KSMART NEWS MALAYALAM
KSMART: ഓൺലൈൻ അപേക്ഷകൾ ഇനി എളുപ്പത്തിൽ
ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള അപേക്ഷകൾ ഇനി കെ-സ്മാർട്ട് വഴി ഓൺലൈനായി സമർപ്പിക്കാം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കെ-സ്മാർട്ട്
തദ്ദേശ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നഗരസഭകളിൽ നിലവിൽ ഉപയോഗിക്കുന്ന കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും (ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്) ലഭ്യമാക്കിയിട്ടുണ്ട്.
പ്രധാന അറിയിപ്പ്
കെട്ടിട ഉടമകൾ ശ്രദ്ധിക്കുക
ഗ്രാമപഞ്ചായത്തിലെ കെട്ടിടവുമായി ബന്ധപ്പെട്ട ഏതൊരു അപേക്ഷയും സമർപ്പിക്കുന്നതിന് മുൻപ് കെട്ടിടം കെ-സ്മാർട്ടിൽ LINK MY BUILDING ചെയ്ത് പഞ്ചായത്തിൽ നിന്നും അംഗീകാരം നേടേണ്ടതുണ്ട്. ഇങ്ങനെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate) പോലുള്ള രേഖകൾ ലഭ്യമാവുകയുള്ളൂ. അടിയന്തരമായി ഒരു സർട്ടിഫിക്കറ്റ് ആവശ്യമായി വന്നാൽ പോലും കെട്ടിടം ലിങ്ക് ചെയ്യാത്ത പക്ഷം എടുക്കാൻ സാധിക്കാതെ വരും. LINK MY BUILDING ചെയ്യുന്നതിന് കെട്ടിട ഉടമ കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. അതിനാൽ എല്ലാ കെട്ടിട ഉടമകളും കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്ത് BUILDING LINK ചെയ്തു വെക്കുന്നത് വളരെ നല്ലതാണ്.
വെബ്സൈറ്റ്
ഔദ്യോഗിക വെബ്സൈറ്റ്:
നിരാകരണം
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഏറ്റവും പുതിയതും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവയെക്കുറിച്ച് ഉറപ്പ് നൽകാൻ കഴിയില്ല. ഈ ബ്ലോഗ് പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചകൾക്ക് മാത്രമുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ കാലക്രമേണ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

