2025 സെപ്റ്റംബർ 13, ശനിയാഴ്‌ച

Kerala PSC Announcements: Latest Updates & Exam Time Changes (2025)

കേരള PSC അറിയിപ്പുകൾ

Kerala Career Blog Logo

കേരള PSC അറിയിപ്പ്

PSC പരീക്ഷ എഴുതാൻ പോകുന്നവർ ശ്രദ്ധിക്കുക .

പുതിയ അറിയിപ്പ്

കേരള പബ്ലിക് സർവീസ് കമ്മീഷൻ 01/09/2025 മുതൽ നടത്തുന്ന പരീക്ഷകളുടെ ID & Admission Ticket വെരിഫിക്കേഷനുള്ള സമയം 30.00 മിനിറ്റ് എന്നത് 20.00 മിനിറ്റായി ചുരുക്കി. രാവിലെ ആരംഭിക്കുന്ന പരീക്ഷകളുടെ സമയം 07.15 എന്നത് 07.00 മണിയായി സമയക്രമം പരിഷ്കരിക്കുവാനും ഉത്തരവായിട്ടുണ്ട്.

മറ്റ് വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഓൺലൈനായി അപേക്ഷിക്കാൻ, PSC തുളസി ലിങ്ക് ഉപയോഗിക്കുക.

ശ്രദ്ധിക്കുക

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു. എങ്കിലും വിവരങ്ങളുടെ സമ്പൂർണ്ണത ഉറപ്പ് നൽകുന്നില്ല. പൊതുവായ വിവരങ്ങൾക്കും അറിവിനുമുള്ള ചർച്ചകൾക്കാണ് ഈ ബ്ലോഗ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അറിയിക്കുക."

ബന്ധപ്പെട്ട സേവനങ്ങൾ

കേരളത്തിലെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കും ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.

Margadeepam Scholarship 2025-26: Eligibility, Application, and Last Date

Margadeepam Scholarship Kerala

Kerala Career Blog Logo

മാർഗ്ഗദീപം സ്‌കോളർഷിപ്പ്: വിശദാംശങ്ങൾ

2025-26 സാമ്പത്തിക വർഷത്തിലെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിനായുള്ള അപേക്ഷാ തീയതി നീട്ടിയിരിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22 ആണ്.

കേരളത്തിൽ സ്ഥിരതാമസമാക്കിയ, സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 250000 രൂപയിൽ കവിയാൻ പാടില്ല. സ്കോളർഷിപ്പ് തുകയായി 1500 രൂപ അനുവദിക്കും. അപേക്ഷകൾ സ്കൂൾ തലത്തിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

ഈ സ്കോളർഷിപ്പ് മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. ജനസംഖ്യാനുപാതികമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. സ്കോളർഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. മതിയായ അപേക്ഷകരെ ലഭ്യമല്ലെങ്കിൽ ആൺകുട്ടികളെയും പരിഗണിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

സ്ഥാപനമേധാവികൾ അപേക്ഷാ ഫോം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണം. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ കൃത്യമായി പോർട്ടലിൽ രേഖപ്പെടുത്തേണ്ടതും സ്ഥാപനമേധാവിയുടെ ചുമതലയാണ്. ആവശ്യമായ രേഖകൾ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച് സൂക്ഷ്മ പരിശോധന നടത്തിയ ശേഷം സ്ഥാപനത്തിൽ സൂക്ഷിക്കണം. ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ഈ രേഖകൾ ലഭ്യമാക്കണം.

വിദ്യാർത്ഥികൾ സമർപ്പിക്കേണ്ട രേഖകൾ

  1. വരുമാന സർട്ടിഫിക്കറ്റ്
  2. ജാതി സർട്ടിഫിക്കറ്റ് (മൈനോറിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്)
  3. ബാങ്ക് പാസ് ബുക്ക് പകർപ്പ്
  4. റേഷൻ കാർഡിന്റെ പകർപ്പ്
  5. ആധാറിൻ്റെ പകർപ്പ്
  6. ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) (40%ത്തിനു മുകളിൽ വൈകല്യമുള്ളവർ)
  7. ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25)
  8. അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

സ്ഥാപനമേധാവി വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി സ്കൂളിൽ ചോദിച്ച് അറിയുക.

പ്രധാനപ്പെട്ട തീയതികൾ

വിദ്യാർത്ഥികൾ സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 22

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 0471 2300524

2025 സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

IBPS Notification 2025: Apply Online for Bank Jobs in Kerala | 13,217 Vacancies

```html IBPS Notification: Bank Job Opportunities in Kerala
Kerala Career Blog Logo

IBPS NOTIFICATION

Common Recruitment Process for Recruitment of Officers (Scale-I, II & III) and Office Assistants (Multipurpose) in Regional Rural Banks (RRBs)

IBPS വിജ്ഞാപനം : ബാങ്കുകളിൽ 13,217 ഒഴിവ് - കേരളത്തിൽ 330 ഒഴിവ് യോഗ്യത: ബിരുദം

ബാങ്കുകളിൽ 13,217 ഓഫീസർ ഒഴിവുകൾ IBPS അപേക്ഷ ക്ഷണിച്ചു

ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം! ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) വിവിധ റീജിയണൽ റൂറൽ ബാങ്കുകളിലെ (RRBs) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലായി 13,217 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

റീജണൽ റൂറൽ ബാങ്കുകളിൽ (ആർആർബി) വിവിധ തസ്‌തികകളിൽ അവസരം. ഓഫീസേഴ്‌സ് സ്കെയിൽ 1, ഓഫീസ് അസിസ്റ്റൻ്റ്സ് (മൾട്ടി പർപ്പസ്), ഓഫീസേഴ്സ് സ്കെയിൽ 2 (ജനറലിസ്റ്റ് & സ്പെഷ്യലിസ്റ്റ്), സ്കെയിൽ 3 തസ്‌തികകളിലാണ് അവസരം. കേരള ഗ്രാമീൺ ബാങ്ക് അടക്കമുള്ള രാജ്യത്തെ 28 ആർആർബികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തസ്‌തികകളും ഒഴിവും: ഓഫീസ് അസിസ്റ്റൻ്റ് (മൾട്ടിപർപ്പസ്) 7972, ഓഫീസർ സ്കെയിൽ-1 (അസിസ്റ്റൻ്റ് മാനേജർ) 3907, ഓഫീസർ സ്കെയിൽ -II (കൃഷി ഓഫീസർ)50, ഓഫീസർ സ്കെയിൽ-II (ലോ)48, ഓഫീസർ സ്കെയിൽ-II (CA) 69, ഓഫീസർ സ്കെയിൽ-II (ഐടി) 87, ഓഫീസർ സ്കെയിൽ -II (ജനറൽ ബാങ്കിങ് ഓഫീസർ)854, ഓഫീസർ സ്കെയിൽ -II (മാർക്കറ്റിങ് ഓഫീസർ) 15, ഓഫീസർ സ്കെയിൽ -II (ട്രഷറി മാനേജർ) 16, ഓഫീസർ സ്കെയിൽ III 199.

പ്രായപരിധി :

ഓഫീസ് അസിസ്റ്റൻ്റ് (മൾട്ടിപർപ്പസ്): 18- -28 വയസ്, ഓഫീസർ സ്കെയിൽ 1 (അസിസ്റ്റൻ്റ് മാനേജർ): 18- - 30 വയസ്, ഓഫീസർ സ്കെയിൽ 2 (മാനേജർ): 21 - -32 വയസ്, ഓഫീസർ സ്കെയിൽ 3 (സീനിയർ മാനേജർ): 21-- 40 വയസ്.

 IBPS റിക്രൂട്ട്‌മെൻ്റ് 2025: പ്രധാന വിവരങ്ങൾ

  • സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS)
  • തസ്തികകളുടെ പേര്: ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ (സ്കെയിൽ I, II, III)
  • ആകെ ഒഴിവുകൾ: 13,217
  • ജോലി സ്ഥലം: അഖിലേന്ത്യാടിസ്ഥാനത്തിൽ

പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 സെപ്റ്റംബർ 1
  • ഓൺലൈൻ അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 സെപ്റ്റംബർ 21
  • പ്രാഥമിക പരീക്ഷ: 2025 നവംബർ/ഡിസംബർ
  • പ്രധാന പരീക്ഷ: 2025 ഡിസംബർ - 2026 ഫെബ്രുവരി

ഒഴിവുകളുടെ വിശദാംശങ്ങൾ

  • ഓഫീസ് അസിസ്റ്റൻ്റ്: 7972
  • ഓഫീസർ സ്കെയിൽ-I: 3907
  • ഓഫീസർ സ്കെയിൽ-II: 1139
  • ഓഫീസർ സ്കെയിൽ-III: 199

യോഗ്യതാ മാനദണ്ഡങ്ങൾ

  • ഓഫീസ് അസിസ്റ്റൻ്റ്/ഓഫീസർ സ്കെയിൽ-I: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
  • ഓഫീസർ സ്കെയിൽ-II/സ്പെഷ്യലിസ്റ്റ് ഓഫീസർ: കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ (ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഐ.ടി., അഗ്രികൾച്ചർ, നിയമം, അക്കൗണ്ടൻസി തുടങ്ങിയവ) ബിരുദം.
  • ഓഫീസർ സ്കെയിൽ-III: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം.

അപേക്ഷാ ഫീസ്:

  • എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന്: ₹175/-
  • മറ്റെല്ലാ വിഭാഗങ്ങൾക്കും: ₹850/-
തിരഞ്ഞെടുപ്പ് പ്രക്രിയ:
  • പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, അഭിമുഖം (ഓഫീസർമാർക്ക് മാത്രം).
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ
  • പ്രാഥമിക പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ.
  • പ്രധാന പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ.
  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
  • അപേക്ഷ സമർപ്പിച്ചതിന് ശേഷം, അതിൻ്റെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം

  • ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 സെപ്റ്റംബർ 21

Official Website :

കൂടുതൽ വിവരങ്ങൾക്ക് : |


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Regional Rural Banks XIV

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

```

PG Medical Admissions Kerala 2025: Apply Online Now!

PG Medical Courses in Kerala - 2025 Admissions

Kerala Career Blog Logo

PG Medical Degree Courses Admission: Kerala

Applications are invited for admission to Post Graduate Medical (Degree) courses for the year 2025-26 in Government Medical Colleges, Regional Cancer Centre, Thiruvananthapuram (RCC), and all seats in Private Self-Financing Medical Colleges in Kerala.

Application Details

Online applications can be submitted through the official website until 4 PM on September 22. Contact the helpline for assistance.

The application must be submitted online only. For detailed information, please refer to the notification published on the Commissioner for Entrance Examinations website.

Read the notification for more details.

Important Dates

Last date to submit application: 2025 September 22

Official Website and Contact Information

Official Website: https://www.cee.kerala.gov.in/

Further Information

For more details visit the online application portal.

Helpline Numbers: 0471-2332120 , 0471-2338487 , 0471-2525300 (10:00 AM to 5:00 PM)

Disclaimer

While every effort is made to ensure the information contained on this website is up-to-date and accurate, no guarantee is given that the material is error-free or reliable. The information is for general discussion of services and knowledge.

"The information we provide may have changes in other links in the future. If you notice such changes, please record them in the comment box below."

2025 സെപ്റ്റംബർ 11, വ്യാഴാഴ്‌ച

Sree Narayana Guru Open University Admission 2025-26 | Apply Now!

Kerala Career Blog Logo

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു ജി/പി ജി അഡ്മിഷൻ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ 25/09/2025 വരെ നീട്ടി.

2025-26 അധ്യയന വർഷത്തിലെ ജൂലൈ-ഓഗസ്റ്റ് സെഷനിൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ODL) മോഡിൽ യുജിസി-ഡിഇബി അംഗീകൃത നാല് വർഷ യുജി (FYUGP)/മൂന്ന് വർഷ യൂജി/ രണ്ട് വർഷ പിജി/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

പ്രധാന വിവരങ്ങൾ

  • 31 യു ജി /പി ജി പ്രോഗ്രാമുകൾ
  • 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ

Last Date: സെപ്റ്റംബർ 25, 2025

അപേക്ഷിക്കേണ്ട രീതി

  • ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലിൽ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
  • എല്ലാ അപേക്ഷകർക്കും സ്വന്തമായി ഉപയോഗത്തിലുള്ള ഫോൺ നമ്പറും ഇ-മെയിൽ ഐഡി യും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷാസമയത്തു നൽകുന്ന മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡി ആണ് പിന്നീടുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുക.
  • അപേക്ഷയോടൊപ്പം ശരിയായ വിവരങ്ങൾ മാത്രം നൽകാൻ ശ്രദ്ധിക്കുക. വിവരങ്ങളിൽ വരുന്ന പിഴവുകൾ അപേക്ഷ നിരസിക്കപ്പെടാൻ കാരണമായേക്കാം.
  • അപേക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റോ നേരിട്ടുള്ള ഹെൽപ്‌ഡെസ്‌ക് സംവിധാനങ്ങളോ ഉപയോഗിക്കുക. മറ്റുള്ളവർ നൽകുന്ന വിവരങ്ങളെ ആശ്രയിച്ചുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവകലാശാലയ്ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
  • അഡ്മിഷൻ ലഭിക്കാത്തവർക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് തിരികെ ലഭിക്കുന്നതാണ്. ഇതിനായി വെബ്‌സൈറ്റിൽ/അഡ്മിഷൻ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് പ്രത്യേക അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകന്റെ സ്വന്തം പേരിലുള്ള ശരിയായ അക്കൗണ്ട് വിവരങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. അക്കൗണ്ട് വിവരങ്ങളിലെ പിഴവ് മൂലമോ ബാങ്ക് സോഫ്റ്റ് വെയറിലെ തകരാറു മൂലമോ പണം തിരികെ ലഭിക്കാതെ വന്നാൽ സർവകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല.
  • പഠിതാക്കളുടെ അഡ്‌മിഷൻ വെരിഫിക്കേഷൻ നടപടികൾ ഓൺലൈൻ മുഖേന ആയിരിക്കും അതിനാൽ സ്വയം സാക്ഷ്യപ്പെടുത്തിയ(Self attested) രേഖകൾ മാത്രം അപ്‌ലോഡ് ചെയ്യുക. ഓൺലൈൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം അഡ്മിഷന് അർഹതയുള്ള അപേക്ഷകർ സർട്ടിഫിക്കറ്റ് പരിശോധനക്കായി വെരിഫിക്കേഷൻ സെന്ററിൽ എത്തിച്ചേരേണ്ടതില്ല. രേഖകളിൽ എന്തെങ്കിലും അവ്യക്തത/പൊരുത്തക്കേട് തുടങ്ങിയവ ഉണ്ടെങ്കിൽ അപേക്ഷകൻ ആവശ്യപ്പെടുന്ന രേഖകൾ സഹിതം വെരിഫിക്കേഷനു വരേണ്ടതാണ് (തീയതിയും സമയവും അറിയിക്കുന്നതാണ്). എന്നാൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യതയോ/വ്യാജരേഖകളോ/തെറ്റായ വിവരങ്ങളോ കണ്ടെതുന്ന പഠിതാക്കളുടെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്. ഇത്തരം പഠിതാക്കൾ സർട്ടിഫിക്കറ്റ് പരിശോധന വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ അഡ്മിഷൻ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. ഡ്യുവൽ ഡിഗ്രി ചെയ്യുന്നവരും ടിസി നഷ്ടപ്പെട്ടവരും ടിസി സമർപ്പിക്കാത്തതിന്റെ കാരണം സൂചിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ (Self attested) രേഖ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

രജിസ്ട്രേഷനും ആവശ്യമായ രേഖകളും

എന്തുകൊണ്ട് DEB ID /ABC ID ആവശ്യമാണ്?

യുജിസി നിബന്ധനപ്രകാരം ഇന്ത്യയിലെ ഓരോ വിദ്യാർത്ഥിക്കും ഉന്നതവിദ്യാഭ്യാസത്തിന് APAAR ID/ABC ID നിർബന്ധമാണ്. എബിസി പോർട്ടലിൽ വിദ്യാർഥികളുടെ അക്കാദമിക് ഡാറ്റ സൂക്ഷിക്കുകയും അവ വിദ്യാർഥികൾക്ക് അവരുടെ സൗകര്യാർത്ഥം ഓൺലൈനായി ലഭ്യമാക്കുകയും അവ കൈകാര്യം ചെയ്യാനും സാധിക്കും. റജിസ്റ്റർ ചെയ്യുമ്പോൾ ABC ID ഉറപ്പാക്കുക.

LSC തിരഞ്ഞെടുക്കൽ മാർഗനിർദ്ദേശങ്ങൾ

അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ അവർക്ക് ഇഷ്ടപ്പെട്ട ജില്ല തിരഞ്ഞെടുക്കണം. തുടർന്ന് തിരഞ്ഞെടുത്ത ജില്ലയിലെ സൗകര്യപ്രദമായ ഒരു ലേണർ സപ്പോർട്ട് സെന്റർ (LSC) തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. LSC തിരഞ്ഞെടുക്കലിന്റെ ആരംഭ തീയതി സർവകലാശാല പ്രവേശന പോർട്ടൽ വഴി പ്രഖ്യാപിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും LSC-കളുടെ ലഭ്യത സർവകലാശാല ഉറപ്പാക്കും. എന്നിരുന്നാലും, ആവശ്യമെങ്കിൽ, പഠിതാക്കളെ അടുത്തുള്ള ഒരു ബദൽ LSC-യിലേക്ക് പുനർവിന്യസിക്കാനുള്ള അവകാശം സർവകലാശാലയ്ക്ക് ഉണ്ട്.

ABC ID ആവശ്യകതകൾ

ABC/APAAR ID ഇല്ലാത്ത അപേക്ഷകർ DEB ID സൃഷ്ടിക്കുന്നതിന് മുമ്പ് ABC/APAAR ID സൃഷ്ടിക്കണം. DEB ID സൃഷ്ടിക്കുമ്പോൾ, അപേക്ഷകർ അവരുടെ സ്വകാര്യ ഇമെയിൽ ID-യും മൊബൈൽ നമ്പറും നൽകണം. ഭാവിയിലെ എല്ലാ ആശയവിനിമയങ്ങൾക്കും ഈ വിവരങ്ങൾ സർവകലാശാല ഉപയോഗിക്കും. യൂണിവേഴ്സിറ്റി ERP പോർട്ടലിനുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ രജിസ്റ്റർ ചെയ്ത ഇമെയിൽ ID ഉപയോഗിച്ചാണ് സൃഷ്ടിക്കുന്നത്. രജിസ്റ്റർ ചെയ്ത ഇമെയിൽ ID-യിലോ ഫോൺ നമ്പറിലോ പിശകുകൾ കണ്ടെത്തിയാൽ, update.debid@gmail.com എന്ന വിലാസത്തിലേക്ക് ABC ID കാർഡിന്റെ പകർപ്പ് സഹിതം ഇമെയിൽ അയയ്ക്കുക. കൃത്യമായ വിവരങ്ങൾ നൽകുന്നത് സമയബന്ധിതമായ നടപടികൾക്ക് അത്യന്താപേക്ഷിതമാണ്.

ഇ-ഗ്രാന്റ്സ് വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ്

സർക്കാർ വകുപ്പിൽ നിന്ന് ഇ-ഗ്രാന്റ്സ് സ്വീകരിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾക്ക്, ഇ-ഗ്രാന്റ്സ് ഇടപാടുകൾക്കായി മാത്രം ആധാറും പാൻ-ലിങ്ക് ചെയ്ത ഒരു പുതിയ സീറോ-ബാലൻസ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഈ അക്കൗണ്ട് വഴി മറ്റ് ഇടപാടുകൾ നടത്തരുത്. ഇത്തരം സീറോ-ബാലൻസ് അക്കൗണ്ട് ഇല്ലാതെ സമർപ്പിക്കുന്ന ഇ-ഗ്രാന്റ്സ് അപേക്ഷകൾ തുടർനടപടികൾക്കായി ഇ-ഗ്രാന്റ്സ് ഡിപ്പാർട്ട്മെന്റിലേക്ക് നൽകില്ല. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഈ ആവശ്യത്തിനായി പരിഗണിക്കില്ല. പുതിയ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് ആവശ്യമാണ്.

യോഗ്യതാ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യൽ

അപേക്ഷകർ ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപ്‌ലോഡ് ചെയ്യണം. നിർദ്ദിഷ്ട പ്രോഗ്രാമിനായുള്ള മറ്റ് സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി അഡ്മിഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം.

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC)

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) ഇല്ലാത്ത ഉദ്യോഗാർത്ഥികൾ, അത് ലഭ്യമല്ലാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്‌മൂലം അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർക്കുള്ള നിർദേശങ്ങൾ

ഓപ്പൺ യൂണിവേഴ്സിറ്റിയിലെ വിവിധ പ്രോഗ്രാമുകളിലേക്ക് അഡ്മിഷന് വേണ്ടി അപേക്ഷകൾ സമർപ്പിക്കേണ്ടത് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പോർട്ടലിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് മാത്രമാണ്. ഇതിനായി മറ്റു പോർട്ടലുകളേയോ ഏജൻസികളേയോ ചുമതലപ്പെടുത്തിയിട്ടില്ല.
എല്ലാ അപേക്ഷകർക്കും ആധാർ നമ്പറും സ്വന്തമായി ഉപയോഗത്തിലുള്ള ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും അപേക്ഷയിൽ രേഖപ്പെടുത്തുന്ന ഇ-മെയിൽ ഐഡി/മൊബൈൽ നമ്പർ വഴിയാണ് നൽകുക.
യുജിസി നിബന്ധന പ്രകാരം ഓൺലൈനായി സർവ്വകലാശാലയിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷകർക്ക് യുജിസി നൽകുന്ന DEB ID ഉണ്ടാകണം. അപേക്ഷകർക്ക് DEB ID ലഭിക്കുന്നതിനുള്ള സൗകര്യം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സർവ്വകലാശാലയുടെ ഫീസ് വിവരങ്ങൾ വെബ്സൈറ്റിലും അപേക്ഷാപോർട്ടലിലും ലഭ്യമാണ്. ഫീസ് ഓൺലൈൻ ആയി മാത്രമേ അടയ്ക്കാൻ കഴിയൂ. നിലവിൽ വിവിധ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ സമയത്ത് അടയ്ക്കേണ്ട ഫീസ് താഴെപ്പറയുന്ന പ്രകാരം ആണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള Prospectus 2025-26 വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അഡ്മിഷൻ തേടുന്ന എല്ലാ അപേക്ഷകരും ഗസറ്റഡ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത കോപ്പി അപ്ലോഡ് ചെയ്യേണ്ടതാണ്. മറ്റു സർട്ടിഫിക്കറ്റുകൾ attest ചെയ്യേണ്ടതില്ല), അപേക്ഷകരുടെ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്.
സർക്കാർ നൽകുന്ന ഫീസ് ആനുകൂല്യങ്ങൾക്ക് അർഹരായ SC/ST/OEC വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർ ഒരു വർഷത്തിന് താഴെ കാലാവധിയിലുള്ള ജാതി/വരുമാന സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇപ്രകാരം ഫീസ് ആനുകൂല്യം അവകാശപ്പെടുന്നവർ സർക്കാരിന്റെ Egrantz പോർട്ടലിൽ സമയബന്ധിതമായി രേഖാമൂലം അപേക്ഷ സമർപ്പിക്കുകയും ആയതിന്റെ പ്രിന്റൗട്ട് സർവ്വകലാശാലയുടെ ബന്ധപ്പെട്ട റീജിയണൽ സെന്ററിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്. നിശ്ചിതസമയത്തിനുള്ളിൽ മേല്പറഞ്ഞ പ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ആയവർ റോളിൽനിന്നും നീക്കം ചെയ്യപ്പെടുന്നതുമാണ്.
പ്രോഗ്രാം, ലേർണിംഗ് സെന്റർ ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം ആവർത്തിച്ചുറപ്പിച്ച ശേഷം മാത്രം submit ചെയ്യുക.
അപേക്ഷയോടൊപ്പം ശരിയായ വിവരങ്ങളും രേഖകളുമാണ് അപ്ലോഡ് ചെയ്യുന്നതെന്ന് അപേക്ഷാർത്ഥി നേരിട്ട് ബോധ്യപ്പെടേണ്ടതാണ്. വിവരങ്ങളിലെ/രേഖകളിലെ പിഴവോ പിശകോ മൂലം ഉണ്ടാകാവുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല.
സർവ്വകലാശാല website വഴി online ആയി മാത്രമേ ഫീസ് സ്വീകരിക്കുന്നുള്ളൂ. ഓരോ അപേക്ഷകനും നൽകേണ്ട ഫീസ് അപേക്ഷ ഫോമിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദത്തെ മറ്റേതൊരു യൂണിവേഴ്സിറ്റി ബിരുദവുമായും തുല്യപ്പെടുത്തിക്കൊണ്ട് യുജിസി വിജ്ഞാപനം ചെയ്തിട്ടുണ്ട്. മറ്റ് സർവ്വകലാശാലകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അതോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കോഴ്സുകൾ ചെയ്യാവുന്നതുമാണ്.
സർവ്വകലാശാലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും admission25@sgou.ac.in എന്ന ഇ-മെയിലിലോ 9188909901,9188909902 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 25

Official Website:

കൂടുതൽ വിവരങ്ങൾക്ക് : Sreenarayanaguru Open University Admission Notification 2025-26.

ഫോൺ: 9188909901, 9188909902

ഓൺലൈൻ അപേക്ഷ എങ്ങനെ പൂരിപ്പിക്കാം - Sreenarayanaguru Open University Admission User’s Manual for the Applicants

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Sreenarayanaguru Open University Admission Portal

2025 സെപ്റ്റംബർ 9, ചൊവ്വാഴ്ച

Free Mobile Chip Repair Course for Differently Abled Persons in Kerala (2025)

FREE COURSE FOR DIFFERENTLY ABLED PERSONS - KERALA

Kerala Career Blog Logo

ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശീലനം

സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന "സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് " കോഴ്സിനായുള്ള അപേക്ഷകൾ ഗൂഗിൾ ഫോം വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-09-2025. വൈകുന്നേരം 5 മണി വരെ. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

നിബന്ധനകൾ

  • 18 വയസ്സ് പൂർത്തിയായിരിക്കണം. 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിത്വം ഉള്ളവരിയിരിക്കണം.
  • കാഴ്ച്ച പരിമിതി ഉള്ളവർക്കും, ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കും, തീവ്ര കേൾവി പരിമിതിയുള്ളവർക്കും ചിപ്പ് ലെവൽ കോഴ്സ് പഠിക്കാനും തുടർന്ന് മൊബൈൽ ഫോൺ സർവീസിംഗ് നടത്തുന്നതിനും പ്രയാസം ആയതിനാൽ അപേക്ഷിക്കേണ്ടതില്ല.
  • കേൾവി പരിമിതി ഉളളവർ ശ്രവണ സഹായിയുടെ സഹായത്തോടെ ക്ലാസുകൾ മനസിലാക്കാനും പ്രായോഗിക ക്ലാസുകൾ കൈകാര്യം ചെയ്യാനും സാധിക്കുമെങ്കിൽ മാത്രം അപേക്ഷ സമർപ്പിക്കുക
  • SSLC പാസ്സായ വ്യക്തി ആയിരിക്കണം.
  • യാത്ര ചിലവുകൾ അവരവർ തന്നെ വഹിക്കണം.
  • താമസിച്ചു പരിശീലനം നേടുന്നവരുടെ താമസച്ചിലവുകൾ അവരവർ തന്നെ വഹിക്കണം.
  • വിജയകരമായി പരിശീലനം പൂര്‍ത്തിയക്കുന്നര്‍ക്ക് സ്വന്തം ചെലവില്‍ പരീക്ഷ അറ്റന്‍ഡ് ചെയ്യാവുന്നതും വിജയിക്കപ്പെടുന്നവര്‍ക്ക് NACTET സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ്
  • ഗൂഗിള്‍ ഫോം വഴി അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല
  • അപേക്ഷ സമര്‍പ്പിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തി ആവും പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുക
  • സൗജന്യ പരിശീലനം ഒഴികെ മറ്റു സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതല്ല
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-09-2025. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് നടപ്പിലാക്കുന്ന "സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് " കോഴ്സിനായുള്ള അപേക്ഷ ഫോം (ഗൂഗിള്‍ ഫോം) താഴെയുള്ള ലിങ്ക് ഉപയോഗിക്കുക

(അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം 20-09-2025)

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മുകളിൽ കൊടുത്ത ഗൂഗിൾ ഫോം വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപ് അറിയിപ്പിൽ കൊടുത്ത നിർദ്ദേശങ്ങൾ ശരിയായി വായിച്ച് മനസ്സിലാക്കുക.

2025 സെപ്റ്റംബർ 7, ഞായറാഴ്‌ച

GNM ANM Admission 2025-26: Latest Updates, Application Details & Results

```html GNM/ANM Admission Update

GNM/ANM Admission - Latest Updates

Kerala Career Blog Logo

2025-26 General Nursing and Midwifery (GNM) / Auxiliary Nursing and Midwifery (ANM) Courses - Admission Details

Academic Information Verification

Applicants' academic details have been published on the website after initial verification. Candidates should log in to their home page to review the information and upload certificates to support any claims by September 9, 2025.

Disability Reservation Result

The results of the medical board held on August 29, 2025, at the office of the Director of Medical Education, Thiruvananthapuram, to determine the eligibility of applicants seeking disability reservation seats for the 2025-26 academic year for both GNM and ANM courses are now available.

Contact Information

For more details, please contact 04712560361, 362, 363, 364 or visit the website.

More Information

Visit the official web portal for more information and updates.

Contact Phone Numbers : 04712560363, 364

Disclaimer

While we strive to ensure the information on this website is up-to-date and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability concerning the information, products, services, or related graphics contained on the website for any purpose.

Information we provide and other linked data may change in the future. If you notice any such changes, please record them in the comment box below.

```