2025 ജൂൺ 11, ബുധനാഴ്‌ച

LBS Kerala Nursing & Allied Health Sciences Admission 2025: Apply Now

Nursing and Allied Health Sciences Admission 2025

ADMISSION TO PROFESSIONAL DEGREE COURSE IN NURSING AND ALLIED HEALTH SCIENCES

Kerala Career Blog Logo

പ്രൊഫഷണൽ നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷ

Application Details

ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് അസ്ലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം. അപേക്ഷാ ഫീസ് ഒടുക്കേണ്ട അവസാനതീയതി 2025 ജൂൺ 13 വരെ നീട്ടിയിരിക്കുന്നു.

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്യുപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോ‌സ്മെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് ഒടുക്കുന്നത് 2025 ജൂൺ 13 വരെയും അപേക്ഷാഫീസ് ഒടുക്കിയവർക്ക് ഓൺലൈനായി ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാവുന്നതുമാണ്.

How to Apply

അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ജൂൺ 17 വരെ. പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

2025-26 അദ്ധ്യയന വർഷത്തെ സർക്കാർ,സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ

Application Fee

ജനറൽ വിഭാഗത്തിന് 800 രൂപ

എസ്. സി. എസ്. റ്റി വിഭാഗത്തിന് 400 രൂപ

ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള പേജിൽ വിശദമായി കൊടുത്തിട്ടുണ്ട്.

അപേക്ഷാഫീസ് ഒടുക്കുന്നത് 2025 ജൂൺ 13 വരെയും അപേക്ഷാഫീസ് ഒടുക്കിയവർക്ക് ഓൺലൈനായി ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാവുന്നതുമാണ്.

Additional Information

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

Official Website :

കൂടുതൽ വിവരങ്ങൾക്ക് : |

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് :

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂൺ 10, ചൊവ്വാഴ്ച

KEAM 2025: Mark Submission Deadline Extended | Engineering Rank List Updates (Malayalam)

Kerala Career Blog Logo

KEAM 2025: എഞ്ചിനീയറിംഗ് റാങ്കിനായുള്ള മാർക്ക് ഡാറ്റ സമർപ്പണം

KEAM 2025 എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന്, വിദ്യാർത്ഥികൾക്ക് അവരുടെ യോഗ്യതാ പരീക്ഷയിലെ മാർക്കുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അറിയിപ്പ്.

പ്രധാന അറിയിപ്പ്

KEAM 2025-ൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയുടെ രണ്ടാം വർഷത്തിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ നേടിയ മാർക്കുകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നു.

സമർപ്പിക്കേണ്ട അവസാന തീയതി

മാർക്കുകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂൺ 4 വൈകുന്നേരം 6:00 വരെയാണ്. കൂടുതൽ വിവരങ്ങൾക്കായി, 2025 മെയ് 29-ലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ അറിയിപ്പ് പരിശോധിക്കുക.

കൂടുതൽ വിവരങ്ങൾ

എഞ്ചിനീയറിംഗ് റാങ്കിനായുള്ള മാർക്ക് ഡാറ്റയുടെ ഓൺലൈൻ സമർപ്പണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

മറ്റ് പ്രധാനപ്പെട്ട അറിയിപ്പുകൾ

അപേക്ഷയിലെ തെറ്റുകൾ

എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള 2025-26 വർഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട്, തെറ്റായ അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹെൽപ്പ് ലൈൻ

CEE ഹെൽപ്പ് ലൈൻ നമ്പറുകൾ (രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ): 0471-2332120, 0471-2338487, 0471-2525300.

ഓൺലൈൻ അപേക്ഷ

ഓൺലൈനായി അപേക്ഷിക്കുവാനുള്ള പോർട്ടൽ ലഭ്യമാണ്.

ശ്രദ്ധിക്കുക

ഈ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിവരങ്ങളുടെ പൂർണ്ണതയെക്കുറിച്ചോ കൃത്യതയെക്കുറിച്ചോ ഉറപ്പ് നൽകുന്നില്ല. പൊതുവായ വിവരങ്ങൾക്കും അറിവിനുമുള്ള ഒരു ചർച്ചാ വേദിയാണ് ഇത്.

ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക.

KEDAVILAKKU Scholarship Kerala 2025-26: Apply Now for OBC Students!

```html

KEDAVILAKKU SCHOLARSHIP SCHEME KERALA

Kerala Career Blog Logo

കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി

സംസ്ഥാനത്ത് സ്കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതികൾക്കായി 2025-26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. (ഹിന്ദു OBC ക്രിസ്ത്യൻ, മുസ്ലീം ഒബിസി വിദ്യാർത്ഥികളുടെ മാർഗ്ഗദീപം സ്കോളർഷിപ്പ് വേറെ വരുന്നതാണ്) വിഭാഗക്കാർക്ക് കെടാവിളക്ക് സ്കോളർഷിപ് പദ്ധതിയിൽ അപേക്ഷിക്കാം.

അപേക്ഷകർക്കും സ്കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ വെബ്-സൈറ്റുകളിൽ ലഭ്യമാണ്. സ്കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ബന്ധപ്പെടാം.

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികൾക്ക് 50% കേന്ദ്ര സഹായത്തോടെ അനുവദിച്ചിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡ പ്രകാരം 2022-23 സാമ്പത്തിക വർഷം മുതൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ടി സ്കോളർഷിപ്പ് പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട 1 മുതൽ 8 വരെ ക്ലാസ്സുകളിലെ ഒ.ബി.സി വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാർ "കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി" എന്ന പേരിൽ 2023-24 വർഷം മുതൽ പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നു.

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികളിൽ കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1500/- രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്ന "കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി വർഷത്തെ അപേക്ഷ ക്ഷണിക്കുന്നു.

സമർപ്പിക്കേണ്ടതും സ്കൂൾ അധികൃതർ പ്രസ്തുത അപേക്ഷകൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണ്. "കെടാവിളക്ക്" സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

സ്കൂളിൽ നൽകേണ്ട രേഖകൾ

  • അപേക്ഷാ ഫോം
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ്
  • ആധാർ
  • ബാങ്ക് പാസ്ബുക്ക്
  • മാർക്ക് ലിസ്റ്റ് (മറ്റു സ്കൂളിൽ നിന്നും വന്നവർ)

*കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി : 2025 ജൂലൈ 15.

കൂടുതൽ വിവരങ്ങൾക്ക് : Kedavilakku Scholarship Scheme

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

```

2025 ജൂൺ 9, തിങ്കളാഴ്‌ച

MSc MLT Admission 2024-25 Kerala: Application Details & How to Apply

Kerala Career Blog Logo

MSC (MLT) Admission Application : Kerala

Admission to M.Sc. Medical Lab Technology (M.Sc. MLT) - 2024

MSc കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്. സി.(എം.എൽ.റ്റി.) കോഴ്‌സിലെ മെരിറ്റ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2025 ജൂൺ 3 മുതൽ 2025 ജൂൺ 25 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്സ് അംഗീകരിച്ച ബി.എസ്.സി.(എം.എൽ.റ്റി.) കോഴ്സ് 55% ത്തിൽ കുറയാതെയുള്ള മാർക്കോടെ പാസ്സായവർക്ക് ഈ കോഴ്‌സിന് അപേക്ഷി ക്കാവുന്നതാണ്. സാധാരണ അപേക്ഷകർക്ക് 40 ഉം സർവ്വീസ് ക്വാട്ടയിലുള്ള അപേക്ഷകർക്ക് 49 വയസ്സുമാണ് പ്രായപരിധി. എം.എസ്.സി.(എം.എൽ.റ്റി.) കോഴ്സിന് അപേക്ഷിക്കുന്നതിന് www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റിലൂടെ ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെ ങ്കിലും ഒരു ശാഖ വഴിയോ 2025 ജൂൺ 3 മുതൽ ജൂൺ 20 വരെ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിൽ "0210-03-105-99" എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ആണ് ഒടുക്കേണ്ടത്. തിരുവനന്തപുരത്തു വച്ച് നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാന ത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തു ന്നത്. സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

Official Website: https://lbscentre.in
കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.in/mscmedicalabtech2024/downloads/notification.pdf
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: https://lbscentre.in/mscmedicalabtech2024/

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

OEC Pre-Matric Scholarship Kerala: Apply Online for Educational Assistance

OEC Pre-Matric Educational Assistance

Kerala Career Blog Logo

ഒ.ഇ.സി പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം

സംസ്ഥാനത്തെ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടുക.

സ്കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി – 2025 ജൂലൈ 15

പ്രധാന വിവരങ്ങൾ

വെബ്സൈറ്റ്

ഔദ്യോഗിക വെബ്സൈറ്റ് : bcd.kerala.gov.in

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Disclaimer:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഉറപ്പില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

2025 ജൂൺ 8, ഞായറാഴ്‌ച

CDS Exam 2025: Notification, Eligibility, Syllabus & Apply Online

Kerala Career Blog Logo

COMBINED DEFENCE SERVICES EXAMINATION

Combined Defence Services Examination (II), 2025 [Including SSC Women (Non-Technical) Course]

കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ (CDS) പരീക്ഷ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
കംബൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (II) -2025-ന് യുപിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 14-നായിരിക്കും പരീക്ഷ നടക്കുക. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 453 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 26 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്. ബിരുദധാരികൾക്കാണ് അവസരം. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട്ട് സർവീസ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പിന് വനിതകൾക്കും അപേക്ഷിക്കാം.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 2026 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളിൽ 2026 ജൂലായിലും കോഴ്‌സ് ആരംഭിക്കും. എൻസിസി-സി സർട്ടിഫിക്കറ്റുള്ളവർക്ക് നിശ്ചിത എണ്ണം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് പട്ടിക കാണുക.

യോഗ്യത:

മിലിട്ടറി അക്കാദമി/ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി : ബിരുദം/ തത്തുല്യം.
നേവൽ അക്കാദമി: എൻജിനീയറിങ് ബിരുദം.
എയർഫോഴ്സ് അക്കാദമി : ഫിസിക്സും മാത്തമാറ്റിക്സും ഉൾപ്പെട്ട പ്ലസ്‌ടുവിനുശേഷം നേടിയ ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം.
അപേക്ഷകർ (പുരുഷന്മാരും വനിതകളും) അവിവാഹിതരായിരിക്കണം. എയർഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന, 25 വയസ്സിനുമുകളിലുള്ളവർക്ക് വ്യവസ്ഥകളോടെ ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് നിയമാനുസൃതം വിവാഹമോചനം നേടിയ ബാധ്യതകളില്ലാത്ത വനിതകൾക്കും അപേക്ഷിക്കാം.

പ്രായം:

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ 2002 ജൂലായ് രണ്ടിനുമുൻപോ 2007 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2001 ജൂലായ് രണ്ടിന് മുൻപോ 2007 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. എയർഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2002 ജൂലായ് രണ്ടിന് മുൻപോ 2006 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത് (ഡിജിസിഎ നൽകുന്ന കൊമേഴ്സ‌്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് ലഭിക്കും).
2025 ലെ രണ്ടാം ഘട്ട കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്.
കമ്പൈൻഡ് ഡിഫൻസ് സർവീസസ് (II) പരീക്ഷ-നായുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 17 രാത്രി 11:59 വരെയാണ്. 2025 സെപ്റ്റംബർ 14-നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഒരാഴ്ച മുമ്പ് വെബ്സൈറ്റിൽ നിന്ന് ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഒഴിവുകൾ

ഈ പരീക്ഷയിലൂടെ ആകെ 406 ഒഴിവുകളാണുള്ളത്. ഇതിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗിൽ 208 ഒഴിവുകളും (സ്ത്രീകൾക്ക് 10 ഉൾപ്പെടെ), നേവി വിംഗിൽ 42 ഒഴിവുകളും (സ്ത്രീകൾക്ക് 05 ഉൾപ്പെടെ), എയർഫോഴ്സ് വിംഗിൽ 120 ഒഴിവുകളും (ഫ്ലയിംഗ്-92 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) -18 (സ്ത്രീകൾക്ക 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) -10 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ)) ഉൾപ്പെടുന്നു. ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിൽ 36 ഒഴിവുകളാണുള്ളത് (സ്ത്രീകൾക്ക് 04 ഉൾപ്പെടെ).

ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും

NDA, NA പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു:

സർക്കാർ സാമ്പത്തിക സഹായം: പ്രതിമാസം 45,000 രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ഒന്നിൽ കൂടുതൽ മക്കൾ NDA, IMA, OTA എന്നിവിടങ്ങളിലോ നാവിക, വ്യോമ സേനകളിലെ പരിശീലന സ്ഥാപനങ്ങളിലോ ഒരേ സമയം പരിശീലനം നേടുകയാണെങ്കിൽ, അവർക്കെല്ലാം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാകും.

കേരള സർക്കാർ സ്കോളർഷിപ്പുകൾ: OTA, NDA, IMA, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, RIMC സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന ആൺ/പെൺ കേഡറ്റുകൾക്ക് 2,00,000 രൂപയും, മിലിട്ടറി, നേവൽ, എയർഫോഴ്സ് നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നവർക്ക് 1,00,000 രൂപയും ലഭിക്കും.

മറ്റ് അലവൻസുകൾ: പരിശീലന സമയത്ത് പോക്കറ്റ് അലവൻസ്, ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ട്, മറ്റ് ചെലവുകൾ എന്നിവ ലഭിക്കും. കമ്മീഷൻ ചെയ്ത ശേഷം ഡിയർനസ് അലവൻസ്, പാരാ അലവൻസ്, സ്പെഷ്യൽ ഫോഴ്സ് അലവൻസ്, ഡ്രസ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.

പരീക്ഷാ രീതിയും പ്രധാന നിർദ്ദേശങ്ങളും

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്താൻ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ.

പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല.

അപേക്ഷാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 011-24041001 എന്ന ഹെൽപ്പ് ലൈൻ നമ്പർ പ്രയോജനപ്പെടുത്താം. ഈ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ പ്രവർത്തിക്കും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷാ ഫീസ്:

പട്ടികവിഭാഗക്കാർ, വനിതകൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല.

ജനറൽ : ഫീസ് 200 രൂപ

17/06/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക.
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

NDA & NA Exam 2025: Apply Online for National Defence & Naval Academy!

Kerala Career Blog Logo

NATIONAL DEFENCE ACADEMY AND NAVAL ACADEMY EXAMINATION

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷ

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 2025 ലെ രണ്ടാം ഘട്ട കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നാഷണൽ ഡിഫൻസ് അക്കാദമി (NDA), നേവൽ അക്കാദമി (NA) പരീക്ഷ (II), 2025-നായുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 17 രാത്രി 11:59 വരെയാണ്. 2025 സെപ്റ്റംബർ 14-നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഒരാഴ്ച മുമ്പ് വെബ്സൈറ്റിൽ നിന്ന് ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഒഴിവുകൾ

ഈ പരീക്ഷയിലൂടെ ആകെ 406 ഒഴിവുകളാണുള്ളത്. ഇതിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗിൽ 208 ഒഴിവുകളും (സ്ത്രീകൾക്ക് 10 ഉൾപ്പെടെ), നേവി വിംഗിൽ 42 ഒഴിവുകളും (സ്ത്രീകൾക്ക് 05 ഉൾപ്പെടെ), എയർഫോഴ്സ് വിംഗിൽ 120 ഒഴിവുകളും (ഫ്ലയിംഗ്-92 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) -18 (സ്ത്രീകൾക്ക 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) -10 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ)) ഉൾപ്പെടുന്നു. ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിൽ 36 ഒഴിവുകളാണുള്ളത് (സ്ത്രീകൾക്ക് 04 ഉൾപ്പെടെ).

ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും

NDA, NA പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു: സർക്കാർ സാമ്പത്തിക സഹായം: പ്രതിമാസം 45,000 രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ഒന്നിൽ കൂടുതൽ മക്കൾ NDA, IMA, OTA എന്നിവിടങ്ങളിലോ നാവിക, വ്യോമ സേനകളിലെ പരിശീലന സ്ഥാപനങ്ങളിലോ ഒരേ സമയം പരിശീലനം നേടുകയാണെങ്കിൽ, അവർക്കെല്ലാം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാകും. കേരള സർക്കാർ സ്കോളർഷിപ്പുകൾ: OTA, NDA, IMA, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, RIMC സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന ആൺ/പെൺ കേഡറ്റുകൾക്ക് 2,00,000 രൂപയും, മിലിട്ടറി, നേവൽ, എയർഫോഴ്സ് നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നവർക്ക് 1,00,000 രൂപയും ലഭിക്കും. മറ്റ് അലവൻസുകൾ: പരിശീലന സമയത്ത് പോക്കറ്റ് അലവൻസ്, ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ട്, മറ്റ് ചെലവുകൾ എന്നിവ ലഭിക്കും. കമ്മീഷൻ ചെയ്ത ശേഷം ഡിയർനസ് അലവൻസ്, പാരാ അലവൻസ്, സ്പെഷ്യൽ ഫോഴ്സ് അലവൻസ്, ഡ്രസ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.

പരീക്ഷാ രീതിയും പ്രധാന നിർദ്ദേശങ്ങളും

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും. OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്താൻ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല. അപേക്ഷാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 011-24041001 എന്ന ഹെൽപ്പ് ലൈൻ നമ്പർ പ്രയോജനപ്പെടുത്താം. ഈ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ പ്രവർത്തിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാ ഫീസ്: പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല. ജനറൽ : ഫീസ് 100 രൂപ 17/06/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. 
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക. 
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.