2025 നവംബർ 6, വ്യാഴാഴ്‌ച

NORKA ROOTS Scholarship 2025-26: Kerala Directors Scheme for NRI Students

NORKA ROOTS Directors Scholarship Scheme Kerala

NORKA ROOTS DIRECTORS SCHOLARSHIP SCHEME KERALA MALAYALAM

Kerala Career Blog Logo

പ്രവാസി കേരളീയരുടെ മക്കൾക്ക് നോർക്ക സ്കോളർഷിപ്പ്

പ്രവാസികേരളീയരുടെ മക്കൾക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്…

2025 നവംബര്‍ 30 വരെ അപേക്ഷിക്കാം.

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2025-26 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2025 നവംബര്‍ 30 നകം അപേക്ഷ നല്‍കേണ്ടതാണ്. നോര്‍ക്ക വെബ്ബ്സൈറ്റോ, നോര്‍ക്ക സ്കോളര്‍ഷിപ്പ് പോര്‍ട്ടലോ സന്ദർശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ.

പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം അപേക്ഷകര്‍. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ ബന്ധപ്പടാവുന്നതാണ്.

യോഗ്യതകൾ

  • കുറഞ്ഞത് രണ്ട് വർഷമായി വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസി കേരളീയരുടെ (വാർഷിക വരുമാനം 3 ലക്ഷം വരെയുള്ള) മക്കൾക്കും, (വാർഷിക വരുമാനം 3 ലക്ഷം വരെയുള്ള) തിരികെ എത്തിയ പ്രവാസികളുടെ കുട്ടികളുമാണ് ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കൾ.
  • ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ ഈ പദ്ധതിയിൻ കീഴിൽ സ്കോളർഷിപ്പ് നൽകുന്നതാണ്

സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ

  • ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിനുള്ള അധികാരപരിധിയിൽപെടുന്നത് പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിർദിഷ്ട കോഴ്സുകളിൽ ആദ്യ വർഷം പഠിക്കുന്ന തെരഞ്ഞെടുക്ക പ്പെടുന്ന അപേക്ഷകരാണ് .തൊഴിൽ മേഖലകളിലുള്ള അപേക്ഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല
  • പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയിൽ (യൂണിവേഴ്സിറ്റി /ബോർഡ് പരീക്ഷയിൽ )ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുക.
  • പഠിക്കുന്ന കോഴ്സിനുവേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത.
  • കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.
  • ഒരാൾക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളൂ
  • തുല്യമായ മാർക്കോ ഗ്രേഡോ വരികയും അതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാൾക്കായിരിക്കും മുൻഗണന.വരുമാനവും/ മാർക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കിൽ ,യോഗ്യത കോഴ്സിന്റെ പ്രധാന വിഷയത്തിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.
  • നോർക്ക റൂട്ട്സ് സ്കോളർഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.
  • വിവിധ കോഴ്സുകളിലെ സ്കോളർഷിപ്പിന് അർഹരായവരുടെ എണ്ണവും അപേക്ഷകരുടെ എണ്ണവും അനുസരിച്ച് ആകെ നൽകുന്ന സ്കോളർഷിപ്പുകളുടെ എണ്ണത്തിൽ വ്യതിയാനം വരുത്താതെ പുനർക്രമീകരിക്കുന്നതിന് നോർക്ക -റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്
  • തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്ന അപേക്ഷകരെ ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിന് പരിഗണിക്കുന്നതല്ല.തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കിയാണ് അനൂകൂല്യം കൈപറ്റിയതെന്ന് ബോധ്യപ്പെടുന്നപക്ഷം ടി അപേക്ഷകരിൽ നിന്നും തുക 15 ശതമാനം പലിശ സഹിതം തിരിച്ചടിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.അങ്ങനെയുള്ള അപേക്ഷകരെ ഭാവിയിൽ ഇതുപോലെയുള്ള ധനസഹായം കൈപറ്റുന്നതിൽ നിന്നും മാറ്റി നിർത്തുന്നതാണ്
  • തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് മുഖേനയാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്
  • ഓരോ കോഴ്സ്സിനും 15000/- രൂപയായിരിക്കും സ്കോളർഷിപ് തുക.

2025 നവംബർ 5, ബുധനാഴ്‌ച

Kerala Voter List 2025: Local Election Name Registration & Update

Kerala Voter List Registration: Local Electoral Self-Government Kerala Career Blog Logo

VOTER PATTIKA NAME REGISTRATION KERALA LOCAL ELECTORAL SELF-GOVERNMENT

തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക

തദ്ദേശ തെരഞ്ഞെടുപ്പ്: നവംബർ നാലിനും അഞ്ചിനും വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പ്രവാസികൾക്കും അവസരം..!!

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി ഈ മാസം 4,5 തീയതികളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്കാണ് പേര് ചേർക്കാൻ അവസരമുള്ളതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാം.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്​സൈറ്റിൽ കയറിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനായുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. ഈ നോട്ടീസിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ അവശ്യമായ രേഖകൾ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.

ഇലക്ടറൽ രജിസ്​ട്രേഷൻ ഓഫിസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 14ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് നൽകുകയും ചെയ്യും. 2025 ജനുവരി ഒന്നിനോ അതിനു ​മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.

അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4,5 തീയതികളിൽ അപേക്ഷിക്കാം.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ടറൽ ഓഫീസർമാരുമായി ബന്ധപ്പെടുക. ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പൽ കൗൺസിലുകളിലും അതാത് സെക്രട്ടറിമാരും മുനിസിപ്പൽ കോർപ്പറേഷനിൽ അതത് അഡീഷനൽ സെക്രട്ടറിമാരും ആണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ.

SEC എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേര്‍ന്നതാകും തിരിച്ചറിൽ നമ്പര്‍. കാസര്‍കോട് മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലാണ് ഈ നമ്പരിലെ ഒന്നാമത്തെ വോട്ടര്‍. ചില വോട്ടര്‍മാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയൽ കാര്‍ഡ് നമ്പര്‍, 2015 മുതൽ വോട്ടര്‍മാരായവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയൽ നമ്പര്‍, ചിലര്‍ക്ക് ഒരു നമ്പരുമില്ല എന്നതാണ് നിലവിലെ സ്ഥിതി. ഇത് മാറ്റിയാണ് എല്ലാവര്‍ക്കും സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയിൽ നമ്പര്‍ നൽകുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികള്‍ക്കും ഈ നമ്പരാകും ഉപയോഗിക്കുക. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷൻ പറഞ്ഞിരുന്നു.

2025 ലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വാർഡ് പുനക്രമീകരണത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്ന് മുഴുവൻ വോട്ടർമാരും പരിശോധിക്കേണ്ടതാണ്. 2025 ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാനും തിരുത്തൽ വരുത്താനും അവസരമുണ്ട്. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റ് ലിങ്കിലും അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കരട് വോട്ടർ പട്ടിക ലഭ്യമാണ്ത

തദ്ദേശ തെരഞ്ഞെടുപ്പ് -2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം

വാർഡ് വിഭജനത്തിനു ശേഷമുള്ള പുതിയ വാർഡ് തിരിച്ചുള്ള വോട്ടിങ്ങ് ലിസ്റ്റ് വന്നിട്ടുണ്ട് 2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ

▪️പേര് :

▪️വീട്ടുപേര്:

▪️പിതാവിൻ്റെ പേര് :

▪️പോസ്റ്റ് ഓഫീസ് :

▪️വീട്ട്നമ്പർ :

▪️ജനന തിയതി :

▪️മൊബൈൽ നമ്പർ :

▪️വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ:

▪️ഒരു ഫോട്ടോ; (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും)

ഇത്രയും ഡീറ്റയിൽ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം

പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ

▪️SSLC ബുക്കിൻ്റെ കോപ്പി

▪️ ആധാർ കാർഡ് കോപ്പി

▪️റേഷൻ കാർഡിന്റെ കോപ്പി

(ഒറിജിനൽ കയ്യിൽ കരുതണം)

വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം. (സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം)

വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാര്യേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം (റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല)

ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം.

അന്തിമപട്ടിക ജൂലൈ ഒന്നിനു പ്രസിദ്ധീകരിക്കും.

2025 ജനുവരി ഒന്നിനോ അതി നു മുൻപോ 18 വയസ്സ് പൂർത്തി യായവർക്കു പേരു ചേർക്കാം. ഉപതിരഞ്ഞെടുപ്പു നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്‌ഥാപനങ്ങളിലെയും പട്ടികയാണു പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടിക യിൽ പേരു ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു

തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ്

കരട് വോട്ടർ പട്ടിക :

വോട്ടർപ്പട്ടികയിൽ പേരുചേർക്കാൽ : പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അവസരം 2025 സെപ്റ്റംബറിൽ 29 മുതൽ ഒക്ടോബർ 14 വരെ (2025 ജനുവരി 1 ന് 18 വയസ്സ് തികഞ്ഞവർക്ക്)

പുതിയ വോട്ടർ ഐഡി അപേക്ഷ നൽകാനുള്ള വെബ്സൈറ്റ്:

തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ പേരുചേർക്കാൽ :

തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ : Voter's List

അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പേര് തെളിയിക്കുന്ന രേഖ എന്നിവയും,വീട്ടിലെ അംഗത്തിന്റെ വോട്ടർ ഐഡി നമ്പറും ആവശ്യമാണ്. കൂടാതെ ഉപയോഗത്തിലുള്ള ഒരു ഫോൺ നമ്പറും ആവശ്യമാണ്.

Voter Helpline App ഡൗൺലോഡ് ചെയ്യാൻ, അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ app :

ആവശ്യമായ രേഖകൾ

1- പാസ്പോർട്ട്‌ സൈസ് ഫോട്ടോ

2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്

▪️ജനന സർട്ടിഫിക്കറ്റ്

▪️അപ്ഡേറ്റ് ചെയ്ത ആധാർ

▪️പാൻ കാർഡ്

▪️ഡ്രൈവിങ് ലൈസൻസ്

▪️SSLC സർട്ടിഫിക്കറ്റ്

▪️പാസ്പോർട്ട്‌

3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്

▪️ആധാർ കാർഡ്

▪️പാസ്പോർട്ട്‌

▪️വാട്ടർ ബില്ല്

▪️ഇലക്ട്രിസിറ്റി ബില്ല്

▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്‌

പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും.

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ :

Kerala Holidays 2026: Public, Restricted & Festival Holiday Calendar

Kerala Holidays 2026

Kerala Holidays

2026-ലെ പൊതു അവധികൾ

2026-ലെ പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധികളും മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധിപ്പട്ടികയിൽ പെസഹാ വ്യാഴവും ഉൾപ്പെടുത്തും.

തൊഴിൽ നിയമങ്ങൾ - ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട്, മിനിമം വേജസ് ആക്ട് എന്നിവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്റ്സ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) ആക്ട് 1958 പ്രകാരമുള്ള അവധികളാണ് ബാധകമായിരിക്കുക.

2026 മാർച്ച് 4 (ബുധൻ) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

മറ്റ് അവധി ദിനങ്ങൾ

പൊതു അവധികൾ

തീയതി അവധി

ജനുവരി 02 മന്നം ജയന്തി

ജനുവരി 26 റിപ്പബ്ലിക് ദിനം

മാർച്ച് 20 റംസാൻ

ഏപ്രിൽ 02 പെസഹാ വ്യാഴം

ഏപ്രിൽ 03 ദുഃഖ വെള്ളി

ഏപ്രിൽ 14 അംബേദ്കർ ജയന്തി

ഏപ്രിൽ 15 വിഷു

മെയ് 01 മേയ്ദിനം

മെയ് 27 ബക്രീദ്

ജൂൺ 25 മുഹറം

ഓഗസ്റ്റ് 12 കർക്കടകവാവ്

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 25 ഒന്നാം ഓണം

ഓഗസ്റ്റ് 26 തിരുവോണം

ഓഗസ്റ്റ് 27 മൂന്നാം ഓണം

ഓഗസ്റ്റ് 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി

സെപ്റ്റംബർ 04 ശ്രീകൃഷ്ണജയന്തി

സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി

ഒക്ടോബർ 02 ഗാന്ധിജയന്തി

ഒക്ടോബർ 20 മഹാനവമി

ഒക്ടോബർ 21 വിജയദശമി

ഡിസംബർ 25 ക്രിസ്‌മസ്

ഞായറാഴ്ചകളിലെ അവധി ദിനങ്ങൾ

മഹാശിവരാത്രി(ഫെബ്രുവരി 15), ഈസ്റ്റർ(ഏപ്രിൽ 5), ദീപാവലി (നവംബർ 8)

നിയന്ത്രിത അവധികൾ

മാർച്ച് നാല് അയ്യാവൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമദിനം.

തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ്‌(നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

2025 നവംബർ 4, ചൊവ്വാഴ്ച

Kerala PSC LGS Recruitment 2025: Apply Now for Last Grade Servants Job!

Kerala PSC Recruitment: Last Grade Servants (LGS) - PSC Job

KERALA PSC RECRUITMENT: LAST GRADE SERVANTS (LGS) - PSC JOB

Kerala Career Blog Logo

LGS Notification: Opportunity in Kerala Government Company/Board Corporations

A golden opportunity for those with a 7th-grade qualification! A golden opportunity for those wishing to get a job under the Government of Kerala.

One of the latest notifications from Kerala PSC is Category Number: 423/2025. This is a great opportunity for candidates with minimal educational qualifications to get a job in various government-owned institutions.

Key details about this post are provided below.

Post Details

  • Name of Post: Last Grade Servants (LGS)
  • Category Number: 423/2025
  • Department: Various Government-owned Companies / Corporations / Boards
  • Method of Appointment: Direct Recruitment
  • Notification Date: 30 October 2025

📅 Important Date

Last date to submit application: 03 December 2025 (Wednesday, until 12 midnight)


Eligibility Criteria

1. Age Limit

  • 18 - 36 years.
  • Candidates must be born between 02.01.1989 and 01.01.2007 (both dates included).
  • Statutory age relaxation is applicable to Scheduled Caste (SC), Scheduled Tribe (ST), and Other Backward Classes (OBC) candidates.

2. Educational Qualification

  • 7th Class Pass or equivalent qualification.
  • Important Note: Unlike regular LGS notifications, degree holders and postgraduates can also apply for the Company/Board LGS post.

3. Other Qualifications

  • Applicants must know how to ride a bicycle. (This condition has been waived for women and persons with disabilities.)

Salary and Vacancies

  • Salary Scale: The salary scale will be as per the rules of each company/board/corporation.
  • Number of Vacancies: Anticipated Vacancies. Many appointments are expected for this post.

How to Apply

  1. Log in to your 'One Time Registration' (Thulasi) profile through the official website of Kerala PSC: www.keralapsc.gov.in.
  2. Click on the "Notification" link and click the "Apply Now" button next to this post (Cat.No: 423/2025) to submit the application.
  3. There is no fee to apply.

Read the notification for more details.

Attention of Applicants

  • Candidates should carefully read and understand the PDF completely before applying.
  • Before applying, make sure that you have the qualifications, age limit, educational qualification, etc. mentioned in the official notification. If there are any changes in this, your application will be rejected and you will lose this job opportunity.
  • One thing to keep in mind when applying for any job is to provide your Mobile No, Email ID, etc. when filling out the application form. Because later exam dates, admission tickets, and other important information will be known through it.
  • To know how to apply for this job and what its possibilities are, read and understand the PDF from "More Details" given below.

CATEGORY NUMBER: CATEGORY NO: 423/2025

Last Date to Apply: 2025 December 03

Official Website: https://www.keralapsc.gov.in

More Details : Last Grade Servants - Various Government owned Companies/ Corporations/ Boards

Link to Apply Online : Kerala PSC Thulasi

Disclaimer:

While we strive to keep the information on this website up to date and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the website or the information, products, services, or related graphics contained on the website for any purpose. Blogs are intended for discussion of general services and knowledge.

The information we provide may change in the future. If you notice any such changes, please record them in the comment box below.

Subscribe Kerala Online Services YouTube Channel

Upaboktha Sevana Kendram Franchise Kerala

Subscribe Kerala Online Services YouTube Channel

Chose Best Partner In Smart Advertising & Marketing Solutions

Join Kerala Online Services Update Community Group

We Try To Resolve The Pains of Entrepreneurs

Our Projects

KERALA PSC Notification 2025: Apply Online for Latest Vacancies (Malayalam)

KERALA PSC NOTIFICATION MALAYALAM

Kerala Career Blog Logo

കേരള PSC വിജ്ഞാപനം

കേരള PSC 24 തസ്തികയിൽ പുതിയ വിജ്ഞാപനം :CAT.NO : 266/2025 TO CAT.NO : 356/2025

കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

91 കാറ്റഗറികളിൽ പിഎസ്‌സി വിജ്ഞാപനം : 24 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി.

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) 2025 ഒക്ടോബർ 30-ന് പുറത്തിറക്കിയ ഗസറ്റിൽ പരസ്യപ്പെടുത്തിയ 24 പുതിയ തസ്തികകളെക്കുറിച്ചാണ് ഈ വിജ്ഞാപനം.

ഈ വിഭാഗങ്ങൾക്ക് കീഴിലുള്ള എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 3.

കെപിഎസ്‌സിയുടെ ഔദ്യോഗിക പോർട്ടൽ വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ ഉപയോഗിച്ച് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷിക്കുന്നതിന് മുമ്പ്

  • Medical Officer(Netra) - Indian Systems of Medicine (Cat.No.505/2024)
  • Agricultural Officer - Agriculture Development and Farmers’ Welfare (Cat.No.506/2024)
  • Higher Secondary School Teacher Physics - Kerala Higher Secondary Education (Cat.No.507/2024)
  • Armed Police Sub Inspector (Trainee) - Police (Armed Police Battalion) (Cat.No.508&509/2024)
  • Sub Inspector of Police (Trainee) - Police (Kerala Civil Police) (Cat.No.510-512/2024)
  • Draftsman - Archaeology Department (Cat.No.513/2024)
  • Tradesman ( Polymer Technology) - Technical Education Department (Cat.No.514/2024)
  • Palmgur Instructor - Kerala Khadi and Village Industries Board (Cat.No.515/2024)
  • Civil Sub Engineer(PART-I GRL. CATEGORY) - Kerala State Co-operative Coir Marketing Federation Ltd. (COIRFED)(Cat.No.516/2024)
  • Civil Sub Engineer(PART-II (SOCIETY CATEGORY) - Kerala State Co-operative Coir Marketing Federation Ltd.(Cat.No.517/2024)
  • L P School Teacher (Malayalam Medium) (By Transfer) - Education (Cat.No.518/2024)
  • U P School Teacher (Tamil Medium) - Education (Cat.No.519/2024)
  • Junior Public Health Nurse Gr-II - Health Services Department (Cat.No.520/2024)
  • Confidential Assistant Gr II ((PART-I ) - Various (Cat.No.521/2024)
  • Confidential Assistant Gr-II - Part-II (By Transfer) - Various (Cat.No.522/2024)
  • Nurse Grade-II - Homoeopathy (Cat.No.523/2024)
  • Forest Driver( Part-I) - Forest & Wildlife (Cat.No.524/2024)
  • Forest Driver( Part-II- By Transfer) - Forest & Wildlife (Cat.No.525/2024)
  • Aeromodelling Helper (Ex-Servicemen Only) - National Cadet Corps (NCC) (Cat.No.526/2024)
  • Assistant Salesman - Kerala State Civil Supplies Corporation Limited (Cat.No.527/2024)
  • Curator (SR for SC/ST ) - Archaeology Department (Cat.No.528/2024)
  • Conservation Officer (SR for SC/ST) - State Archives Department (Cat.No.529/2024)
  • Laboratory Technician Gr. II (SR for ST only) - Health Services (Cat.No.530/2024)
  • Assistant Professor in General Surgery (I NCA-Viswakarma) - Medical Education (Cat.No.531/2024)
  • Assistant Professor in Pathology (I NCA-Dheevara) - Medical Education (Cat.No.532/2024)
  • Assistant Professor in Medical Oncology (II NCA-SC &LC/AI) (Cat.No.533&534/2024)
  • Assistant Professor in Pharmacology (IV NCA-Viswakarma) - Medical Education (Cat.No.535/2024)
  • Assistant Professor in Physiology (IV NCA-SC) - Medical Education (Cat.No.536/2024)
  • Assistant Professor in Cardiology (IV NCA-Viswakarma) - Medical Education (Cat.No.537/2024)
  • Assistant Professor in Medical Gastroenterology (IV NCA-SC) - Medical Education (Cat.No.538/2024)
  • Assistant Professor in Pharmacology (I NCA-Dheevara&SCCC) - Medical Education (Cat.No.539&540/2024)
  • Assistant Professor in Plastic and Reconstructive Surgery (II NCA-E/T/B) - Medical Education (Cat.No.541/2024)
  • Assistant Professor in Surgical Oncology (II NCA-SC) - Medical Education (Cat.No.542/2024)
  • Mate (Mines) (I NCA-LC/AI) - Kerala Minerals and Metals Limited (Cat.No.543/2024)
  • Police Constable Driver / Woman Police Constable Driver (I NCA-SCCC) - Kerala Police (Cat.No.544/2024)
  • Manager Grade-II(Part II-Society Category)(III NCA-E/T/B)-Kerala State Co-operative Consumers' Federation Ltd. (Cat.No.545/2024)
  • Office Assistant (I NCA-SC) - Kerala Tourism Development Corporation Limited (Cat.No.546/2024)
  • Lower Division Clerk - PART-II (SOCIETY CATEGORY) (II NCA-SC) - COIRFED (Cat.No.547/2024)
  • Foreman (Wood Workshop) (V NCA-E/T/B) - Kerala Small Industries Development Corporation Limited (SIDCO) (Cat.No.548/2024)
  • Driver Cum Office Attendant (I NCA Viswakarma) - Various Government owned Companies / Corporations/Boards.(Cat.No.549/2024)
  • High School Teacher (Mathematics) Malayalam Medium ( NCA NOTIFICATION) - Education (Cat.No.550/2024)
  • High School Teacher (Mathematics) Malayalam Medium (I NCA LC/AI/SIUCN/SCCC/HN) - Education (Cat.No.551-554/2024)
  • L P School Teacher (Kannada Medium) (I NCA HN/LC/AI) - Education (Cat.No.555&556/2024)
  • Civil Excise Officer (Trainee) (I NCA SCCC/LC/AI/SIUCN/HN/D) - Kerala Excise And Prohibition (Cat.No.557-561/2024)
  • Women Civil Excise Officer (Trainee) (I NCA SC/Muslim) - Kerala Excise and Prohibition (Cat.No.562&563/2024)
  • Forest Driver (I NCA Viswakarma/SC/OBC) - Forest & Wildlif (Cat.No.564-566/2024)
  • Driver Gr-II(HDV)Driver Cum Office Attendant(HDV)(I NCA LC/AI)-Various(Except NCC,Tourism,Excise,Police etc.(Cat.No.567/2024)

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.


അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഡിസംബർ 03


CATEGORY NUMBER : CAT.NO : 414/2025 TO CAT.NO : 437/2025

Official Website:

കൂടുതൽ വിവരങ്ങൾക്ക്: PSC Notifications


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: PSC Thulasi Link


KERALA PSC ONE TIME REGISTRATION


പുതുക്കിയ പോസ്റ്റർ ലഭ്യമാണ്



പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

Disclaimer

Website Information

While we strive to keep the information on this website updated and accurate, makes no representations or warranties of any kind about the completeness, reliability, accuracy or availability with respect to the information, products, services, or related graphics contained on the website. Blogs are intended for discussion of general services and knowledge.

"We may provide information or links that could change in the future. If you notice any changes, please let us know in the comment box."

2025 നവംബർ 2, ഞായറാഴ്‌ച

JEE Main 2026 Registration: Dates, Fees & How to Apply (Malayalam)

Kerala Career Blog Logo

ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ രജിസ്ട്രേഷൻ

Registration for JEE(Main)-2026 Session-1

ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ ഇ ഇ) രജിസ്ട്രേഷൻ.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ മെയിൻ) 2026-ലെ ഒന്നാം സെഷനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

വിദ്യാർത്ഥികൾക്ക് 2025 നവംബർ 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2026 ജനുവരി 21 മുതൽ 30 വരെയാണ് ഒന്നാം സെഷൻ പരീക്ഷകൾ നടക്കുക.

പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭിച്ചത്: 31 ഒക്ടോബർ 2025

  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 27 നവംബർ 2025 (രാത്രി 9:00 വരെ)

  • ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 27 നവംബർ 2025 (രാത്രി 11:50 വരെ)

  • പരീക്ഷാ തീയതികൾ (സെഷൻ 1): 21 ജനുവരി 2026 മുതൽ 30 ജനുവരി 2026 വരെ

  • ഫലം പ്രഖ്യാപിക്കുന്ന തീയതി (സാധ്യത): 12 ഫെബ്രുവരി 2026


ഔദ്യോഗിക വെബ്സൈറ്റുകൾ

അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക:

  • https://jeemain.nta.nic.in/

  • https://www.nta.ac.in/


അപേക്ഷാ ഫീസ് (പേപ്പർ 1: B.E./B.Tech)

വിഭാഗം ഇന്ത്യയിലെ കേന്ദ്രങ്ങൾ ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രങ്ങൾ
ജനറൽ (ആൺകുട്ടികൾ) ₹1000 ₹5000
ജനറൽ (പെൺകുട്ടികൾ) ₹800 ₹4000
Gen-EWS / OBC (NCL) (ആൺകുട്ടികൾ) ₹900 ₹4500
Gen-EWS / OBC (NCL) (പെൺകുട്ടികൾ) ₹800 ₹4000
SC / ST / PwD (ആൺകുട്ടികളും പെൺകുട്ടികളും) ₹500 ₹2500
തേർഡ് ജെൻഡർ ₹500 ₹3000

അപേക്ഷിക്കേണ്ട വിധം

  1. രജിസ്ട്രേഷൻ: ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക. ഹോംപേജിലെ "Candidate Activity" എന്ന വിഭാഗത്തിൽ "JEE(Main)-2026 Session-1 Registration" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 'New Candidate' ആയി രജിസ്റ്റർ ചെയ്യുക.

  2. അപേക്ഷാ ഫോം പൂരിപ്പിക്കൽ: രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാ കേന്ദ്രം തുടങ്ങിയവ നൽകുക.

  3. രേഖകൾ അപ്‌ലോഡ് ചെയ്യൽ: നിർദ്ദിഷ്ട ഫോർമാറ്റിൽ നിങ്ങളുടെ ഫോട്ടോ, ഒപ്പ്, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ അപ്‌ലോഡ് ചെയ്യുക.

  4. ഫീസ് അടയ്ക്കൽ: അപേക്ഷാ ഫീസ് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ വഴി ഓൺലൈനായി അടയ്ക്കുക.

  5. സ്ഥിരീകരണം: എല്ലാം പൂർത്തിയാക്കിയ ശേഷം, അപേക്ഷയുടെ കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഒരു വിദ്യാർത്ഥി ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.

  • രജിസ്ട്രേഷനായി നൽകുന്ന ഇമെയിൽ വിലാസവും മൊബൈൽ നമ്പറും സ്വന്തം അല്ലെങ്കിൽ മാതാപിതാക്കളുടെ ആയിരിക്കണം. പരീക്ഷ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതിലേക്കായിരിക്കും വരുന്നത്.

  • ആധാർ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നത് രജിസ്ട്രേഷൻ എളുപ്പമാക്കും.

ജെഇഇ മെയിൻ (JEE Main) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്. ഇവ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിശ്ചയിക്കുന്നതനുസരിച്ച് ചെറിയ മാറ്റങ്ങൾക്ക് വിധേയമായേക്കാം.

1. പ്രായപരിധി (Age Limit)

  • ജെഇഇ മെയിൻ പരീക്ഷ എഴുതുന്നതിന് പ്രായപരിധി ഇല്ല.

  • എങ്കിലും, വിദ്യാർത്ഥി പ്ലസ് ടു (Class 12) പാസായ വർഷം സംബന്ധിച്ച് നിബന്ധനകളുണ്ട്. (താഴെ കാണുക).

2. വിദ്യാഭ്യാസ യോഗ്യത (Year of Passing)

ജെഇഇ മെയിൻ 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ:

  • 2026-ൽ പന്ത്രണ്ടാം ക്ലാസ് (അല്ലെങ്കിൽ തത്തുല്യ) പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ.

  • 2025-ലോ 2024-ലോ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾ.

(ശ്രദ്ധിക്കുക: 2023-ലോ അതിനു മുൻപോ പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് ജെഇഇ മെയിൻ 2026 എഴുതാൻ അർഹതയുണ്ടായിരിക്കുന്നതല്ല.)

3. നിർബന്ധമായും പഠിച്ചിരിക്കേണ്ട വിഷയങ്ങൾ

നിങ്ങൾ അപേക്ഷിക്കുന്ന കോഴ്‌സ് അനുസരിച്ച് പഠിച്ചിരിക്കേണ്ട വിഷയങ്ങളിൽ വ്യത്യാസമുണ്ട്:

A. പേപ്പർ 1: B.E./B.Tech (എഞ്ചിനീയറിംഗ്) ന് വേണ്ടി:

  • നിർബന്ധമായും പഠിച്ച വിഷയങ്ങൾ: ഫിസിക്സ് (Physics), മാത്തമാറ്റിക്സ് (Mathematics)

  • ഇവയ്‌ക്കൊപ്പം താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു വിഷയം:

    • കെമിസ്ട്രി (Chemistry)

    • ബയോടെക്നോളജി (Biotechnology)

    • ബയോളജി (Biology)

    • ടെക്നിക്കൽ വൊക്കേഷണൽ വിഷയം

B. പേപ്പർ 2A: B.Arch (ആർക്കിടെക്ചർ) ന് വേണ്ടി:

  • നിർബന്ധമായും പഠിച്ച വിഷയങ്ങൾ: മാത്തമാറ്റിക്സ് (Mathematics), ഫിസിക്സ് (Physics), കെമിസ്ട്രി (Chemistry).

C. പേപ്പർ 2B: B.Planning (പ്ലാനിംഗ്) ന് വേണ്ടി:

  • നിർബന്ധമായും പഠിച്ച വിഷയം: മാത്തമാറ്റിക്സ് (Mathematics).


4. പന്ത്രണ്ടാം ക്ലാസിലെ മാർക്ക് (For Admission)

ഇത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ്:

  • പരീക്ഷ എഴുതാൻ: ജെഇഇ മെയിൻ പരീക്ഷ എഴുതുന്നതിന് പന്ത്രണ്ടാം ക്ലാസിൽ മിനിമം മാർക്ക് നിർബന്ധമില്ല. പ്ലസ് ടു പാസായാൽ മതി.

  • അഡ്മിഷൻ ലഭിക്കാൻ (NITs, IIITs, CFTIs): ജെഇഇ മെയിൻ റാങ്ക് വഴി NIT-കളിലോ IIIT-കളിലോ മറ്റ് കേന്ദ്ര സർക്കാർ ഫണ്ടുള്ള സ്ഥാപനങ്ങളിലോ അഡ്മിഷൻ ലഭിക്കാൻ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇനിപ്പറയുന്ന മാർക്ക് ആവശ്യമാണ്:

    • ജനറൽ / OBC / EWS വിഭാഗക്കാർ: കുറഞ്ഞത് 75% മാർക്ക്.

    • SC / ST വിഭാഗക്കാർ: കുറഞ്ഞത് 65% മാർക്ക്.

അല്ലെങ്കിൽ: മുകളിൽ പറഞ്ഞ മാർക്ക് ഇല്ലെങ്കിൽ, നിങ്ങൾ പഠിച്ച ബോർഡിലെ (ഉദാഹരണത്തിന്: കേരള ഹയർ സെക്കൻഡറി) പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 പെർസെന്റൈൽ (Top 20 Percentile) വിദ്യാർത്ഥികളിൽ ഒരാളായാലും മതിയാകും.

കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമയങ്ങളിൽ വരുന്ന നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക. 

അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി : 2025 നവംബർ 27

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

NORKA Care Insurance: Benefits, Eligibility & How to Apply (2025 Update)

NORKA Care Insurance: A Comprehensive Guide
Kerala Career Blog Logo

NORKA CARE INSURANCE

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി

കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എൻറോൾമെൻറ് സമയപരിധി 2025 നവംബര്‍ 30 വരെ നീട്ടി

നാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ - അപകട ഇൻഷുറൻസ് പരിരക്ഷ ;
ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി; എൻറോൾമെൻറ് സമയപരിധി 2025 നവംബര്‍ 30 വരെ നീട്ടി .

കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും . പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷുറൻസ് ഡി ജി എം ജോയ്‌സ് സതീഷ് നോർക്ക റൂട്സ് സി ഇ ഓ അജിത് കൊളശ്ശേരിക്ക് കൈമാറി. നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്മാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്പെഷ്യൽ സെക്രെട്ടറി ടി വി അനുപമ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചുവെങ്കിലും സമയം നീട്ടി നൽകണമെന്ന് പ്രവാസികളിൽ നിന്നും, പ്രവാസി സംഘടനകളിൽ നിന്നും ആവശ്യം ഉയർന്ന സാഹചര്യത്തിൽ സമയപരിധി 2025 നവംബര്‍ 30 വരെ ദീർഘിപ്പിച്ചതായി പി ശ്രീരാമകൃഷ്ണനും അജിത് കൊളശ്ശേരിയും അറിയിച്ചു .

രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ സമാനതകളില്ലാത്ത ഇത്തരമൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. 2025 സെപ്തംബർ 22-ന് ആരംഭിച്ച നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് 40 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് അംഗങ്ങൾ എന്ന നേട്ടം കൈവരിച്ചത്. ഇത് ആവേശകരമായ പ്രതികരണമാണ് . കേരളത്തിലെ പ്രവാസി ക്ഷേമ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത വേറിട്ട പദ്ധതികളാണ് പ്രവാസി ക്ഷേമത്തിൽ നമ്മെ വ്യത്യസ്തരാകുന്നതെന്നും പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. നോർക്ക റൂട്സിലെ ജീവനക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി സമൂഹവും, പ്രവാസി സംഘടനകളും കൂട്ടായ്മകളും നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചാരണത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിൽ എൻറോൾ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി. പദ്ധതിയുടെ പ്രചാരണാർഥം ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോർക്ക റൂട്ട്‌സ് എൻ.ആർ ഡെവലപ്‌മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും രാജ്യാന്തര തലത്തിൽ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്‌ട്രേഷൻ ക്യാമ്പുകളും നടത്തുന്നുണ്ട്. 

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെ നൽകുന്ന ഇൻഷുറൻസ് നടപ്പാവുന്നു. നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് നവംബർ 1ന് നിലവിൽ വരും. കേരളത്തിൽ മാത്രം 892 ആശുപത്രികൾ പദ്ധതിയിലുണ്ട്. സാധാരണ ഇൻഷുറൻസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുള്ളതാണ് പദ്ധതി.

പദ്ധതിയില്‍ ചേരുമ്പോള്‍ നിലവിലുള്ള രോഗങ്ങൾക്ക് പോലും ഇൻഷുറൻസ് ലഭിക്കും എന്നതാണ് നോർക്ക കെയർ പ്രവാസി ഇൻഷുറൻസിനെ വേറിട്ടതാക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സ. ഭർത്താവും ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബത്തിന് ജിഎസ്ടി ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം. അധികമായി ചേർക്കുന്ന ഒരോ കൂട്ടിക്കും 4,130 രൂപ വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് മാത്രമാണെങ്കിൽ 7,965 രൂപ മതി. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കും.

ആർക്കൊക്കെ ചേരാം

നോർക്ക അംഗത്വ കാർഡോ സ്‌റ്റുഡൻസ് ഐഡി കാർഡോ ഉള്ള 18 മുതൽ 70 വയസ്സു വരെയുള്ള പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. ഭാര്യയും ഭർത്താവും 2 കുട്ടികളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് (563 ദിർഹം) വാർഷിക പ്രീമിയം. അധിക മക്കളെ ചേർക്കുന്നതിന് ഒരാൾക്ക് 4130 രൂപ (173 ദിർഹം) വീതം നൽകണം. വ്യക്‌തിഗത ഇൻഷുറൻസ് 8101 രൂപ (340 ദിർഹം).

നേട്ടങ്ങൾ

ഇന്ത്യയിൽ 14,200 ആശുപത്രികളിൽ 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ. ഇതോടൊപ്പം 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവറേജും ലഭിക്കും. പ്രീമിയം തുക അടച്ച് 24 മണിക്കൂറിനകം ആനുകൂല്യത്തിന് അർഹരായിരിക്കും. പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 22നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ പരിരക്ഷ ലഭിക്കും.പ്രവാസി മലയാളികൾക്കുള്ള സമഗ്ര ആരോഗ്യ & ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി

(₹5 ലക്ഷം ആരോഗ്യ ഇൻഷുറൻസ് + ₹10 ലക്ഷം ഗ്രൂപ്പ് വ്യക്തിഗത അപകട പരിരക്ഷ)

നയം പ്രാബല്യത്തിൽ വന്ന തീയതി: 1 നവംബർ 2025

വളരെക്കാലമായി, സമഗ്ര ആരോഗ്യ & അപകട ഇൻഷുറൻസ് പരിരക്ഷ പ്രവാസി മലയാളികളുടെ ഒരു പ്രധാന ആവശ്യമായിരുന്നു. ലോക കേരള സഭ ഉൾപ്പെടെയുള്ള വേദികളിൽ ഉന്നയിച്ച ഈ ദർശനത്തിന്റെ സാക്ഷാത്കാരമാണ് നോർക്ക റൂട്ട്സ് വഴി കേരള സർക്കാർ അവതരിപ്പിച്ച നോർക്ക കെയർ. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ ശക്തമായ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.

പണരഹിത ചികിത്സ

ഇന്ത്യയിലുടനീളമുള്ള 12,000-ത്തിലധികം എംപാനൽ ചെയ്ത ആശുപത്രികൾ

കേരളത്തിലെ 500-ലധികം ആശുപത്രികൾ

പദ്ധതിയെക്കുറിച്ച്

വിദേശത്തും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും താമസിക്കുന്ന പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നോർക്ക കെയർ സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.

യോഗ്യത

സാധുവായ നോർക്ക പ്രവാസി ഐഡി കാർഡുള്ള NRKകൾ

നോർക്ക സ്റ്റുഡന്റ് ഐഡി കാർഡുള്ള വിദേശത്ത് പഠിക്കുന്ന കേരള വിദ്യാർത്ഥികൾ

NRK ഐഡി കാർഡുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന NRKകൾ

ആരോഗ്യ ഇൻഷുറൻസ് - ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് മെഡിക്ലെയിം പോളിസി കവറേജ്: ₹5,00,000 (അസുഖ-നിർദ്ദിഷ്ട ഉപപരിധികളോടെ)

₹10 ലക്ഷം ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് കവറേജ്

പ്രീമിയം (ജിഎസ്ടി ഉൾപ്പെടെ):

  • ഫാമിലി ഫ്ലോട്ടർ: പങ്കാളി + 2 കുട്ടികൾ (25 വയസ്സ് വരെ) – ₹13,411
  • വ്യക്തി (18–70 വയസ്സ്): ₹8,101
  • അധിക കുട്ടി (25 വയസ്സിന് താഴെ): ₹4,130

പോളിസി കാലാവധി: 1 വർഷം (പുതുക്കാവുന്നതാണ്)

ആനുകൂല്യങ്ങൾ :

  • റൂം വാടക: ഇൻഷ്വർ ചെയ്ത തുകയുടെ 1%
  • ICU ചാർജുകൾ: 2%
  • ആശുപത്രി പ്രവേശനത്തിന് മുമ്പുള്ള ചെലവുകൾ: 30 ദിവസം
  • പോസ്റ്റ്-ആശുപത്രി ചെലവുകൾ: 60 ദിവസം
  • മെഡിക്കൽ മാനേജ്മെന്റ്: വരെ കേസിന് ₹25,000
  • ഡേ-കെയർ ചികിത്സകൾ ഉൾപ്പെടുന്നു
  • ഉപപരിധികളില്ല, കോ-പേ ഇല്ല, രോഗ ഒഴിവാക്കലുകളില്ല
  • അപകട ഇൻഷുറൻസ് - ഗ്രൂപ്പ് വ്യക്തിഗത അപകട പോളിസി (₹10 ലക്ഷം)

കവറേജ്:

  • മരണം: ഇൻഷ്വർ ചെയ്ത തുകയുടെ 100% + റീപാട്രിയേഷൻ
  • ഇന്ത്യയ്ക്കുള്ളിൽ: ₹25,000
  • ഇന്ത്യയ്ക്ക് പുറത്ത്: ₹50,000
  • സ്ഥിര/മൊത്തം വൈകല്യം: 100% കവറേജ്
  • സ്ഥിര/ഭാഗിക വൈകല്യം: പോളിസി ഷെഡ്യൂൾ പ്രകാരം
  • നോർക്ക കെയർ ഹൈലൈറ്റുകൾ
  • മുൻപ് നിലവിലുള്ള രോഗങ്ങൾക്കുള്ള കവറേജ്
  • കാത്തിരിപ്പ് കാലയളവ് ഇല്ല (30 ദിവസം ഇളവ്)
  • 60 ദിവസത്തെ ക്ലെയിം സമർപ്പിക്കൽ വിൻഡോ
  • ഇന്ത്യയിലുടനീളമുള്ള 14,000+ ആശുപത്രികളിൽ പണരഹിത സേവനം

എങ്ങനെ രജിസ്റ്റർ ചെയ്യാം

വ്യക്തിഗത രജിസ്ട്രേഷൻ:

സന്ദർശിക്കുക അല്ലെങ്കിൽ NORKA മൊബൈൽ ആപ്പ് ഉപയോഗിക്കുക (Android & iOS).

ഗ്രൂപ്പ് രജിസ്ട്രേഷൻ:

നോർക്ക അംഗീകൃത പ്രവാസി സംഘടനകൾ വഴി.

അംഗീകൃതമല്ലാത്ത അസോസിയേഷനുകൾക്ക് കൂട്ട എൻറോൾമെന്റിനായി താൽക്കാലിക ഐഡി നമ്പർ നൽകും.

കോർപ്പറേറ്റ് ക്ലയന്റുകൾ:

വിദേശത്ത് മലയാളി ജനസംഖ്യ കൂടുതലുള്ള കമ്പനികൾക്കുള്ള പ്രത്യേക രജിസ്ട്രേഷൻ സൗകര്യം.

കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക (ടോൾഫ്രീ): 1800 2022 501  , 1800 2022 502

വാട്ട്‌സ്ആപ്പ്, നേരിട്ടുള്ള കോളുകൾ : +91 93640 84960 , +91 93640 84961

(രാവിലെ 9 മുതൽ വൈകുന്നേരം 6.30 വരെ)

Official Website:


കൂടുതൽ വിവരങ്ങൾക്ക് :


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് :  


പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."