UNIVERSITY OF CALICUT MBA REGISTRATION എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
UNIVERSITY OF CALICUT MBA REGISTRATION എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ജൂൺ 26, വ്യാഴാഴ്‌ച

Calicut University MBA Registration 2025-26: Apply Online, Dates, Eligibility

Kerala Career Blog Logo

കാലിക്കറ്റ് സർവ്വകലാശാല MBA രജിസ്ട്രേഷൻ 2025-26

എം.ബി.എ പ്രവേശന അറിയിപ്പ്

പ്രധാന അറിയിപ്പ്

കാലിക്കറ്റ് സർവ്വകലാശാലയിലെ 2025-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ഫുൾ ടൈം / പാർട്ട് ടൈം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. KMAT SESSION 2 പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂൺ 19 വൈകുന്നേരം 4:00 മണി വരെ നീട്ടിയിരിക്കുന്നു.

അപേക്ഷിക്കേണ്ട രീതി

ഓൺലൈൻ അപേക്ഷ

കാലിക്കറ്റ് സർവകലാശാലയുടെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ എം.ബി.എ കോഴ്സുകളിലേക്ക് KMAT SESSION 2 യോഗ്യത നേടിയവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 19 ആണ്. അപേക്ഷാ ഫീസ് 920 രൂപയാണ് (എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് 310 രൂപ).

KMAT - 2025, CMAT - 2025, CAT - 2024 എന്നീ സ്കോറുകളിൽ ഏതെങ്കിലും ഒന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഒന്നിൽ കൂടുതൽ സ്കോറുകൾ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്താവുന്നതാണ്. ഏതെങ്കിലും ഒരു സ്കോർ എങ്കിലും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

യോഗ്യത

ബിരുദഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ, പ്രവേശന നടപടികൾ അവസാനിക്കുന്നതിന് മുൻപായി ഒറിജിനൽ ബിരുദ മാർക്ക്ലിസ്റ്റ് / ഗ്രേഡ് കാർഡ് സമർപ്പിക്കേണ്ടതാണ്.

പ്രധാനപ്പെട്ട വിവരങ്ങൾ

CAP ID

ഓൺലൈൻ അപേക്ഷയുടെ ആദ്യ ഘട്ടത്തിൽ CAP ID-യും പാസ്‌വേഡും നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്നതിന്, അപേക്ഷകർ അപേക്ഷിക്കേണ്ട വെബ്സൈറ്റിൽ നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ നൽകണം. രജിസ്ട്രേഷൻ സമയത്ത് മൊബൈൽ നമ്പർ ശരിയായി നൽകേണ്ടത് അത്യാവശ്യമാണ്. CAP ID-യും സെക്യൂരിറ്റി കീയും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

OTP വെരിഫിക്കേഷൻ

മൊബൈൽ നമ്പർ നൽകുന്നതിൽ തെറ്റുകൾ സംഭവിക്കാതിരിക്കാൻ OTP (One Time Password) വെരിഫിക്കേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സ്വന്തം അല്ലെങ്കിൽ രക്ഷിതാക്കളുടെ ഫോൺ നമ്പർ മാത്രം നൽകുക. ലഭിച്ച CAP ID-യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തിയാക്കാവുന്നതാണ്.

പാസ്‌വേഡ്

അപേക്ഷകർക്ക് ലഭിക്കുന്ന പാസ്‌വേർഡിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുക. പ്രവേശന നടപടികൾ പൂർത്തിയാകുന്നതുവരെ പാസ്‌വേഡ് സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.

അപേക്ഷ പൂർത്തിയാക്കേണ്ട വിധം

അപേക്ഷയുടെ അവസാന ഘട്ടത്തിലാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Save & Proceed ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക. ഫീസ് അടച്ച ശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കുക. പ്രിന്റ്ഔട്ട് ലഭിച്ചാൽ മാത്രമേ അപേക്ഷ പൂർണ്ണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

മറ്റ് വിവരങ്ങൾ

വിജ്ഞാപനം

കൂടുതൽ വിവരങ്ങൾക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിജ്ഞാപനം വായിക്കുക.

അവസാന തീയതി

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 19

ബന്ധപ്പെടാനുള്ള വിവരങ്ങൾ

ഫോൺ: 0494 2407017, 2407016, 2660600.

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ പൂർണ്ണതയെക്കുറിച്ചോ കൃത്യതയെക്കുറിച്ചോ ഉറപ്പ് നൽകുന്നില്ല. ഈ ബ്ലോഗ് പൊതുവായ വിവരങ്ങൾക്കും അറിവിനുമുള്ളതാണ്.

ഞങ്ങൾ നൽകുന്ന വിവരങ്ങളിലും ലിങ്കുകളിലും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ രേഖപ്പെടുത്തുക.

2025 ജൂൺ 17, ചൊവ്വാഴ്ച

University of Calicut MBA Admission 2025-26: Registration, Dates, & Eligibility

Kerala Career Blog Logo

കാലിക്കറ്റ് സർവ്വകലാശാല MBA രജിസ്ട്രേഷൻ 2025 - 26

MBA പ്രവേശന അറിയിപ്പ്

കാലിക്കറ്റ് സർവ്വകലാശാല 2025 വർഷത്തെ MBA (ഫുൾ ടൈം / പാർട്ട് ടൈം) കോഴ്സുകളിലേക്കുള്ള പ്രവേശന അറിയിപ്പ് പുറത്തിറക്കി. KMAT SESSION 2 യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി

കാലിക്കറ്റ് സർവകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ MBA കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

പ്രധാന തീയതി

ജൂൺ 16 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ ഫീസ്

ഫീസ് 920/- രൂപ (എസ്.സി. / എസ്.ടി. - 310/- രൂപ).

യോഗ്യത

KMAT - 2025, CMAT - 2025, CAT - 2024 എന്നീ സ്കോറുകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ

ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടത്തിൽ CAP IDയും പാസ്വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് മൊബൈൽ നമ്പർ ശരിയായി നൽകുക. മൊബൈലിൽ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

അവസാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 16

ബന്ധപ്പെടാനുള്ള വിവരങ്ങൾ

ഫോൺ : 0494 2407017, 2407016, 2660600.

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഞങ്ങൾ ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്. ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ രേഖപ്പെടുത്തുക.

2025 ഏപ്രിൽ 7, തിങ്കളാഴ്‌ച

കാലിക്കറ്റ് യൂണിവേഴ്സിറ്റി MBA രജിസ്ട്രേഷൻ 2025-26 | Calicut University MBA Admission 2025

കാലിക്കറ്റ് യൂണിവേഴ്സിറ്റി MBA 2025 രജിസ്ട്രേഷൻ

Kerala Career Blog Logo
കാലിക്കറ്റ് സർവ്വകലാശാല MBA രജിസ്ട്രേഷൻ 2025 - 26

പ്രധാന അറിയിപ്പ്

കാലിക്കറ്റ് സർവ്വകലാശാല 2025-26 വർഷത്തെ MBA (ഫുൾ ടൈം / പാർട്ട് ടൈം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷിക്കേണ്ട രീതി

യോഗ്യത

കാലിക്കറ്റ് സർവ്വകലാശാലയുടെ കൊമേഴ്സ് ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവ്വകലാശാല സ്വാശ്രയ സെൻ്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ MBA പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഫീസ്

സർവ്വകലാശാല ഫണ്ടിലേക്ക് 920/- രൂപ (SC/ST വിഭാഗക്കാർക്ക് 310/- രൂപ) ഇ-പെയ്മെൻ്റായി അടച്ച് 2025 ഏപ്രിൽ 10-ന് മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

മറ്റ് വിവരങ്ങൾ

സ്വാശ്രയ കോളേജുകളിലെ മാനേജ്മെൻ്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

പ്രധാനപ്പെട്ട തീയതികൾ

അവസാന തീയതി

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 10

അപേക്ഷിക്കേണ്ട വിധം

ഓൺലൈൻ രജിസ്ട്രേഷൻ

ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടത്തിൽ CAP ID-യും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിന് വേണ്ടി അപേക്ഷകർ വെബ്സൈറ്റിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.

രജിസ്ട്രേഷൻ സമയത്ത് മൊബൈൽ നമ്പർ ശരിയായി നൽകേണ്ടതാണ്. CAP ID, സുരക്ഷാ കോഡ് എന്നിവ മൊബൈലിൽ ലഭിക്കുന്നതിന് ഇത് അത്യാവശ്യമാണ്. ഒ.ടി.പി (One Time Password) വെരിഫിക്കേഷൻ ഉണ്ടാകുന്നതാണ്.

പാസ്‌വേർഡ് സുരക്ഷിതമായി സൂക്ഷിക്കുക

അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ ലഭിക്കുന്ന പാസ്‌വേർഡിൻ്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതാണ്.

അപേക്ഷ പൂർത്തിയാക്കേണ്ട വിധം

അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം "Save & Proceed" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്. പ്രിൻ്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാവുകയുള്ളൂ. അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

അധിക വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി സർവ്വകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 0494 2407017, 2407016, 2660600.

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഇവിടെ നൽകുന്ന വിവരങ്ങൾ പൊതുവായ അറിവിനു വേണ്ടി മാത്രമുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകളിൽ നിന്ന് ലഭിക്കുന്നവയാണ്. ഭാവിയിൽ വെബ്സൈറ്റുകളിൽ മാറ്റങ്ങൾ വന്നേക്കാം."