APPLICATIONS ARE INVITED FOR KMTWWFB SCHOLARSHIPS
മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികൾക്കായുളള വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുളള അപേക്ഷ ഡിസംബർ 31 വരെ നൽകാം. ഫോൺ: 0481 2585510
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം അതാത് ജില്ലാ ഓഫീസുകളിലും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ https://kmtwwfb.org/ എന്ന വെബ്സൈറ്റിലും ലഭിക്കും. ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ സംസ്ഥാന ദേശീയ തലത്തിൽ കലാകായിക അക്കാദമിക് രംഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള 2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ അവാർഡിനും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 31 നകം സമർപ്പിക്കണം. ഫോൺ: 0471-2475773
നിർദ്ദേശങ്ങൾ
- 1985 ലെ കേരളമോട്ടോർ തൊഴിലാളി ക്ഷേമനിധി പ്രകാരം അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾ ഈ സ്കോളർഷിപ്പിന് അർഹരാണ്.
- ജില്ലാതലത്തിലുള്ള മെരിറ്റ് ആയിരിക്കും സ്കോളർഷിപ്പിന് കണക്കാക്കുന്നതിനുള്ള മാനദണ്ഡം.
- കേരളത്തിലെ സർവ്വകലാശാലകളും അവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങളും റഗുലർ ഫുൾ ടൈം കോഴ്സുകൾക്കുമാത്രമേ കോളർഷിപ്പ് അനുവദിക്കുകയുള്ളൂ.
- ഒരു തൊഴിലാളി ജോലിയിൽ നിന്ന് പെൻഷൻ പറ്റി പിരിയുകയോ റീഫണ്ടിന് അപേക്ഷ നൽകുകയോ ചെയ്തു കഴിഞ്ഞാൽ ആ തൊഴിലാളിയെ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അംഗമായി കണക്കാക്കുന്നതല്ല.
- ഓരോ കോഴ്സിന്റെയും പ്രവേശനത്തിനുള്ള ക്വാളിഫൈയിംഗ് പരീക്ഷയ്ക്കു ലഭിച്ച മാർക്കായിരിക്കും (50%) സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന്റെ മാനദണ്ഡം.
- സ്കോളർഷിപ്പിനുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധിയ്ക്കുള്ളിൽ അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. താമസിച്ചു സമർപ്പിക്കുന്ന അപേക്ഷകൾ സീകരിക്കുന്നതല്ല.