CH, MUHAMMAD KOYA SCHOLARSHIP (RENEWAL)
സി.എച്ച്, മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ് (റിന്യൂവല്‍) അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാനത്തിലെ സര്‍ക്കാർ/സര്‍ക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2023-24 സാമ്പത്തിക വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ വീതവും, പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്കോളര്‍ഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവര്‍ക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://minoritywelfare.kerala.gov.in/ എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഡിസംബർ 30 ന് മുൻപായി നൽകണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.
അപേക്ഷിക്കേണ്ട രീതി:
1. https://www.scholarship.minoritywelfare.kerala.gov.in/ എന്ന വകപ്പിന്റെ വെബ് സൈറ്റിലെ സ്കോളര്‍ഷിപ്പ് മെന്യൂ «- ലിങ്ക് മുഖേന CH. Mohammed Koya Scholarship (CHMS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യക.
2. Renewal button - ല്‍ ക്ലിക്ക് ചെയ്യുക.
3. Application ചെയ്യക
4. ഹോസ്റ്റലില്‍ നിന്നും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷത്തെ ഹോസ്റ്റല്‍ ഫീ രസീത് അപേക്ഷയോടൊപ്പം സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥി ഹോസ്റ്റലര്‍ ആണെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഹോസ്റ്റലര്‍ ഓപ്ഷന് ‘YES’ നല്‍കുക.
5. സ്നോളര്ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം View/ Print Application &)asy ചെയ്ത് രജിസ്ടേഷന് ഫോമിന്റെ പ്രിന്റ് എടുക്കുക. '
8. രജിസ്ദേഷന് ഫോമിന്റെ പ്രിന്റ് ഓട്ട് ചുവടെ പറയുന്ന രേഖകള്‍ സഹിതം വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.
അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകള്‍
1. അപേക്ഷകരുടെ രജിസ്നേഷന് പ്രിന്റൌട്ട.
2 അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകര്‍പ്പ് (പേര്, അക്കൌണ്ട് നമ്പര്‍, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം).
3, മാര്‍ക്ക് - ലിസ്റ്റിന്റെ പകര്‍പ്പ്/മാര്‍ക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കില്‍ നിര്‍ബന്ധമായും സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടതാണ്.
4. വരുമാന സര്‍ട്ടിഫിക്കറ്റ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ഡിസംബർ 30
Official Website : https://www.scholarship.minoritywelfare.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : C H Muhammedkoya Scholarship(CHMS)
ഫോൺ : 0471 2300524, 0471-2302090.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply C H Muhammedkoya Scholarship(CHMS)