PRAVASI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
 PRAVASI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 മേയ് 2, വെള്ളിയാഴ്‌ച

NORKA Insurance: Increased Coverage & Revised Rates for Expatriate Keralites

Blog Header

NORKA Insurance Coverage Increased for Expatriates

Increased Insurance Coverage Details

NORKA Roots has increased the accidental death insurance coverage amount for the Expatriate Identity Card, NRK Insurance Card, and Student ID Card to five lakh rupees. The accidental death insurance coverage amount for the Pravasi Raksha Insurance Policy has also been increased from the current two lakh rupees to three lakh rupees.

Revised Rates for Services

The rates for Pravasi ID Card, NRK Insurance Card, Student ID Card, and Pravasi Raksha Insurance Policy services have been revised. The new rate for Pravasi Identity Card, Student ID Card, and NRK Insurance Card is ₹408 each including GST (previously ₹372). The new rate for Pravasi Raksha Insurance Policy is ₹661 including GST (previously ₹649).

Eligibility Expansion

NORKA Roots Chief Executive Officer Ajith Kolasseri announced that Malayalees in other states of India will also be eligible for membership in the Pravasi Raksha Insurance Scheme. Children applying for NRI seats for medical courses can submit the NORKA Pravasi ID card as proof of identity of their sponsor.

Financial Assistance

In the event of an accidental death of a Non-Resident Keralite holding an ID card/NPRI policy, financial assistance of ₹50,000 will be provided to bring the mortal remains from foreign countries, and ₹30,000 if the death occurs within India.

Application Information

To apply for and renew cards, please visit the official NORKA Roots website. For more information, contact: 9567555821, 0471-2770543.

Official Website

Official Website:

Disclaimer

While we strive to ensure that the information contained on this website is up-to-date and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the website or the information, products, services, or related graphics contained on the website for any purpose.

"The information we provide, including external links, is subject to change in the future. If you notice any discrepancies, please inform us in the comments section below."

2025 ഏപ്രിൽ 10, വ്യാഴാഴ്‌ച

Pravasi Welfare Fund Kerala: Updates, Application, and Details (Malayalam)

Kerala Career Blog Logo

PRAVASI WELFARE FUND UPDATES - MALAYALAM

പ്രവാസി ക്ഷേമനിധി അറിയിപ്പുകൾ

കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളവർക്കു അവരവരുടെ വ്യക്തിഗത വിവരങ്ങളായ പേര്, ജനനതീയതി, അഡ്രസ്സ്, e-mail id, ആധാർ, മൊബൈൽ നമ്പർ, നോമിനിയുടെ വിവരങ്ങൾ എന്നിവയിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തേണ്ടതായിട്ടുള്ള പക്ഷം, ഇതിനായുള്ള നടപടികൾ 60 വയസ്സ്/ പെൻഷൻ പ്രായം ആകുന്നതിന് മുൻപുതന്നെ പൂർത്തീകരിക്കേണ്ടതാണ്. ഇതിനായി അവരവരുടെ പ്രൊഫൈലിൽ നൽകിയിട്ടുള്ള Details Change Option-ൽ കയറി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുക. തുടർന്ന് ഞങ്ങൾ അത് പരിശോധിച്ചു തുടർനടപടി സ്വീകരിക്കുന്നതുമാണ്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

പെൻഷൻ തീയതിക്കു മുൻപായി തന്നെ എല്ലാ അംഗങ്ങളും ഒരിക്കലെങ്കിലും ഉറപ്പായി സ്വന്തം പ്രൊഫൈൽ സന്ദർശിച്ചു മാറ്റങ്ങൾ ആവശ്യമുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. പെൻഷൻ തടസ്സമില്ലാതെ അനുവദിച്ചു നൽകുന്നതിന് വ്യക്തിഗത വിവരങ്ങൾ കൃത്യമായിരിക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക : 0471 2465500 , info@keralapravasi.org

Website

Official Website : keralapravasi.org

Application Link

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : register.pravasikerala.org/public/index.php/online/PublicLogin

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 മാർച്ച് 5, ബുധനാഴ്‌ച

PRAVASI PENSION LIFE CERTIFICATE: Submit Before March 31st! (Kerala Pension Update)

Kerala Career Blog Logo

പ്രവാസി പെൻഷൻ: മാർച്ച് 31-ന് മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുക

പ്രധാന അറിയിപ്പ്

പ്രവാസി പെൻഷൻ പദ്ധതിയിൽ പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31-ന് മുൻപ് സമർപ്പിക്കേണ്ടതാണ്.

നിശ്ചിത മാതൃകയിലുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഒരു ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി എല്ലാ വർഷവും മാർച്ച് മാസത്തിൽ ഓഫീസിൽ എത്തിക്കണം. സർട്ടിഫിക്കറ്റ് ലഭിക്കാത്തവരുടെ പെൻഷൻ ഏപ്രിൽ 1 മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ്. ലൈഫ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം പെൻഷൻ പുനഃസ്ഥാപിക്കും.

(ലൈഫ് സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് നിങ്ങളുടെ ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.)

സമർപ്പിക്കേണ്ട രേഖകൾ

ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം താഴെ പറയുന്ന രേഖകളും സമർപ്പിക്കേണ്ടതാണ്:

  • ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ്
  • ആധാർ കാർഡ് (പകർപ്പിൽ ഒപ്പ് വെക്കുക)

അയക്കേണ്ട വിലാസം

പൂർണ്ണമായ വിവരങ്ങൾ രേഖപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും താഴെ കൊടുത്ത വിലാസത്തിൽ അയക്കുക:

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്, നോർക്ക സെന്റർ, 2-ാം നില, സർക്കാർ ഗസ്റ്റ് ഹൗസിനു സമീപം, മൈയ്ക്കാട് പി.ഒ., തിരുവനന്തപുരം - 695014

ഫോൺ നമ്പർ: 0471-2785500

ശ്രദ്ധിക്കുക

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ, എല്ലാ വർഷത്തിലെയും മാർച്ച് മാസത്തിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31-ന് മുൻപ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ ഏപ്രിൽ മാസം മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ്.

ലൈഫ് സർട്ടിഫിക്കറ്റ് ഫോം

ലൈഫ് സർട്ടിഫിക്കറ്റ് ഫോമിന്റെ മാതൃക താഴെ പറയുന്ന ലിങ്കുകളിൽ ലഭ്യമാണ്:

  • പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഫോം (മലയാളം)
  • Pensioner’s Life Certificate Form (English )

2025 ജനുവരി 17, വെള്ളിയാഴ്‌ച

പ്രവാസി ക്ഷേമനിധി മൊബൈൽ നമ്പർ അപ്‌ഡേറ്റ്: എങ്ങനെ ചെയ്യാം? | Pravasi Welfare Fund Mobile Number Update

Blog Header

പ്രവാസി ക്ഷേമനിധി മൊബൈൽ നമ്പർ അപ്‌ഡേറ്റ്

പ്രധാന അറിയിപ്പ്

പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത എല്ലാ പ്രവാസികളും അവരുടെ മൊബൈൽ നമ്പർ പുതുക്കണമെന്ന് അറിയിക്കുന്നു. ബോർഡിൽ നിന്ന് നൽകുന്ന അറിയിപ്പുകൾ കൃത്യമായി ലഭിക്കാത്തതിനാലും, രജിസ്റ്റർ ചെയ്ത നമ്പറുകളിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാലുമാണ് ഈ നിർദ്ദേശം.

മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ട വിധം

ആദ്യ കാലങ്ങളിൽ മൊബൈൽ നമ്പർ നൽകാതെ അംഗത്വം എടുത്തവർക്കും, നിലവിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറിയവർക്കും വെബ്സൈറ്റ് വഴി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

പുതിയ മൊബൈൽ നമ്പർ ചേർക്കാൻ

മൊബൈൽ നമ്പർ നൽകാതെ അംഗത്വമെടുത്തവർ വെബ്സൈറ്റിൽ കയറി 'നിലവിലുള്ള അംഗങ്ങളുടെ രജിസ്ട്രേഷൻ' എന്ന ലിങ്കിലൂടെ പുതിയ നമ്പർ ചേർക്കാവുന്നതാണ്.

നിലവിലുള്ള നമ്പർ മാറ്റാൻ

അംഗത്വ സമയത്ത് നൽകിയ മൊബൈൽ നമ്പർ മാറിയവർ വെബ്സൈറ്റിലെ സ്വന്തം പ്രൊഫൈലിൽ കയറി 'മൊബൈൽ നമ്പർ അപ്‌ഡേഷൻ' എന്ന ഓപ്ഷൻ വഴി നമ്പർ മാറ്റാവുന്നതാണ്.

സഹായം ആവശ്യമെങ്കിൽ

വെബ്സൈറ്റ് വഴി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർ info@keralapravasi.org എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ബന്ധപ്പെടാനുള്ള വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി

വിളിക്കേണ്ട നമ്പർ: 0471 2465500

ഇമെയിൽ വിലാസം: info@keralapravasi.org

വെബ്സൈറ്റ്

ഔദ്യോഗിക വെബ്സൈറ്റ് : pravasikerala.org

മറ്റ് അറിയിപ്പുകൾ

പ്രവാസി ക്ഷേമനിധി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി Kerala Pravasi Welfare Fund Fine Reduced എന്ന ലിങ്ക് സന്ദർശിക്കുക.

ഓൺലൈൻ അപേക്ഷ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ Kerala Pravasi Welfare Board എന്ന ലിങ്ക് ഉപയോഗിക്കുക.

നിരാകരണം

ഈ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നലും, വിവരങ്ങളുടെ പൂർണ്ണതയെക്കുറിച്ചോ കൃത്യതയെക്കുറിച്ചോ ഞങ്ങൾ ഉറപ്പ് നൽകുന്നില്ല. ഈ ബ്ലോഗ് പൊതുവിവരങ്ങൾക്കും അറിവിനുമായുള്ള ചർച്ചകൾക്ക് മാത്രമുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."