2025 മേയ് 20, ചൊവ്വാഴ്ച

Kerala Pottery Makers Assistance: Apply Now for Financial Aid 2025

ASSISTANCE TO TRADITIONAL POTTERY MAKERS KERALA - MALAYALAM

Kerala Career Blog Logo

പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതി

ടൂൾകിറ്റ് ഗ്രാന്റ്, മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുളള ധനസഹായം എന്നീ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി 31.05.2025 |

ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാവരുത്. 60 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം.

ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചുവിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 31.

കൊല്ലം മേഖലാ ഓഫീസ് - 0474 - 2914417

എറണാകുളം മേഖലാ ഓഫീസ് - 0484 - 2429130

പാലക്കാട് മേഖലാ ഓഫീസ് - 0492 - 2222335

കോഴിക്കോട് മേഖലാ ഓഫീസ് - 0495 - 2377786

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-05-2025

             
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ്സ് കവിയാത്ത സംസ്ഥാനത്തെ മറ്റു സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട നിലവില്‍ മണ്‍പാത്ര നിര്‍മ്മാണ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനുവരി 10 വരെ അപേക്ഷ നല്‍കാം. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

  സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി പ്രസ്തുത തൊഴിൽ അന്യം നിന്ന് പോകാതെ നിലനിർത്തുന്നതിനും ടി തൊഴിലിലേക്ക് പുതുതലമുറയെക്കൂടി ആകൃഷ്ടരാക്കുന്നതിനും മൺപാത്ര ഉപയോഗത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വേണ്ടി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു.

1 അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.

2 അപേക്ഷകൻ കേരളീയനായിരിക്കണം

3 കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.

4 അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 50,000/- രൂപ ആയിരിക്കും. ആകെ ഉപകരണങ്ങൾ/വർക്ക് ഷെഡ്, ചൂള എന്നിവയുടെ നിർമ്മാണം എന്നീ ചെലവുകളുടെ 50% എന്ന നിബന്ധനയ്ക്ക് വിധേയമായി നിയമാനുസൃതം കരാർ ഒപ്പിടുമ്പോൾ 50% തുക (പരമാവധി 25,000/- രൂപ) ആദ്യഗഡുവായി അനുവദിക്കുന്നു. നിർമ്മാണം പൂർത്തിയാക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തിൻ്റേയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയർ/ ഏതെങ്കിലും ലെസെൻസ്‌ഡ് എഞ്ചിനീയർ നൽകുന്ന വാല്യുവേഷൻ സർട്ടിഫിക്കേറ്റിന്റയും അടിസ്ഥാനത്തിൽ ഫണ്ടിൻ്റെ ലഭ്യത അനുസരിച്ച് മാത്രം രണ്ടാം ഗഡു അനുവദിക്കുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ നിർബന്ധമാണ്.

5 മൺപാത്ര വിപണനം മാത്രം നടത്തുന്നവർക്ക് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നതല്ല.

6 അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.

7 നിലവിൽ മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്യുന്നവരായിരിക്കണം.

8 ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.

9 മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

10 അപേക്ഷയിൽ മൊബൈൽ നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

11 യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.

12 അപേക്ഷിക്കുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിൻ്റെ ആദ്യപേജിൻ്റെ പകർപ്പ്, വസ്തുവിന്റെ കെവെശാവകാശ സർട്ടിഫിക്കറ്റ്. നിലവിൽ നിർമ്മാണതൊഴിൽ പെയ്യുന്നവരാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി/സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം, ഇതേ ആവശ്യത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (സെക്രട്ടറി ഒപ്പുവെച്ചത്). ഖാദി ബോർഡിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, വെള്ള കടലാസിൽ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട്, അപേക്ഷകൻ മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോ എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.

13 ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പറും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.

14 ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.

15 ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.

16 പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപന മാനദണ്ഡ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം വകുപ്പിൽ നിക്ഷിപ്തമാണ്.

17 കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31.05.2025.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 മെയ് 31

Official Information

Official Website

Check the official website for detailed information and application process.

Contact Information

For more details, please contact 0495 2377786.

Disclaimer

We make every effort to ensure that the information contained on this website is up-to-date and accurate, we do not provide any guarantee regarding the completeness, reliability, accuracy or availability of the information, products, services available on the website. Blogs are for discussion about general services and knowledge.

"The information we provide may be subject to change in the future. If you notice any such changes, please record them in the comment box below."

Kerala Unorganised Workers Social Security Board: Services, Registration & Updates

Kerala Career Blog Logo

കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്: സേവനങ്ങളും വിവരങ്ങളും

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് - ഒരു അവലോകനം

സംസ്ഥാനത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച ഒരു പ്രധാനപ്പെട്ട സ്ഥാപനമാണ് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്. ഈ ബോർഡ് തൊഴിലാളികൾക്ക് വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നൽകുന്നു.

പ്രധാന സേവനങ്ങളും അറിയിപ്പുകളും

ഡാറ്റാ രജിസ്ട്രേഷൻ പരിശോധന

ക്ഷേമനിധി ബോർഡ് അംഗങ്ങൾ അവരുടെ രജിസ്ട്രേഷൻ വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുമാണ്. ഇതിലൂടെ നിങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യമായി ഉറപ്പുവരുത്താനാകും.

രജിസ്‌ട്രേഷൻ ഡാറ്റ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ്. നിലവിൽ അംഗത്വം മുടങ്ങിയ പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾ വിവരങ്ങൾ നൽകണം.

രജിസ്ട്രേഷൻ വിവരങ്ങൾ പൂർണ്ണമാക്കുക

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, എല്ലാ ക്ഷേമനിധി അംഗങ്ങളും അവരുടെ രജിസ്ട്രേഷൻ വിവരങ്ങൾ പൂർണ്ണമാണെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ, അതും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും, നിലവിൽ അംഗത്വം മുടങ്ങിയ പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. എല്ലാ രേഖകളും സഹിതമായിരിക്കണം അപ്ഡേഷൻ നടത്തേണ്ടത്.

ലക്ഷ്യങ്ങളും നിയമങ്ങളും

2008-ലെ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ നിയമത്തിലെ സെക്ഷൻ 14-ലെ ഉപവകുപ്പ് (1) പ്രകാരം, ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി 2010-ൽ കേരള സർക്കാർ നിയമങ്ങൾ രൂപീകരിച്ചു. അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കായി നിരവധി ക്ഷേമ നടപടികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്.

ഓൺലൈൻ സേവനങ്ങളെക്കുറിച്ച്

ലഭ്യമായ ഓൺലൈൻ സേവനങ്ങൾ

താഴെ പറയുന്ന സേവനങ്ങൾ വെബ്സൈറ്റിലൂടെ ലഭ്യമാണ്:

  • ഓൺലൈൻ രജിസ്ട്രേഷനും അംഗത്വവും
  • ഓൺലൈൻ അപേക്ഷയുടെ സ്ഥിതി അറിയാൻ
  • അംഗത്വ വിശദാംശങ്ങൾ ചേർക്കൽ (അംഗമാണെങ്കിൽ)
  • അംഗത്വത്തിന്റെ ഇപ്പോഴത്തെ സ്ഥിതി
  • അംഗത്വ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം

മറ്റ് വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ പൂർണ്ണത ഉറപ്പുനൽകുന്നില്ല.

"ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അറിയിക്കുക."

2025 മേയ് 19, തിങ്കളാഴ്‌ച

LSS USS Result 2025 Kerala: Check & Download Scorecard Now!

LSS, USS Exam Result Published
Kerala Career Blog Logo

LSS, USS EXAM RESULT PUBLISHED

കേരള LSS USS 2025 ഫലം

2025-ലെ ലോവർ സെക്കൻഡറി സ്‌കോളർഷിപ്പ് (എൽഎസ്എസ്), അപ്പർ സെക്കൻഡറി സ്‌കോളർഷിപ്പ് (യുഎസ്എസ്) പരീക്ഷകളുടെ ഫലം കേരള ബോർഡ് പ്രഖ്യാപിച്ചു. ഈ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

ഫലം ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിന് വിദ്യാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകേണ്ടതുണ്ട്.

കേരള പരീക്ഷാഭവൻ ലോവർ സെക്കൻഡറി സ്കോളർഷിപ്പ് (LSS) & അപ്പർ സെക്കൻഡറി സ്കോളർഷിപ്പ് (USS) പരീക്ഷകൾ കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടന്നു. പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റിൽ ഫല പിഡിഎഫും സ്‌കോർകാർഡും ഡൗൺലോഡ് ചെയ്യാം.

How to Check Your Result

To view your Kerala LSS USS 2025 results, follow these simple steps:

  1. Visit the official website.
  2. Find the link for LSS/USS 2025 Results.
  3. Enter your registration number and date of birth.
  4. Download your result and scorecard.

Disclaimer

എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Railway Recruitment 2025: ALP Jobs in Kerala - Apply Now!

Railway Recruitment 2025: Assistant Loco Pilot (ALP) Jobs in Kerala

Kerala Career Blog Logo

Latest Railway Recruitment Notification

Assistant Loco Pilot Vacancies: Extended Application Deadline

The Railway Recruitment Board has announced the extension of the application deadline for the Assistant Loco Pilot (ALP) recruitment examination until May 19, 2025. This presents a golden opportunity for individuals aspiring to join the Indian Railways.

Overview of the Recruitment

Indian Railways is conducting recruitment for the position of Assistant Loco Pilot, inviting applications from eligible candidates. A total of 9970 vacancies are available. Candidates with a minimum qualification of 10th class, ITI, or a degree can apply online for these positions. This is a fantastic opportunity for those seeking a well-compensated job under the central government. The online application window is open from April 12, 2025, to May 19, 2025.

Eligibility Criteria

Age Limit

The age limit for Assistant Loco Pilot is 18-30 years.

Age Relaxation

  • For SC/ST Applicants: 5 years
  • For OBC Applicants: 3 years
  • For Ex-Servicemen Applicants: As per Govt. Policy

Application Fees

  • General / OBC: Rs. 500/-
  • SC / ST / EWS: Rs. 250/-
  • Payment Mode: Online

Salary Details

The salary for the job is Rs.19,900/-

Educational Qualification

Assistant Loco Pilot

  • ITI in specified trades (Fitter, Electrician, Instrument Mechanic, etc.)
  • OR Matriculation/SSLC plus Course Completed Act Apprenticeship in the above trades
  • OR Diploma in Mechanical / Electrical / Electronics / Automobile Engineering
  • OR Degree in the above mentioned Engineering disciplines

Note: While creating an account and filling the online application, candidates must enter their name, father's name, mother's name, and date of birth strictly as recorded in their SSC/SSLC/Matriculation/10th class examination certificate or equivalent.

How to Apply

  1. Visit the official website.
  2. Select the recruitment link on the homepage.
  3. Check the eligibility criteria for the specific post you wish to apply for.
  4. Sign up for an account.
  5. Complete the application form.
  6. Pay the fees and submit the application.
  7. Download and print the application for future reference.

Important Instructions for Applicants

  • Read the official notification completely and carefully before applying.
  • Ensure you meet the eligibility criteria (qualifications, age limit, educational qualifications, etc.) before applying.
  • Provide a valid Mobile Number and Email ID in the application form for future communication regarding exam dates, admission tickets, etc.

Key Dates

Last Date to Apply

May 19, 2025

Important Links

  • Official Website:

Disclaimer

While every effort is made to ensure the information contained on this website is up-to-date and accurate, no guarantee is given regarding the completeness, reliability, accuracy, or availability of the information, products, services, or related graphics available on the website. Discussions are about general services and knowledge.

The information provided may be subject to future changes in other links. If you notice any such changes, please record them in the comment box below.

2025 മേയ് 18, ഞായറാഴ്‌ച

Kerala Plus One Admission 2025-26: Single Window Application, Dates & Details

ഹയർ സെക്കൻഡറി (പ്ലസ് വൺ) പ്രവേശനം 2025-26

Kerala Career Blog Logo

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2025 -26

2025 മെയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.

പ്രധാന തീയതികൾ

  • ട്രയൽ അലോട്ട്മെന്റ് തീയതി : മേയ് 24
  • ആദ്യ അലോട്ട്മെന്റ് തീയതി : ജൂൺ 2
  • രണ്ടാം അലോട്ട്മെന്റ് തീയതി : ജൂൺ 10
  • മൂന്നാം അലോട്ട്മെന്റ് തീയതി : ജൂൺ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.

പ്ലസ് വൺ അപേക്ഷ 2025-26 - എങ്ങനെ അപേക്ഷിക്കാം

  1. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. ഹോംപേജിൽ, 'Candidate Login' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ലോഗിൻ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  4. ലോഗിൻ ചെയ്ത് HSCAP അപേക്ഷാ ഫോം പൂരിപ്പിക്കുക.
  5. ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  6. അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും പ്രിന്റ് എടുത്ത് സൂക്ഷിക്കുകയും ചെയ്യുക.

പ്രധാന വെബ്സൈറ്റുകൾ

ഹയർ സെക്കൻഡറി: https://hscap.kerala.gov.in/

വൊക്കേഷണൽ ഹയർ സെക്കൻഡറി: https://www.vhscap.kerala.gov.in/

പ്ലസ് വൺ പ്രവേശനം - അറിയേണ്ട കാര്യങ്ങൾ

ഹയർസെക്കൻഡറിതലം വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ്. കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സമീപ സ്കൂളുകളിൽ ഏതെല്ലാം വിഷയ കോമ്പിനേഷനുകളാണ് ഉള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ.

വിഭാഗങ്ങൾ

സയൻസ്

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.

ഹ്യുമാനിറ്റീസ്

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.

കൊമേഴ്സ്

ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.

ക്ലബ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അറിയിപ്പ്

  • സ്കൂൾ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ നിശ്ചിത മാതൃകയിൽ തന്നെ തയ്യാറാക്കുക.
  • വിവിധ ക്ലബ്ബുകളിൽ അംഗമായ കുട്ടികൾ നൽകേണ്ട സർട്ടിഫിക്കറ്റിന്റെ ഒരു ഫോർമാറ്റ് ഇത്തവണ പ്രോസ്പെക്ടസിന്റെ കൂടെ നൽകിയിട്ടുണ്ട്.
  • ഈ ഫോർമാറ്റിൽ അല്ലാത്ത ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് സ്വീകരിക്കുന്നതല്ല.
  • ഓൺലൈൻ അപേക്ഷാ സമയത്ത് ക്ലബ്ബ് അംഗമാണ് എന്ന് ടിക്ക് ചെയ്തു കഴിഞ്ഞാൽ നിർബന്ധമായും ആ സർട്ടിഫിക്കറ്റിന്റെ നമ്പറും തീയതിയും രേഖപ്പെടുത്തേണ്ടതുണ്ട്.
  • മറ്റു ഫോർമാറ്റുകളിൽ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുള്ള വിദ്യാർത്ഥികൾ നിർദ്ദേശിക്കപ്പെട്ട ഫോർമാറ്റിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും വേറെ വേറെ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടതാണ്.
  • ഓരോ സർട്ടിഫിക്കറ്റുകൾക്കും പ്രത്യേക നമ്പറും തീയതിയും ഉണ്ടായിരിക്കണം.

ബോണസ് പോയിന്റുകൾ

  • പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
  • SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും.
  • ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്.
  • NCC സ്കൗട്ട് & ഗൈഡ് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
  • Little Kites A Grade Certificate അംഗങ്ങൾക്ക് 1 ബോണസ് പോയിൻറ് ലഭിക്കും.

അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • SSLC Mark list (Printout)
  • Aadhaar number
  • Club certificate
  • NCC, SPC, SCOUT & GUIDES , LITTLE KITES തുടങ്ങിയ സർട്ടിഫിക്കറ്റുകൾ
  • കലോൽസവം / സ്റ്റോർട്സ് /ശാസ്ത്രമേള തുടങ്ങിയവയ്ക്ക് ലഭിച്ച സർട്ടിഫിക്കറ്റുകൾ
  • NTSE / NMMS / USS / LSS സർട്ടിഫിക്കറ്റുകൾ
  • സൈനികരുടെ മക്കളാണെങ്കിൽ സൈനിക വെൽഫെയർ ബോർഡിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ്
  • EWS സർട്ടിഫിക്കറ്റ്
  • Mobile phone number
  • സ്കൂൾ കോഡും കോഴ്സ് കോഡുകളും
  • റേഷൻ കാർഡ്

ഓൺലൈനായി വ്യത്യസ്ത ജില്ലകളിലേക്ക് അപേക്ഷിക്കുന്നവർ വ്യത്യസ്ത അപേക്ഷാ ഫോം സമർപ്പിക്കേണ്ടതാണ്. VHSE ക്ക് അപേക്ഷിക്കുന്നവർ എത്ര ജില്ലയിലേക്ക് അപേക്ഷിക്കുകയാണെങ്കിലും ഒരു അപേക്ഷാ ഫോം വഴി അപേക്ഷിച്ചാൽ മതി. അത് പോലെ DHSE അപേക്ഷാ സമർപ്പിച്ചവർക്ക് VHSE ക്കും അപേക്ഷിക്കാവുന്നതാണ്.

പ്ലസ് വൺ ഓൺലൈൻ അപേക്ഷ നൽകുന്നതിന് സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ പത്താം തരം പഠന സ്‌കീം Others ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രെഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കോപ്പി അപ്‌ലോഡ് ചെയ്യണം.

(പത്താം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് NCC/Scout & Guides/ SPC / Little Kites A Grade എന്നിങ്ങനെയുള്ള ബോണസ് പോയിന്റിന് അർഹത ഉണ്ടായിരിക്കില്ല.)

അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്.

ഹെൽപ്പ് ലൈൻ നമ്പറുകൾ

State Processing Centre : 0471 2529857

: 0471 2529856

: 0471 2529855

ജില്ല തിരിച്ചുള്ള സ്കൂൾ ലിസ്റ്റ്

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

ആലപ്പുഴ

കോട്ടയം

ഇടുക്കി

എറണാകുളം

തൃശ്ശൂർ

പാലക്കാട്

മലപ്പുറം

കോഴിക്കോട്

വയനാട്

കണ്ണൂർ

കാസർഗോഡ്


സംസ്ഥാനത്തു വന്ന താത്കാലിക അധിക ബാച്ചുകൾ

Technical Higher Secondary School Plus One Admission Kerala 2025-26: Apply Now!

TECHNICAL HIGHER SECONDARY SCHOOL PLUS ONE ADMISSION KERALA

Kerala Career Blog Logo

IHRD പ്ലസ് വൺ പ്രവേശനം

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പതിനൊന്നാം ക്ളാസ് പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകളിൽ 2025-26 അധ്യയനവർഷത്തിൽ 11-ാം സ്റ്റാന്റേർഡ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് മുഖേന ഓൺ ലൈനായും അതത് സ്കൂളുകളിൽ നേരിട്ടെത്തി ഓഫ്‌ലൈൻ ആയും അപേക്ഷ നൽകാം. ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27ന് വൈകിട്ട് അഞ്ച് ആണ്. രജിസ്‌ട്രേഷന്‍ ഫീസായ 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കു രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം രജിസ്ട്രഷേന്‍ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങള്‍ എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ നല്‍കേണ്ടതാണ്.

ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം (രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പാള്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) മേയ് 28ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0478-2552828, 8547005030.

കേരളത്തിലെ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്ക്കൂളുകൾ

തിരുവനന്തപുരം മുട്ടട

പത്തനംതിട്ട അടൂർ

ആലപ്പുഴ ചേർത്തല

പത്തനംതിട്ട മല്ലപ്പള്ളി

കോട്ടയം പുതുപ്പള്ളി

ഇടുക്കി പീരുമേട്

തൊടുപുഴ മുട്ടം

എറണാകുളം കലൂർ

എറണാകുളം കപ്രാശ്ശേരി

എറണാകുളം ആലുവ

തൃശൂർ വരടിയം

മലപ്പുറം വാഴക്കാട്

മലപ്പുറം വട്ടംകുളം

മലപ്പുറം പെരിന്തൽമണ്ണ

കോഴിക്കോട് തിരുത്തിയാട്

ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂർ (പത്തനംതിട്ട, 04734-224078, 8547005020), ചേർത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-233982, 8547005011/9446849600), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂർ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂർ, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളുകൾ നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് email: itdihrd@gmail.com

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 മേയ് 27

2025 മേയ് 17, ശനിയാഴ്‌ച

LBS Kerala Nursing & Paramedical Admission 2025-26: Apply Online

Kerala Career Blog Logo

പ്രൊഫഷണൽ നഴ്സിംഗ്, അനുബന്ധ ആരോഗ്യ ശാസ്ത്ര കോഴ്സുകളിലേക്ക് അപേക്ഷ

പ്രൊഫഷണൽ നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു

2025-26 അദ്ധ്യയന വർഷത്തെ സർക്കാർ, സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ മെയ് 14 മുതൽ ജൂൺ 7 വരെ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ ഫീസ്

ജനറൽ വിഭാഗത്തിന് 800 രൂപ എസ്. സി. എസ്. റ്റി വിഭാഗത്തിന് 400 രൂപ

അപേക്ഷ ഫീസ് ഓൺലൈൻ ആയോ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖാ വഴിയോ മെയ് 14 മുതൽ ജൂൺ 4 വരെ ഫീസ് ഒടുക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള പേജിൽ വിശദമായി കൊടുത്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജൂൺ 7

വെബ്സൈറ്റ് വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Disclaimer:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."