FREE COURSE FOR DIFFERENTLY ABLED PERSONS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
FREE COURSE FOR DIFFERENTLY ABLED PERSONS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 സെപ്റ്റംബർ 9, ചൊവ്വാഴ്ച

Free Mobile Chip Repair Course for Differently Abled Persons in Kerala (2025)

FREE COURSE FOR DIFFERENTLY ABLED PERSONS - KERALA

Kerala Career Blog Logo

ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശീലനം

സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന "സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് " കോഴ്സിനായുള്ള അപേക്ഷകൾ ഗൂഗിൾ ഫോം വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-09-2025. വൈകുന്നേരം 5 മണി വരെ. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

നിബന്ധനകൾ

  • 18 വയസ്സ് പൂർത്തിയായിരിക്കണം. 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിത്വം ഉള്ളവരിയിരിക്കണം.
  • കാഴ്ച്ച പരിമിതി ഉള്ളവർക്കും, ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കും, തീവ്ര കേൾവി പരിമിതിയുള്ളവർക്കും ചിപ്പ് ലെവൽ കോഴ്സ് പഠിക്കാനും തുടർന്ന് മൊബൈൽ ഫോൺ സർവീസിംഗ് നടത്തുന്നതിനും പ്രയാസം ആയതിനാൽ അപേക്ഷിക്കേണ്ടതില്ല.
  • കേൾവി പരിമിതി ഉളളവർ ശ്രവണ സഹായിയുടെ സഹായത്തോടെ ക്ലാസുകൾ മനസിലാക്കാനും പ്രായോഗിക ക്ലാസുകൾ കൈകാര്യം ചെയ്യാനും സാധിക്കുമെങ്കിൽ മാത്രം അപേക്ഷ സമർപ്പിക്കുക
  • SSLC പാസ്സായ വ്യക്തി ആയിരിക്കണം.
  • യാത്ര ചിലവുകൾ അവരവർ തന്നെ വഹിക്കണം.
  • താമസിച്ചു പരിശീലനം നേടുന്നവരുടെ താമസച്ചിലവുകൾ അവരവർ തന്നെ വഹിക്കണം.
  • വിജയകരമായി പരിശീലനം പൂര്‍ത്തിയക്കുന്നര്‍ക്ക് സ്വന്തം ചെലവില്‍ പരീക്ഷ അറ്റന്‍ഡ് ചെയ്യാവുന്നതും വിജയിക്കപ്പെടുന്നവര്‍ക്ക് NACTET സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ്
  • ഗൂഗിള്‍ ഫോം വഴി അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല
  • അപേക്ഷ സമര്‍പ്പിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തി ആവും പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുക
  • സൗജന്യ പരിശീലനം ഒഴികെ മറ്റു സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതല്ല
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-09-2025. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് നടപ്പിലാക്കുന്ന "സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് " കോഴ്സിനായുള്ള അപേക്ഷ ഫോം (ഗൂഗിള്‍ ഫോം) താഴെയുള്ള ലിങ്ക് ഉപയോഗിക്കുക

(അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം 20-09-2025)

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മുകളിൽ കൊടുത്ത ഗൂഗിൾ ഫോം വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപ് അറിയിപ്പിൽ കൊടുത്ത നിർദ്ദേശങ്ങൾ ശരിയായി വായിച്ച് മനസ്സിലാക്കുക.