലം, സംവരണം, മറ്റ് ആനുകൂല്യങ്ങൾ, ഫോട്ടോ, ഒപ്പ് എന്നിവ കൃത്യമായി പരിശോധിക്കുക. എന്തെങ്കിലും തെറ്റുകൾ കണ്ടാൽ, "Memo details" എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ന്യൂനതകൾ കണ്ടെത്താം.

തെറ്റുകൾ തിരുത്തുന്നതിന് ആവശ്യമായ രേഖകൾ, സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ ഓൺലൈനായി നിശ്ചിത തീയതിക്കുള്ളിൽ അപ്‌ലോഡ് ചെയ്യണം. പിന്നീട് ഇതിനായി അവസരം ലഭിക്കുന്നതല്ല. രേഖകൾ കമ്മീഷണർ ഓഫീസിലേക്ക് അയക്കേണ്ടതില്ല.

പേര്, ഫോട്ടോ, ഒപ്പ് എന്നിവയിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 'Profile defect' എന്ന് Subject-ൽ നൽകി ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക.

മറ്റ് വിവരങ്ങൾ

ഹെൽപ് ലൈൻ നമ്പർ : 0471-2332120 , 0471-2338487 , 0471-2525300 (രാവിലെ 10:00 AM to 5:00 PM)

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: KEEM 2025 - Portal

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ ബ്ലോഗ് പൊതുവായ അറിവിനും ചർച്ചക്കുമായി ഉദ്ദേശിച്ചുള്ളതാണ്.

ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

2025 മേയ് 7, ബുധനാഴ്‌ച

KMAT Kerala 2025: Application, Eligibility, Dates & How to Apply

KMAT Kerala MBA 2025 Session-2

Kerala Career Blog Logo

KMAT MBA 2025 Session-2 Application Details

Kerala Management Aptitude Test (KMAT) 2025: Application Date Extended

The Kerala Management Aptitude Test (Session-II), a computer-based entrance examination for MBA admissions for the academic year 2025-26, will be held on May 24 in all districts of Kerala. The last date for submitting applications has been extended to May 15th, 4 PM.

Students can apply online until May 15th, 4 PM for the Kerala Management Aptitude Test (Session-II) for MBA admissions in 2025.

The last date to submit applications for the computer-based entrance exam for MBA admissions for the academic year 2025, the Kerala Management Aptitude Test (Session II), has been extended to May 15, 2025 (04:00 PM).

Eligibility Criteria

1. Nationality and Date of Birth: Both Indians and Non-Indians are eligible to apply; however, only Keralites are eligible for all types of reservations and fee concessions.

2. Age: No age restrictions.

3. Educational Qualification: A minimum three-year Bachelor's degree in Arts, Science, Engineering, Commerce, or Management, and a degree equivalent to meeting the qualification criteria for the examinations.

4. Minimum Marks: Applicants must have obtained the minimum marks prescribed by the universities they wish to apply to for admission to the MBA course.

5. Graduates: Those who are writing the final year exams of qualifying examinations are also eligible to apply, provided their results are declared before the commencement of the admission process.

How to Apply for KMAT Course 2025 (Session-II)

1. Registration

2. Fill Application

3. Pay Application Fee

4. Upload Documents

5. Print Acknowledgement Page

Application Fee Details

General Category: ₹1000

Scheduled Caste: ₹500

Scheduled Tribe: Nil

Important Dates

Last date for submitting applications: May 15, 2025 (04:00 PM)

Disclaimer:

While we make every effort to ensure that the information contained on this website is up-to-date and accurate, no assurance is given about the completeness, reliability, accuracy, or availability of the information, products, services, or related graphics contained on the website for any purpose.

"The information we provide may have future changes in other links. If you notice any such changes, please record them in the comment box below."

2025 മേയ് 3, ശനിയാഴ്‌ച

CUSAT CAT 2025 Admit Card Released: Download Hall Ticket Now!

CUSAT CAT 2025 Admit Card Published (Malayalam)

CUSAT CAT 2025 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

Kerala Career Blog Logo

CUSAT CAT 2025 അഡ്മിറ്റ് കാർഡ്

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (കാറ്റ്) അഡ്മിറ്റ് കാർഡ് വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കുസാറ്റ് ക്യാറ്റ് അപേക്ഷാ ഫോറം പൂരിപ്പിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അവരുടെ കുസാറ്റ് ഹാൾ ടിക്കറ്റ് 2025 ഡൗൺലോഡ് ചെയ്യാം.

കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി (CUSAT) അതോറിറ്റി പുറത്തിറക്കിയ അഡ്മിറ്റ് കാർഡ് 2025, ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി (CUSAT) ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും. അപേക്ഷാ ഫോമുകൾ വിജയകരമായി സമർപ്പിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടെ അഡ്മിറ്റ് കാർഡുകൾ കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി (CUSAT) യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും, അത് അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. അഡ്മിറ്റ് കാർഡ് 2025 സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, ഉദ്യോഗാർത്ഥി ബന്ധപ്പെട്ട അതോറിറ്റിയെ ബന്ധപ്പെടണം.

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുമുള്ള ലിങ്കുകൾ താഴെ നൽകുന്നു.

2025 ഏപ്രിൽ 29, ചൊവ്വാഴ്ച

SET Exam 2025: Kerala State Eligibility Test Application Details (Malayalam)

SET (സംസ്ഥാന എലിജിബിലിറ്റി ടെസ്റ്റ്) അപേക്ഷ - മലയാളം

കേരള കരിയർ ബ്ലോഗ് ലോഗോ

സംസ്ഥാന എലിജിബിലിറ്റി ടെസ്റ്റ് (SET) ജൂലൈ - 2025

എന്താണ് SET?

SET പരീക്ഷയുടെ പ്രാധാന്യം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET). ജൂലൈ 2025-ൽ നടത്തുന്ന പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ഹയർ സെക്കൻഡറി തലത്തിൽ അധ്യാപകരാകാൻ സ്വപ്നം കാണുന്ന ഉദ്യോഗാർഥികൾക്ക് ഈ പരീക്ഷ ഒരു പ്രധാന കടമ്പയാണ്. ഈ പരീക്ഷ വിജയിക്കുന്നതിലൂടെ ഉദ്യോഗാർഥികൾക്ക് ഹയർ സെക്കൻഡറി സ്കൂളുകളിൽ അദ്ധ്യാപകരായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യത നേടാനാകും.

പരീക്ഷാ നടത്തിപ്പ്

ഈ പരീക്ഷ നടത്തുന്നത് ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ്. പരീക്ഷയുടെ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസ യോഗ്യത

ബിരുദാനന്തര ബിരുദത്തിൽ 50% മാർക്കിൽ കുറയാതെ അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡും, ബി.എഡ്‌-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്‌. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ്‌ കോഴ്സുകൾ വിജയിച്ചവരെ സെറ്റിന്‌ പരിഗണിക്കുന്നതാണ്‌. എസ്.സി./എസ്.ടി, വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന്‌ 5% മാർക്കിളവ്‌ അനുവദിച്ചിട്ടുണ്ട്.

അപേക്ഷിക്കാനുള്ള മറ്റു നിബന്ധനകൾ

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്:

  1. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം.
  2. അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം.
  3. മേൽ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എ ഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായ തായി പരിഗണിക്കുന്നതല്ല.

അപേക്ഷിക്കേണ്ട രീതി

ഓൺലൈൻ രജിസ്ട്രേഷൻ

ഈ പരീക്ഷയ്ക്ക് ഓൺലൈനായി 28/04/2025 മുതൽ 28/05/2025 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ 2025 മെയ് 28 ന് വൈകുന്നേരം 5 മണിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ്.

അപേക്ഷാ ഫീസ്

ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈനായി ഒടുക്കേണ്ടതാണ്.

പ്രധാനപ്പെട്ട രേഖകൾ

പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്‌.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 4 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ജൂൺ 2 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെൻ്ററിൽ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.

മറ്റ് വിവരങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെൻ്ററിൻ്റെ വെബ് സൈറ്റിൽ 'ഓൺലൈൻ' ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അവസാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മെയ് 28

വെബ്സൈറ്റ്

Official Website: lbsedp.lbscentre.in

ലിങ്കുകൾ

കൂടുതൽ വിവരങ്ങൾക്ക്:

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply SET (State Eligibility Test)

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഉറപ്പൊന്നും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ഏപ്രിൽ 23, ബുധനാഴ്‌ച

KTET 2025: Kerala Teacher Eligibility Test for Service Teachers Only (Malayalam)

```html KERALA TEACHER ELIGIBILITY TEST – SERVICE TEACHERS ONLY MALAYALAM

Kerala Career Blog Logo KERALA TEACHER ELIGIBILITY TEST – SERVICE TEACHERS ONLY MALAYALAM

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ കെടെറ്റ് മെയ് 2025 അറിയിപ്പ് - സർവീസ് അധ്യാപകർക്ക് മാത്രം

KTET May 2025 - Important Dates

Registration and Verification

KTET മെയ് 2025 രജിസ്ട്രേഷൻ തീയതി 23/04/2025 ന് വൈകുന്നേരം 5 മണി വരെ നീട്ടി. DEO വെരിഫിക്കേഷൻ തീയതി: 24/04/2025 മുതൽ 30/04/2025 വരെ.

Eligibility Criteria for Service Teachers

Who Can Apply?

സർവ്വീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്നതിനുള്ള യോഗ്യത : 20/07/2011 ന് ശേഷം പുറപ്പെടുവിച്ചിട്ടുള്ള പി.എസ്.സി വിജ്ഞാപന പ്രകാരം കെ.ടെറ്റ് യോഗ്യത ഇല്ലാതെ നിയമിതരായ സർക്കാർ സ്‌കൂൾ അദ്ധ്യാപകരിലും, 01/06/2012 a) 008 2019 2020 അധ്യായന വർഷം വരെ കെ-ടെറ്റ് ഇല്ലാതെ നിയമിതരായ എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകരിലും കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവ്വീസിൽ തുടരുന്നവർ അപേക്ഷിക്കേണ്ടതാണ്.

Verification Process

District Education Officer Verification

അപേക്ഷകർ മേൽ സൂചിപ്പിച്ച സർക്കാർ ഉത്തരവിൻ പ്രകാരം പരീക്ഷ എഴുതുന്നതിന് യോഗ്യരാണോ എന്ന വിവരം അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് ഓൺലൈൻ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. ആയതിലേയ് ക്കായി അപേക്ഷകർ വിജ്ഞാപനത്തിൽ സൂചിപിച്ചിട്ടുള്ള തീയതിയിൽ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാകേണ്ടതാണ്. സർവ്വീസിലുള്ള അദ്ധ്യാപകർക്ക് മാത്രമായുള്ള പ്രത്യേക വിജ്ഞാപനം ആയതിനാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് തലത്തിൽ നടത്തുന്ന പരിശോധനയ്ക്കായി നിശ്ചിത തീയതിക്കുള്ളിൽ ഹാജരാകാത്തവർക്കും, മേൽ സൂചിപിച്ച സർക്കാർ ഉത്തരവിൻ പ്രകാരമുള്ള വിഭാഗം അദ്ധ്യാപകരിൽ ഉൾപ്പെടാത്തവർക്കും ഹാൾടിക്കറ്റ് അനുവദിക്കുന്നതല്ല.

Additional Information

Read the Notification

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.

Application Deadline

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഏപ്രിൽ 23

Important Links

Official Website

Official Website:

Notifications

KTET May 2025 Notification

```

2025 ഏപ്രിൽ 21, തിങ്കളാഴ്‌ച

KMAT Kerala 2025: MBA Application, Dates & Eligibility (Session 2)

KMAT Kerala MBA 2025 Session-2 Application Details

KERALA MANAGEMENT APTITUDE TEST(KMAT)-MBA 2025 (SESSION-2)

Kerala Career Blog Logo

കേരള മാനേജ്മെന്റ്‌ ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ്‌ (സെഷന്‍ II (കെമാറ്റ്‌ 2025)

Overview

കേരള മാനേജ്മെന്റ്‌ ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ്‌ (സെഷന്‍ II (കെമാറ്റ്‌ 2025) ഓണ്‍ലൈന്‍ ആപേക്ഷ. 2025 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ്‌ ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ്‌ (സെഷന്‍- II) 2025 മെയ് 09 വരെ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി : 2025 മെയ് 09 (09/05/2025, വൈകുന്നേരം 04:00 മണി)

യോഗ്യത

Nationality and Date of Birth

ഇന്ത്യക്കാർക്കും ഇന്ത്യക്കാരല്ലാത്തവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ, എല്ലാത്തരം സംവരണങ്ങൾക്കും ഫീസ് ഇളവുകൾക്കും കേരളീയർക്ക് മാത്രമേ അർഹതയുള്ളൂ.

Age Limit

പ്രായപരിധിയില്ല.

Educational Qualification

ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബാച്ചിലേഴ്‌സ് ബിരുദവും പരീക്ഷകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് തത്തുല്യവുമായ ബിരുദം നേടിയിരിക്കണം.

Minimum Marks

എംബിഎ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകർ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിരിക്കണം.

Graduation Status

യോഗ്യതാ പരീക്ഷകളുടെ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്, പ്രവേശന പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അവരുടെ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ.

K-MAT കോഴ്‌സ് 2025 (സെഷൻ-II) അപേക്ഷിക്കേണ്ട രീതി

  1. രജിസ്ട്രേഷൻ
  2. അപേക്ഷ പൂരിപ്പിക്കുക
  3. അപേക്ഷാ ഫീസ് അടയ്ക്കുക
  4. രേഖകൾ അപ്‌ലോഡ് ചെയ്യുക
  5. പ്രിന്റ് അക്‌നോളജ്‌മെന്റ് പേജ്

അപേക്ഷാ ഫീസ്

  • പൊതുവിഭാഗം: 1000 രൂപ
  • പട്ടികജാതി: 500 രൂപ
  • പട്ടികവർഗ്ഗം: സൗജന്യം

പ്രധാനപ്പെട്ട തീയതി

അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി : 2025 മെയ് 09 (09/05/2025, വൈകുന്നേരം 04:00 മണി )

Additional Information

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Official Website:

കൂടുതൽ വിവരങ്ങൾക്ക് : K-MAT Course 2025 (Session-2)

ഹെല്‍പ്‌ ലൈന്‍ നമ്പര്‍ : 04712525300

2025 ഏപ്രിൽ 19, ശനിയാഴ്‌ച

UGC NET June 2025: Online Registration, Dates & How to Apply

Kerala Career Blog Logo

UGC NET പരീക്ഷാ വിജ്ഞാപനം ജൂൺ 2025

UGC-NET JUNE-2025 രജിസ്ട്രേഷൻ ആരംഭിച്ചു

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജൂൺ മാസത്തിലെ യു.ജി.സി നെറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ജൂൺ 2025 പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി മേയ് 7 ആണ്. അപേക്ഷകളിലെ തിരുത്തലുകൾ മെയ് 9 മുതൽ മെയ് 10 വരെ നടത്താം. ജനറൽ വിഭാഗക്കാർക്ക് 1150 രൂപയാണ് അപേക്ഷ ഫീസ്. ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗക്കാർ 600 രൂപയും എസ്.ടി/എസ്‌.സി, ട്രാൻസ്ജെൻഡർ 325 രൂപയും അപേക്ഷ ഫീസ് അടക്കണം.

വെബ്സൈറ്റ് വഴി അപേക്ഷ നൽകണം.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 'ജൂനിയർ റിസർച്ച് ഫെലോഷിപ്പ്', 'അസിസ്റ്റൻ്റ് പ്രൊഫസർ' യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവ നടത്തും. ഒ.എം.ആർ രീതിയിൽ 83 വിഷയങ്ങളിൽ പരീക്ഷ ഉണ്ടാകും. പരീക്ഷയിൽ രണ്ട് പേപ്പറുകൾ ഉണ്ട്. രണ്ട് പേപ്പറുകളും ഒബ്ജക്റ്റീവ്-ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയതാണ്.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

  • ഹോം പേജിൽ കാണുന്ന UGC-NET June-2025 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  • ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

പ്രധാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മേയ് 7

വെബ്സൈറ്റ്

Official Website:

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്: UGC-NET June -2025 വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:

പുതുക്കിയ പോസ്റ്റർ ലഭ്യമാണ് (പുതുക്കിയ തീയതി അടങ്ങിയ)

നിരാകരണം: ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു. വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ കൃത്യത ഉറപ്പ് നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ അറിവിനായുള്ള ചർച്ചകൾക്ക് മാത്രമുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾക്കും ലിങ്കുകൾക്കും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ രേഖപ്പെടുത്തുക."

2025 ഏപ്രിൽ 16, ബുധനാഴ്‌ച

Kerala KTET 2025: Service Teachers Only - Eligibility & Application

Kerala Career Blog Logo

KERALA TEACHER ELIGIBILITY TEST – SERVICE TEACHERS ONLY MALAYALAM

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ കെടെറ്റ് മെയ് 2025 അറിയിപ്പ് - സർവീസ് അധ്യാപകർക്ക് മാത്രം

യോഗ്യത

സർവ്വീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്നതിനുള്ള യോഗ്യത :

20/07/2011 ന് ശേഷം പുറപ്പെടുവിച്ചിട്ടുള്ള പി.എസ്.സി വിജ്ഞാപന പ്രകാരം കെ.ടെറ്റ് യോഗ്യത ഇല്ലാതെ നിയമിതരായ സർക്കാർ സ്‌കൂൾ അദ്ധ്യാപകരിലും, 01/06/2012 a) 008 2019 2020 അധ്യായന വർഷം വരെ കെ-ടെറ്റ് ഇല്ലാതെ നിയമിതരായ എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകരിലും കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവ്വീസിൽ തുടരുന്നവർ അപേക്ഷിക്കേണ്ടതാണ്.

അപേക്ഷകർ മേൽ സൂചിപ്പിച്ച സർക്കാർ ഉത്തരവിൻ പ്രകാരം പരീക്ഷ എഴുതുന്നതിന് യോഗ്യരാണോ എന്ന വിവരം അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് ഓൺലൈൻ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. ആയതിലേയ് ക്കായി അപേക്ഷകർ വിജ്ഞാപനത്തിൽ സൂചിപിച്ചിട്ടുള്ള തീയതിയിൽ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാകേണ്ടതാണ്. സർവ്വീസിലുള്ള അദ്ധ്യാപകർക്ക് മാത്രമായുള്ള പ്രത്യേക വിജ്ഞാപനം ആയതിനാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് തലത്തിൽ നടത്തുന്ന പരിശോധനയ്ക്കായി നിശ്ചിത തീയതിക്കുള്ളിൽ ഹാജരാകാത്തവർക്കും, മേൽ സൂചിപിച്ച സർക്കാർ ഉത്തരവിൻ പ്രകാരമുള്ള വിഭാഗം അദ്ധ്യാപകരിൽ ഉൾപ്പെടാത്തവർക്കും ഹാൾടിക്കറ്റ് അനുവദിക്കുന്നതല്ല.

അപേക്ഷിക്കേണ്ട വിധം

കൂടുതൽ വിവരങ്ങൾക്ക് നോട്ടിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.

പ്രധാന തീയതി

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഏപ്രിൽ 19

വെബ്സൈറ്റ് വിവരങ്ങൾ

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

2025 ഏപ്രിൽ 13, ഞായറാഴ്‌ച

AEEE 2025: Amrita Engineering Entrance Exam - Dates, Eligibility & How to Apply

```html AEEE Exam Details

Amrita Engineering Entrance Examination (AEEE) Malayalam

Kerala Career Blog Logo

അമൃത എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ AEEE2025 അപേക്ഷ

അമൃത ഫേസ് 2 വിജ്ഞാപനം 2025

അമൃത വിശ്വ വിദ്യാപീഠം അതിന്റെ അഭിമാനകരമായ ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് അമൃത എൻട്രൻസ് എക്സാമിനേഷൻ - എഞ്ചിനീയറിംഗ് (എ.ഇ.ഇ.ഇ). ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയിൽ വിദ്യാർത്ഥികളുടെ പ്രാവീണ്യം വിലയിരുത്തുന്നതിനും അവരുടെ അഭിരുചിയുടെ ന്യായവും സമഗ്രവുമായ വിലയിരുത്തൽ ഉറപ്പാക്കുന്നതിനുമാണ് ഈ പരീക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച റാങ്കുള്ള സ്വകാര്യ എഞ്ചിനീയറിംഗ് സർവകലാശാലകളിൽ ഒന്നിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു കവാടമായി AEEE പ്രവർത്തിക്കുന്നു. മികച്ച അക്കാദമിക് നിലവാരം, നൂതന അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയ്ക്ക് പേരുകേട്ട അമൃത വിശ്വ വിദ്യാപീഠം സാങ്കേതിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കുന്നു. രാജ്യവ്യാപകമായി വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത ഫോർമാറ്റിലാണ് പരീക്ഷ നടത്തുന്നത്. എഇഇഇയിൽ പങ്കെടുക്കുന്നതിലൂടെ, സ്കോളർഷിപ്പുകൾ, അന്താരാഷ്ട്ര പരിചയം, അത്യാധുനിക പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനം എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത സ്ഥാപനത്തിൽ സീറ്റ് നേടാനുള്ള അവസരം ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നു, ഇത് എഞ്ചിനീയറിംഗ് അഭിലാഷികൾക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പായി മാറുന്നു.

യോഗ്യതാ മാനദണ്ഡം:

അമൃത ബി.ടെക് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഇനിപ്പറയുന്ന യോഗ്യതകൾ പാലിക്കണം: പ്രായം : 2003 ജൂലൈ ഒന്നിനും 2009 ജൂൺ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം . വിദ്യാഭ്യാസ യോഗ്യത : അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് (അല്ലെങ്കിൽ തത്തുല്യം) പാസായിരിക്കണം, ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്ക് കുറഞ്ഞത് 60% മൊത്തം മാർക്കും, ഓരോ വിഷയത്തിനും കുറഞ്ഞത് 55% മാർക്കും നേടിയിരിക്കണം . 2025 ൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും 2024 ൽ വിജയിച്ച വിദ്യാർത്ഥികൾക്കും യോഗ്യതയുണ്ട്. കുറിപ്പ്: എല്ലാ വിഷയങ്ങളും ഒരേ അധ്യയന വർഷത്തിലും ഒരേ ബോർഡിൽ നിന്നും വിജയിച്ചിരിക്കണം. വ്യത്യസ്ത വർഷങ്ങളിലോ വ്യത്യസ്ത ബോർഡുകളിലൂടെയോ വിജയിച്ച വിഷയങ്ങൾ പരിഗണിക്കില്ല.

പ്രധാന തീയതികൾ:

AEEE 2025 ഫേസ് 2 പരീക്ഷ തീയതികൾ: മെയ് 10 - മെയ് 14, 2025

അപേക്ഷിക്കേണ്ട വിധം:

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പ്രവേശന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം . അപേക്ഷാ പ്രക്രിയയിൽ ഉദ്യോഗാർത്ഥികൾ ഇനിപ്പറയുന്നവ ചെയ്യേണ്ടതുണ്ട്: വ്യക്തിഗത വിവരങ്ങളും അക്കാദമിക് വിവരങ്ങളും പൂരിപ്പിക്കുക . പ്രവേശന രീതി തിരഞ്ഞെടുക്കുക: AEEE 2025 അല്ലെങ്കിൽ JEE മെയിൻസ് . AEEE 2025 തിരഞ്ഞെടുക്കുകയാണെങ്കിൽ , പരീക്ഷാ കേന്ദ്രം, തീയതി, സമയ സ്ലോട്ട് എന്നിവ തിരഞ്ഞെടുക്കുക . പൂരിപ്പിച്ച അപേക്ഷാ ഫോം സമർപ്പിച്ച് ബാധകമായ ഫീസ് അടയ്ക്കുക. AEEE 2025 - ഘട്ടം 2 AEEE ഘട്ടം 2 ന് അപേക്ഷിക്കാനുള്ള അവസാന തീയതി: മെയ് 1 AEEE ഘട്ടം 2: മെയ് 7 മുതൽ മെയ് 11 വരെ സ്ലോട്ട് ബുക്കിംഗ് ആരംഭിക്കുന്നു: 2025 ഏപ്രിൽ 23 ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി: കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

Disclaimer:

The information contained on this website is for general information purposes only. While we endeavour to keep the information up to date and correct, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy or availability with respect to the website or the information, products, services, or related graphics contained on the website for any purpose. Any reliance you place on such information is therefore strictly at your own risk.

The information we provide may change in the future. If you notice any such changes, please record them in the comment box below.

```