PENSION MUSTERING KERALA
സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്
2025 വർഷത്തെ സാമൂഹ്യസുരക്ഷാ - ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25 മുതൽ ആരംഭിക്കും. 2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടുന്നതാണ്. പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി: 2025 ആഗസ്ത് 24
അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾക്ക് ഫീസ് നൽകണം.
നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുന്നെ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്. പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടതാണ്. പെൻഷൻ മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്. കിടപ്പ് രോഗികൾക്ക് അവരുടെ വീട്ടിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിൽ ഉണ്ട്.
ഫോണ്‍ - 04936 206355
Disclaimer:
While every effort is made to ensure that the information contained on this website is up-to-date and accurate, no assurance is given as to the completeness, reliability, accuracy or availability of the information, products, services available on the website. Blogs are for general service and knowledge discussion.
"The information we provide may change in the future from other links. If you notice any such changes, please record them in the comment box below."

