Job application kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Job application kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ജനുവരി 10, വെള്ളിയാഴ്‌ച

SUPPLYCO PADDY FARMER REGISTRATION

SUPPLYCO PADDY FARMER REGISTRATION KERALAsupplyco paddy registration

നെല്ല് സംഭരണം : കർഷക രജിസ്‌ട്രേഷൻ

സപ്ലൈകോ വഴി നടത്തുന്ന  നെല്ല് സംഭരണ പദ്ധതിയുടെ  കർഷക ഓൺലൈൻ  രജിസ്‌ട്രേഷൻ https://supplycopaddy.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്  രജിസ്‌ട്രേഷൻ നടത്തണം. 

കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സംസ്ഥാനത്തെ കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഏജൻസിയാണ്.അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കേണ്ടതും സപ്ലൈകോ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂർണമായും അനുസരിച്ച് പ്രവർത്തിക്കേണ്ടതുമാണ് . താൽപ്പര്യമുള്ള മില്ലുടമകൾ തങ്ങളുടെ സപ്ലൈകോ ഹെഡ് ഓഫീസില്‍ നൽകേണ്ടതാണ് . വിശദവിവരങ്ങള്‍ സപ്ലൈകോയുടെ https://supplycopaddy.in/ എന്ന വെബ് സൈറ്റില്‍ പൊതുവിവരങ്ങളിൽ useful link ൽ ലഭ്യമാണ്.

കേരളത്തിലെ നെൽകർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സർക്കാർ നിർദ്ദേശിക്കുന്ന നിശ്ചിത ഗുണമേന്മ മാനദണ്ഡങ്ങൾക്കനുസൃതമായി കർഷകരിൽ നിന്ന് ഏറ്റെടുത്ത്, കേരളത്തിലെ ആധുനിക അരി മില്ലുകളിൽ സംസ്ക്കരിച്ച്, പൊതു വിതരണ സംവിധാനത്തിലൂടെ (റേഷൻകടകളിലൂടെ) വിതരണം ചെയ്യുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു.

  രാജ്യത്തെ മുഖ്യധാന്യ സംഭരണ ഏജൻസിയായി പ്രവർത്തിച്ചുവരുന്ന ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അനുവർത്തിക്കുന്ന ധാന്യ സംഭരണ പ്രക്രിയ പരിഷ്ക്കരിച്ച് ഒരു വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി, കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം 1997-98 മുതൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. 04.06.2005 ലെ കേരള സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ.22/2005/ഭ.സി.സ.ഉ.ക.വ ആസ്‌പദമാക്കി കേരളത്തിൽ പ്രസ്ത വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി നടപ്പിലാക്കി വരുന്നു. കേരള സ്റ്റേറ്റ് സിവിൽസപ്ലൈസ് കോർപ്പറേഷൻ- സപ്ലൈകോ പ്രസ്‌തുത പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കുന്നു. സപ്ലൈകോ, സംസ്ഥാനത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല് കർഷകരിൽ നിന്ന് നേരിട്ട് ഏറ്റെടുത്ത്. (സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുന്ന സ്വകാര്യ. സഹകരണ മേഖലയിലെ മില്ലുകൾ മുഖേന) ആയതിന് കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ നെല്ലിൻ്റെ സംഭരണ വില നൽകുകയും, കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ല് നവീന സംസ്ക്കരണശാലകളിൽ ഇരുപ്പുഴുക്കൻ രീതിയിൽ കുത്തി അരിയാക്കി റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പിന് നൽകി വരുന്നു.

ഇ-ഗവേർണൻസ് : നെല്ല് സംഭരണ പദ്ധതിയുടെ വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തി പ്രസ്തു‌ത പദ്ധതിയുടെ കീഴിലുള്ള മുഴുവൻ ക്രയവിക്രയ ങ്ങളും കമ്പ്യൂട്ടർവൽകൃത സംവിധാനത്തിലൂടെ രേഖപ്പെടുത്തുന്നതിന് https://supplycopaddy.in/ എന്ന വെബ്സൈറ്റ് പ്രവർത്തന സജ്ജമാണ്. പ്രസ്തുത വെബ്സൈറ്റിൽനിന്നും കർഷകർക്കും, മില്ലുകാർക്കും, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ടി പദ്ധതി സംബന്ധമായ എല്ലാ വിവരങ്ങളും വളരെ കൃത്യതയോടെ യഥാസമയം അറിയുവാൻകഴിയും.

കർഷക രജിസ്ട്രേഷൻ- ഓൺലൈൻഅപേക്ഷ നടപടിക്രമം

1. കർഷകർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കാവുന്നതാണ്. വിതച്ച് 60 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

2. രജിസ്ട്രേഷൻസൈറ്റായ https://supplycopaddy.in/ മുഖേനയാണ് രജിസ്ട്രേഷൻ, നടത്തേണ്ടത്.

3. നെല്ല് സംഭരണത്തിലെ പൊതു നിബന്ധനകൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കർഷകർ രജിസ്ട്രേഷൻ നടത്തേണ്ടത്.

4. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും, പാട്ട കൃഷിക്കാർക്കും, സംഘ കൃഷിക്കാർക്കും പ്രത്യേകം പ്രത്യേകം അപേക്ഷാ ഫോമുകൾ ഉണ്ട്.

5. കർഷക രജിസ്ട്രേഷൻ ബന്ധപ്പെട്ട കൃഷി അസിസ്റ്റൻ്റ് ശുപാർശ ചെയ്ത് കൃഷി ഓഫീസർ ഓൺലൈനായി അംഗീകരിക്കുകയും തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അത് ഓൺലൈനായി തന്നെ അംഗീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ കർഷക രജിസ്ട്രേഷൻ പൂർത്തിയായി കർഷകർക്ക് രജിസ്ട്രേഷൻ നമ്പർ ലഭിക്കുകയുള്ളു. ഇതിനായി കർഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷം പ്രസ്തുത രജിസ്ട്രേഷൻ ഫോമിൻ്റെ പ്രിൻ്റ് എടുത്ത് ബന്ധപ്പെട്ട കൃഷിഭവനിൽ ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കേണ്ടതാണ്.

6.വിളവെടുപ്പിന് രണ്ടാഴ്ച്ച മുമ്പ് രജിസ്ട്രേഷൻ നമ്പർ ലഭിച്ചുവെന്ന് കർഷകർ ഉറപ്പ് വരുത്തേണ്ടതാണ്.

7. ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ തുടർന്ന് അറിയുന്നതിന് വെബ്സൈറ്റിലുള്ള പൊതു വിവരങ്ങൾ/കൃഷിഭവൻ തിരിച്ച് കർഷകരുടെ പട്ടിക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കൃഷിയിറക്കുന്ന ഓരോ സീസണിലും കർഷകർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ലഭിക്കുന്ന തിരിച്ചറിയൽ നമ്പർ പ്രകാരം മാത്രമെ അതത് സീസണിൽ നെല്ല് സംഭരണത്തിന് പരിഗണിക്കുകയുള്ളു.

Official Website: https://supplycopaddy.in/


കൂടുതൽ വിവരങ്ങൾക്ക് : How Register For Paddy Procurement Scheme  


ഫോൺ : 0484 2206780


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Supplyco Website


2025 ജനുവരി 8, ബുധനാഴ്‌ച

KTET EXAMINATION ADMIT CARD

DOWNLOAD ADMIT CARD FOR KTET EXAMINATION - MALAYALAM

KTET Examination Admit Card

KTET പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ്.

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജനുവരി 08 മുതൽ

കെ-ടെറ്റ് നവംബർ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് https://ktet.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുകാം.

പരീക്ഷാ ടൈംടേബിൾ
  • കാറ്റഗറി-1 18/01/2025 ശനി 10.00 am-12.30 pm  2 1/2 മണിക്കൂർ
  • കാറ്റഗറി-2 18/01/2025 ശനി 2.00 pm-4.30 pm- 2 1/2 മണിക്കൂർ
  • കാറ്റഗറി-3 19/01/2025 ഞായർ 10.00 am-12.30 pm- 2 1/2 മണിക്കൂർ
  • കാറ്റഗറി-4 -19/01/2025 -ഞായർ 2.00 pm- 4.30 pm 2 1/2 മണിക്കൂർ

ആവശ്യമായ രേഖകൾ

  • അപേക്ഷ നമ്പർ
  • ആപ്ലിക്കേഷൻ ഐഡി
    Official Website: https://ktet.kerala.gov.in/


    കൂടുതൽ വിവരങ്ങൾക്ക്: KTET Notification


    ഹാൾടിക്കറ്റ് ലഭ്യമാകുന്ന ലിങ്ക്: Download the KTET admit card

    2025 ജനുവരി 7, ചൊവ്വാഴ്ച

    CONSTABLE JOBS FOR 10TH CLASS PSC NOTIFICATION

    KERALA POLICE CONSTABLE JOBS FOR 10TH CLASS KERALA PSC NOTIFICATION MALAYALAM

    Kerala Police Job

    പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി – ഇപ്പോള്‍ അപേക്ഷിക്കാം കേരള PSC വിജ്ഞാപനം

    കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ്) ഇപ്പോള്‍ Police Constable തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി 29 വരെ അപേക്ഷിക്കാം.

    യോഗ്യത

    വിദ്യാഭ്യാസയോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം

    ശാരീരിക യോഗ്യതകൾ:
    ശാരീരികക്ഷമതയുള്ളവരായിരിക്കണം കൂടാതെ താഴെ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം താഴെ പറയുന്ന മിനിമം ശാരീരിക നിലവാരം ഉണ്ടായിരിക്കണം
    (എ) (i) ഉയരം - 167 സെ.മീ
    (ii) നെഞ്ച് - കുറഞ്ഞത് 5 സെൻ്റീമീറ്റർ വികാസത്തോടെ 81 സെൻ്റീമീറ്റർ.

    ജോലിയുടെ ശമ്പളം :.31,100 -  66,800

    പ്രായപരിധി

    18-26. 02.01.1998 നും 01.01.2006 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.

    അപേക്ഷ

    താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

    അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 


    അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

    • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

    • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

    • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

    • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

    അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജനുവരി 29

    CATEGORY NUMBER: CAT.NO : 583/2024

    Official Website: https://www.keralapsc.gov.in

    കൂടുതൽ വിവരങ്ങൾക്ക്: Police (India Reserve Battalion Regular Wing)


    ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: PSC Thulasi Link

    PSC Registration  PSC Thulasi Registration

    KERALA PSC NOTIFICATION

    KERALA PSC NOTIFICATION MALAYALAM

    kerala psc notification

    കേരള PSC വിജ്ഞാപനം

    കേരള PSC പുതിയ 154 തസ്ഥികകളില്‍ വിജ്ഞാപനം

    കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ https://www.keralapsc.gov.in ൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 30 നാണ് കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

    കേരള PSC റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത

    വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള റിക്രൂട്ട്മെന്റ് വിജ്ഞാപനം  ഡൌണ്‍ലോഡ്‌ ചെയ്തു വായിച്ചു മനസ്സിലാക്കുക. ഓരോ തസ്തിക അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

    അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 


    അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

    • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

    • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

    • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

    • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

    അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 04 ഡിസംബര്‍ 2024

    CATEGORY NUMBER: CAT.NO : 369/2024 TO CAT.NO : 421/2024

    Official Website: https://www.keralapsc.gov.in

    കൂടുതൽ വിവരങ്ങൾക്ക്: CAT.NO : 369/2024 TO CAT.NO : 421/2024


    ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: PSC Thulasi Link


    KERALA PSC ONE TIME REGISTRATION

    HIGHER EDUCATION FUNDING BY KERALA FARMERS LABOR WELFARE BOARD

    HIGHER EDUCATION FUNDING BY KERALA FARMERS LABOR WELFARE BOARD

    Higher Education Funding Agri Workers Fund

    കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉന്നത വിദ്യാഭ്യാസ ധനസഹായം

    കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു .2022 ജനുവരി 06 മുതൽ 31 വരെ ജില്ലാ ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കുന്നതാണ് .

    കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളിൽ നിന്നും മക്കളുടെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2024 വർഷത്തെ കേന്ദ്ര/കേരള സർക്കാർ/എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളിൽ നിന്ന് റഗുലർ കോഴ്‌സുകളിൽ ഡിഗ്രി, പ്രൊഫണൽ ഡിഗ്രി, പിജി, പ്രൊഫഷണൽ പിജി, ഐടിഐ, ടിടിസി, പോളിടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. 

    അപേക്ഷാ ഫോമും, മാനദണ്ഡങ്ങളും  https://www.agriworkersfund.org/ വെബ് സൈറ്റിൽ ലഭിക്കും. നിശ്ചിത ഫോമിലുള്ള അപേക്ഷ, ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ ജനുവരി 6 മുതൽ 31 വൈകിട്ട് 5 വരെ സ്വീകരിക്കും.അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, അംഗത്വ പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അപേക്ഷകർ കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം.  വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ബന്ധപ്പെടണം.

    അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജനുവരി 31

    Official Website: https://www.agriworkersfund.org/

    കൂടുതൽ വിവരങ്ങൾക്ക്: Higher Education Funding Agri Workers Fund


    അപേക്ഷാഫോം : Download Agri Workers Fund Application Form



    2025 ജനുവരി 5, ഞായറാഴ്‌ച

    KSWCFC-VIDYASAMUNNATHI SCHOLARSHIP

    KSWCFC-VIDYASAMUNNATHI SCHOLARSHIP & COACHING ASSISTANCE KERALA MALAYALAM

    Vidyasamunnathi Scholarship Malayalam

    KSWCFC-വിദ്യാസമുന്നതി സ്കോളർഷിപ്പ് & കോച്ചിംഗ് അസിസ്റ്റൻസ്.

    വിദ്യാ സമുനാഥി സ്‌കോളർഷിപ്പ് 2023-24 (വിദ്യാ സമുനാഥി സ്‌കോളർഷിപ്പ് 2023-24):  കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷന്റെ ഫോർവേഡിംഗ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിന്റെ (KSWCFC) ഒരു സംരംഭമാണ് സമുന്നതി സ്‌കോളർഷിപ്പ്. ഈ സ്കോളർഷിപ്പിന്റെ ഓൺലൈൻ രജിസ്ട്രേഷനുള്ള വിജ്ഞാപനം KSWCFC പുറത്തിറക്കി. ഫോർവേഡിംഗ് കമ്മ്യൂണിറ്റികളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി KSWCFC ഈ സ്കോളർഷിപ്പ് അവതരിപ്പിച്ചു. സമുന്നതി സ്കോളർഷിപ്പ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ തലം മുതൽ സ്‌കോളർഷിപ്പ്.

     കേരള സംസ്‌ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, 2023-24 വർഷത്തെ വിദ്യാസമുന്നതി-സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി. എസ്. ദേശീയനിലവാരമുള്ള സ്‌ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് (Ph.D, M.Phil) എന്നീ വിഭാഗങ്ങളിലേക്കുളള സ്കോളർഷിപ്പുകൾ.

    Vidyasamunnathi Scholarship list

    അപേക്ഷകൾ ഓൺലൈനായി 17/01/2024 മുതൽ 06/02/2024 വരെ സ്വീകരിക്കുന്നു
    • കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കുവാൻ അർഹരല്ല.
    • എല്ലാ വർഷവും ഫ്രഷ് ആയി അപേക്ഷിക്കേണ്ടതാണ്. റിന്യൂവൽ ഇല്ല.
    • OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
    • കുടുംബ വാർഷിക വരുമാനം *4 ലക്ഷം രൂപയിൽ* താഴെ ആയിരിക്കണം.

    കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

    അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 06

    Official Website: https://www.kswcfc.org/


    കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 2311215 +91 6238170312


    ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK 


    VIDYASAMUNNATHI SCHOLARSHIP MALAYALAM VIDEO : LINK



    2025 ജനുവരി 4, ശനിയാഴ്‌ച

    UGC NET ADMIT CARD

    UGC NET ADMIT CARD DOWNLOAD MALAYALAM

    UGC NET Admit Card Malayalam

    UGC NET അഡ്മിറ്റ് കാർഡ്

    UGC NET ഡിസംബർ 2024 അഡ്മിറ്റ് കാർഡ് 2024 ഡിസംബർ 28-ന് https://ugcnet.nta.ac.in/-ൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് യുജിസി നെറ്റ് ഡിസംബർ കോൾ ലെറ്റർ, പരീക്ഷാ തീയതികൾ, ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ താഴെ കൊടുത്തിട്ടുണ്ട്.

    പരീക്ഷാ തീയതി : 2025 ജനുവരി 03 മുതൽ ജനുവരി 16 വരെ.

    ഡൗൺലോഡ് ചെയ്യാനുള്ള നേരിട്ടുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

    ആവശ്യമായ രേഖകൾ : അപേക്ഷ നമ്പർ , ജനനത്തീയതി

    ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിക്കേണ്ടതുണ്ട് . ഇത് ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ എളുപ്പമാകും. ഉദ്യോഗാർത്ഥികൾ അവരുടെ കോൾ ലെറ്ററിലെ ഫോട്ടോ, ഒപ്പ്, ബാർകോഡ്, ക്യുആർ കോഡ് എന്നിവ പരിശോധിക്കണം. ഫോട്ടോ, ഒപ്പ്, ബാർകോഡ് അല്ലെങ്കിൽ ക്യുആർകോഡ് എന്നിവ നഷ്ടപ്പെട്ടാൽ, അവർ അത് വീണ്ടും ഡൗൺലോഡ് ചെയ്യണം.

    യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

    1. താഴെ നൽകിയ അഡ്മിറ്റ് കാർഡ് ലിങ്ക് സന്ദർശിക്കുക
    2. ഹോം പേജിൽ ലഭ്യമായ യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    3. നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക
    4. അഡ്മിറ്റ് കാർഡ് ലിങ്ക് ഡൗൺലോഡ് ചെയ്യുക
    5. ഭാവിയിലെ റഫറൻസിനായി അതിൻ്റെ അച്ചടിച്ച പകർപ്പ് സൂക്ഷിക്കുക.

    Official Website: https://ugcnet.nta.ac.in/

    കൂടുതൽ വിവരങ്ങൾക്ക്: UGC-NET Admit Card


    അഡ്മിറ്റ് കാർഡ് ലിങ്ക് : UGC-NET Admit Card

    2025 ജനുവരി 3, വെള്ളിയാഴ്‌ച

    COMMON UNIVERSITY ENTRANCE TEST CUET PG

    COMMON UNIVERSITY ENTRANCE TEST CUET (PG) MALAYALAMCUET PG Malayalam

    CUET - PG (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) പിജി അപേക്ഷ

    ദേശീയ ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷയായ സി.യു.ഇ.ടി.-പി.ജി.ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു.  കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ തൊണ്ണൂറിലേറെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി. CUET (PG) രാജ്യത്തുടനീളമുള്ള ഏതെങ്കിലും കേന്ദ്ര സർവ്വകലാശാലകളിലോ (CUs) മറ്റ് പങ്കെടുക്കുന്ന സംഘടനകളിലോ പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്ക് ഏകജാലക അവസരം നൽകും.

    ബിരുദമാണ് അടിസ്ഥാന യോഗ്യത ഫൈനൽ ഇയർ പരീക്ഷ എഴുതുന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അതത് സര്‍വകലാശാല വെബ്സെെറ്റുകള്‍ പരിശോധിച്ച് യോഗ്യത ഉറപ്പ് വരുത്തേണ്ടതാണ് ഉയര്‍ന്ന പ്രായപരിധി ഇല്ല.

    അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഫെബ്രുവരി 01

    പരീക്ഷാ തീയതി : 2025 മാർച്ച് 13 നും 31 നും ഇടയിലുള്ള ദിവസം

    അപേക്ഷ ഫീസ് :

    CUET PG Exam Fee

    അപേക്ഷാ നടപടിക്രമം:

    ഓൺലൈനായി അപേക്ഷിക്കുന്നതിന് പിന്തുടരേണ്ട ഘട്ടങ്ങൾ.

    ഘട്ടം 1 (രജിസ്‌ട്രേഷൻ ഫോം): ഓൺലൈൻ അപേക്ഷാ ഫോമിനായി രജിസ്റ്റർ ചെയ്ത് സിസ്റ്റം ജനറേറ്റ് ചെയ്‌ത അപേക്ഷാ നമ്പർ രേഖപ്പെടുത്തുക.

    അപേക്ഷകർ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ആവശ്യമായ രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകണം, കൂടാതെ ഒരു പാസ്‌വേഡ് സൃഷ്‌ടിക്കുകയും സുരക്ഷാ ചോദ്യം തിരഞ്ഞെടുക്കുകയും ഈ/അവളുടെ ഉത്തരം നൽകുകയും വേണം, വ്യക്തിഗത വിശദാംശങ്ങൾ വിജയകരമായി സമർപ്പിച്ചതിന് ശേഷം, ഒരു അപേക്ഷാ നമ്പർ ജനറേറ്റുചെയ്യും. അപേക്ഷാ ഫോമിൻ്റെ ശേഷിക്കുന്ന ഘട്ടങ്ങൾ പൂർത്തിയാക്കാൻ ഉപയോഗിക്കുന്നു, കൂടാതെ ഭാവിയിലെ എല്ലാ റഫറൻസിനും/കസ്‌പോണ്ടൻസിനും ആവശ്യമായി വരും. തുടർന്നുള്ള ലോഗിനുകൾക്കായി, സ്ഥാനാർത്ഥിക്ക് ബന്ധപ്പെട്ട സിസ്റ്റം ജനറേറ്റ് ചെയ്ത ആപ്ലിക്കേഷൻ നമ്പറും സൃഷ്ടിച്ച പാസ്‌വേഡും ഉപയോഗിച്ച് നേരിട്ട് ലോഗിൻ ചെയ്യാൻ കഴിയും.

    ഘട്ടം 2 (അപേക്ഷാ ഫോം): വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കൽ, പേപ്പറിനായി അപേക്ഷിക്കൽ, വിദ്യാഭ്യാസ യോഗ്യതകളുടെ വിശദാംശങ്ങൾ നൽകൽ, അപ്‌ലോഡ് ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് അപേക്ഷകർക്ക് സിസ്റ്റം ജനറേറ്റഡ് ആപ്ലിക്കേഷൻ നമ്പറും മുൻകൂട്ടി തയ്യാറാക്കിയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ചിത്രങ്ങളും പ്രമാണങ്ങളും ഫോം: കാൻഡിഡേറ്റ് ഫോട്ടോഗ്രാഫ്, ഒപ്പ്, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമാകുന്നിടത്ത്), പിഡബ്ല്യുഡി സർട്ടിഫിക്കറ്റ് (ബാധകമാകുന്നിടത്തെല്ലാം), ഫലം കാത്തിരിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമാകുന്നിടത്ത്) എന്നിവയുടെ സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.

    • സമീപകാല ഫോട്ടോ വർണ്ണമോ കറുപ്പ്/വെളുത്തതോ ആയിരിക്കണം (പക്ഷേ വ്യക്തമായ വ്യത്യാസത്തോടെ).
    • സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും JPG / JPEG ഫോർമാറ്റിൽ ആയിരിക്കണം.
    • സ്കാൻ ചെയ്ത ഫോട്ടോയുടെ വലുപ്പം 10 kb മുതൽ 200 kb വരെ ആയിരിക്കണം.
    • സ്കാൻ ചെയ്ത ഒപ്പിൻ്റെ വലുപ്പം 4 kb മുതൽ 30 kb വരെ ആയിരിക്കണം
    • സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പിൻ്റെ വലുപ്പം 50 kb മുതൽ 300 kb വരെ ആയിരിക്കണം
    കുറിപ്പ്: തിരുത്തലിനുള്ള സൗകര്യം ഭാവിയിൽ നൽകപ്പെടാത്തതിനാൽ, സ്ഥാനാർത്ഥി തൻ്റെ/അവളുടെ ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റ്(കൾ) എന്നിവ മാത്രം മുകളിൽ സൂചിപ്പിച്ച (മറ്റാരുടെയും അല്ല) ശരിയായ രീതിയിൽ അപ്‌ലോഡ് ചെയ്യണം. ഭാവിയിൽ എപ്പോൾ വേണമെങ്കിലും ഉദ്യോഗാർത്ഥി ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റുകൾ) എന്നിവ അയാളുടെ/അവളുടെ അപേക്ഷാ ഫോറത്തിൽ/അഡ്മിറ്റ് കാർഡിൽ അപ്‌ലോഡ് ചെയ്‌തതായോ അല്ലെങ്കിൽ അയാൾ/അവൾ അവൻ്റെ/അവളെ കോപിപ്പിച്ചതായോ കണ്ടാൽ. അഡ്മിറ്റ് കാർഡ്/ഫലം/സ്കോർകാർഡ്, സ്ഥാനാർത്ഥിയുടെ ഈ പ്രവൃത്തികൾ അന്യായ മാർഗങ്ങൾ (UFM) രീതികളായി കണക്കാക്കും. അപേക്ഷാ ഫോറം സമർപ്പിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഫോട്ടോയും ഒപ്പും പരിശോധിക്കുക. ഉദ്യോഗാർത്ഥിയുടെ ഐഡൻ്റിറ്റി തിരിച്ചറിയാൻ ഫോട്ടോയോ ഒപ്പോ മങ്ങുകയോ ദൃശ്യമാകാതിരിക്കുകയോ ചെയ്താൽ, അപേക്ഷ നിരസിക്കപ്പെടും, തിരുത്തലിനോ പുനരവലോകനത്തിനോ ഉള്ള ഓപ്ഷൻ അനുവദിക്കില്ല. ഘട്ടം 3 : നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/യുപിഐ വഴി പരീക്ഷാ ഫീസ് അടയ്ക്കുക:
    അപേക്ഷാ ഫീസ് അടയ്‌ക്കാൻ ഉദ്യോഗാർത്ഥി നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/യുപി ഓപ്ഷൻ തിരഞ്ഞെടുത്ത് ഫീസ് അടയ്‌ക്കുന്നതിന് ഓൺലൈൻ നിർദ്ദേശങ്ങൾ പാലിക്കണം. വിജയകരമായ പേയ്‌മെൻ്റിന് ശേഷം, സ്ഥാനാർത്ഥിക്ക് സ്ഥിരീകരണ പേജ് പ്രിൻ്റ് ചെയ്യാൻ കഴിയും. ഫീസ് അടച്ചതിന് ശേഷം സ്ഥിരീകരണ പേജ് ജനറേറ്റ് ചെയ്തില്ലെങ്കിൽ ഇടപാട് റദ്ദാക്കുകയും തുക റീഫണ്ടിനായി അപേക്ഷകർ ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കുകയും വേണം. എന്നിരുന്നാലും സ്ഥിരീകരണ പേജ് ജനറേറ്റ് ചെയ്യാത്ത സാഹചര്യത്തിൽ സ്ഥാനാർത്ഥി മറ്റൊരു പേയ്‌മെൻ്റ് ഇടപാട് നടത്തേണ്ടതുണ്ട്.

    അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഫെബ്രുവരി 01


    Official Website: https://nta.ac.in/

    കൂടുതൽ വിവരങ്ങൾക്ക്: Common University Entrance Test CUET (PG) - 2025

    ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Common University Entrance Test CUET (PG) - 2025

    SUPPLYCO PADDY FARMER REGISTRATION

    SUPPLYCO PADDY FARMER REGISTRATION KERALAsupplyco paddy registration

    നെല്ല് സംഭരണം : കർഷക രജിസ്‌ട്രേഷൻ

    സപ്ലൈകോ വഴി നടത്തുന്ന  നെല്ല് സംഭരണ പദ്ധതിയുടെ  കർഷക ഓൺലൈൻ  രജിസ്‌ട്രേഷൻ https://supplycopaddy.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്  രജിസ്‌ട്രേഷൻ നടത്തണം. 

    കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സംസ്ഥാനത്തെ കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഏജൻസിയാണ്.അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കേണ്ടതും സപ്ലൈകോ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂർണമായും അനുസരിച്ച് പ്രവർത്തിക്കേണ്ടതുമാണ് . താൽപ്പര്യമുള്ള മില്ലുടമകൾ തങ്ങളുടെ സപ്ലൈകോ ഹെഡ് ഓഫീസില്‍ നൽകേണ്ടതാണ് . വിശദവിവരങ്ങള്‍ സപ്ലൈകോയുടെ https://supplycopaddy.in/ എന്ന വെബ് സൈറ്റില്‍ പൊതുവിവരങ്ങളിൽ useful link ൽ ലഭ്യമാണ്.

    കേരളത്തിലെ നെൽകർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സർക്കാർ നിർദ്ദേശിക്കുന്ന നിശ്ചിത ഗുണമേന്മ മാനദണ്ഡങ്ങൾക്കനുസൃതമായി കർഷകരിൽ നിന്ന് ഏറ്റെടുത്ത്, കേരളത്തിലെ ആധുനിക അരി മില്ലുകളിൽ സംസ്ക്കരിച്ച്, പൊതു വിതരണ സംവിധാനത്തിലൂടെ (റേഷൻകടകളിലൂടെ) വിതരണം ചെയ്യുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു.

      രാജ്യത്തെ മുഖ്യധാന്യ സംഭരണ ഏജൻസിയായി പ്രവർത്തിച്ചുവരുന്ന ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അനുവർത്തിക്കുന്ന ധാന്യ സംഭരണ പ്രക്രിയ പരിഷ്ക്കരിച്ച് ഒരു വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി, കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം 1997-98 മുതൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. 04.06.2005 ലെ കേരള സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ.22/2005/ഭ.സി.സ.ഉ.ക.വ ആസ്‌പദമാക്കി കേരളത്തിൽ പ്രസ്ത വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി നടപ്പിലാക്കി വരുന്നു. കേരള സ്റ്റേറ്റ് സിവിൽസപ്ലൈസ് കോർപ്പറേഷൻ- സപ്ലൈകോ പ്രസ്‌തുത പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കുന്നു. സപ്ലൈകോ, സംസ്ഥാനത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല് കർഷകരിൽ നിന്ന് നേരിട്ട് ഏറ്റെടുത്ത്. (സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുന്ന സ്വകാര്യ. സഹകരണ മേഖലയിലെ മില്ലുകൾ മുഖേന) ആയതിന് കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ നെല്ലിൻ്റെ സംഭരണ വില നൽകുകയും, കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ല് നവീന സംസ്ക്കരണശാലകളിൽ ഇരുപ്പുഴുക്കൻ രീതിയിൽ കുത്തി അരിയാക്കി റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പിന് നൽകി വരുന്നു.

    ഇ-ഗവേർണൻസ് : നെല്ല് സംഭരണ പദ്ധതിയുടെ വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തി പ്രസ്തു‌ത പദ്ധതിയുടെ കീഴിലുള്ള മുഴുവൻ ക്രയവിക്രയ ങ്ങളും കമ്പ്യൂട്ടർവൽകൃത സംവിധാനത്തിലൂടെ രേഖപ്പെടുത്തുന്നതിന് https://supplycopaddy.in/ എന്ന വെബ്സൈറ്റ് പ്രവർത്തന സജ്ജമാണ്. പ്രസ്തുത വെബ്സൈറ്റിൽനിന്നും കർഷകർക്കും, മില്ലുകാർക്കും, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ടി പദ്ധതി സംബന്ധമായ എല്ലാ വിവരങ്ങളും വളരെ കൃത്യതയോടെ യഥാസമയം അറിയുവാൻകഴിയും.

    കർഷക രജിസ്ട്രേഷൻ- ഓൺലൈൻഅപേക്ഷ നടപടിക്രമം

    1. കർഷകർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കാവുന്നതാണ്. വിതച്ച് 60 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

    2. രജിസ്ട്രേഷൻസൈറ്റായ https://supplycopaddy.in/ മുഖേനയാണ് രജിസ്ട്രേഷൻ, നടത്തേണ്ടത്.

    3. നെല്ല് സംഭരണത്തിലെ പൊതു നിബന്ധനകൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കർഷകർ രജിസ്ട്രേഷൻ നടത്തേണ്ടത്.

    4. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും, പാട്ട കൃഷിക്കാർക്കും, സംഘ കൃഷിക്കാർക്കും പ്രത്യേകം പ്രത്യേകം അപേക്ഷാ ഫോമുകൾ ഉണ്ട്.

    5. കർഷക രജിസ്ട്രേഷൻ ബന്ധപ്പെട്ട കൃഷി അസിസ്റ്റൻ്റ് ശുപാർശ ചെയ്ത് കൃഷി ഓഫീസർ ഓൺലൈനായി അംഗീകരിക്കുകയും തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അത് ഓൺലൈനായി തന്നെ അംഗീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ കർഷക രജിസ്ട്രേഷൻ പൂർത്തിയായി കർഷകർക്ക് രജിസ്ട്രേഷൻ നമ്പർ ലഭിക്കുകയുള്ളു. ഇതിനായി കർഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷം പ്രസ്തുത രജിസ്ട്രേഷൻ ഫോമിൻ്റെ പ്രിൻ്റ് എടുത്ത് ബന്ധപ്പെട്ട കൃഷിഭവനിൽ ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കേണ്ടതാണ്.

    6.വിളവെടുപ്പിന് രണ്ടാഴ്ച്ച മുമ്പ് രജിസ്ട്രേഷൻ നമ്പർ ലഭിച്ചുവെന്ന് കർഷകർ ഉറപ്പ് വരുത്തേണ്ടതാണ്.

    7. ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ തുടർന്ന് അറിയുന്നതിന് വെബ്സൈറ്റിലുള്ള പൊതു വിവരങ്ങൾ/കൃഷിഭവൻ തിരിച്ച് കർഷകരുടെ പട്ടിക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

    Official Website: https://supplycopaddy.in/


    കൂടുതൽ വിവരങ്ങൾക്ക് : How Register For Paddy Procurement Scheme  


    കർഷക രജിസ്‌ട്രേഷൻ നടപടിക്രമം വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (Video Link)ഇവിടെ ക്ലിക്ക് ചെയ്യുക.


    ഫോൺ : 0484 2206780


    ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Supplyco Website

    2025 ജനുവരി 1, ബുധനാഴ്‌ച

    PROF.JOSEPH MUNDASSERY SCHOLARSHIP AWARD

    PROF.JOSEPH MUNDASSERY SCHOLARSHIP AWARD (PJMS) KERALA

    Joseph Mundassery Scholarship Kerala

    പ്രൊഫ.ജോസഫ് മുണ്ടശ്ശേരി  സ്‌കോളർഷിപ്പ് (PJMS)

    SSLC,+2,ഡിഗ്രി, PG ഉന്നത വിജയം നേടിയ  ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി  സ്‌കോളർഷിപ്പ് (PJMS) അവാര്‍ഡ് അപേക്ഷ 2025 ജനുവരി 7 വരെ നീട്ടി

    2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടറുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള "പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് 2024-25"  നായി സംസ്ഥാന ന്യൂനപക്ഷക്ഷേമ 2025 ജനുവരി 7 വരെ നീട്ടി.

    യോഗ്യത
    • മുൻ കോഴ്സ് പഠിച്ചത് കേരളത്തിനുള്ളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയിരിക്കണം.
    • കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
    • BPL വിദ്യാർത്ഥികൾക്ക് മുൻഗണന 
    • ഒറ്റ തവണ ലഭിക്കുന്ന എക്‌സലൻസി അവാർഡ് ആയതിനാൽ മറ്റേത് സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

    സ്കോളർഷിപ്പ് തുക
    • എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർ:  10,000 രൂപ
    • ബിരുദത്തിന് 80% മാർക്ക് : 15,000 രൂപ
    • ബിരുദാനന്തര ബിരുദത്തിന് 75% മാർക്ക് :  15,000 രൂപ

    രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് രേഖകൾ സഹിതം വിദ്യാർത്ഥി എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ , ബിരുദ / ബിരുദാനന്തര ബിരുദ കോഴ്സ് പഠിച്ചിരുന്ന  സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

    SSLC,PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കും
    ബിരുദ തലങ്ങളിൽ 80%വും ബിരുദാനന്തര ബിരുദ തലങ്ങളിൽ 75% വും മാർക്ക് നേടിയ വിദ്യാർഥികളെയുമാണ് തെരഞ്ഞെടുക്കുന്നത്. 

    കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്.

    BPL വിഭാഗത്തിന് മുൻഗണന ഉണ്ടായിരിക്കുന്നതാണ് .

    BPL വിഭാഗത്തിൻറെ അഭാവത്തിൽ എട്ടു ലക്ഷത്തിനു താഴെ വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും. 

    സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും.

    അപേക്ഷകർക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.

    ആവശ്യമായ രേഖകൾ 

    ▪️SSLC certificate
    ▪️Income certificate
    ▪️Bank passbook
    ▪️Ration card
    ▪️Mark list (plus two/UG/ PG).
    ▪️Aadhar card
    ▪️Photo
    ▪️Signature
    ▪️Birth certificate

    കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

    ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ജനുവരി 7

    Official Website : http://minoritywelfare.kerala.gov.in/


    കൂടുതൽ വിവരങ്ങൾക്ക് : Prof.Joseph Mundassery Scholarship Award Instructions


    ഫോൺ: 0471 2300524, 0471-2300523, 0471-2302090


    ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Prof.Joseph Mundassery Scholarship Award(PJMS)

    KWA WATER CHARGE BENEFIT BPL CARD KERALA

    APPLY KWA (KERALA WATER AUTHORITY) WATER CHARGE BENEFIT BPL CARD KERALA MALAYALAM

    kerala water authority bpl application

    BPL Card അംഗം ആയിട്ടുള്ള KWA ഉപഭോക്താക്കൾക്ക് കുടിവെള്ള ചാർജ് ആനുകൂല്യം ലഭിക്കാനായി ഓൺലൈൻ ആയി  ആപേക്ഷിക്കാം.

    2025-ലെ ബി.പി.എല്‍. ആനുകൂല്യം പുതുക്കുന്നത്‌ / പുതുതായി അപേക്ഷിക്കുന്നത്‌ സംബന്ധിച്ച്‌.

    കേരള വാട്ടര്‍ അതോറിറ്റി നിലവില്‍ പ്രതിമാസം 15KL-ന്‌ താഴെ ഉപേഭാഗമുള്ള ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക്‌ സൌജന്യമായാണ്‌ ജലം നല്‍കി വരുന്നത്‌. സൂചന ഉത്തരവ്‌ പ്രകാരം ഈ ആനുകൂല്യം ലഭിക്കുന്നതിനായി എല്ലാ വര്‍ഷവും ജനുവരി 31-ന്‌ മുമ്പ്‌ ആനുകൂല്യത്തിനായുള്ള അപേക്ഷ പുതുക്കി നല്‍കേണ്ടതുണ്ട്‌.

    കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും നിലവില്‍ BPL ആനുകൂല്യം ലഭിച്ച്‌ കൊണ്ടിരിക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ ഈ അബാക്കസിലെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്‌ സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത്‌ അര്‍ഹരായവര്‍ക്ക്‌ ഓട്ടോമാറ്റിക്കായി 2025 വര്ഷത്തേയ്ക്‌ BPL ആനുകൂല്യം പുതുക്കി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്‌. 2025-ല്‍ പുതുതായി ബി.പി.എല്‍ ആനുകുല്യം ലഭിക്കുന്നതിലേക്കായി അപേക്ഷ നല്‍കാനായി ഓണ്‍ലൈന്‍ സാകര്യവും ( https://bplapp.kwa.kerala.gov.in/ ) ഒരുക്കിയിട്ടുണ്ട്‌.

    നിലവില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ BPL ആനുകൂല്യം ലഭിച്ച്‌ കൊണ്ടിരിക്കുന്ന ഉപഭോക്താക്കളിലും പുതുതായി BPL ആനുകുല്യം ലഭിക്കാനായി അപേക്ഷിച് ഉപഭോക്താക്കളിലും പ്രവര്‍ത്തനരഹിതമായ മീറ്റര്‍ ഉള്ളവര്‍, വാട്ടര്‍ ചാര്‍ജ്‌ കുടിശ്ലികയുള്ളവര്‍, APL സ്ത്രാറ്റസിലേയ്ക്‌ മാറിയിട്ടുള്ളവര്‍ എന്നിവര്‍ക്ക്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ടി വിവരം sMs സന്ദേശം വഴി അറിയിക്കുന്നതാണ്‌. ജനുവരി 31-ന്‌ മുമ്പ്‌ കേടായ മീറ്റര്‍ മാറ്റി വയ്ക്കുകയും കുടിശ്ശിക അടക്കുകയും ചെയ്യുന്നപക്ഷം ഉപഭോക്താക്കള്‍ക്ക്‌ ഓട്ടോമാറ്റിക്കായി BPL ആനുകുല്യം പുതുക്കി നല്‍കുന്നതാണ്‌. പുതുതായി BPL ആനുകൂല്യം ലഭിക്കാനായി അപേക്ഷിച്ച ഉപഭോക്താക്കളില്‍ ഇഅബാക്കസില്‍ നല്‍കിയിട്ടുള്ള ഉപഭോക്താവിന്‍റെ പേരും റേഷന്‍ കാര്‍ഡിലെ ഉടസ്ഥന്റെയും അംഗങ്ങളുടെയും പേരും തമ്മില്‍ വൃത്യാസം ഉണ്ടെങ്കില്‍ ടി ഉപഭോക്താക്കളുടെ പട്ടിക "മിസ്സറ്‌മാച്ച്‌ വെരിഫിക്കേഷന്‍" എന്ന മെനുവില്‍ തൊട്ടടുത്ത ദിവസം സെക്ഷന്‍ ജീവനക്കാര്‍ക്കു ലഭ്യമാകുന്നതാണ്‌. GIMYO പട്ടികയില്‍ ഇഅബാക്കസില്‍ നല്‍കിയിട്ടുള്ള ഉപഭോക്താവിന്‍റെ പേരും റേഷന്‍ കാര്‍ഡിലെ ഉടസ്ഥന്റെയും അംഗങ്ങളുടെയും പേരും ലഭ്യമാകുന്നതാണ്‌, സെക്ഷന്‍ ജീവനക്കാര്‍ അത്‌ പരിശോധിച്ച്‌ അര്‍ഹമാണെങ്കില്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ നിരസിക്കുകയോ ചെയ്യാവുന്നതാണ്‌.

    • ബി. പി. എൽ. ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 31.01.2025 ആയിരിക്കും.
    • പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു
    • വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല

    അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജനുവരി 31

    Official Website: https://kwa.kerala.gov.in/

    കൂടുതൽ വിവരങ്ങൾക്ക്: KWA BPL Card Water Charge Benefit


    ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala Water Authority BPL Renewal

    2024 ഡിസംബർ 31, ചൊവ്വാഴ്ച

    BARBERSHOP RENOVATION GRANT SCHEME

    BARBERSHOP RENOVATION GRANT SCHEME KERALA - MALAYALAM

    Barbershop Renovation Grant Scheme Malayalam

    ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം 

      സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന "ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം" എന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവരും പരമ്പരാഗതമായി ബാർബർ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം.

    അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു.

    1 അപേക്ഷകൻ സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.

    2 അപേക്ഷകൻ കേരളീയനയിരിക്കണം

    3 അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.

    4 അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 25,000/- രൂപ ആയിരിക്കും

    5 അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.

    6 ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.

    7 ഗ്രാമപ്രദേശങ്ങളിൽ ബാർബർഷോപ്പ് നടത്തുന്നവർക്ക് മുൻഗണന നൽകുന്നതാണ്.

    8 എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ ബാർബർഷോപ്പുകൾക്ക് ആനുകൂല്യം അനുവദിക്കുന്നതല്ല.

    9 https://bcdd.kerala.gov.in/ മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

    10 അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

    11 യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.

    12 ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.

    13 ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.

    14 അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർമാൻ/പ്രസിഡൻ്റിൽ നിന്നോ, സെക്രട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ്), സ്ഥാപനത്തിൻ്റെ ഉൾഭാഗം വ്യക്തമായി കാണുന്ന വിധത്തിലുള്ള നിലവിലെ ഫോട്ടോ, ആധാർ കാർഡ്, കടയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/വാടക കരാർ, ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസ് എന്നിവ ഓൺലൈനിൽ Upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.

    15 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കരാറിൽ ഏർപ്പെട്ടതിനുശേഷം 15,000/- രൂപ ആദ്യ ഗഡുവായി നൽകുന്നതും ആകെ 50,000/- രൂപയിൽ കുറയാത്ത വൌച്ചർ/ബിൽ ഹാജരാക്കുന്ന മുറക്ക് ഫണ്ടിൻ്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ (രണ്ടാം ഗഡുവായി 10,000/- രൂപ) പരമാവധി 25,000/- രൂപ അനുവദിക്കുന്നതുമായിരിക്കും.

    16 ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, https://bcdd.kerala.gov.in/ എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.

    17 പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപന മാനദണ്ഡ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം വകുപ്പിൽ നിക്ഷിപ്തമാണ്.

    18 കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10.01.2025.

    ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ജനുവരി 10

    Official Website: https://bwin.kerala.gov.in/


    കൂടുതൽ വിവരങ്ങൾക്ക് :  Barbershop Renovation Grant Scheme


    ഫോൺ:  0495 2377786.


    ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Barbershop Renov