2025, ജനുവരി 23, വ്യാഴാഴ്‌ച

Aligarh Muslim University Entrance Exam 2025-26: Application, Dates & Details

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ - 2025-26

Kerala Career Blog Logo

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി 2025-26 പ്രവേശന പരീക്ഷ

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകൾക്കായുള്ള പ്രവേശന പരീക്ഷ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ മാസത്തിൽ നടക്കും. പരീക്ഷാ ഷെഡ്യൂൾ സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രധാന കോഴ്സുകളും പരീക്ഷാ തീയതികളും

അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ ബിരുദ കോഴ്സുകളായ ബി.എ, ബി.ടെക്, ബി.എസ്‌സി തുടങ്ങിയ വിവിധ കോഴ്‌സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ ഷെഡ്യൂൾ പരിശോധിക്കാം. ബി.എ കോഴ്‌സിലേക്കുള്ള പരീക്ഷ 2025 ഏപ്രിൽ 9-നും, ബി.ടെക് / ബി.ആർക്ക് പരീക്ഷ 2025 ഏപ്രിൽ 20-നും, ബി.എസ്.സി, ബി.കോം എന്നിവ 2025 ഏപ്രിൽ 14-നും നടക്കും. പാരാമെഡിക്കൽ കോഴ്സുകളിലെ ബി.എസ്.സി / ഡിപ്ലോമ 2025 ഏപ്രിൽ 16-ന് നടത്തും. ബി.എ എൽ.എൽ.ബി പരീക്ഷ ഏപ്രിൽ 20-നും, ബി.എസ്.സി നഴ്സിംഗ് പരീക്ഷ 2025 ഏപ്രിൽ 22-നും നടത്തും. ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് പ്രവേശനത്തിനായുള്ള പരീക്ഷ 2025 ഏപ്രിൽ 27-നും നടക്കും. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതികളും സർവകലാശാല അറിയിച്ചിട്ടുണ്ട്.

അപേക്ഷാ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങൾ

അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • നിങ്ങളുടെ ഇമെയിലും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഫോം പൂരിപ്പിക്കുന്നതിനായി നിങ്ങളുടെ ഡാഷ്‌ബോർഡ് ലഭ്യമാകും.
  • ഒരു അപേക്ഷകന് ഒന്നിലധികം കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഒരു രജിസ്ട്രേഷൻ മതിയാകും.
  • ഓരോ അപേക്ഷകനും പ്രത്യേകം രജിസ്റ്റർ ചെയ്യുകയും ഫോം പൂരിപ്പിക്കുന്നതിനും, ട്രാക്ക് ചെയ്യുന്നതിനും അവരുടെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ഡാഷ്‌ബോർഡിൽ പ്രവേശിക്കാവുന്നതാണ്.
  • നിങ്ങളുടെ പാസ്‌വേഡ് നഷ്ടപ്പെടുകയോ മറന്നുപോവുകയോ ചെയ്താൽ, അത് വീണ്ടെടുക്കുന്നതിനായി Forgot Password എന്ന ലിങ്ക് ഉപയോഗിക്കുക. ഇത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അയക്കുന്നതാണ്.
  • സേവ് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ പ്രൊഫൈൽ ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തുക. പിന്നീട് എഡിറ്റ് ചെയ്യാൻ സാധിക്കില്ല.
  • അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുൻപായി താഴെ പറയുന്ന രേഖകൾ തയ്യാറാക്കുക.
  • നിങ്ങളുടെ ഫോട്ടോ, ഒപ്പ്, തമ്പ് ഇംപ്രഷൻ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് JPG ഫോർമാറ്റിൽ കരുതുക. ഓരോന്നിന്റെയും ഫയൽ സൈസ് 200KB-ൽ കുറവായിരിക്കണം.

പ്രവേശനത്തിന് താല്പര്യമുള്ള അപേക്ഷകർക്ക് ജനുവരി 31 വരെ ലേറ്റ് ഫീസില്ലാതെയും ഫെബ്രുവരി 7 വരെ ലേറ്റ് ഫീസോടെയും അപേക്ഷിക്കാവുന്നതാണ്.

വെബ്സൈറ്റും കൂടുതൽ വിവരങ്ങളും

ഔദ്യോഗിക വെബ്സൈറ്റ്: https://www.amucontrollerexams.com/

കൂടുതൽ വിവരങ്ങൾക്ക്: Schedule for various admsison test courses 2025-26

ഓൺലൈൻ അപേക്ഷാ ഫോമിനായുള്ള ലിങ്ക്: Application Forms for admission to various courses, 2025-26

നിരാകരണം

ഈ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പൂർണ്ണത, വിശ്വാസ്യത, കൃത്യത, ലഭ്യത എന്നിവയെക്കുറിച്ച് ഉറപ്പ് നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ അറിവുകൾക്കും ചർച്ചകൾക്കും മാത്രമുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."