SIMPLE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
 SIMPLE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ഏപ്രിൽ 11, വെള്ളിയാഴ്‌ച

Download Kerala Birth/Death/Marriage Certificate Online: Ksmart Guide

HOW TO DOWNLOAD BIRTH/DEATH/MARRIAGE - CERTIFICATES KERALA MALAYALAM

Kerala Career Blog Logo

ജനനം/മരണ/വിവാഹം സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം

കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ജനനം/മരണ/വിവാഹം സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.

ജനന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ആവശ്യമായ രേഖകൾ

  • പേര്
  • ജനന സ്ഥലം
  • ജനനത്തീയതി
  • അമ്മയുടെ പേര്

ജനന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു

Find Certificate - Ksmart

Official Website: https://ksmart.lsgkerala.gov.in/

മരണ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ആവശ്യമായ രേഖകൾ

  • പേര്
  • മരണ സ്ഥലം
  • മരണ തീയതി

മരണ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു

Find Certificate - Ksmart

Official Website: https://ksmart.lsgkerala.gov.in/

വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ആവശ്യമായ രേഖകൾ

  • വിവാഹം രജിസ്റ്റർ രജിസ്ട്രേഷൻ സ്ഥലം
  • വിവാഹ തീയതി
  • ഭർത്താവിൻ്റെ പേര്
  • ഭാര്യയുടെ പേര്
  • വിവാഹിതരായവരുടെ വിവാഹ തീയതി

വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു

Find Certificate - Ksmart

Official Website: https://ksmart.lsgkerala.gov.in/

2025 മാർച്ച് 5, ബുധനാഴ്‌ച

Digital Driving License Kerala: Download, Print & Latest Updates [2024]

DIGITAL DRIVING LICENSE KERALA MALAYALAM

Kerala Career Blog Logo

സംസ്ഥാനത്ത് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ്

സംസ്ഥാനത്ത് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് സംവിധാനം നിലവിൽവന്നു. പുതിയ അപേക്ഷകർക്ക് ഇനി പ്രിൻ്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ലഭ്യമല്ല. ടെസ്റ്റ് പാസായിക്കഴിഞ്ഞാൽ വെബ്സൈറ്റിൽ നിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ളവർക്ക് സ്വയം പ്രിൻ്റ് എടുക്കാവുന്നതാണ്.

ഡിജിറ്റൽ ലൈസൻസ് - പുതിയ മാറ്റങ്ങൾ

ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് സംവിധാനം സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. വാഹന പരിശോധന സമയത്ത് ഡിജിറ്റൽ ലൈസൻസ് കാണിച്ചാൽ മതിയാകും. ഡൗൺലോഡ് യുവർ ഡിജിറ്റൽ ലൈസൻസ് എന്ന DYDL പദ്ധതി മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുകയാണ്.

ആവശ്യമുള്ള രേഖകൾ :

  • ലൈസൻസ് അപേക്ഷാ നമ്പർ
  • ജന്മ തീയതി

ലൈസൻസ് പാസായവർക്ക് പ്രിൻ്റഡ് ലൈസൻസ് ലഭിക്കാൻ വലിയ കാലതാമസം നേരിട്ടിരുന്നു. ഇത് നിരവധി പരാതികൾക്ക് കാരണമായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് മോട്ടോർ വാഹനവകുപ്പ് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ പ്രിന്റ് ചെയ്യാം

Print Digital Driving License Steps

ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ഘട്ടങ്ങൾ 

  • പരിവാഹൻ വെബ്സൈറ്റിൽ കേരളം തിരഞ്ഞെടുക്കുക
  • ഡ്രൈവിംഗ് ലൈസൻസ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക 
  • പ്രിൻറ് ഡ്രൈവിംഗ് ലൈസൻസ് എന്നതിൽ ക്ലിക്ക് ചെയ്യുക 
  • ലൈസൻസ് അപേക്ഷാ നമ്പർ, ജനന തീയതി എന്നിവ നൽകി ഒടിപി വെരിഫൈ ചെയ്ത ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ് 

ശ്രദ്ധിക്കുക : പ്രിന്റ് എടുക്കുന്നതിനുള്ള വെബ്സൈറ്റ് താഴെ നൽകുന്നു.

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടാൻ

കേരളത്തിൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ട ഡിപ്പാർട്ട്മെന്റുകളിൽ ഒന്നാണ് മോട്ടോർ വാഹന വകുപ്പ്. മിക്ക സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാണ്. വകുപ്പ് കൂടുതൽ സോഫ്റ്റ്‌വെയറുകളെ ആശ്രയിച്ചാണ് സേവനങ്ങൾ നൽകുന്നത്.

മോട്ടോർ വാഹന ഓഫീസുകളിലും ചെക്ക് പോസ്റ്റുകളിലും നേരിടുന്ന സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾക്കും എം പരിവാഹൻ ആപ്പ് സംബന്ധിച്ചോ ഇ ചലാൻ സംബന്ധിച്ചോ ഉള്ള സംശയങ്ങൾക്കും താഴെ കൊടുത്ത നമ്പറിലോ അല്ലെങ്കിൽ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഹെൽപ്പ് ഡെസ്ക് നമ്പർ രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെ ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

ഹെൽപ്പ് ഡസ്ക് നമ്പർ : +91-120-4925505 വാഹനം സംബന്ധിച്ച് : helpdesk-vahan@gov.in ലൈസൻസ് സംബന്ധിച്ച് : helpdesk-sarathi@gov.in എം പരിവാഹൻ സംബന്ധിച്ച് : helpdesk-mparivahan@gov.in ഇ ചലാൻ സംബന്ധിച്ച് : helpdesk-echallan@gov.in


2025 ഫെബ്രുവരി 3, തിങ്കളാഴ്‌ച

How to Update Mobile Number in Parivahan Website: A Step-by-Step Guide

Kerala Career Blog Logo

പരിവാഹൻ വെബ്സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക

മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്

പൊതുജനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് പുതിയ അറിയിപ്പുമായി എത്തിയിരിക്കുന്നു. മാർച്ച് ഒന്ന് മുതൽ എല്ലാ സേവനങ്ങളും ആധാർ അടിസ്ഥാനത്തിൽ ലഭ്യമാകും. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും അവരുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഓൺലൈൻ സേവനം

മൊബൈൽ നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി വെബ്സൈറ്റ് സന്ദർശിക്കുക.

സഹായം തേടാവുന്നതാണ്

ഓൺലൈനായി ചെയ്യാൻ കഴിയാത്തവർക്കായി ആർടിഒ, ആർടിഒ എൻഫോഴ്സ്മെന്റ്, സബ് ആർടിഒ ഓഫീസുകളിൽ ഫെബ്രുവരി 1 മുതൽ 28 വരെ സ്പെഷ്യൽ കൗണ്ടറുകൾ പ്രവർത്തിക്കുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.

പരിവാഹൻ വെബ്സൈറ്റ്

ഔദ്യോഗിക വെബ്സൈറ്റ് : parivahan.gov.in

മൊബൈൽ നമ്പർ മാറ്റുന്നതിനുള്ള കൂടുതൽ വിവരങ്ങൾ

മൊബൈൽ നമ്പർ എങ്ങനെ മാറ്റാം അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി parivahan.gov.in സന്ദർശിക്കുക.

ഓൺലൈനായി അപ്ഡേറ്റ് ചെയ്യേണ്ട ലിങ്ക്

Update Mobile Number (Verification & Approval will be done at RTO)