Amrita Engineering Entrance Examination (AEEE) Malayalam
Stay updated with the latest job opportunities, career advice, and educational news in Kerala. Explore tips, resources, and guides tailored to help students and job seekers achieve their goals.
അഗ്നിവീർ ജിഡി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലാർക്ക്, അഗ്നിവീർ ട്രേഡ്സ്മെൻ ട്രേഡുകൾക്കായുള്ള റിക്രൂട്ട്മെൻ്റ് റാലിയിലേക്ക് യോഗ്യരായ അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. 2025 ലെ കോമൺ എൻട്രൻസ് പരീക്ഷ (CCE) വഴി തിരഞ്ഞെടുക്കുന്നതാണ്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 25 ആണ്.
ഏതെങ്കിലും സ്ട്രീമിൽ (ആർട്സ്, കൊമേഴ്സ്, സയൻസ്) 10+2/ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം, മൊത്തം 60% മാർക്കും ഓരോ വിഷയത്തിലും കുറഞ്ഞത് 50% മാർക്കും നേടിയിരിക്കണം. പത്താം ക്ലാസിൽ ഇംഗ്ലീഷിലും ഗണിതം/അക്കൗണ്ട്സ്/ബുക്ക് കീപ്പിംഗ് എന്നിവയിൽ 50% നേടിയിരിക്കണം.
പാലക്കാട്, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം.
ജനനത്തീയതി: 2004 ഒക്ടോബർ 01 നും 2008 ഏപ്രിൽ 01 നും ഇടയിൽ ജനിച്ചവർ അപേക്ഷിക്കാൻ അർഹതയുണ്ട്.
ഓൺലൈൻ പരീക്ഷയ്ക്ക് 250/- രൂപയാണ് പരീക്ഷാ ഫീസ്. അപേക്ഷ വിജയകരമായി പൂരിപ്പിച്ച ശേഷം, ഫീസ് അടയ്ക്കുന്നതിനായി പേയ്‌മെന്റ് ഗേറ്റ്‌വേ പോർട്ടലിലേക്ക് നയിക്കും.
കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 25
ഫോൺ: 0495 2383953
നിരാകരണം: ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവയെക്കുറിച്ച് ഉറപ്പ് നൽകുന്നില്ല. ഈ ബ്ലോഗ് പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾക്കും ലിങ്കുകൾക്കും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അറിയിക്കുക."
ആർമി അപേക്ഷകൾ ഏപ്രിൽ 25 നീട്ടിയിട്ടുണ്ട്.
അവിവാഹിതരായ വനിതകൾക്ക് അഗ്നിവീർ ജനറൽ ഡെപ്യൂട്ടി (വനിത മിലിട്ടറി പൊലീസ്) റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. ബാംഗ്ലൂർ മേഖലാ റിക്രൂട്ടിങ് ഓഫിസ് ഇതിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വിജ്ഞാപനം ലഭ്യമാണ്. ഓൺലൈനിൽ ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ സ്ഥിരതാമസമുള്ളവർക്കാണ് അവസരം.
എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ മൊത്തം 45 ശതമാനം (ഓരോ വിഷയത്തിനും 33 ശതമാനം മാർക്കിൽ കുറയരുത്) മാർക്കോടെ പാസായിരിക്കണം. തത്തുല്യ ഗ്രേഡ് ഉള്ളവരെയും പരിഗണിക്കും. ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഡ്രൈവർ തെരഞ്ഞെടുപ്പിന് മുൻഗണന. പ്രായപരിധി പതിനേഴര-21 വയസ്സ്. പ്രതിരോധസേനയിൽ മരണമടഞ്ഞ ജീവനക്കാരുടെ വിധവകൾക്ക് 30 വയസ്സുവരെയാകാം.
വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി കുട്ടികളിലാത്തവർക്കും അപേക്ഷിക്കാം. പുനർവിവാഹം ചെയ്തവരാകരുത്. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരാകണം. 162 സെ.മീറ്റർ ഉയരവും അഞ്ചു സെ.മീറ്ററിൽ കുറയാതെ നെഞ്ച് വികസനശേഷിയുമുണ്ടായിരിക്കണം.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ/പരീക്ഷ ഫീസ് 250 രൂപ. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ചുവേണം രജിസ്റ്റർ ചെയ്യേണ്ടത്. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമത പരീക്ഷ അടക്കമുള്ള റിക്രൂട്ട്മെന്റ് റാലി, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തേക്കാണ് നിയമനം.
Official Website :
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0495 2383953
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:
പുതുക്കിയ പോസ്റ്റർ ലഭ്യമാണ്
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
മെഡിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഏപ്രിൽ 16 വരെ നീട്ടിയിരിക്കുന്നു.
അഗ്നിവീർ തസ്തികയിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഏപ്രിൽ 16 വരെ നീട്ടിയിരിക്കുന്നു.
2025-26 ബാച്ചുകളിലേക്ക് SSR (മെഡിക്കൽ) വിഭാഗത്തിൽ നാവികരാകാൻ അപേക്ഷിക്കുന്ന അവിവാഹിതരായ പുരുഷന്മാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. SSR (മെഡിക്കൽ അസിസ്റ്റന്റ്) ഒഴിവുകൾ സംസ്ഥാനാടിസ്ഥാനത്തിൽ ലഭ്യമാണ്.
ഗണിതവും ഫിസിക്സും പഠിച്ച് 10+2 പരീക്ഷയിൽ 50% മാർക്കോടെ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ,
മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഓട്ടോമൊബൈൽസ് / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ 50% മാർക്കോടെ മൂന്ന് വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം.
അല്ലെങ്കിൽ,
ഫിസിക്സ്, ഗണിതം എന്നീ വിഷയങ്ങളിൽ 50% മാർക്കോടെ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് വിജയിച്ചിരിക്കണം.
2024-25 അധ്യയന വർഷത്തിൽ 12-ാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ യഥാർത്ഥ മാർക്ക് ഷീറ്റ് ഹാജരാക്കണം. ഇന്റർനെറ്റ് കോപ്പി സ്വീകാര്യമല്ല.
അഗ്നിവീർ 02/2025 ബാച്ച്: 2004 സെപ്റ്റംബർ 01 നും 2008 ഫെബ്രുവരി 29 നും ഇടയിൽ ജനിച്ചവരായിരിക്കണം.
അഗ്നിവീർ 01/2026 ബാച്ച്: 2005 ഫെബ്രുവരി 01 നും 2008 ജൂലൈ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം.
അഗ്നിവീർ 02/2026 ബാച്ച്: 2005 ജൂലൈ 01 നും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം.
2004 സെപ്റ്റംബർ 01 നും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് 2025-ൽ അപേക്ഷിക്കാം.
അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ വിവാഹിതരല്ല എന്ന സർട്ടിഫിക്കറ്റ് നൽകണം. നിയമന കാലാവധിയിൽ വിവാഹം കഴിക്കാൻ പാടില്ല.
ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് അപേക്ഷ നിരസിക്കാൻ കാരണമാകും.
കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 16
നിരാകരണം: ഈ വെബ്സൈറ്റിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു. വിവരങ്ങളുടെ പൂർണ്ണത ഉറപ്പുനൽകുന്നില്ല. പൊതുവിജ്ഞാനത്തിന് മാത്രമുള്ളതാണ് ഈ ബ്ലോഗ്.
ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക.
കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ജനനം/മരണ/വിവാഹം സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.
Find Certificate - Ksmart
Official Website: https://ksmart.lsgkerala.gov.in/
Find Certificate - Ksmart
Official Website: https://ksmart.lsgkerala.gov.in/
Find Certificate - Ksmart
Official Website: https://ksmart.lsgkerala.gov.in/

കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളവർക്കു അവരവരുടെ വ്യക്തിഗത വിവരങ്ങളായ പേര്, ജനനതീയതി, അഡ്രസ്സ്, e-mail id, ആധാർ, മൊബൈൽ നമ്പർ, നോമിനിയുടെ വിവരങ്ങൾ എന്നിവയിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തേണ്ടതായിട്ടുള്ള പക്ഷം, ഇതിനായുള്ള നടപടികൾ 60 വയസ്സ്/ പെൻഷൻ പ്രായം ആകുന്നതിന് മുൻപുതന്നെ പൂർത്തീകരിക്കേണ്ടതാണ്. ഇതിനായി അവരവരുടെ പ്രൊഫൈലിൽ നൽകിയിട്ടുള്ള Details Change Option-ൽ കയറി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുക. തുടർന്ന് ഞങ്ങൾ അത് പരിശോധിച്ചു തുടർനടപടി സ്വീകരിക്കുന്നതുമാണ്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
പെൻഷൻ തീയതിക്കു മുൻപായി തന്നെ എല്ലാ അംഗങ്ങളും ഒരിക്കലെങ്കിലും ഉറപ്പായി സ്വന്തം പ്രൊഫൈൽ സന്ദർശിച്ചു മാറ്റങ്ങൾ ആവശ്യമുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. പെൻഷൻ തടസ്സമില്ലാതെ അനുവദിച്ചു നൽകുന്നതിന് വ്യക്തിഗത വിവരങ്ങൾ കൃത്യമായിരിക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക : 0471 2465500 , info@keralapravasi.org
Official Website : keralapravasi.org
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : register.pravasikerala.org/public/index.php/online/PublicLogin
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
തദ്ദേശ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ നഗരസഭകളില്‍ ഉപയോഗിച്ച് വരുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രിൽ 10 മുതൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും (ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്) ഏര്‍പ്പെടുത്തുകയാണ്.
കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ 10 മുതൽ നിലവിൽ വരും. ഏപ്രിൽ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ നൽകുന്ന കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. കെ സ്മാർട്ട് വഴി അനുവദിക്കുന്ന ആദ്യ ജനന സർട്ടിഫിക്കറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറും. വസ്തു നികുതി അടച്ചതിന്റെ ഓൺലൈൻ രസീത് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ കൈമാറും. കെ സ്മാർട്ട് സ്കൂൾ ഓഫ് ടെക്നോളജി ലോഞ്ചിംഗ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട പെർമിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കൈമാറും. കെ സ്മാർട്ട് വീഡിയോ കെ വൈ സി വഴിയുള്ള വിവാഹ സർട്ടിഫിക്കറ്റ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അപേക്ഷകന് കൈമാറും. വി കെ പ്രശാന്ത് എം എൽ എ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം പി നഗരസഭകളുടെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കും. ഇൻഫർമേഷൻ കേരള മിഷൻ ഉദ്യോഗസ്ഥർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചേംബേഴ്സ് ചെയർപേഴ്സൺ കെ ജി രാജേശ്വരി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, കേന്ദ്ര ഭവന നഗരകാര്യവകുപ്പ് സെക്രട്ടറി ശ്രീനിവാസ് ആർ. കാറ്റികിത്താല, സ്വച്ഛ് ഭാരത് മിഷൻ നഗരകാര്യ ഡയറക്ടർ രൂപാ മിശ്ര എന്നിവർ സംബന്ധിക്കും. ഐ കെ എം കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ടിംപിൾ മാഗി പി എസ് നന്ദി അറിയിക്കും.
ഇതോടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിർവഹണം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. ജനന, മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിവാഹ രജിസ്ട്രേഷൻ, ബിൽഡിങ് പെർമിറ്റ്, ട്രേഡ് ലൈസൻസ്, പൊതു പരാതികൾ, പരാതി പരിഹാരം, ഫയൽ ട്രാക്കിങ്ങ് സംവിധാനം, പൂർണമായും ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ തുടങ്ങി നാന്നൂറിലധികം സേവനങ്ങൾ കെ സ്മാർട് വഴി ലഭ്യമാകും. വാട്ട്സാപ്പ് വഴി സേവനങ്ങൾ ലഭ്യമാക്കാനും പിഴവുകൾ ഒഴിവാക്കാനും ഇതിലൂടെ കഴിയും.
കെ സ്മാർട് സംവിധാനം നിലവിൽ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങളിൽ ഫ്രണ്ട് ഓഫീസ് സംവിധാനത്തിന് പകരം സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളാണ് പ്രവർത്തിക്കുക. സേവനങ്ങൾ ലഭ്യമാകുന്നതിന് പൊതുജനങ്ങൾ സ്വന്തമായി ലോഗിൻ ഐഡി നിർമിക്കണം. ഇതിനായി ആധാർ നമ്പറും ആധാർ നമ്പർ ലിങ്ക് ചെയ്ത ഫോൺ നമ്പറും ആവശ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയോസ്വന്തമായോ ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യാം.
കെ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2025 മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ സർക്കാർ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷ നൽകുവാൻ സാധിക്കില്ല. ഏപ്രിൽ ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഉദ്യോഗസ്ഥ തലങ്ങളിലും സോഫ്റ്റ് വെയറുകൾ പ്രാവർത്തികമാക്കുന്നതിനാൽ സേവനങ്ങൾ തടസ്സപ്പെടും.
Enhance your CSC services with premium tools and resources at unbeatable prices!