RESULT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
RESULT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ജൂൺ 23, തിങ്കളാഴ്‌ച

NEET UG Result 2025: Download NEET Exam Result & Steps to Check

Kerala Career Blog Logo

NEET UG പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

NEET(UG)-2025 Result

NEET UG പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG 2025) ന്റെ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫലം ഡൗൺലോഡ് ചെയ്യുന്നതിനുള്ള വഴികൾ

NEET 2025 ഫലം ഡൗൺലോഡ് ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: ഫല അറിയിപ്പ് കണ്ടെത്തുക

ഹോം പേജിൽ കാണുന്ന NEET ഫലവുമായി ബന്ധപെട്ട അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ഫലത്തിന്റെ ലിങ്ക് തിരഞ്ഞെടുക്കുക

അവിടെ നൽകിയിട്ടുള്ള NEET ഫലത്തിന്റെ ലിങ്ക് തിരഞ്ഞെടുക്കുക.

ഘട്ടം 4: വിവരങ്ങൾ നൽകുക

തുറന്നു വരുന്ന പേജിൽ നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകുക.

ഘട്ടം 5: ഫലം പരിശോധിക്കുക

നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ കഴിയും. അത് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യുക.

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഔദ്യോഗിക വെബ്സൈറ്റ്: exams.nta.ac.in

2025 മേയ് 12, തിങ്കളാഴ്‌ച

SSLC Result 2025 Kerala: Check Your Results Online!

Kerala Career Blog Logo

SSLC EXAMINATION 2025 RESULT KERALA

SSLC 2025 പരീക്ഷാ ഫലം

Kerala SSLC Results 2025: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 99.5 ശതമാനം വിജയം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവർഷം 99.69 ശതമാനം വിജയമായിരുന്നു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ ഉണ്ടായിരുന്നത്. വിദ്യാർഥികൾക്ക് നാല് മണി മുതൽ ഓൺലൈനിൽ ഫലം അറിയാൻ കഴിയും.

SSLC ഫലം എങ്ങനെ അറിയാം

Step: 1

  • ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോംപേജില്‍, 'Kerala SSLC Result 2023'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Step: 2

  • പുതിയൊരു ലോഗിൻ വിൻഡോ സ്ക്രീനിൽ തെളിഞ്ഞ് വരും.
  • രജിസ്ട്രേഷൻ നമ്പറും, ജനന തിയതിയും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.

Step: 3

  • പരീക്ഷാ ഫലം കാണാൻ സാധിക്കും.
  • ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

മൊബൈൽ ആപ്പ് വഴി എങ്ങനെ ഫലം അറിയാം

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Saphalam' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • ആപ്പ് ഓപ്പൺ ചെയ്ത് വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
  • ശേഷം ഓപ്പൺ ആകുന്ന വിൻഡോയിൽ ഫലം കാണാൻ സാധിക്കും
വിദ്യാഭ്യാസ മന്ത്രിയുടെ ഫല പ്രഖ്യാപനത്തിന് ശേഷം ഒരുരുത്തരുടേയും ഫലം അറിയാനായി നമ്മളെല്ലാവരും പോകുന്നത് ഒരേ സൈറ്റിലേക്കാണെങ്കിൽ ഫലം അറിയാൻ കുറച്ചു വൈകിയേക്കും. അതുകൊണ്ടുതന്നെ എസ്എസ്എൽസി ഫലം അറിയാൻ വിദ്യാഭ്യാസ വകുപ്പ് ഒന്നിലധികം വെബ്സൈറ്റ് തന്നിട്ടുണ്ട്. അതേ... നിങ്ങൾക്ക് ഈ കാണുന്ന ഏഴ് വെബ്സൈറ്റിൽ ഈതിൽ നിന്നെങ്കിലും ഫലം അറിയാം കഴിയും.

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 മേയ് 1, വ്യാഴാഴ്‌ച

SSLC Result 2025 Kerala: Check Exam Date, Websites & How to Download

Kerala Career Blog Logo

SSLC EXAMINATION 2025 RESULT KERALA

SSLC 2025 പരീക്ഷാ ഫലം മെയ് 9 ന് പ്രസിദ്ധീക്കും

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9 വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു.

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് ഒൻപതിന് പ്രഖ്യാപിക്കുമെന്ന് അറിയിക്കുന്നു. പരീക്ഷാ ഫല തീയതി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9 വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി നടന്ന മൂല്യ നിർണ്ണയം പൂർത്തിയാക്കി മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. 4,27,021 വിദ്യാർഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

എസ്‌എസ്‌എൽസി പരീക്ഷാ ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും മെയ് 9ന് തന്നെ പ്രഖ്യാപിക്കും. ഈ വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് മൂന്നിന്‌ ആരംഭിച്ച് മാർച്ച് 26നാണ്‌ അവസാനിച്ചത്‌.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 - 26 വരെ രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു മൂല്യ നിർണ്ണയം നടത്തിയത്. ഇതുകഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് അറിയിച്ചു.

കേരളത്തിൽ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായിട്ടാണ് 4,27,021 വിദ്യാർഥികൾ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്.

SSLC ഫലം എങ്ങനെ അറിയാം

വെബ്സൈറ്റ് വഴി

Step: 1

  • ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോംപേജില്‍, 'Kerala SSLC Result 2023'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Step: 2

  • പുതിയൊരു ലോഗിൻ വിൻഡോ സ്ക്രീനിൽ തെളിഞ്ഞ് വരും.
  • രജിസ്ട്രേഷൻ നമ്പറും, ജനന തിയതിയും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.

Step: 3

  • പരീക്ഷാ ഫലം കാണാൻ സാധിക്കും.
  • ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

മൊബൈൽ ആപ്പ് വഴി എങ്ങനെ ഫലം അറിയാം

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Saphalam' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • ആപ്പ് ഓപ്പൺ ചെയ്ത് വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
  • ശേഷം ഓപ്പൺ ആകുന്ന വിൻഡോയിൽ ഫലം കാണാൻ സാധിക്കും
വിദ്യാഭ്യാസ മന്ത്രിയുടെ ഫല പ്രഖ്യാപനത്തിന് ശേഷം ഒരുരുത്തരുടേയും ഫലം അറിയാനായി നമ്മളെല്ലാവരും പോകുന്നത് ഒരേ സൈറ്റിലേക്കാണെങ്കിൽ ഫലം അറിയാൻ കുറച്ചു വൈകിയേക്കും. അതുകൊണ്ടുതന്നെ എസ്എസ്എൽസി ഫലം അറിയാൻ വിദ്യാഭ്യാസ വകുപ്പ് ഒന്നിലധികം വെബ്സൈറ്റ് തന്നിട്ടുണ്ട്. അതേ... നിങ്ങൾക്ക് ഈ കാണുന്ന വെബ്സൈറ്റിൽ ഈതിൽ നിന്നെങ്കിലും ഫലം അറിയാൻ കഴിയും.