2024, ഡിസംബർ 31, ചൊവ്വാഴ്ച

BARBERSHOP RENOVATION GRANT SCHEME

BARBERSHOP RENOVATION GRANT SCHEME KERALA - MALAYALAM

Barbershop Renovation Grant Scheme Malayalam

ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം 

  സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന "ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം" എന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവരും പരമ്പരാഗതമായി ബാർബർ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം.

അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു.

1 അപേക്ഷകൻ സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.

2 അപേക്ഷകൻ കേരളീയനയിരിക്കണം

3 അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.

4 അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 25,000/- രൂപ ആയിരിക്കും

5 അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.

6 ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.

7 ഗ്രാമപ്രദേശങ്ങളിൽ ബാർബർഷോപ്പ് നടത്തുന്നവർക്ക് മുൻഗണന നൽകുന്നതാണ്.

8 എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ ബാർബർഷോപ്പുകൾക്ക് ആനുകൂല്യം അനുവദിക്കുന്നതല്ല.

9 https://bcdd.kerala.gov.in/ മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

10 അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

11 യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.

12 ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.

13 ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.

14 അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർമാൻ/പ്രസിഡൻ്റിൽ നിന്നോ, സെക്രട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ്), സ്ഥാപനത്തിൻ്റെ ഉൾഭാഗം വ്യക്തമായി കാണുന്ന വിധത്തിലുള്ള നിലവിലെ ഫോട്ടോ, ആധാർ കാർഡ്, കടയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/വാടക കരാർ, ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസ് എന്നിവ ഓൺലൈനിൽ Upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.

15 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കരാറിൽ ഏർപ്പെട്ടതിനുശേഷം 15,000/- രൂപ ആദ്യ ഗഡുവായി നൽകുന്നതും ആകെ 50,000/- രൂപയിൽ കുറയാത്ത വൌച്ചർ/ബിൽ ഹാജരാക്കുന്ന മുറക്ക് ഫണ്ടിൻ്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ (രണ്ടാം ഗഡുവായി 10,000/- രൂപ) പരമാവധി 25,000/- രൂപ അനുവദിക്കുന്നതുമായിരിക്കും.

16 ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, https://bcdd.kerala.gov.in/ എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.

17 പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപന മാനദണ്ഡ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം വകുപ്പിൽ നിക്ഷിപ്തമാണ്.

18 കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10.01.2025.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ജനുവരി 10

Official Website: https://bwin.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക് :  Barbershop Renovation Grant Scheme


ഫോൺ:  0495 2377786.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Barbershop Renov

2024, ഡിസംബർ 30, തിങ്കളാഴ്‌ച

ASSISTANCE TO TRADITIONAL POTTERY MAKERS KERALA

ASSISTANCE TO TRADITIONAL POTTERY MAKERS KERALA - MALAYALAM

Pottery Makers Scheme kerala

പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതി

പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
             
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ്സ് കവിയാത്ത സംസ്ഥാനത്തെ മറ്റു സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട നിലവില്‍ മണ്‍പാത്ര നിര്‍മ്മാണ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. https://bwin.kerala.gov.in/ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനുവരി 10 വരെ അപേക്ഷ നല്‍കാം. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 

  സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി പ്രസ്തുത തൊഴിൽ അന്യം നിന്ന് പോകാതെ നിലനിർത്തുന്നതിനും ടി തൊഴിലിലേക്ക് പുതുതലമുറയെക്കൂടി ആകൃഷ്ടരാക്കുന്നതിനും മൺപാത്ര ഉപയോഗത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വേണ്ടി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു.

1 അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.

2 അപേക്ഷകൻ കേരളീയനായിരിക്കണം

3 കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.

4 അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 50,000/- രൂപ ആയിരിക്കും. ആകെ ഉപകരണങ്ങൾ/വർക്ക് ഷെഡ്, ചൂള എന്നിവയുടെ നിർമ്മാണം എന്നീ ചെലവുകളുടെ 50% എന്ന നിബന്ധനയ്ക്ക് വിധേയമായി നിയമാനുസൃതം കരാർ ഒപ്പിടുമ്പോൾ 50% തുക (പരമാവധി 25,000/- രൂപ) ആദ്യഗഡുവായി അനുവദിക്കുന്നു. നിർമ്മാണം പൂർത്തിയാക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തിൻ്റേയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയർ/ ഏതെങ്കിലും ലെസെൻസ്‌ഡ് എഞ്ചിനീയർ നൽകുന്ന വാല്യുവേഷൻ സർട്ടിഫിക്കേറ്റിന്റയും അടിസ്ഥാനത്തിൽ ഫണ്ടിൻ്റെ ലഭ്യത അനുസരിച്ച് മാത്രം രണ്ടാം ഗഡു അനുവദിക്കുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ നിർബന്ധമാണ്.

5 മൺപാത്ര വിപണനം മാത്രം നടത്തുന്നവർക്ക് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നതല്ല.

6 അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.

7 നിലവിൽ മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്യുന്നവരായിരിക്കണം.

8 ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.

9 https://bwin.kerala.gov.in/ മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

10 അപേക്ഷയിൽ മൊബൈൽ നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

11 യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.

12 അപേക്ഷിക്കുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിൻ്റെ ആദ്യപേജിൻ്റെ പകർപ്പ്, വസ്തുവിന്റെ കെവെശാവകാശ സർട്ടിഫിക്കറ്റ്. നിലവിൽ നിർമ്മാണതൊഴിൽ പെയ്യുന്നവരാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി/സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം, ഇതേ ആവശ്യത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (സെക്രട്ടറി ഒപ്പുവെച്ചത്). ഖാദി ബോർഡിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, വെള്ള കടലാസിൽ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട്, അപേക്ഷകൻ മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോ എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.

13 ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.

14 ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.

15 ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, https://bwin.kerala.gov.in/ എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.

16 പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപന മാനദണ്ഡ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം വകുപ്പിൽ നിക്ഷിപ്തമാണ്.

17 കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10.01.2025.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ജനുവരി 10

Official Website: https://bwin.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക് :  Assistance to Traditional Pottery makers


ഫോൺ:  0495 2377786.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Assistance to Traditional Pottery makers

2024, ഡിസംബർ 28, ശനിയാഴ്‌ച

MOTHER TERESA SCHOLARSHIP

APPLY FOR MOTHER TERESA SCHOLARSHIP

Mother Teresa Scholarship Malayalam

മദർ തെരേസ സ്കോളർഷിപ്പ്

ന്യൂനപക്ഷ മത വിഭാഗം  വിദ്യാർത്ഥികൾക്ക് വേണ്ടി മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളുകളിൽ നഴ്‌സിംഗ് ഡിപ്ലോമ,               സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്‌കോളർഷിപ്പിന് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക്  15,000 രൂപയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളുകളിൽ നഴ്‌സിംഗ് ഡിപ്ലോമ (ജനറൽ നഴ്‌സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോ ഹാജരാക്കണം. യോഗ്യതാ പരീക്ഷയിൽ 45 ശതമാനം മാർക്കോ അതിലധികം മാർക്കോ നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കുന്നതാണ്. കോഴ്‌സ് ആരംഭിച്ചവർക്കും/ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ.  കഴിഞ്ഞ  വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകുന്നതാണ്. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.  https://ift.tt/x8lRt6Q വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജനുവരി 17ന് മുൻപായി സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം. 

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ജനുവരി 17

Official Website: http://minoritywelfare.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക് : 
Mother Teresa Scholarship(MTS)  Instructions


ഫോൺ: 04712300524, 04712300523. , 0471 2300524, 0471-2302090.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Minority Welfare Scholarship Website


2024, ഡിസംബർ 27, വെള്ളിയാഴ്‌ച

RATION CARD PRIORITY LIST CHANGING

APPLICATION FOR TRANSFER OF EXISTING RATION CARD TO BPL (PRIORITY LIST CHANGING)

Ration Card change To Bpl Kerala

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

റേഷൻ കാർഡ് മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ അവസാന തീയതി നീട്ടി

ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള "Online അപേക്ഷകൾ" സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 31.12.2024 ആയി ദീർഘിപ്പിച്ചിരിക്കുന്നു. Online അപേക്ഷകൾ  31.12.2024  വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്.

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന്   അക്ഷയ കേന്ദ്രം, ഓൺലൈൻ സേവനങ്ങൾ മുഖേന   അപേക്ഷ നൽകാം. 2009 ലെ ബി.പി.എൽ ലിസ്റ്റിലുൾപ്പെട്ട സാക്ഷ്യപത്രം, 2009 ലെ ബി.പി.എൽ ലിസ്റ്റിലുൾപ്പെടാത്ത കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിലേക്ക് അർഹരാണെന്നുള്ള  പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, വീടില്ലാത്തവർ പഞ്ചായത്ത് / മുൻസിപ്പൽ സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലമില്ലാത്തവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ്, വീടിൻ്റെ വിസ്തീർണ്ണം കാണിക്കുന്ന സർട്ടിഫിക്കറ്റ്, നികുതി ചീട്ട് പകർപ്പ്, ഗുരുതര രോഗങ്ങളുള്ളവർ ഡോക്ടറുടെ സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം സഹിതം ഇന്ന് മുതൽ ( നവംബർ 25) ഡിസംബർ 10 വരെ  അപേക്ഷിക്കണം. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ ജില്ലാ കളക്ടർ, ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവടങ്ങളിൽ സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 മേൽ പറഞ്ഞ ഒഴിവാക്കൽ മാനദണ്ഡങ്ങൾ ഇല്ലാത്ത അർഹരായ റേഷൻ കാർഡുകൾ മുൻഗണന(BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിനു വേണ്ടി 31/12/2024 വരെ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ

1) പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
/വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ. 

2) പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ  പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.
 
3)  മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ് 

4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ്.

5) 21 വയസ്സ് പൂർത്തിയായ പുരുഷൻമാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമേരേജ് സർട്ടിഫിക്കറ്റ്.

6) സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക.

ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാണ് നല്ലത്.
അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത്/നഗരസഭ സെക്രട്ടറി നൽകുന്നത്), പുതിയ നികുതി ചീട്ടിന്റെ പകർപ്പ്, 2009ലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണെങ്കിൽ അത് തെളിയിക്കുന്ന സാക്ഷ്യപത്രം, സ്വന്തമായി സ്ഥലമില്ലെങ്കിൽ അത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, സ്വന്തമായി വീടില്ലെങ്കിൽ അത് കാണിക്കുന്ന പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഗുരുതര രോഗാവസ്ഥ/ഭിന്നശേഷിയുള്ളവർ അത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ മുൻഗണന ലഭിക്കാൻ അപേക്ഷയോടൊപ്പം സമർപ്പിക്കണം

BPL അപേക്ഷ നൽകാൻ അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതേണ്ടതാണ്.

1. വരുമാന സർട്ടിഫിക്കറ്റ്

2. വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത് )

3. ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ് 

4. 2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ ആയത് കാണിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടത്

5. 2009 ലെ ബിപിഎൽ ലിസ്റ്റിൽ പെട്ടിട്ടില്ലാത്ത കുടുംബങ്ങൾ, ആയതിനുള്ള അർഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം 

6. സ്ഥലം ഇല്ലെങ്കിൽ ആയത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം 

7. വീടില്ലെങ്കിൽ ആയത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം 

8. രോഗാവസ്ഥ/ഭിന്നശേഷി ഉള്ളവർ ആയത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്

9. പട്ടിക ജാതി /വർഗ്ഗം : തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

10. വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc.

11. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ : വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം

12. ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം

(മേൽ പറഞ്ഞ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം കാർഡുടമകൾ സ്വയം ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷ സംബന്ധിച്ച് വരുന്ന ഫോൺ മെസ്സേജുകൾ കൃത്യമായി നിരീക്ഷിക്കേണ്ടതുമാണ്.)

താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല

കാർഡിൽ ഉൾപ്പെട്ടവർ (കാർഡിലെ  ഏതെങ്കിലും അംഗം:-)
  • ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീട് ഉടമ
  • നാല് ചക്ര വാഹനം ഉടമ (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് )
  • ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവരോ
  • 25000/- രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)
  • ആദായനികുതി അടക്കുന്നവർ
  • സർവീസ് പെൻഷണർ
  • പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
  • സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവരോ ആണെങ്കിൽ
അപേക്ഷിക്കേണ്ടതില്ല.

മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.

   a. ആശ്രയ പദ്ധതി

   b. ആദിവാസി

   c. കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ

   d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)

ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.

മാർക്ക് ഘടകങ്ങൾ :-

1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

2. ഹൃദ്രോഗം

3. മുതിർന്ന പൗരൻമാർ

4. തൊഴിൽ  

5 .പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവർ

7. വീടിൻ്റെ അവസ്ഥ

8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)

9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

(അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.)

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ (Card Conversion) സമർപ്പിച്ചിട്ടുള്ളവർക്ക് ടി അപേക്ഷ Process ചെയ്യപ്പെടുന്നതുവരെ മറ്റ് e-service അപേക്ഷകൾ നൽകുന്നതിന് സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ടി Card Conversion അപേക്ഷ Reject ചെയ്ത് നൽകുന്നതിന് ആവശ്യപ്പെടാവുന്നതാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 31-12-2024


പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്


Official Website : https://civilsupplieskerala.gov.in/


കൂടുതൽ വിവരങ്ങൾക്ക് :  0471 - 2322155 ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പരുകൾ

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : e-Services - Ration Card


RATION CARD SERVICES KERALA


apl to bpl ration card online apply link




2024, ഡിസംബർ 22, ഞായറാഴ്‌ച

PSC ONE TIME REGISTRATION

 PSC ONE TIME REGISTRATION PSC SERVICES MALAYALAM

PSC one time registration

കേരള പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷൻ

പരീക്ഷയെക്കുറിച്ചുള്ള ആശയവിനിമയം ഇമെയിൽ ഐഡി വഴി നടക്കുന്നതിനാൽ ഉദ്യോഗാർത്ഥികൾക്ക് പ്രവർത്തിക്കുന്ന ഒരു Email id ഉണ്ടായിരിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് Email id ഇല്ലെങ്കിൽ, ദയവായി ഒരു ഇമെയിൽ അക്കൗണ്ട് സൃഷ്ടിക്കുക.

 കേരള പിഎസ്‌സി ഓൺലൈൻ അപേക്ഷാ പ്രക്രിയ

  • കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘വൺ ടൈം രജിസ്ട്രേഷൻ ലോഗിൻ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇത് OTR പോർട്ടലിലേക്ക് റീഡയറക്ട് ചെയ്യും.
  • രജിസ്‌ട്രേഷൻ സമയത്ത് സൃഷ്‌ടിച്ച 'യൂസർ ഐഡി'യും 'പാസ്‌വേഡും' നൽകുക. 'ആക്സസ് കോഡ്' നൽകി 'ലോഗിൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • 'അറിയിപ്പുകൾ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • സജീവമായ അറിയിപ്പുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കും.
  • ലഭ്യമായ എല്ലാ പോസ്റ്റുകളിലൂടെയും ബ്രൗസ് ചെയ്യുന്നതിന് ബന്ധപ്പെട്ട അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.
  • 'ചെക്ക് എലിജിബിലിറ്റി' ബട്ടണിൽ ക്ലിക്ക് ചെയ്യുക. പ്രൊഫൈൽ വിശദാംശങ്ങളനുസരിച്ച് അപേക്ഷകന് അർഹതയില്ലാത്ത തസ്തികകൾക്കായി ‘ബാധകമല്ല’ ഓപ്ഷൻ കാണിക്കും.
  • യോഗ്യതാ ആവശ്യകതകൾ കണ്ട ശേഷം, 'ഇപ്പോൾ പ്രയോഗിക്കുക' ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ആവശ്യമായ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് രേഖകളും ഏറ്റവും പുതിയ ഫോട്ടോയും അപ്ലോഡ് ചെയ്യുക.
  • ‘ഉപയോക്തൃ വിശദാംശങ്ങൾ’ എന്ന തലക്കെട്ടിന് കീഴിലുള്ള ‘രജിസ്ട്രേഷൻ കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.
  • പ്രായം, യോഗ്യത, കമ്മ്യൂണിറ്റി, അനുഭവം തുടങ്ങിയവ തെളിയിക്കാൻ അധിക രേഖകൾ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യപ്പെടാം.
  • തസ്തികയിലേക്കുള്ള അപേക്ഷ സ്ഥിരീകരിക്കുന്ന കേരള പിഎസ്‌സിയിൽ നിന്ന് അപേക്ഷകന് ഒരു എസ്എംഎസ് അറിയിപ്പ് ലഭിക്കും.

അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ.

  • അപേക്ഷകന്റെ പേര്
  • അപേക്ഷകരുടെ വിലാസം
  • അപേക്ഷകരുടെ അച്ഛന്റെയും അമ്മയുടെയും പേര്
  • ജനിച്ച ദിവസം
  • ആധാർ ഫോട്ടോ
  • കാറ്റഗറി സർട്ടിഫിക്കറ്റ്
  • എസ്.എസ്.എൽ.സി, മറ്റ് വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ.
  • സമീപകാല പാസ്പോർട്ട് സൈസ് ഫോട്ടോ.

അപേക്ഷാ ഫോം ശരിയാക്കുന്നതിനുള്ള നടപടിക്രമം 


Step:1

  • ഇനിപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, നിങ്ങളെ KPSC യുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് റീഡയറക്‌ടുചെയ്യും.

Step:2

  • ഒരു ലോഗിൻ വെബ്‌സൈറ്റ് നിങ്ങളുടെ സ്‌ക്രീനിൽ ഉണ്ടാകും, യൂസർ ഐഡിയും പാസ്‌വേഡും പോലുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.

Step:3

  • "എഡിറ്റ് ആപ്ലിക്കേഷൻ ഫോം" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

Step:4

  • നിങ്ങൾ വീണ്ടും നൽകേണ്ട മേഖലകൾ പരിഷ്‌ക്കരിക്കുക.

Kerala PSC പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഉദ്യോഗാർത്ഥി അവരുടെ സ്വകാര്യ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകണം.
  • അപേക്ഷാഫോറം, ചലാൻ, പേയ്‌മെന്റ് ഫോം മുതലായവയുടെ പകർപ്പ് സൂക്ഷിക്കണം.
  • Mozilla Fire fox/Google Chrome/Internet explorer version 9 ഉപയോഗിക്കുക, കാരണം ഇത് വേഗതയേറിയതും സുരക്ഷിതവുമാണ്.

Kerala PSC രജിസ്‌റ്റർ ചെയ്‌ത അക്കൗണ്ടിന്റെ Password/User Id മറന്നുപോയാൽ


നിങ്ങൾ നിങ്ങളുടെ USER ഐഡി മറന്നുപോയെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് നിങ്ങളുടെ യൂസർ ഐഡി എസ്എംഎസ് KL USR അറിയാൻ 166/51969/9223166166 എന്ന നമ്പറിലേക്ക് ഒരു SMS അയയ്‌ക്കുക. പല ഉദ്യോഗാർത്ഥികളും പാസ്‌വേഡുകൾ പതിവായി മറക്കുന്നു.


നിങ്ങളുടെ പാസ്‌വേഡ് ലഭിക്കുന്നതിനുള്ള ലളിതമായ ഘട്ടങ്ങൾ


Step:1

  • ഇനിപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, നിങ്ങളെ KPSC thulasi.psc.kerala.gov.in/thulasi-യുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് റീഡയറക്‌ടുചെയ്യും.

Step:2

  1. "ലോഗിൻ" ബട്ടണിന് താഴെയുള്ള "പാസ്‌വേഡ് മറന്നു" എന്നതിൽ ക്ലിക്ക് ചെയ്യുക.

Step:3

  • യൂസർ ഐഡി, ജനനത്തീയതി, ഐഡി പ്രൂഫ് നമ്പർ മുതലായവ പോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക

Step:4

  • റീസെറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് പുതിയ പാസ്‌വേഡ് നൽകുക.

Step:5

  • അഭിനന്ദനങ്ങൾ! നിങ്ങൾ വിജയകരമായി നിങ്ങളുടെ പാസ്സ്വേർഡ് മാറ്റിയിരിക്കുന്നു.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralapsc.gov.in/ വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .
  • Upload ചെയ്യുന്ന ഫോട്ടോ 31 / 12 / 2013 – ന് ശേഷം എടുത്തതായിരിക്കണം . 01.01.2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
  • നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും . ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല .
  • അപേക്ഷാ ഫീസ് നൽകേണ്ടതില്ല .
  • Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് .
  • ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്‍റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ് .
  • കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് . കമ്മീഷൻ മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ് .
  • അപേക്ഷാസമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല .
  • ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ soft copy / print out എടുത്ത് സൂക്ഷിക്കേണ്ടതാണ് . ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ ‘ My applications’ എന്ന Link- ൽ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ് . അപേക്ഷ സംബന്ധമായി കമ്മിഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out കൂടി സമർപ്പിക്കേണ്ടതാണ്
  • തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ് .
  • വിദ്യാഭ്യാസ യോഗ്യത , പരിചയം , ജാതി , വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും

Official Website: https://www.keralapsc.gov.in/


PSC Registration  PSC Thulasi Registration

2024, ഡിസംബർ 21, ശനിയാഴ്‌ച

PENSION FOR THE UNMARRIED WOMEN ABOVE 50 YEARS

PENSION FOR THE UNMARRIED WOMEN ABOVE 50 YEARS MALAYALAM

Pension for unmarried women malayalam

50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്ക് പെൻഷൻ


2024 സെപ്തംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ,50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ വാങ്ങുന്നവർ 2024 ഡിസംബർ 31 ന് മുമ്പായി പുനർ വിവാഹം ചെയ്തിട്ടില്ല എന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം അതത് ഗ്രാമ പഞ്ചായത്തുകളിൽ സമർപ്പിക്കണമെന്ന് സർക്കാർ ഉത്തരവായിരിക്കുന്നു.


ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ 1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 2. അപേക്ഷക വിധവ/ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാന്‍ ഇല്ലാത്തതോ/ഭര്‍ത്താവു ഉപേക്ഷിച്ചു 7 വര്ഷം കഴിഞ്ഞതും പുനര്‍ വിവാഹിതര്‍ അല്ലാത്തവരും ആയ 50 വയസ്സ് പൂര്‍ത്തി ആയ സ്ത്രീകള്‍ക്ക് ആയിരിക്കണം 3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.) 4. അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത് 5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത് 6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല)(ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന്‍ നു മാത്രമേ അര്‍ഹത ഉള്ളു ). 7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല) 8. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല) 9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത് 10. അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല 11. അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്. 12. അപേക്ഷക യാചകയാകാന്‍ പാടില്ല 13. അപേക്ഷകന്‍ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്. 14. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല 15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല. 16. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം 17. തുടര്‍ച്ച ആയി രണ്ടു വര്ഷം എങ്കിലും കേരളത്തില്‍ സ്ഥിരതാമസം ആയിരിക്കണം 18. പ്രായ പരിധി ഇല്ല 19. അഗതിയായിരിക്കണം 20. അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്

വിധവ പെന്‍ഷന്‍ സ്കീം അനുവദിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട

Official Website :  https://welfarepension.lsgkerala.gov.in/

കൂടുതൽ വിവരങ്ങൾക്ക് :  Widow Pension Scheme

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Sevana Pension Website

JOB OPPORTUNITY IN KERALA HIGH COURT

JOB OPPORTUNITY IN KERALA HIGH COURT KERALA JOB MALAYALAM

Job Opportunity In Kerala High Court

കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം.

 കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായിയെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമയോ കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമോ ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. വിശദവിവരങ്ങൾ  ജില്ലാ കോടതികളുടെ വെബ്സൈറ്റ് എന്നിവയിൽ ലഭിക്കും. https://hckrecruitment.keralacourts.in/  വഴി നവംബർ 10 നകം അപേക്ഷിക്കണം.  


പ്രതിഫലം  : പ്രതിമാസം ₹ 15,000/- (ഏകീകരിച്ചത്)


പ്രായപരിധി: ഉദ്യോഗാർത്ഥികൾ 02.01.1983-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം


തിരഞ്ഞെടുക്കൽ രീതി: (1) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ്.


ഫീസ്: അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.


യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ

സംസ്ഥാന സർക്കാർ അംഗീകരിച്ച അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം


പരിചയം : ഐടി ഹെൽപ്പ് ഡെസ്‌ക് അല്ലെങ്കിൽ ഐടി കോൾ കൈകാര്യം അല്ലെങ്കിൽ കോടതി ഇ-സേവാ കേന്ദ്രം അല്ലെങ്കിൽ  അക്ഷയ / CSC കേന്ദ്രം കുറഞ്ഞത്  1 വർഷത്തെ പരിചയം.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷിക്കേണ്ടവിധം 

  • റിക്രൂട്ട്മെൻ്റ് വെബ്സൈറ്റായ https://hckrecruitment.keralacourts.in/ സന്ദർശിക്കുക
  • ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 

Official Website : https://hckrecruitment.keralacourts.in/


കൂടുതൽ വിവരങ്ങൾക്ക്: Recruitment to the posts of Technical person for e-Sewa Kendra(contract basis).


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: High Court Of Kerala Recruitment Portal

2024, ഡിസംബർ 20, വെള്ളിയാഴ്‌ച

E CHALLAN MOTOR VEHICLE DEPARTMENT

E-CHALLAN MOTOR VEHICLE DEPARTMENT MALAYALAMKerala Vehicle Fine

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ; ഇനി ഒടിപി ഇല്ലാതെ ഇ-ചലാൻ അടയ്ക്കാം

വാഹനങ്ങളുമായി ബന്ധപ്പെട്ട പിഴ അടയ്ക്കുന്നതിനുള്ള നൂലാമാലകൾക്കു പരിഹാരമായി. ഒടിപി ഇല്ലാതെ ഇ-ചലാൻ അടയ്ക്കുന്നതിനുള്ള സൗകര്യമാണ് ഇന്ന് നിലവിൽ വന്നത്. ഒടിപി യഥാസമയം ലഭിക്കാത്തതു മൂലം ഇ–ചലാൻ അടക്കാൻ സാധിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. കൂടാതെ പലരുടെയും മൊബൈൽ ഫോണിലേക്ക് ഒടിപി വരാതെ പ്രയാസപ്പെടുന്നവർക്കും പ്രവാസികൾക്കും ഇനി തടസ്സങ്ങളില്ലാതെ ഇ–ചലാൻ വേഗത്തിൽ അടയ്ക്കാനാകും.


നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും രീതിയിൽ ഉള്ള പിഴ ( E challan in Kerala ) മോട്ടോർ വാഹന വകുപ്പിൽ നിന്നോ, പോലീസിൽ ( Police ) നിന്നോ വന്നിട്ടുണ്ടോ എന്ന് നോക്കാം?, കൂടാതെ അടച്ച പിഴയുടെ ( Challan ) റെസിപ്റ് ഡൌൺലോഡ് ( Download ) ചെയാം.


ആവശ്യമായ രേഖകൾ

  • വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ. ( registration number )

Official Website : https://parivahan.gov.in/

കൂടുതൽ വിവരങ്ങൾക്ക് :


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : eChallan - Traffic Enforcement Online


APPLICATIONS ARE INVITED FOR KMTWWFB SCHOLARSHIPS

APPLICATIONS ARE INVITED FOR KMTWWFB SCHOLARSHIPS

kmtwwfb scholarship kerala

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

 കേരള മോട്ടോർ തൊഴിലാളി  ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്ന കുട്ടികൾക്കായുളള വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുളള അപേക്ഷ ഡിസംബർ 31 വരെ നൽകാം. ഫോൺ: 0481 2585510

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അം​ഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം അതാത് ജില്ലാ ഓഫീസുകളിലും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ https://kmtwwfb.org/ എന്ന വെബ്സൈറ്റിലും ലഭിക്കും. ബോർഡിൽ അം​ഗങ്ങളായ തൊഴിലാളികളുടെ സംസ്ഥാന ദേശീയ തലത്തിൽ കലാകായിക അക്കാദമിക് രം​ഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള 2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ അവാർഡിനും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 31 നകം സമർപ്പിക്കണം. ഫോൺ: 0471-2475773

നിർദ്ദേശങ്ങൾ

  • 1985 ലെ കേരളമോട്ടോർ തൊഴിലാളി ക്ഷേമനിധി പ്രകാരം അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾ ഈ സ്കോളർഷിപ്പിന് അർഹരാണ്.
  • ജില്ലാതലത്തിലുള്ള മെരിറ്റ് ആയിരിക്കും സ്കോളർഷിപ്പിന് കണക്കാക്കുന്നതിനുള്ള മാനദണ്ഡം.
  • കേരളത്തിലെ സർവ്വകലാശാലകളും അവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങളും റഗുലർ ഫുൾ ടൈം കോഴ്സുകൾക്കുമാത്രമേ കോളർഷിപ്പ് അനുവദിക്കുകയുള്ളൂ.
  • ഒരു തൊഴിലാളി ജോലിയിൽ നിന്ന് പെൻഷൻ പറ്റി പിരിയുകയോ റീഫണ്ടിന് അപേക്ഷ നൽകുകയോ ചെയ്തു കഴിഞ്ഞാൽ ആ തൊഴിലാളിയെ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അംഗമായി കണക്കാക്കുന്നതല്ല.
  • ഓരോ കോഴ്സിന്റെയും പ്രവേശനത്തിനുള്ള ക്വാളിഫൈയിംഗ് പരീക്ഷയ്ക്കു ലഭിച്ച മാർക്കായിരിക്കും (50%) സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന്റെ മാനദണ്ഡം.
  • സ്കോളർഷിപ്പിനുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധിയ്ക്കുള്ളിൽ അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. താമസിച്ചു സമർപ്പിക്കുന്ന അപേക്ഷകൾ സീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

കൂടുതൽ വിവരങ്ങൾക്ക് : KMTWWFB Scholarship Application

അപേക്ഷാഫോം : KMTWWFB Scholarship Application Form

ഫോൺ - 0484 2401632

2024, ഡിസംബർ 18, ബുധനാഴ്‌ച

APPLY FOR KSHEERAGRAMAM SCHEME

APPLY FOR KSHEERAGRAMAM SCHEME MALAYALAMksheerasree Scheme Malayalam

ക്ഷീരഗ്രാമം പദ്ധതിയിൽ അപേക്ഷിക്കാം


ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചു.


ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട വിവിധ സ്കീമുകൾക്ക് അപേക്ഷ ക്ഷണിച്ചു. https://www.ksheerasree.kerala.gov.in/ മുഖേന ഡിസംബർ 16 മുതൽ അപേക്ഷിക്കാം..



കൂടുതൽ വിവരങ്ങൾക്ക് : Ksheerasree Schemes


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Ksheerasree Website