2025 ജൂൺ 4, ബുധനാഴ്‌ച

KSRTC Recruitment 2024-25: Apply Now for Driver cum Conductor Posts in KSRTC Swift | Kerala Jobs

Kerala Career Blog Logo

KSRTC Recruitment

കെ.എസ്.ആർ.ടി.സി റിക്രൂട്ട്മെൻ്റ്

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്‌തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ (ഒരു കേരള സർക്കാർ സ്‌ഥാപനം) ഉടമസ്‌ഥത യിലുള്ള ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്‌തികയിലേക്ക് കരാർ വ്യവസ്‌ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്‌കർഷിക്കുന്ന സേവന വേതന വ്യവസ്ഥ‌കൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്. കരാറിനൊപ്പം 30,000 (മുപ്പതിനായിരം) രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ്. ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്. ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 55 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെകിൽ ആ തുക കിഴിവ് ചെയ്‌ത്‌ തിരികെ നൽകുന്നതാണ്.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ സേവന വ്യവസ്‌ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.

യോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)

വിദ്യാഭ്യാസ യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും

1.1 ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്‌ഥമാക്കുകയും വേണം.

1.2 അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.

1.3 മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം.

1.4 പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 24 മുതൽ 55 വയസ്സ് വരെ.

അഭിലഷണീയ യോഗ്യതയും പ്രവർത്തി പരിചയവും

2.1 വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം.

മറ്റു വ്യവസ്‌ഥകൾ

3.1 സർവ്വീസുകളിൽ M.V.Act അനുശാസിയ്ക്കുന്ന വ്യവസ്‌ഥകൾക്കനുസൃതമായി 10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്ര രോഗ വിദഗ്‌ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

3.2 ഒരു കണ്ടക്ടർക്കാവശ്യമായ സാമാന്യകണക്കുകൾ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.

3.3 മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.

3.4 തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ KSRTC - SWIFT മായി നിർദ്ദിഷ്ഠ കരാറിൽ ഏർപ്പെടുന്നതിനൊപ്പം പലിശയില്ലാത്ത റീഫണ്ട് ചെയ്യുന്ന കരുതൽ നിക്ഷേപമായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ KSRTC - SWIFTൻ്റെ പേരിൽ എടുത്ത 30,000/-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പി‌ക്കേണ്ടതാണ്.

3.5 വിജയകരമായി ട്രെയിനിംഗ് പൂർത്തീകരിക്കുന്നവർ നിർബന്ധ മായും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ രണ്ടു വർഷം (ഒരു വർഷം 240 ഡ്യൂട്ടിയിൽ കുറയാതെ) സേവനം അനുഷ്ഠിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സെക്യരിറ്റി ഡിപ്പോ സിറ്റായ 30,000/- രൂപ തിരികെ നൽകുന്നതല്ല.

3.6 തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ സ്വന്തം താമസ സ്‌ഥലത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) 10 ദിവസത്തിനകം ഹാജരാക്കിയിരിക്കണം.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • റിക്രൂട്ട്മെൻ്റ് വെബ്സൈറ്റായ Recruitment for Selection to Driver cum Conductor in KSRTC-SWIFT Ltd സന്ദർശിക്കുക.
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് Apply Online ലിങ്ക് തെരഞ്ഞെടുക്കുക.
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക.
  • അപേക്ഷ പൂർത്തിയാക്കുക.
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ PDF വായിച്ചു മനസ്സിലാക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജൂൺ 10

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂൺ 3, ചൊവ്വാഴ്ച

SET July 2025: Kerala State Eligibility Test Application, Eligibility & Details

```html

Kerala Career Blog Logo

SET (STATE ELIGIBILITY TEST) APPLICATION - MALAYALAM

STATE ELIGIBILITY TEST (SET) JULY - 2025

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലൈ - 2025 ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി 10/06/2025 വരെ നീട്ടി.

ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ - 2025 ഓൺലൈൻ രജിസ്ട്രഷൻ 2025 ജൂൺ 10 വരെ.

വിശദാംശങ്ങൾ

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന്‌ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സ്റ്റ്‌ (സ്റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്റ്റ്) G.O.(Rt) No.875/2025/GEDN dated 25/04/2025 പ്രകാരം പരീക്ഷ നടത്തുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ എൽ.ബി.എസ്‌. സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ ടെക്നോളജിയെയാണ്‌. സെറ്റ്‌ ജൂലൈ 2025-ന്റെ പ്രോസ്പെക്ടസും, സിലബസും എൽ ബി എസ്‌ സെന്ററിന്റെ വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50% ത്തില്‍ കുറയാതെ മാര്‍ക്ക്‌ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡ്‌-ഉം ആണ്‌ അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്‌. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. LTTC, DLED തുടങ്ങിയ ട്രെയിനിംഗ്‌ കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന്‌ പരിഗണിക്കുന്നതാണ്‌.എസ്‌.സി./എസ്‌.ടി, വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദ ത്തിന്‌ 5% മാര്‍ക്കിളവ്‌ അനുവദിച്ചിട്ടുണ്ട്‌. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക്‌ താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ്‌ പരീക്ഷയ്ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.

സർക്കാരിലെ സ്വയംഭരണ സ്ഥാപനമാണ് പരീക്ഷ നടത്തുന്നത്. General വിഭാഗത്തിൽ പെട്ടവർക്ക് 1300 രൂപയും, SC/ST/PWD വിഭാഗക്കാർക്ക് 750 രൂപയും എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.

യോഗ്യത

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 1)പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. 2)അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരി ക്കണം. 3) മേൽ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എ ഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായ തായി പരിഗണിക്കുന്നതല്ല.

അപേക്ഷിക്കേണ്ട വിധം

ഈ പരീക്ഷയ്ക്കു് ഓൺ ലൈൻ ആയി 28/04/2025 മുതൽ 10/06/2025 വരെ രജിസ്‌റ്റർ ചെയ്യാവുന്നതാണ്. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്.പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്‌.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെ ടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമീലെയർ വിഭാഗ ത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 4 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം ടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷയോ പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺ ലൈൻ അപേക്ഷയോടൊപ്പം ജൂൺ 2 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെൻ്ററിൽ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെൻ്ററിൻ്റെ വെബ് സൈറ്റിൽ 'ഓൺലൈൻ' ആയി രജിസ്റ്റർ ചെയ്ത‌ിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്.

ഓൺലൈൻ രജിസ്ട്രേഷൻ 2025 ജൂൺ 10 ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ്.*കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 10

Official Website:

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്:

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:

```

Kerala Trade/D&O License Renewal: Guide, Documents & Deadline

Trade/D&O License Renewal in Kerala Kerala Career Blog Logo

ട്രേഡ് / ഡി & ഒ ലൈസൻസ് പുതുക്കൽ - കേരളം

ട്രേഡ് / ഡി & ഒ ലൈസൻസ്: ഒരു അവലോകനം

2025-2026 ലെ വ്യാപാര ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന്, ലൈസൻസ് പുതുക്കാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ട്. ഈ കാലയളവിൽ, പിഴയില്ലാതെ ലൈസൻസ് പുതുക്കാവുന്നതാണ്.

കേരള സ്റ്റേറ്റ് ടാക്സ് ഓൺ പ്രൊഫഷൻസ്, ട്രേഡുകൾ, കോളിംഗുകൾ, & എംപ്ലോയ്‌മെന്റ് ആക്ട്, 1996, സംസ്ഥാനത്തുടനീളമുള്ള വിവിധ തൊഴിലുകൾക്കും വ്യാപാരങ്ങൾക്കും നികുതി ചുമത്തുന്നതിനായി നിലവിൽവന്നു.

ലൈസൻസ് പുതുക്കുന്നതിനുള്ള ആവശ്യമായ രേഖകൾ

കേരളത്തിൽ ട്രേഡ് ലൈസൻസ് പുതുക്കുന്നതിന് താഴെ പറയുന്ന രേഖകൾ ആവശ്യമാണ്:

  • മുമ്പത്തെ വർഷത്തെ ലൈസൻസ് പകർപ്പ്
  • തൊഴിൽ നികുതി രസീത്
  • കെട്ടിട നികുതി രസീത്
  • ലൈസൻസിയുടെ ആധാർ കാർഡ്
  • ലൈസൻസിയുടെ ഫോട്ടോ
  • ഹരിത കർമ്മ സേന ഫീസ് രസീത്
  • മറ്റ് രേഖകൾ (ഓരോ കേസിനും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതനുസരിച്ച്)

പുതിയ ട്രേഡ് ലൈസൻസിനായുള്ള രേഖകൾ

പുതിയ ട്രേഡ് ലൈസൻസിനായുള്ള ആവശ്യമായ രേഖകൾ:

  • കെട്ടിട ഉടമയുടെ സമ്മതപത്രം
  • വസ്തു നികുതി രസീത്
  • തൊഴിൽ നികുതി രസീത്
  • സമ്മതപത്രം
  • സ്ഥാപനത്തിൻ്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (MOA)
  • സ്ഥാപനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മറ്റ് രേഖകൾ (ഓരോ കേസിനും വ്യത്യാസപ്പെടാം)

ട്രേഡ് ലൈസൻസ് പുതുക്കുന്നതിനുള്ള രേഖകൾ

ട്രേഡ് ലൈസൻസ് പുതുക്കുന്നതിന് ആവശ്യമായ രേഖകൾ:

  • കെട്ടിട ഉടമയുടെ സമ്മതപത്രം
  • ഏറ്റവും പുതിയ വസ്തു നികുതി രസീത്
  • തൊഴിൽ നികുതി രസീത്
  • മുൻ വർഷത്തെ ലൈസൻസ് ഫീസ് രസീത്
  • സമ്മതപത്രം
  • അപേക്ഷകന്റെ സത്യവാങ്മൂലം
  • സ്ഥാപനത്തിൻ്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (MOA)
  • സ്ഥാപനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മറ്റ് രേഖകൾ (ഓരോ കേസിനും വ്യത്യാസപ്പെടാം)

2025 ജൂൺ 2, തിങ്കളാഴ്‌ച

Kerala Pension Mustering 2025: Dates, Fees & How to Apply

Pension Mustering Kerala

PENSION MUSTERING KERALA

Kerala Career Blog Logo

സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്

2025 വർഷത്തെ സാമൂഹ്യസുരക്ഷാ - ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25 മുതൽ ആരംഭിക്കും. 2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടുന്നതാണ്. പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി: 2025 ആഗസ്ത് 24

അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾക്ക് ഫീസ് നൽകണം.

നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുന്നെ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്. പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടതാണ്. പെൻഷൻ മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്. കിടപ്പ് രോഗികൾക്ക് അവരുടെ വീട്ടിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിൽ ഉണ്ട്.

ഫോണ്‍ - 04936 206355

Disclaimer:

While every effort is made to ensure that the information contained on this website is up-to-date and accurate, no assurance is given as to the completeness, reliability, accuracy or availability of the information, products, services available on the website. Blogs are for general service and knowledge discussion.

"The information we provide may change in the future from other links. If you notice any such changes, please record them in the comment box below."

Calicut University FYUGP 2025: Apply Online for Degree Admissions

Kerala Career Blog Logo

CALICUT UNIVERSITY FOUR YEAR UNDER GRADUATE PROGRAMME (FYUGP 2025)

Four Year Under Graduate Programme 2025 - 26(FYUGP 2025)

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദാനന്തര പ്രോഗ്രാം (FYUGP 2025)

2025-26 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 09.06.2025 ന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാഫീസ് : എസ്.സി/എസ്.ടി 205 രൂപ, മറ്റുള്ളവർ 495/- രൂപ.

നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന മുഴുവൻ അപേക്ഷകരും അഡ്മിഷൻ വിഭാഗത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ റെഗുലേഷൻ (CUFYUGP REGULATIONS-2024) ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു മുൻപേ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് CUFYUG-REGULATIONS-2024 ലെ വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് ഓപ്ഷനുകളിൽ പഠനം പൂർത്തീകരിക്കാം.

(എ) 3 വർഷത്തെ യുജി ബിരുദം, (ബി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ്) (സി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ് വിത്ത് റീസേർച്ച്)

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്മെന്റ്‌, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്‌, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാർ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

മാനേജ്മെന്റ്‌, EMVIBSMY എന്നീ ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി നേരിട്ട്‌ ബന്ധപ്പെട്ട്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.

അലോട്ട്മെന്റ്‌, അഡ്ധിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അതത്‌ സമയത്ത്‌ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദേശങ്ങള്‍, സര്‍വ്വകലാശാല വാര്‍ത്തകള്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്‌. അലോട്ട്മെന്റ്‌/അഡ്യിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്ൃക്തിഗത അറിയിപ്പുകള്‍ സര്‍വ്വകലാശാല നല്‍കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജൂൺ 9

Official Website:

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ : 0494 2660600, 2407016, 2407017.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ലിസ്റ്റ്:

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:

DEGREE DATA COLLECTION FORM MALAYALAM

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

Additional Resources

Disclaimer: The information contained in this website is for general informational purposes only. While we endeavour to keep the information up to date and correct, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy or availability with respect to the website or the information, products, services, or related graphics contained on the website for any purpose.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂൺ 1, ഞായറാഴ്‌ച

Kerala University FYUGP Admission 2025-26: Apply Online, Fees, & College List

KERALA UNIVERSITY FYUGP APPLICATION

Kerala Career Blog Logo

Kerala University FYUGP Admission

Kerala University invites applications for the Four Year Undergraduate Programme (FYUGP 2025-'26) in its departments. Any candidate aspiring to join the FYUGP program in the university departments must register online on the website.

Admission to the four-year degree programs in colleges affiliated with Kerala University and university centers will also be conducted.

Registration Details

Online Registration Fee

For General/SEBC candidates: Rs. 900/-

For SC/ST candidates: Rs. 500/-

Colleges Affiliated to the University of Kerala

This list contains colleges participating in the centralized allotment process.

  1. Govt. Arts College, TVPM (Government)
  2. Govt. College For Women, Vazhuthacaud, TVPM (Government)
  3. Govt. College, Kariavattom, TVPM (Government)
  4. Govt. Sanskrit College, TVPM (Government)
  5. Govt. College, Attingal, TVPM(Govt) (Government)
  6. Baby John Memorial Govt. College, Chavara, Kollam (Government)
  7. Govt. College, Nedumangad, TVPM (Government)
  8. Government K N M Arts & Science College, Kanjiramkulam, TVPM (Government)
  9. University College, Palayam, Thiruvananthapuram (Government)
  10. Govt. Arts & Science College, Ambalapuzha, Alappuzha (Government)
  11. Malayinkeezhu Madhavakavi Smaraka Government Arts and Science College (Government)
  12. Govt. Arts & Science College, Kulathoor, Neyyattinkara, TVPM. (Government)
  13. Govt. Arts & Science College, Karunagappally (Government)
  14. Sree Swathi Thirunal College of Music, TVPM (Government)
  15. All Saints' College, TVPM (Aided)
  16. Christian College, Kattakada, TVPM (Aided)
  17. Iqbal College, Peringamala, TVPM (Aided)
  18. M S M College, Kayamkulam (Aided)
  19. Mannaniya College Of Arts And Science, Kallara, Pangode, TVPM (Aided)
  20. Sree Narayana College, Chempazhanthy, TVPM (Aided)
  21. Sree Narayana College, Chengannur (Aided)
  22. Sree Narayana College for Women, Kollam (Aided)
  23. Sree Narayana College, Chathannur (Aided)
  24. Sree Narayana College, Cherthala (Aided)
  25. S N College, Kollam (Aided)
  26. S N College, Punalur (Aided)
  27. S N College, Sivagiri, Varkala (Aided)
  28. St Michaels College, Cherthala (Aided)
  29. St Josephs College For Women, Alappuzha (Aided)
  30. St Xaveirs College, Thumba, TVPM (Aided)
  31. T K M College Of Arts & Science, Kollam (Aided)
  32. T.K. Madhava Memorial College, Nangiarkulangara, Alappuzha (Aided)
  33. Ayyankali Memorial Arts and Science College, Punalur, Kollam (Aided)
  34. Bishop Jesudasan CSI Arts & Science College, Mulayara, Thiruvananthapuram (Aided)
  35. Bishop Moore College, Mavelikkara, Alappuzha (Aided)
  36. Christian College, Chengannur (Aided)
  37. Kumbalathu Sankupillai Memorial Devaswom Board College, Sasthamcottah, Kollam (Aided)
  38. M M N S S College, Kottiyam, Kollam (Aided)
  39. M G College, TVPM (Aided)
  40. H.H.M.S.P.B. N.S.S. College for Women, Neeramankara, TVPM (Aided)
  41. N S S College, Cherthala, Alappuzha (Aided)
  42. N S S College, Pandalam (Aided)
  43. N S S College, Nilamel (Aided)
  44. S D College, Alappuzha (Aided)
  45. St. Gregorios College, Kottarakara (Aided)
  46. Sree Ayyappa College, Eramallikkara (PO), Thiruvanvandoor, Chengannur (Aided)
  47. St Cyrils College, Adoor (Aided)
  48. St Johns College, Anchal (Aided)
  49. St Stephens College, Pathanapuram (Aided)
  50. V T M N S S College, Dhanuvachapuram, TVPM (Aided)
  51. Sri Sathya Sai Arts and Science College, Sai Gramam, Thonnakkal, Thiruvananthapuram (Aided)
  52. Sree Sankara College, Kilimanoor, Thiruvananthapuram (Aided)
  53. Santhom Malankara Arts & Science College, Edanji, Parassala (Aided)
  54. University Institute of Technology, Kattayikonam (University Governed - Self Financing)
  55. University Institute of Technology, Chengannur (University Governed - Self Financing)
  56. University Institute of Technology, Bharanickavu, Kayamkulam (University Governed - Self Financing)
  57. University Institute of Technology, Aroor (University Governed - Self Financing)
  58. University Institute of Technology, Paravur(Chathanur) (University Governed - Self Financing)
  59. University Institute of Technology, Kuravankonam, Thiruvananthapuram (University Governed - Self Financing)
  60. University Institute of Technology, Neyyattinkara, Thiruvananthapuram (University Governed - Self Financing)
  61. University Institute of Technology, Mulamkadakam, Kollam (University Governed - Self Financing)
  62. University Institute of Technology, Adoor (University Governed - Self Financing)
  63. University Institute of Technology, Pathanapuram (University Governed - Self Financing)
  64. University Institute of Technology, Pirappancode, Thiruvananthapuram (University Governed - Self Financing)
  65. University Institute of Technology, Alappuzha (University Governed - Self Financing)
  66. University Institute of Technology, Yeroor, Anchal (University Governed - Self Financing)
  67. University Institute of Technology, Kottarakkara (University Governed - Self Financing)
  68. University Institute of Technology, Karuvatta, Alappuzha (University Governed - Self Financing)
  69. University Institute of Technology, Sasthamkotta, Kollam (University Governed - Self Financing)
  70. University Institute of Technology, Thenmala, Kollam (University Governed - Self Financing)
  71. University Institute of Technology, Mukhathala, Kollam (University Governed - Self Financing)
  72. University Institute of Technology, Mannar, Alappuzha (University Governed - Self Financing)
  73. University Institute of Technology, Vakkom, Attingal (University Governed - Self Financing)
  74. University Institute of Technology, Vellarada (University Governed - Self Financing)
  75. University Institute of Technology, Kallara, Vamanapuram (University Governed - Self Financing)
  76. University Institute of Technology, Azhoor, Chirayinkeezh (University Governed - Self Financing)
  77. University Institute of Technology, Veli, Sambhuvattom, Kochuveli, Thiruvananthapuram (University Governed - Self Financing)
  78. University Institute of Technology, Tholicode, Thiruvananthapuram (University Governed - Self Financing)
  79. University Institute of Technology, Malayinkeezh, Kattakkada, Thiruvananthapuram (University Governed - Self Financing)
  80. University Institute of Technology, Pathiyoor, Kayamkulam (University Governed - Self Financing)
  81. University Institute of Technology, Charamangalam, Alappuzha (University Governed - Self Financing)
  82. University Institute of Technology, Mannancheri (University Governed - Self Financing)
  83. College of Applied Science(IHRD Centre), Adoor (Government Governed - Self Financing)
  84. College of Applied Science(IHRD Centre), Mavelikkara (Government Governed - Self Financing)
  85. College of Applied Science(IHRD Centre), Dhanuvachapuram, TVPM (Government Governed - Self Financing)
  86. College of Applied Science(IHRD Centre), Kundara, Kollam (Government Governed - Self Financing)
  87. College of Applied Science(IHRD Centre), Karthikappally, Alappuzha (Government Governed - Self Financing)
  88. College of Applied Science(IHRD Centre), Kalanjoor (Government Governed - Self Financing)
  89. College of Applied Science(IHRD Centre), Perissery, Chengannur (Government Governed - Self Financing)
  90. College of Applied Science(IHRD Centre), Kottarakkara (Government Governed - Self Financing)
  91. A J College of Science and Technology, Thonnakkal (Self Financing)
  92. CHMM College for Advanced Studies, Chavarkode (Self Financing)
  93. Emmanuel College, Vazhichal, TVPM (Self Financing)
  94. K V V S College of Science and Technology, Kaithaparambu, Adoor (Self Financing)
  95. Marthoma College of Science And Technology, Ayur (Self Financing)
  96. National College, Ambalathara, TVPM (Self Financing)
  97. Sree Sankara Vidya Peetom College, Nagaroor (Self Financing)
  98. Sree Vidyadhiraja Arts and Science College, Karunagappally (Self Financing)
  99. MSN Institute of Management & Technology, Mukundapuram, Chavara (Self Financing)
  100. Naipunya School of Management, Cherthala (Self Financing)
  101. PMSA Pookoya Thangal Memorial Arts and Science College, Kadakkal (Self Financing)
  102. Sree Narayana College of Technology, Vadakkevila, Kollam (Self Financing)
  103. Sree Narayana Guru Memorial Arts & Science College, Thuravoor, Alappuzha (Self Financing)
  104. Christ Nagar College Maranalloor, Thiruvananthapuram (Self Financing)
  105. Vigyaan College of Applied Science, Kattakada (Self Financing)
  106. Grace International Academy, Punalur (Self Financing)
  107. IMDR College of Advanced Studies, Cheriyakonni, Thiruvananthapuram (Self Financing)
  108. Travancore Arts and Science College, Madathara, Palode, Thiruvananthapuram (Self Financing)
  109. K.V.M College of Special Education, Cherthala (Self Financing)
  110. Sree Narayana Guru College of Advanced Studies, Chempazhanthy (Self Financing)
  111. Sree Narayana Guru College of Advanced Studies, Cherthala (Self Financing)
  112. Sree Narayana Guru College of Advanced Studies, Punalur, Kollam (Self Financing)
  113. Sree Narayana Guru College of Advanced Studies, Sivagiri, Varkala (Self Financing)
  114. SDV College of Arts & Applied Science, Alappuzha (Self Financing)
  115. Muslim Association College of Arts and Science, Panavoor (Self Financing)
  116. Marian College of Arts & Science, Menamkulam, Thiruvananthapuram (Self Financing)
  117. Saraswathi College of Arts & Science, Vilappil, Thiruvananthapuram (Self Financing)
  118. Lourdes Matha Institute of Hotel Management and Catering Technology, Kuttichal (Self Financing)
  119. Snehacharya Institute of Management and Technology, Karuvatta (Self Financing)
  120. Mar Gregorios College of Arts & Science, Punnapra, Alappuzha. (Self Financing)
  121. Mother Theresa College, Nellikad, Kattakada, TVPM. (Self Financing)
  122. Don Bosco College, Kottiyam, Kollam. (Self Financing)
  123. KTCT College of Arts & Science, Kallambalam, TVPM. (Self Financing)
  124. KNM College of Arts & Science, Kanjiramkulam, TVPM. (Self Financing)
  125. R.ParameswaranPillai Memorial Arts & Science College, Neyyar Dam, Tvpm (Self Financing)
  126. Dr Palpu College of Arts & Science, Puthussery, Kollam (Self Financing)
  127. Mar Chrysostom College, Paranthal, Adoor (Self Financing)
  128. Mannam N S S College, Edamulakkal, Anchal, Kollam (Self Financing)
  129. Christ College, Vizhinjam, Trivandrum (Self Financing)
  130. Mater Dei CMI College, Enath, Pathanamthitta (Self Financing)
  131. Sree Narayana Guru College of Advanced Studies, Nangiarkulangara, Alappuzha (Self Financing)
  132. White Memorial College of Arts and Science, Panachamoodu, Vellarada, TVPM (Self Financing)
  133. NSS College of Arts & Science, Perayam, Kundara, Kollam (Self Financing)
  134. MGM College of Arts & Science, Kadinamkulam, Kaniyapuram (Self Financing)
  135. Michaels Institute of Management and Technology, Cherthala, Alappuzha (Self Financing)
  136. KVM College of Arts and Science, Kokkothamangalam, Cherthala, Alappuzha (Self Financing)
  137. Mar Ivanios College of Arts & Science, Kallumala, Mavelikara (Self Financing)
  138. Gregorian College of Advanced Studies, Alathara, Sreekariyam (Self Financing)
  139. Lourdes Matha College of Arts & Science (Self Financing)
  140. M.E.S Arts & Science College, Chathannoor (Self Financing)
  141. Kerala Institute of Tourism and Travel Studies, Thiruvananthapuram (Self Financing)
  142. Najeeth Royal College of Arts and Science Cherunniyoor, Varkala (Self Financing)
  143. Musaliar Arts and Science College, Chirayinkeezhu (Self Financing)

Important Dates

Last date for online application: Update Soon

For more information, please read the official notification.

Disclaimer: While every effort is made to ensure the information contained on this website is up-to-date and accurate, no warranty whatsoever is given regarding the completeness, reliability, accuracy, or availability of the information, products, and services available on the website. The content here is intended for general information and discussion.

The information provided may be subject to change in the future. If you notice any changes, please leave a comment below.

Sree Sankaracharya University Admission 2025: Apply Online for Sanskrit & Other Degree Programs

Kerala Career Blog Logo

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അഡ്മിഷൻ

The online application process for FYUGP, BFA, and Diploma programs for the year 2025

സംസ്കൃത സർവകലാശാല അഡ്മിഷൻ

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ 2025- 26 അക്കാദമിക വർഷത്തെ വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് (4വർഷം) ഇപ്പോൾ അപേക്ഷിക്കാം. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ് ബിരുദം, നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിങ്ങനെ കോഴ്സ് പൂർത്തിയാക്കാം. പ്രവേശനം ലഭിച്ച് മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാവുന്നതാണ്. നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്സ് ബിരുദം ലഭിക്കും. നാലാംവര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാം. സംസ്‌കൃതത്തിന് പുറമെ അറബിക്കും മൈനര്‍ ബിരുദ പ്രോഗ്രാമായി തിരഞ്ഞെടുക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂൺ 8.

കാലടിയിലെ മുഖ്യ ക്യാമ്പസിലെ കോഴ്സുകൾ സംസ്‍കൃതം(സാഹിത്യം), സംസ്‍കൃതം(വേദാന്തം), സംസ്‍കൃതം(വ്യാകരണം), സംസ്‍കൃതം(ന്യായം), സംസ്‍കൃതം(ജനറല്‍), ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു), സംഗീതം, ഡാന്‍സ് (ഭരതനാട്യം), ഡാന്‍സ് (മോഹിനിയാട്ടം) എന്നീ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്.

പ്രാദേശിക ക്യാമ്പസുകളും അവയിലെ കോഴ്‌സുകളും

  • തിരുവനന്തപുരം- സംസ്‍കൃതം (ന്യായം), സംസ്കൃതം (വേദാന്തം), ഫിലോസഫി.
  • പന്മന: സംസ്‍കൃതം (വേദാന്തം), മലയാളം.
  • കൊയിലാണ്ടി: സംസ്‍കൃതം (വേദാന്തം), സംസ്കൃതം(ജനറല്‍), സംസ്കൃതം(സാഹിത്യം), ഹിന്ദി.
  • തിരൂര്‍: സംസ്‍കൃതം(വ്യാകരണം), ഹിസ്റ്ററി, സോഷ്യല്‍ വര്‍ക്ക് (ബിഎസ്ഡബ്ല്യു).
  • പയ്യന്നൂര്‍: സംസ്‍കൃതം(സാഹിത്യം), മലയാളം, സോഷ്യല്‍ വര്‍ക്ക് (ബിഎസ്ഡബ്ല്യു)
  • ഏറ്റുമാനൂര്‍: സംസ്‍കൃതം(സാഹിത്യം), ഹിന്ദി. സംസ്‍കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സർവകലാശാല സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. ഡാന്‍സ്, സംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറല്‍/ എസ്ഇബിസി വിദ്യാര്‍ഥികള്‍ക്ക് 2025 ജനുവരി ഒന്നിന് 23 വയസ്. എസ്.സി/ എസ്ടി വിദ്യാര്‍ഥികള്‍ക്ക് 25 വയസ്.

ഓൺലൈനായി അപേക്ഷിക്കാനുള്ള മാർഗ നിർദ്ദേശം

  • രജിസ്റ്റർ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പാർട്ട് വൺ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • സ്വന്തം/മാതാപിതാക്കളുടെ മൊബൈൽ നമ്പർ ഉപയോഗിക്കുക. അഡ്മിഷൻ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ എസ്എംഎസ് മുഖേനയോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വിളിച്ചോ ആകും അറിയിക്കുക.
  • നിങ്ങളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ ഇമെയിൽ ഐഡി ഉപയോഗിക്കുക. അലോട്ട്‌മെന്റും പ്രവേശനവും സംബന്ധിച്ച സുപ്രധാന വിവരങ്ങളും ഇമെയിൽ വഴി ആയിരിക്കും അറിയിക്കുക.
  • ഒന്നാം ഭാഗം വിജയകരമായി പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്‌വേഡും അടങ്ങുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും, അത് അലോട്ട്‌മെന്റിനും പ്രവേശന പ്രക്രിയയ്ക്കുമുള്ള ലോഗിൻ ക്രെഡൻഷ്യലുകളായിരിക്കും. ദയവായി മെയിൽ സൂക്ഷിക്കുക അല്ലെങ്കിൽ ഭാവിയിലെ ഉപയോഗത്തിനായി നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഓർക്കുക.
  • ഭാഗം രണ്ട് പൂർത്തിയാക്കാൻ നിങ്ങൾക്ക് നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
  • നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.ചിത്രം jpg അല്ലെങ്കിൽ jpeg ഫോർമാറ്റ് ആയിരിക്കണം.
  • ഫോട്ടോയുടെ പരമാവധി വലുപ്പം 50kb ഉം കുറഞ്ഞ വലുപ്പം 20kb ഉം ആണ്
  • ഒപ്പിന്റെ പരമാവധി വലുപ്പം 30kb ഉം കുറഞ്ഞ വലുപ്പം 10kb ഉം ആണ്
Please read the instructions carefully before going to apply / അപേക്ഷിക്കുന്നതിന് മുമ്പ് നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക
  • Applicants are requested to complete the Part One registration by clicking the Register Now link / രജിസ്റ്റർ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പാർട്ട് വൺ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അപേക്ഷകരോട് അഭ്യർത്ഥിക്കുന്നു
  • Please use your own/parents/guardian's mobile number. Vital informations regarding admissions are being communicated through SMS or call to the registered mobile number. Therefore, under any circumstances the mobile number of Akshaya centres, internet cafe or other agencies should not be submitted. / നിങ്ങളുടെ സ്വന്തം/മാതാപിതാക്കളുടെ/രക്ഷകന്റെ മൊബൈൽ നമ്പർ ഉപയോഗിക്കുക. അഡ്മിഷൻ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ എസ്എംഎസ് മുഖേനയോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വിളിച്ചോ അറിയിക്കുന്നു. അതിനാൽ ഒരു കാരണവശാലും അക്ഷയ കേന്ദ്രങ്ങളുടെയോ ഇന്റർനെറ്റ് കഫേയുടെയോ മറ്റ് ഏജൻസികളുടെയോ മൊബൈൽ നമ്പർ സമർപ്പിക്കാൻ പാടില്ല
  • Please use your own or parent's email id. Those who do not have an email Id should create one and enter. Vital informations regarding the allotment and admissions will also be communicated through email. Therefore, under any circumstances the email id of Akshaya centres, internet cafe or other agencies should not be submitted / നിങ്ങളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ ഇമെയിൽ ഐഡി ഉപയോഗിക്കുക. ഇ-മെയിൽ ഐഡി ഇല്ലാത്തവർ ഒന്ന് ഉണ്ടാക്കി നൽകണം. അലോട്ട്‌മെന്റും പ്രവേശനവും സംബന്ധിച്ച സുപ്രധാന വിവരങ്ങളും ഇമെയിൽ വഴി അറിയിക്കും. അതിനാൽ, ഒരു കാരണവശാലും അക്ഷയ കേന്ദ്രങ്ങളുടെയോ ഇന്റർനെറ്റ് കഫേയുടെയോ മറ്റ് ഏജൻസികളുടെയോ ഇമെയിൽ ഐഡി സമർപ്പിക്കാൻ പാടില്ല.
  • After the Successful completion of Part One you will get an email which containing your Application Number and Password which will be the login credentials for allotment and admission process.Please keep the mail or remember your application number and password for future use. / ഒന്നാം ഭാഗം വിജയകരമായി പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്‌വേഡും അടങ്ങുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും, അത് അലോട്ട്‌മെന്റിനും പ്രവേശന പ്രക്രിയയ്ക്കുമുള്ള ലോഗിൻ ക്രെഡൻഷ്യലുകളായിരിക്കും. ദയവായി മെയിൽ സൂക്ഷിക്കുക അല്ലെങ്കിൽ ഭാവിയിലെ ഉപയോഗത്തിനായി നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഓർക്കുക.
  • You can login with your Application number and password to complete the Part Two. / ഭാഗം രണ്ട് പൂർത്തിയാക്കാൻ നിങ്ങൾക്ക് നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
  • You should upload your photo and signature.The image must be jpg or jpeg format. / നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.ചിത്രം jpg അല്ലെങ്കിൽ jpeg ഫോർമാറ്റ് ആയിരിക്കണം.
  • Maximum size of photograph is 50kb and minimum size is 20kb / ഫോട്ടോയുടെ പരമാവധി വലുപ്പം 50kb ഉം കുറഞ്ഞ വലുപ്പം 20kb ഉം ആണ്
  • Maximum size of signature is 30kb and minimum size is 10kb / ഒപ്പിന്റെ പരമാവധി വലുപ്പം 30kb ഉം കുറഞ്ഞ വലുപ്പം 10kb ഉം ആണ്
  • Application are considered valid only after the successful payment of the fee in Part two of the application / അപേക്ഷയുടെ രണ്ടാം ഭാഗത്തിൽ ഫീസ് അടച്ചതിന് ശേഷം മാത്രമേ അപേക്ഷ സാധുവായി കണക്കാക്കൂ
  • For any issues related to online registration please write to us helpdesk@ssus.ac.in / ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾക്ക് helpdesk@ssus.ac.in എന്ന വിലാസത്തിൽ എഴുതുക

ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 8