KSRTC Recruitment
കെ.എസ്.ആർ.ടി.സി റിക്രൂട്ട്മെൻ്റ്
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്‌തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ (ഒരു കേരള സർക്കാർ സ്‌ഥാപനം) ഉടമസ്‌ഥത യിലുള്ള ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്‌തികയിലേക്ക് കരാർ വ്യവസ്‌ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്‌കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്. കരാറിനൊപ്പം 30,000 (മുപ്പതിനായിരം) രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ്. ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്. ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 55 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെകിൽ ആ തുക കിഴിവ് ചെയ്‌ത് തിരികെ നൽകുന്നതാണ്.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ സേവന വ്യവസ്‌ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.
യോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)
വിദ്യാഭ്യാസ യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും
1.1 ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്‌ഥമാക്കുകയും വേണം.
1.2 അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
1.3 മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം.
1.4 പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 24 മുതൽ 55 വയസ്സ് വരെ.
അഭിലഷണീയ യോഗ്യതയും പ്രവർത്തി പരിചയവും
2.1 വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം.
മറ്റു വ്യവസ്‌ഥകൾ
3.1 സർവ്വീസുകളിൽ M.V.Act അനുശാസിയ്ക്കുന്ന വ്യവസ്‌ഥകൾക്കനുസൃതമായി 10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്ര രോഗ വിദഗ്‌ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
3.2 ഒരു കണ്ടക്ടർക്കാവശ്യമായ സാമാന്യകണക്കുകൾ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.
3.3 മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.
3.4 തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ KSRTC - SWIFT മായി നിർദ്ദിഷ്ഠ കരാറിൽ ഏർപ്പെടുന്നതിനൊപ്പം പലിശയില്ലാത്ത റീഫണ്ട് ചെയ്യുന്ന കരുതൽ നിക്ഷേപമായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ KSRTC - SWIFTൻ്റെ പേരിൽ എടുത്ത 30,000/-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പിക്കേണ്ടതാണ്.
3.5 വിജയകരമായി ട്രെയിനിംഗ് പൂർത്തീകരിക്കുന്നവർ നിർബന്ധ മായും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ രണ്ടു വർഷം (ഒരു വർഷം 240 ഡ്യൂട്ടിയിൽ കുറയാതെ) സേവനം അനുഷ്ഠിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സെക്യരിറ്റി ഡിപ്പോ സിറ്റായ 30,000/- രൂപ തിരികെ നൽകുന്നതല്ല.
3.6 തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ സ്വന്തം താമസ സ്‌ഥലത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) 10 ദിവസത്തിനകം ഹാജരാക്കിയിരിക്കണം.
അപേക്ഷിക്കേണ്ടതെങ്ങനെ?
- റിക്രൂട്ട്മെൻ്റ് വെബ്സൈറ്റായ Recruitment for Selection to Driver cum Conductor in KSRTC-SWIFT Ltd സന്ദർശിക്കുക.
- ഹോംപേജിൽ റിക്രൂട്ട്മെന്റ് Apply Online ലിങ്ക് തെരഞ്ഞെടുക്കുക.
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.
- അപേക്ഷ പൂർത്തിയാക്കുക.
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ PDF വായിച്ചു മനസ്സിലാക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജൂൺ 10
നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

