UPDATES എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
 UPDATES എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ഏപ്രിൽ 21, തിങ്കളാഴ്‌ച

KSMART Update: Online Applications & Building Link Mandatory in Kerala Local Bodies

KSMART News Malayalam

KSMART NEWS MALAYALAM

KSMART News Malayalam

KSMART: ഓൺലൈൻ അപേക്ഷകൾ ഇനി എളുപ്പത്തിൽ

ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള അപേക്ഷകൾ ഇനി കെ-സ്മാർട്ട് വഴി ഓൺലൈനായി സമർപ്പിക്കാം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കെ-സ്മാർട്ട്

തദ്ദേശ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നഗരസഭകളിൽ നിലവിൽ ഉപയോഗിക്കുന്ന കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും (ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്) ലഭ്യമാക്കിയിട്ടുണ്ട്.

പ്രധാന അറിയിപ്പ്

കെട്ടിട ഉടമകൾ ശ്രദ്ധിക്കുക

ഗ്രാമപഞ്ചായത്തിലെ കെട്ടിടവുമായി ബന്ധപ്പെട്ട ഏതൊരു അപേക്ഷയും സമർപ്പിക്കുന്നതിന് മുൻപ് കെട്ടിടം കെ-സ്മാർട്ടിൽ LINK MY BUILDING ചെയ്ത് പഞ്ചായത്തിൽ നിന്നും അംഗീകാരം നേടേണ്ടതുണ്ട്. ഇങ്ങനെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate) പോലുള്ള രേഖകൾ ലഭ്യമാവുകയുള്ളൂ. അടിയന്തരമായി ഒരു സർട്ടിഫിക്കറ്റ് ആവശ്യമായി വന്നാൽ പോലും കെട്ടിടം ലിങ്ക് ചെയ്യാത്ത പക്ഷം എടുക്കാൻ സാധിക്കാതെ വരും. LINK MY BUILDING ചെയ്യുന്നതിന് കെട്ടിട ഉടമ കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. അതിനാൽ എല്ലാ കെട്ടിട ഉടമകളും കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്ത് BUILDING LINK ചെയ്തു വെക്കുന്നത് വളരെ നല്ലതാണ്.

വെബ്സൈറ്റ്

ഔദ്യോഗിക വെബ്സൈറ്റ്:

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഏറ്റവും പുതിയതും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവയെക്കുറിച്ച് ഉറപ്പ് നൽകാൻ കഴിയില്ല. ഈ ബ്ലോഗ് പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചകൾക്ക് മാത്രമുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ കാലക്രമേണ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ഏപ്രിൽ 10, വ്യാഴാഴ്‌ച

KSMART Update: Online Applications for Kerala Panchayats & Local Bodies Go Live!

KSMART NEWS MALAYALAM

KSMART NEWS MALAYALAM

കെ സ്മാര്‍ട്ട്: ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം

തദ്ദേശ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ നഗരസഭകളില്‍ ഉപയോഗിച്ച് വരുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രിൽ 10 മുതൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും (ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്) ഏര്‍പ്പെടുത്തുകയാണ്.

കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ 10 മുതൽ നിലവിൽ വരും. ഏപ്രിൽ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനതല ഉദ്ഘാടനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ നൽകുന്ന കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. കെ സ്മാർട്ട് വഴി അനുവദിക്കുന്ന ആദ്യ ജനന സർട്ടിഫിക്കറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറും. വസ്തു നികുതി അടച്ചതിന്റെ ഓൺലൈൻ രസീത് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ കൈമാറും. കെ സ്മാർട്ട് സ്കൂൾ ഓഫ് ടെക്നോളജി ലോഞ്ചിംഗ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട പെർമിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കൈമാറും. കെ സ്മാർട്ട് വീഡിയോ കെ വൈ സി വഴിയുള്ള വിവാഹ സർട്ടിഫിക്കറ്റ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അപേക്ഷകന് കൈമാറും. വി കെ പ്രശാന്ത് എം എൽ എ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം പി നഗരസഭകളുടെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കും. ഇൻഫർമേഷൻ കേരള മിഷൻ ഉദ്യോഗസ്ഥർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചേംബേഴ്സ് ചെയർപേഴ്സൺ കെ ജി രാജേശ്വരി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, കേന്ദ്ര ഭവന നഗരകാര്യവകുപ്പ് സെക്രട്ടറി ശ്രീനിവാസ് ആർ. കാറ്റികിത്താല, സ്വച്ഛ് ഭാരത് മിഷൻ നഗരകാര്യ ഡയറക്ടർ രൂപാ മിശ്ര എന്നിവർ സംബന്ധിക്കും. ഐ കെ എം കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ടിംപിൾ മാഗി പി എസ് നന്ദി അറിയിക്കും.

കെ സ്മാർട്ട് സേവനങ്ങളുടെ പ്രത്യേകതകൾ

ഇതോടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിർവഹണം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. ജനന, മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിവാഹ രജിസ്ട്രേഷൻ, ബിൽഡിങ് പെർമിറ്റ്, ട്രേഡ് ലൈസൻസ്, പൊതു പരാതികൾ, പരാതി പരിഹാരം, ഫയൽ ട്രാക്കിങ്ങ് സംവിധാനം, പൂർണമായും ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ തുടങ്ങി നാന്നൂറിലധികം സേവനങ്ങൾ കെ സ്മാർട് വഴി ലഭ്യമാകും. വാട്ട്സാപ്പ് വഴി സേവനങ്ങൾ ലഭ്യമാക്കാനും പിഴവുകൾ ഒഴിവാക്കാനും ഇതിലൂടെ കഴിയും.

കെ സ്മാർട് സംവിധാനം നിലവിൽ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങളിൽ ഫ്രണ്ട് ഓഫീസ് സംവിധാനത്തിന് പകരം സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളാണ് പ്രവർത്തിക്കുക. സേവനങ്ങൾ ലഭ്യമാകുന്നതിന് പൊതുജനങ്ങൾ സ്വന്തമായി ലോഗിൻ ഐഡി നിർമിക്കണം. ഇതിനായി ആധാർ നമ്പറും ആധാർ നമ്പർ ലിങ്ക് ചെയ്ത ഫോൺ നമ്പറും ആവശ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയോസ്വന്തമായോ ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യാം.

സേവന തടസ്സങ്ങൾ

കെ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2025 മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ സർക്കാർ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷ നൽകുവാൻ സാധിക്കില്ല. ഏപ്രിൽ ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഉദ്യോഗസ്ഥ തലങ്ങളിലും സോഫ്റ്റ് വെയറുകൾ പ്രാവർത്തികമാക്കുന്നതിനാൽ സേവനങ്ങൾ തടസ്സപ്പെടും.

2025 മാർച്ച് 21, വെള്ളിയാഴ്‌ച

KSMART Update: Temporary Halt to Application Submissions in Kerala Local Bodies

Kerala Career Blog Logo

KSMART NEWS MALAYALAM

കെ സ്മാര്‍ട്ട്: അപേക്ഷകൾ നൽകുന്നതിനുള്ള താൽക്കാലിക തടസ്സം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, അപേക്ഷകൾ നൽകുന്നതിൽ താൽക്കാലികമായ തടസ്സമുണ്ടാകും.

അപേക്ഷകൾ സ്വീകരിക്കുന്നതിൽ ഉണ്ടാകുന്ന തടസ്സം

നിലവിൽ നഗരസഭകളിൽ ഉപയോഗിച്ചുവരുന്ന കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ ഏപ്രിൽ ഒന്നു മുതൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും (ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്) വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി, മാർച്ച് 31 മുതൽ ഏപ്രിൽ 5 വരെ പൊതുജനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷകൾ നൽകാൻ കഴിയില്ല.

സോഫ്റ്റ്‌വെയർ പ്രവർത്തനത്തിലെ മാറ്റം

ഏപ്രിൽ ഒന്നു മുതൽ ഒമ്പത് വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയറുകൾ സ്ഥാപിക്കുന്നതിനും, ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ താൽക്കാലിക മാറ്റം.

ശ്രദ്ധിക്കുക

പൊതുജനങ്ങൾ ഈ വിവരം ശ്രദ്ധിക്കുകയും, അപേക്ഷകൾ നൽകേണ്ട അവസാന തിയതിയും, സോഫ്റ്റ്‌വെയർ പ്രവർത്തനക്ഷമമാകുന്ന ദിവസവും പരിഗണിച്ച് നിങ്ങളുടെ ആവശ്യങ്ങൾ ക്രമീകരിക്കുക.

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."