VEHICLE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
 VEHICLE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ഏപ്രിൽ 9, ബുധനാഴ്‌ച

Kerala MVD Services: License, Vehicle Registration, Permits Online

കേരള മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ

Kerala Career Blog Logo

ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ

പുതിയ ലൈസൻസ്

പുതിയ ഡ്രൈവിംഗ് ലൈസൻസിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നു.

ലൈസൻസ് പുതുക്കൽ

കാലഹരണപ്പെട്ട ലൈസൻസുകൾ ഓൺലൈനായി പുതുക്കാവുന്നതാണ്.

വിവരങ്ങൾ തിരുത്തൽ

ലൈസൻസിലെ തെറ്റായ വിവരങ്ങൾ തിരുത്തുന്നതിനുള്ള സൗകര്യം.

ഇന്റർ നാഷണൽ ഡ്രൈവിംഗ് പെർമിറ്റ്

വിദേശത്ത് വാഹനം ഓടിക്കുന്നതിനുള്ള ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കാം.

ലൈസൻസ് എക്സ്ട്രാക്ട്

ലൈസൻസ് സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ എക്സ്ട്രാക്ട് എടുക്കാവുന്നതാണ്.

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ

ടാക്സ് , ഫൈൻ അടക്കൽ

വാഹനങ്ങളുടെ ടാക്സും പിഴകളും ഓൺലൈനായി അടയ്ക്കാം.

ഓണർഷിപ്പ് ട്രാൻസ്ഫർ

വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ നൽകാം.

ആർ.സി പ്രിൻ്റിംഗ്

ആർ.സി ബുക്കിന്റെ പ്രിന്റ് എടുക്കുന്നതിനുള്ള സൗകര്യം.

ഫിറ്റ്നസ് & NOC

വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും എൻ.ഒ.സിക്കുമുള്ള അപേക്ഷകൾ.

ഹൈപ്പോത്തിക്കേഷൻ

വാഹന വായ്പയുമായി ബന്ധപ്പെട്ട ഹൈപ്പോത്തിക്കേഷൻ.

ആർ.സി പാർട്ടിക്കുലർസ്

ആർ.സി ബുക്കിലെ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യം.

മൊബൈൽ നമ്പർ ചേർക്കൽ

ആർ.സി ബുക്കിൽ മൊബൈൽ നമ്പർ ചേർക്കുന്നതിനുള്ള സൗകര്യം.

പെർമിറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ

പുതിയ പെർമിറ്റ്

പുതിയ വാഹന പെർമിറ്റുകൾക്ക് അപേക്ഷിക്കാം.

പെർമിറ്റ് പുതുക്കൽ

നിലവിലുള്ള പെർമിറ്റുകൾ പുതുക്കുന്നതിനുള്ള സൗകര്യം.

സ്‌പെഷ്യൽ പെർമിറ്റുകൾ

പ്രത്യേക ആവശ്യങ്ങൾക്കുള്ള സ്പെഷ്യൽ പെർമിറ്റുകൾ.

കൂടുതൽ വിവരങ്ങൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നു. ഈ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 മാർച്ച് 5, ബുധനാഴ്‌ച

Digital Driving License Kerala: Download, Print & Latest Updates [2024]

DIGITAL DRIVING LICENSE KERALA MALAYALAM

Kerala Career Blog Logo

സംസ്ഥാനത്ത് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ്

സംസ്ഥാനത്ത് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് സംവിധാനം നിലവിൽവന്നു. പുതിയ അപേക്ഷകർക്ക് ഇനി പ്രിൻ്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ലഭ്യമല്ല. ടെസ്റ്റ് പാസായിക്കഴിഞ്ഞാൽ വെബ്സൈറ്റിൽ നിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ളവർക്ക് സ്വയം പ്രിൻ്റ് എടുക്കാവുന്നതാണ്.

ഡിജിറ്റൽ ലൈസൻസ് - പുതിയ മാറ്റങ്ങൾ

ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് സംവിധാനം സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. വാഹന പരിശോധന സമയത്ത് ഡിജിറ്റൽ ലൈസൻസ് കാണിച്ചാൽ മതിയാകും. ഡൗൺലോഡ് യുവർ ഡിജിറ്റൽ ലൈസൻസ് എന്ന DYDL പദ്ധതി മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുകയാണ്.

ആവശ്യമുള്ള രേഖകൾ :

  • ലൈസൻസ് അപേക്ഷാ നമ്പർ
  • ജന്മ തീയതി

ലൈസൻസ് പാസായവർക്ക് പ്രിൻ്റഡ് ലൈസൻസ് ലഭിക്കാൻ വലിയ കാലതാമസം നേരിട്ടിരുന്നു. ഇത് നിരവധി പരാതികൾക്ക് കാരണമായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് മോട്ടോർ വാഹനവകുപ്പ് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ പ്രിന്റ് ചെയ്യാം

Print Digital Driving License Steps

ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ഘട്ടങ്ങൾ 

  • പരിവാഹൻ വെബ്സൈറ്റിൽ കേരളം തിരഞ്ഞെടുക്കുക
  • ഡ്രൈവിംഗ് ലൈസൻസ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക 
  • പ്രിൻറ് ഡ്രൈവിംഗ് ലൈസൻസ് എന്നതിൽ ക്ലിക്ക് ചെയ്യുക 
  • ലൈസൻസ് അപേക്ഷാ നമ്പർ, ജനന തീയതി എന്നിവ നൽകി ഒടിപി വെരിഫൈ ചെയ്ത ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ് 

ശ്രദ്ധിക്കുക : പ്രിന്റ് എടുക്കുന്നതിനുള്ള വെബ്സൈറ്റ് താഴെ നൽകുന്നു.

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടാൻ

കേരളത്തിൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ട ഡിപ്പാർട്ട്മെന്റുകളിൽ ഒന്നാണ് മോട്ടോർ വാഹന വകുപ്പ്. മിക്ക സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാണ്. വകുപ്പ് കൂടുതൽ സോഫ്റ്റ്‌വെയറുകളെ ആശ്രയിച്ചാണ് സേവനങ്ങൾ നൽകുന്നത്.

മോട്ടോർ വാഹന ഓഫീസുകളിലും ചെക്ക് പോസ്റ്റുകളിലും നേരിടുന്ന സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾക്കും എം പരിവാഹൻ ആപ്പ് സംബന്ധിച്ചോ ഇ ചലാൻ സംബന്ധിച്ചോ ഉള്ള സംശയങ്ങൾക്കും താഴെ കൊടുത്ത നമ്പറിലോ അല്ലെങ്കിൽ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഹെൽപ്പ് ഡെസ്ക് നമ്പർ രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെ ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

ഹെൽപ്പ് ഡസ്ക് നമ്പർ : +91-120-4925505 വാഹനം സംബന്ധിച്ച് : helpdesk-vahan@gov.in ലൈസൻസ് സംബന്ധിച്ച് : helpdesk-sarathi@gov.in എം പരിവാഹൻ സംബന്ധിച്ച് : helpdesk-mparivahan@gov.in ഇ ചലാൻ സംബന്ധിച്ച് : helpdesk-echallan@gov.in


2025 മാർച്ച് 3, തിങ്കളാഴ്‌ച

Digital RC Book Kerala: Download Online, Benefits & How to Link Mobile Number

Kerala Career Blog Logo

DIGITAL RC BOOK KERALA MALAYALAM

ഡിജിറ്റല്‍ ആര്‍.സി ബുക്ക്

കേരളത്തിൽ ഡിജിറ്റല്‍ ആര്‍.സി ബുക്കുകള്‍ 2025 മാര്‍ച്ച് ഒന്ന് മുതല്‍ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. ആര്‍.സി ബുക്ക് പ്രിന്റ് എടുത്തു നല്‍കുന്നതിനു പകരമാണ് ഡിജിറ്റലായി നല്‍കുന്നത്.

ഡ്രൈവിങ് ലൈസൻസിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ രേഖകളും(ആർ.സി.) ശനിയാഴ്ചമുതൽ ഡിജിറ്റലായി മാറും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തി.

ഡിജിറ്റല്‍ ആര്‍.സി ബുക്ക് ഡൗൺലോഡ് ചെയാം ആവശ്യമായ രേഖകൾ

  • രജിസ്ട്രേഷൻ നമ്പർ*
  • ചേസിസ് നമ്പർ (അവസാന 5 അക്കം)*
  • ഒടിപി (ലിങ്ക് ചെയ്ത നമ്പറിൽ വരുന്ന)

വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്‌സൈറ്റില്‍നിന്ന് ആര്‍.സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. മോട്ടര്‍ വാഹന വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി.

ആധാറും മൊബൈൽ നമ്പറും

ഇതോടൊപ്പം, എല്ലാ വാഹന ഉടമകളും ആര്‍.സി ബുക്ക് ആധാറില്‍ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചിരിക്കയാണ്. ഉടമസ്ഥാവകാശം മാറ്റുന്നതിനുൾപ്പെടെ ഇത് ഉപയോഗപ്പെടും. ഇത്തരത്തില്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ ഉടമയുടെ അനുവാദം കൂടാതെ ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ മാറ്റാന്‍ കഴിയും.

ആധാറില്‍ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാല്‍ വാഹന ഉടമക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചു മാത്രമേ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.

മൊബൈൽ നമ്പർ അപ്ഡേറ്റ്

ഓൺലൈൻ വഴി ഇതുചെയ്യാന്‍ കഴിയും ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

Official Website :

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് : RTO Website

ഓൺലൈനായി ലിങ്ക് ചെയേണ്ട ലിങ്ക് : Parivahan Sewa Vehicle Related Services

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ഫെബ്രുവരി 12, ബുധനാഴ്‌ച

Digital RC Book Kerala: Download, Link Aadhaar & Update Mobile Number (2024)

Digital RC Book Kerala

Digital RC Book Kerala

Kerala Career Blog Logo

Digital RC Books in Kerala: What You Need to Know

Kerala is transitioning to digital RC books starting March 1, 2025, according to the Transport Commissioner. Instead of printed RC books, digital versions will be issued.

This modernization allows vehicle owners to download their RC book from the Parivahan website within hours of registration.

Linking Your RC Book with Aadhaar

All vehicle owners are required to link their RC book with the mobile number registered with their Aadhaar. This is essential for ownership changes and other transactions.

Without this linkage, RC book information can be altered without the owner's consent.

Why Link Your Mobile Number?

Linking your Aadhaar-registered mobile number ensures that all RC-related transactions require an OTP verification, protecting your vehicle ownership information.

How to Update Your Mobile Number

You can update your mobile number online. For those who cannot update online, special counters will be available at RTO, RTO Enforcement, and Sub RTO offices from February 1st to 28th, as announced by the Transport Commissioner.

Official Resources

Official Website: Parivahan

More Information: How to Change/Update Mobile Number on Parivahan

Online Link: Update Mobile Number (Verification & Approval will be done at RTO)

2025 ഫെബ്രുവരി 3, തിങ്കളാഴ്‌ച

How to Update Mobile Number in Parivahan Website: A Step-by-Step Guide

Kerala Career Blog Logo

പരിവാഹൻ വെബ്സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക

മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്

പൊതുജനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് പുതിയ അറിയിപ്പുമായി എത്തിയിരിക്കുന്നു. മാർച്ച് ഒന്ന് മുതൽ എല്ലാ സേവനങ്ങളും ആധാർ അടിസ്ഥാനത്തിൽ ലഭ്യമാകും. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും അവരുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഓൺലൈൻ സേവനം

മൊബൈൽ നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി വെബ്സൈറ്റ് സന്ദർശിക്കുക.

സഹായം തേടാവുന്നതാണ്

ഓൺലൈനായി ചെയ്യാൻ കഴിയാത്തവർക്കായി ആർടിഒ, ആർടിഒ എൻഫോഴ്സ്മെന്റ്, സബ് ആർടിഒ ഓഫീസുകളിൽ ഫെബ്രുവരി 1 മുതൽ 28 വരെ സ്പെഷ്യൽ കൗണ്ടറുകൾ പ്രവർത്തിക്കുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.

പരിവാഹൻ വെബ്സൈറ്റ്

ഔദ്യോഗിക വെബ്സൈറ്റ് : parivahan.gov.in

മൊബൈൽ നമ്പർ മാറ്റുന്നതിനുള്ള കൂടുതൽ വിവരങ്ങൾ

മൊബൈൽ നമ്പർ എങ്ങനെ മാറ്റാം അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി parivahan.gov.in സന്ദർശിക്കുക.

ഓൺലൈനായി അപ്ഡേറ്റ് ചെയ്യേണ്ട ലിങ്ക്

Update Mobile Number (Verification & Approval will be done at RTO)