
യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷ (UPSC)
യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ 2025
യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ 2025 – IAS, IPS, AFS ആവാം – 1129 ഒഴിവുകള്‍
ഇന്ത്യയിൽ IAS, IPS, IFS തുടങ്ങിയ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഇപ്പോൾ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് , ഇന്ത്യൻ ഫോറസ്റ്റ് സർവീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് IAS, IPS, IFS പോസ്റ്റുകളിലേക്ക് മൊത്തം 1129 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2025 ജനുവരി 22 മുതൽ 2025 ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
പ്രായപരിധി : 21 - 32 വയസ്സ്
പരീക്ഷാ തീയതി : 25/05/2025
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷാ ഫീസ്:
പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല.
ജനറൽ : ഫീസ് 100 രൂപ
11/02/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ 2025 എങ്ങനെ അപേക്ഷിക്കാം?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വിവിധ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് , ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 11 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം
- ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
- ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
- ശേഷം submit ൽ ക്ലിക്ക് ചെയ്യുക.
- കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.
Official Website:
കൂടുതൽ വിവരങ്ങൾക്ക് : Civil Services (Preliminary) Examination, 2025
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: UPSC Website
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."