MG UNIVERSITY UPDATES എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MG UNIVERSITY UPDATES എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ജൂൺ 26, വ്യാഴാഴ്‌ച

MG University Updates: First Degree Allotment Published | 2024 Admissions

MAHATMA GANDHI (MG) UNIVERSITY UPDATES

Kerala Career Blog Logo

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി (MG) അപ്‌ഡേറ്റുകൾ

 എം ജി  ബിരുദ ഏകജാലകം:  ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു  

എം.ജി സർവകലാശാലയുടെ കോളജുകളിൽ ബിരുദം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 

അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവർ കോളജുകളിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടയ്ക്കണം. 

താത്കാലിക പ്രവേശനത്തിന് കോളജുകളിൽ എത്തേണ്ടതില്ല.  സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുത്താൽ മതിയാകും. ഓൺലൈനിൽ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ  കോളജിൽ നൽകി ജൂൺ 19നു മുൻപ്് താത്കാലിക പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സമർപ്പിക്കുന്നതിന് ഈ സ്ലിപ്പ് ആവശ്യമാണ്. 

ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനം എടുക്കാൻ കഴിയില്ല. ജൂൺ 19ന് വൈകുന്നേരം നാലിനു മുൻപ് സർവകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്റ് റദ്ദാകും.  

കമ്യൂണിറ്റി മെറിറ്റ് ക്വാട്ട; അന്തിമ റാങ്ക് ലിസ്റ്റ്

എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയിൽ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്കു മുൻപ് പ്രവേശനം ഉറപ്പാക്കണം.

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.

Disclaimer

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂൺ 16, തിങ്കളാഴ്‌ച

MG University Updates: Trial Allotment Published | Admission 2025

Blog Header

MAHATMA GANDHI (MG) UNIVERSITY UPDATES

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി (MG) അപ്‌ഡേറ്റുകൾ

എം ജി ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും 13 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 13 / 06 / 2025 വരെ ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 13 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി ''കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ'' എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്. എന്നാൽ സ്പോർട്സ്/കൾച്ചറൽ/ പി ഡി ക്വാട്ടാകളിലേക്ക് പുതുതായി അപേക്ഷിക്കുന്നതിനു ഈ കാലയളവിൽ സാധിക്കുന്നതല്ല. മൂന്നാം അലോട്മെന്റിന് ശേഷമുള്ള പട്ടിക ജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങളാക്കായുള്ള പ്രത്യേക അലോട്മെന്റിന്റെ രജിസ്‌ട്രേഷൻ സമയത്തും തുടർ രജിസ്‌ട്രേഷൻ വേളകളിലും പി ഡി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്.

സ്പോർട്സ്/കൾച്ചറൽ /പി ഡി ക്വാട്ടാകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് 12/ 06 / 2025 നു പ്രസിദ്ധീകരിക്കുന്നതും അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 13/ 06 / 2025 നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതുമാണ്.

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ അവസാനിച്ചു. നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് സാധ്യതാ അലോട്മെന്റ് (Trial Allotment) പ്രസിദ്ധീകരിച്ചതിനുശേഷം 13/ 06/ 2025 വരെ പുതുതായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ലഭ്യമാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.

Disclaimer

While we strive to ensure the information contained on this website is up-to-date and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the website or the information, products, services, or related graphics contained on the website for any purpose. The blogs are intended for discussion on general services and knowledge.

"The information we provide, including other links, may change in the future. If you notice any such changes, please note them in the comment box below."