2025 ജൂലൈ 7, തിങ്കളാഴ്‌ച

Kerala Co-operative Union HDC & BM Admission 2025: Apply Now!

Kerala Career Blog Logo

STATE CO-OPERATIVE ADMISSION TO HDC &BM

Online Application Form For Admission To HDC &BM Course 2025-2026

സഹകരണ സ്ഥാപനങ്ങളിൽ 2025-2026 ലെ HDC &BM കോഴ്‌സിലേക്കുള്ള പ്രവേശനം

സഹകരണ സ്ഥാപനങ്ങളിൽ മികച്ച കരിയറിന് HDC & BM
1969 ലെ കേരള സഹകരണ സംഘ നിയമത്തിലെ സെക്ഷൻ 89 പ്രകാരം കേരള സർക്കാർ സ്ഥാപിച്ചതാണ് സംസ്ഥാന സഹകരണ യൂണിയൻ, കേരളം. സഹകരണ വിദ്യാഭ്യാസം, പരിശീലനം, പ്രചാരണം, പ്രചാരണം എന്നിവ കൈകാര്യം ചെയ്യുന്ന ഒരു നിയമാനുസൃത സ്ഥാപനമാണിത്. സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ ആസ്ഥാനം തിരുവനന്തപുരത്തെ ഊട്ടുകുഴിയിലെ സംസ്‌ഥാന സഹകരണ ഭവനിലാണ് സ്ഥിതി ചെയ്യുന്നത്.
വിവിധ സഹകരണ സ്ഥാപനങ്ങളിലെ സാധാരണ അംഗങ്ങൾക്കും ജീവനക്കാർക്കും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലായി പതിനാല് അംഗ വിദ്യാഭ്യാസ യൂണിറ്റുകളുണ്ട്.
സഹകരണ സ്ഥാപനങ്ങളിൽ ക്ലറിക്കൽ തസ്തികകളിലേക്ക് യോഗ്യത നൽകുന്ന 12 മാസത്തെ എച്ച്.ഡി.സി. & ബി.എം. കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15. ബിരുദധാരികൾക്ക് അവസരം. സഹകരണ സ്ഥാപനങ്ങളിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിനു സഹായിക്കുന്ന 12 മാസത്തെ 'ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻ്റ്' (എച്ച്.ഡി.സി. & ബി.എം.) പ്രോഗ്രാമിന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഈ പ്രോഗ്രാമിന് കേരള സർക്കാരിൻ്റെയും പി.എസ്.സി.യുടെയും, കോഓപ്പറേറ്റീവ് സർവീസ് പരീക്ഷാ ബോർഡിൻ്റെയും അംഗീകാരമുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ജൂലൈ 15 വൈകിട്ട് 5 മണി.

യോഗ്യതയും പ്രവേശന രീതിയും

പൊതുവിഭാഗം : ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. പട്ടിക/ഒ.ബി.സി. വിഭാഗക്കാർക്ക് യഥാക്രമം 45/43 വയസ്സ് വരെയാകാം. ബിരുദ പ്രോഗ്രാമിലെ എല്ലാ സെമസ്റ്ററുകളിലെയും മൊത്തം മാർക്ക് നോക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. പി.ജി.ക്കാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. സഹകരണ സംഘം ജീവനക്കാർ : സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കുള്ള സീറ്റുകളിൽ 2025 ജൂൺ ഒന്നിന് ഒരു വർഷത്തെ എങ്കിലും ഫുൾ സർവീസുള്ള സ്ഥിരം ജീവനക്കാർക്കാണ് പ്രവേശനം. സേവനദൈർഘ്യം അടിസ്ഥാനമാക്കിയാണ് ഇവരുടെ റാങ്കുകൾ നിശ്ചയിക്കുന്നത്. ഈ വിഭാഗക്കാർക്ക് പ്രായപരിധിയില്ല.

അപേക്ഷാ ഫീസ്:

  • പൊതുവിഭാഗം: 250 രൂപ.
  • സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്: 350 രൂപ.
  • പട്ടികവിഭാഗങ്ങളിൽ നിന്നുള്ളവർക്ക്: 85 രൂപ.

കോഴ്സ് ഫീ: 23,990 രൂപ. ഇതിൽ 15,340 രൂപ തുടക്കത്തിൽ അടയ്ക്കണം. പരീക്ഷാ ഫീസ് പുറമെയായിരിക്കും. പരിശീലന കോളേജുകൾ (പഠന സൗകര്യം) സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഈ പ്രോഗ്രാം 13 സഹകരണ പരിശീലന കോളജുകളിലായി ലഭ്യമാണ്. പ്രധാന കേന്ദ്രങ്ങൾ താഴെ നൽകുന്നു:

  • കുറവൻകോണം, തിരുവനന്തപുരം (ഫോൺ: 9961445003)
  • അവനൂർ, കൊട്ടാരക്കര (ഫോൺ: 9946385533)
  • ആറന്മുള (ഫോൺ: 9447654471)
  • ചേർത്തല (ഫോൺ: 8281218029)
  • തിരുനക്കര, കോട്ടയം (സ്വകാര്യ മാനേജ്‌മെൻ്റ്, പകുതി സീറ്റ് മാനേജ്മെൻ്റ് ക്വോട്ട: 8547842852)
  • പാലാ, കോട്ടയം (ഫോൺ: 7510899359)
  • വടക്കൻ പറവൂർ, എറണാകുളം (ഫോൺ: 9447077511)
  • അയ്യന്തോൾ, തൃശൂർ (ഫോൺ: 9495950404)
  • പാലക്കാട് (ഫോൺ: 9745287895)
  • കൊച്ചി (ഫോൺ: 9846079940)
  • തളി, കോഴിക്കോട് (ഫോൺ: 8921136974)
  • മണ്ണയാട്, തലശ്ശേരി (ഫോൺ: 9495756653)
  • കാഞ്ഞങ്ങാട് (ഫോൺ: 9495102455)
സഹകരണ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സ് വലിയ മുതൽക്കൂട്ടാണ്

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂലൈ 15

Official Website :

കൂടുതൽ വിവരങ്ങൾക്ക്:

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് :

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."





Calicut University FYUGP 2025 Allotment: Check Updates & Admission Details

Kerala Career Blog Logo

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദ പ്രോഗ്രാം (FYUGP 2025) അലോട്ട്മെന്റ് അപ്‌ഡേറ്റുകൾ

FYUG-CAP 2025 അഡ്മിഷൻ ഷെഡ്യൂൾ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദ പ്രോഗ്രാം (FYUGP 2025) പ്രവേശന ഷെഡ്യൂൾ

കാലിക്കറ്റ് സർവകലാശാല 2025-26 വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിൻ്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാൻ്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 02.07.2025, 3PM-നുള്ളിൽ കോളേജിൽ ഹാജരായി സ്ഥിരം അഡ്മിഷൻ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻ ഡേറ്ററി ഫീസ് അടച്ചശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻ്റേറ്ററി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല.

ഫീസ് വിവരങ്ങൾ:

  1. എസ് സി/ എസ് ടി / ഒ.ഇ.സി / ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾ : 145/- രൂപ
  2. മറ്റുള്ളവർ : 575/- രൂപ

1 ഉം 2 ഉം അലോട്ട്മെൻ്റ് ലഭിച്ച് മാൻ്റേറ്ററി ഫീസ് അടച്ച് എല്ലാ വിദ്യാർത്ഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 02.07.2025, 3PM-നുള്ളിൽ കോളേജിൽ ഹാജരായി നിർബന്ധമായും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും.

ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 02.07.2025, 03.00PM-നുള്ളിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.

ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ, പുതിയ കോളേജുകളോ, കോഴ്സുകളോ, കൂട്ടിചേർക്കുന്നതിനോ ഈ അവസരത്തിൽ സാധിക്കുന്നതല്ല. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടേണ്ടതും ആവശ്യമായ രേഖകൾ സഹിതം 02.07.2025 തിയ്യതിയിൽ 3.00PM-നു മുൻപായി കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടതുമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ടി.സി. ഒഴികെയുള്ള യോഗ്യത പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനയ്ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ

ഫോൺ : 0494 2660600, 2407016, 2407017.

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Calicut University Four Year Under Graduate Programme (FYUGP)

ശ്രദ്ധിക്കുക

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂലൈ 6, ഞായറാഴ്‌ച

KEGWWFB Registration: Kerala Employment Guarantee Workers Welfare Fund - Apply Online

Kerala Employment Guarantee Workers' Welfare Fund Board
Kerala Career Blog Logo

Kerala Employment Guarantee Workers' Welfare Fund Board

കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്

മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെയും അയ്യൻ‌കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെയും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌തും 18 വയസ്സ് പൂർത്തിയായതും 55 വയസ്സ് പൂർത്തിയായിട്ടില്ലാത്തവരും ആയതും അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുൻപുള്ള രണ്ടു വര്ഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് ഇരുപത് ദിവസമെങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളതുമായ ഏതൊരു തൊഴിലുറപ്പ് തൊഴിലാളിക്കും ,കേരളം തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയിലെ ഒരംഗമായി രജിസ്റ്റർ ചെയ്യുവാൻ അപേക്ഷ നൽകുന്നതിന് അർഹതയുണ്ട്. ഇപ്രകാരം അർഹതയുള്ളവർക്കായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരളം തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗത്വത്തിനും ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിനും ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള പോർട്ടൽ ആണ് KEGWWFB.

മിഷൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)യിലെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS)യിലെയും തൊഴിലാളികളുടെടെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്കാളിത്തത്തോടെ രൂപീകരിക്കപ്പെട്ടിട്ടുള്ള കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവരുടെ നിര്‍ണ്ണായകമായ ജീവിതാവശ്യങ്ങളുമായി (വിവാഹം, പ്രസവം, വിദ്യാഭ്യാസം, ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ, മരണം തുടങ്ങിയ) ബന്ധപ്പെട്ടുള്ള ചെലവുകള്‍ വഹിക്കുന്നതിന് സാമ്പത്തിക പിന്തുണ നല്‍കുകയും തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുകയും അതുവഴി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുകയും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുകയുമാണ് കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ദൗത്യം.

വിഷൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)യിലെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS)യിലെയും അംഗങ്ങളായ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ക്ഷേമനിധിയെ പുതിയ മേഖലകള്‍ കണ്ടെത്തിയും നൂതനമായ(innovative) പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുംകൊണ്ട് പ്രസ്തുത തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിനും സര്‍വതോന്മുഖമായ പുരോഗതി നേടുന്നതിനും അതുവഴി രാജ്യ വികസനത്തിന്റെ ഗുണഭോക്താക്കളും പങ്കാളികളും ആയി മാറുന്നതിനുള്ള ശേഷി കൈവരിക്കുന്നതിനും പ്രാപ്തരാക്കുക എന്നതാണ് കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ദര്‍ശനം.

കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ രജിസ്ട്രേഷൻ ആവശ്യമായ രേഖകൾ

  • ആധാർ
  • ജനന തീയ്യതി തെളിയിക്കുന്ന രേഖ
  • തൊഴിൽ കാർഡ്
  • ബാങ്ക് പാസ്ബുക്ക്
  • ഫോട്ടോ

കൂടുതൽ വിവരങ്ങൾക്കായി KEGWWFB വെബ്സൈറ്റ് സന്ദർശിക്കുക.

VHSE Supplementary Allotment 2025: Kerala Plus One Application Details

Kerala Career Blog Logo

VHSE (VOCATIONAL HIGHER SECONDARY EDUCATION) PLUS ONE SUPPLEMENTARY ALLOTMENT

പ്ലസ് വൺ VHSE സപ്ലിമെന്ററി പ്രവേശനം

ഒന്നാം വർഷ ഹയർസെക്കണ്ടറി (വൊക്കേഷണൽ) സപ്ലിമെന്ററി ഘട്ട പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചു.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി - 30/06/2025

Kerala VHSE സപ്ലിമെന്ററി Admission 2025: വൊക്കേഷണൽ ഹയർ സെക്കൻഡറി സപ്ലിമെന്ററി പ്രവേശനം: ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) മുഖ്യ അലോട്ട്മെന്റ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെൻ്ററി അലോട്ട്മെന്റിന് 2025 ജൂൺ 26 - 30 അപേക്ഷിക്കാവുന്നതാണ്. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെൻ്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. തലത്തിലെ ഹയർസെക്കന്ററി NSOF 43 അധിഷ്‌ഠിതമായ കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.

അപേക്ഷയിലെ കാറ്റഗറി തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. SSLC മാർക്ക് ലിസ്റ്റിലെ എല്ലാ കാറ്റഗറികളും അപേക്ഷയിലേക്ക് അതുപോലെ പകർത്താൻ സാധിക്കില്ല. ഉദാഹരണത്തിന് ഈഴവ, മുസ്‌ലിം, മറ്റ് പിന്നോക്ക ഹിന്ദു വിഭാഗങ്ങൾ, പിന്നോക്ക ക്രിസ്ത്യൻ, ലത്തീൻ കത്തോലിക്ക, ധീവര, വിശ്വകർമ, കുശവൻ, കുടുംബി എന്നിവ SSLC യിൽ പൊതുവെ OBC എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രവേശന പ്രക്രിയയിൽ പ്രത്യേക സംവരണാനുകൂല്യങ്ങൾ ഉള്ളതിനാൽ ഇവയോരോന്നും പ്രത്യേക രേഖപ്പെടുത്തേണ്ടത്. ഓരോ ജാതിയുടെയും കാറ്റഗറികൾ പ്രോസ്പെക്ടസിൻ്റെ അനുബന്ധം 3 നോക്കുക. കാറ്റഗറികളായാണ് മനസ്സിലാക്കുന്നതിന്

അപേക്ഷിക്കേണ്ട രീതി

  1. അപേക്ഷ സമർപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ അഡ്മ‌ിഷൻ വെബ് സൈറ്റിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത‌് അപേക്ഷാസമർപ്പണം പൂർത്തിയാക്കാവുന്നതാണ്.
  2. മുഖ്യ അലോട്ട്മെന്റ്റിൽ അപേക്ഷിച്ച് കുട്ടികൾ അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ "APPLICATION" എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
  3. അപേക്ഷകളുടെ പ്രിൻ്റൗട്ട് ഡൗൺലോഡ് ചെയ്‌ത്‌ സൂക്ഷിക്കേണ്ടതും, അഡ്‌മിഷൻ സമയത്ത് സ്‌കൂളിൽ ഹാജരാക്കേണ്ടതുമാണ്.
  4. ട്രാൻസ്ഫർ അലോട്ട്‌മെന്റ്റ് പ്രകാരമുള്ള പ്രവേശനം കഴിഞ്ഞിട്ടുള്ള ഒഴിവുകളിലായിരിക്കും സപ്ലിമെന്ററി ഘട്ടത്തിലെ അപേക്ഷകരെ പരിഗണിക്കുക.
  5. സപ്ലിമെന്ററി അലോട്ട്മെന്റ്റിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ വേക്കൻസി കണക്കിലെടുക്കാതെ കുട്ടികൾക്ക് ആവശ്യമുള്ള സ്‌കൂളുകളിലെ ആവശ്യമുള്ള കോഴ് സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്കും മറ്റു നിർദ്ദേശങ്ങൾക്കും അഡ്‌മിഷൻ വെബ് സൈറ്റിൽ പരിശോധിക്കുക

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • വെബ്സൈറ്റ് സന്ദർശിക്കുക.
  • "Candidate Login" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ രജിസ്ട്രേഷന് ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിക്കുക.
  • സമർപ്പിച്ച ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

Official Website: Directorate of General Education Kerala

അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകർത്വസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്.

VHSE Plus One Help Desk Number List

(മുകളിൽ കൊടുത്ത ലിങ്ക് താഴെ സ്ക്രോൾ ചെയ്യുമ്പോൾ വിവിധ ജില്ലകളിലെ ഹെൽപ്പ് ഡെസ്ക് നമ്പർ ലഭ്യമാകുന്നതാണ്.)

2025 ജൂലൈ 5, ശനിയാഴ്‌ച

Kerala University FYUGP 2025-26: Application Updates, Allotment & Admission Details

Kerala University FYUGP Application Updates

Kerala University FYUGP Application Updates

ONLINE ADMISSION 2025-26 FOR FYUGP
Kerala Career Blog Logo
കേരള സർവകലാശാലയിൽ FYUGP പ്രവേശനം

കേരള സർവകലാശാലാ വകുപ്പുകളിലെ നാല് വർഷത്തെ ബിരുദ പ്രോഗ്രാം (FYUGP 2025-'26) അപേക്ഷ രണ്ടാമത്തെ അലോട്ട്‌മെൻ്റ് : 25.06.2025 പ്രസിദ്ധീകരിച്ചു


കോളേജ് പ്രവേശനം 26.06.2025, 27.06.2025, 28.06.2025 & 30.06.2025 തീയതികളിൽ.


കൂടുതൽ വിവരങ്ങൾ

സെക്കൻഡ് അലോട്ട്മെന്റ് വിവരങ്ങൾ

Second Allotment Published ON 25-06-2025. Instructions Click here


വിദ്യാർത്ഥികൾക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്.


* അലോട്ട്മെൻ്റ് ലഭിച്ചവർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് "Click here for Payment" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സർവകലാശാല അഡ്‌മിഷൻ ഫീസ് ഓൺലൈൻ ആയി അടക്കേണ്ടതാണ്.


* അലോട്ട്മെൻ്റ് ലഭിച്ച് സർവകലാശാല അഡ്‌മിഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ നി നിന്ന് അലോട്ട്മെന്റ് ഡൗൺലോഡ് ചെയ്ത് അലോട്ട്മെൻ്റ് ലഭിച്ച കോളേജ്, കോഴ്‌സ്കാറ്റഗറി,അഡ്‌മിഷൻ തീയതി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.



* നിലവിൽ ലഭിച്ച അലോട്ട്മെൻ്റിൽ തൃപ്തരായ വിദ്യാർത്ഥികൾക്ക് കോളേജിൽ ഹാജരായി അഡ്‌മിഷൻ ഫീസ്‌ അടച്ച രസീത്, ആപ്ലിക്കേഷൻ പ്രിൻറ്ഔട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ കോളേജിൽ സമർപ്പിച്ച് സ്ഥിര (permanent) അഡ്‌മിഷൻ എടുക്കാവുന്നതാണ്.


*സർവകലാശാല അഡ്‌മിഷൻ ഫീസ് അടയ്ക്കാത്തവരുടെയും, ഫീസടച്ച ശേഷം കോളേജിൽ ഹാജരായി പെർമനൻറ്/ടെമ്പററി അഡ്‌മിഷൻ എടുക്കാത്ത അപേക്ഷകരുടെയും അലോട്ട്മെൻ്റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാം അലോട്ട്മെൻ്റിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി കോളേജിൽ ഹാജരായി പെർമനൻറ് /ടെമ്പററി അഡ‌മിഷൻ എടുക്കേണ്ടതാണ്.


ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റോ, പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റോ അഡ്‌മിഷൻ സമയത്ത് ഹാജരാക്കിയാൽ മതിയാകും.


ഈ ഘട്ടത്തിൽ Temporary / Permanent അഡ്മിഷൻ എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്ന് വരുന്ന അലോട്ട്മെൻ്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.


* വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്മെൻ്റിൽ തൃപ്തരാണെങ്കിൽ ഓപ്ഷനുകൾ നീക്കം ചെയ്യേണ്ടതാണ്. ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ രണ്ടാം അലോട്ട്മെന്റ്റിൽ പ്രസ്തുത ഓപ്ഷനുകളിലേക്ക് പരിഗണിക്കുകയും സീറ്റ് ലഭിക്കുന്ന പക്ഷം ഒന്നാം അലോട്ട്മെന്റിൽ ലഭിച്ച സീറ്റ് നഷ്ടപ്പെടുന്നതും രണ്ടാം അലോട്‌മെൻ്റിൽ ലഭിക്കുന്ന ഓപ്ഷൻ നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.



അഡ്‌മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്‌മിഷൻ തീയതിക്ക് മുൻപായി എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐഡി ജനറേറ്റ് ചെയ്യേണ്ടതാണ്.


ട്രയൽ അലോട്ട്‌മെന്റ് : 16.06.2025


തിരുത്തലുകൾക്കുള്ള അവസരം : 17.06.2025


ആദ്യ അലോട്ട്‌മെൻ്റ് : 18.06.2025


കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ട തീയതി : 19.06.2025, 20.06.2025, 21.06.2026,


രണ്ടാം അലോട്ട്‌മെന്റ്റ് : 23.06.2025


കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ : 25.06.2025


എടുക്കേണ്ട തീയതി : 26.06.2025, 27.06.2025, 28.06.2025, 30.06.2025


ക്ലാസുകൾ ആരംഭിക്കുന്നത് : 01.07.2025 മുതൽ


ട്രയൽ അലോട്ട്‌മെന്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ 17.06.2025 വരെ പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്


ആദ്യ അലോട്ട്മെന്റ്റ് ലഭിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ തന്നെ സർവകലാശാല ഫീസ്, പ്രൊഫൈൽ വഴി ഓൺലൈനായി ഒടുക്കി അലോട്ട്‌മെൻ്റ് മെമോ ഡൌൺലോഡ് ചെയ്‌ത്‌ അതിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ കോളേജിൽ ഹാജരായി താത്കാലിക / സ്ഥിര അഡ്മിഷൻ നേടേണ്ടതാണ്


അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്‌മെൻ്റ് മെമ്മോയിലെ നിശ്ചിത സമയത്തിനുള്ളിൽ കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കാത്ത പക്ഷം രണ്ടാം അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതല്ല



ഓൺലൈൻ ആപ്ലിക്കേഷനിൽ അവകാശപ്പെട്ടിരുന്ന എല്ലാ ക്ലെയിമുകളും തെളിയിക്കുന്നതിലേക്കാ-യുള്ള അസ്സൽ രേഖകൾ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

Official Website:


കൂടുതൽ വിവരങ്ങൾക്ക്: First Allotment Instructions Online Admission 2025-26 For FYUGP. Prospectus


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: University Of Kerala FYUGP


പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

Download Detiles

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Kerala University B.Ed Admission 2025-26: Application, Dates & Details

Kerala University B.Ed Admission 2025-26

Kerala Career Blog Logo

Kerala University B.Ed Admission

ബി.എഡ് ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 01-07-2025 വരെ നീട്ടിയിരിക്കുന്നു
കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള 2025-26 അധ്യയന വര്‍ഷത്തിലെ ബിഎഡ് പ്രവേശനത്തിനുള്ള ഏകജാലക രജിസ്‌ട്രേഷൻ ആരംഭിച്ചു. ബി.എഡ് ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 01-07-2025 വരെ നീട്ടിയിരിക്കുന്നു. General വിഭാഗത്തിൽ പെട്ടവർക്ക് ₹1000 രൂപയും, SC/ST വിഭാഗത്തിൽ പെട്ടവർക്ക് ₹550 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP ID യും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ വെബ്സൈറ്റ് സന്ദർശിച്ചു രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

Payment of Registration Fee

1. For General / SEBC candidates: Rs. 1000/- 2. For SC/ST candidates: Rs. 550/-
ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ OTP (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ഉദ്യോഗാർത്ഥിയുടെ പ്രൊഫൈൽ രജിസ്ട്രേഷൻ

ഉദ്യോഗാർത്ഥി വ്യക്തിഗത വിവരങ്ങൾ ഇവിടെ നൽകണം. * എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഫീൽഡുകൾ നിർബന്ധമാണ്.
1. പേര് (യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റിലെന്നപോലെ). 2. ജനനത്തീയതി (dd/mm/yyyy ഫോർമാറ്റ്). 3. ലിംഗഭേദം (പുരുഷൻ/സ്ത്രീ/ട്രാൻസ്‌ജെൻഡർ തിരഞ്ഞെടുക്കുക). 4. കേരളീയൻ: കേരളീയനാണോ അല്ലയോ? (പ്രോസ്പെക്ടസ് ക്ലോസ് 5.i കാണുക) 5. ദേശീയത: ഇന്ത്യക്കാരനാണോ അല്ലയോ? 6. ലാൻഡ് ഫോൺ: എസ്ടിഡി കോഡുള്ള ലാൻഡ് ഫോൺ നമ്പർ നൽകുക. 7. ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ: മൊബൈൽ നമ്പർ നൽകുക. 8. ഇമെയിൽ: ഇമെയിൽ ഐഡി നൽകുക. 9. വിലാസം: ആശയവിനിമയത്തിനായി സ്ഥാനാർത്ഥി സ്ഥിരം വിലാസം നൽകണം. 10. മതം: സ്ഥാനാർത്ഥിയുടെ മതം തിരഞ്ഞെടുക്കുക. 11. ജാതി: സ്ഥാനാർത്ഥിയുടെ ജാതി തിരഞ്ഞെടുക്കുക. 11.a. ക്രീമി ലെയർ ആണോ: ക്രീമി ലെയർ/നോൺ ക്രീമി ലെയർ തിരഞ്ഞെടുക്കുക. സ്ഥാനാർത്ഥി നോൺ-ക്രീമി ലെയർ തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രവേശന സമയത്ത് അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. 12. വിഭാഗം: ജാതിയെ അടിസ്ഥാനമാക്കി, സിസ്റ്റം സ്വയമേവ സംവരണ വിഭാഗം.
ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി:   01-07-2025
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
Official Website: keralauniversity.ac.in
കൂടുതൽ വിവരങ്ങൾക്ക് : Keralau Niversity Online Admission For B.ED
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Keralau Niversity Online Admission For B.ED

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് യാതൊരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂലൈ 4, വെള്ളിയാഴ്‌ച

Polytechnic Admission 2025-26: Kerala Diploma Application, Rank List & Updates

Kerala Career Blog Logo

SINGLE WINDOW ADMISSION TO POLYTECHNIC COLLEGES UPDATES

Polytechnic College Admissions 2025-26

Kerala Polytechnic Diploma Admissions

The final rank list and first allotment list for the 2025-26 academic year's Polytechnic Diploma admission have been published.

The final rank list and the first allotment list for the 2025-26 academic year's Polytechnic Diploma admission will be published on June 25th. Applicants can check their allotment and final rank by entering their application number, registration number, or mobile number, along with their date of birth, through the 'Check your allotment' and 'Check your Rank' links.

Applicants who receive their first option must appear at the college to which they are allotted with the original certificates mentioned in the application and pay the fees to secure admission. Failure to do so will result in the cancellation of the allotment and exclusion from subsequent allotments. However, they can participate in counseling/spot admission after the allotment. Applicants who are satisfied with their current allotment, even if it is not their first option, can appear at the allotted college with the original certificates mentioned in the application and pay the fees to secure admission.

Applicants who wish to retain their current allotment but want to be considered for higher options must appear at any Government/Aided/IHRD/CAPE Polytechnic with their original certificates (the certificates will be returned) for verification and registration. Such applicants must take admission in the second allotment; otherwise, the allotment will be canceled. Those who are not interested in the current allotment and are only considering higher options do not need to take any action at this time. They will lose their current allotment. Allotted candidates can rearrange or cancel their existing options through the PARTIAL CANCELLATION/RE-ARRANGEMENT OF OPTIONS link on the admission portal. Those interested in taking admission or registering must complete the process before 4 PM on June 30th. Candidates who have received allotment can rearrange their higher options online.

Documents Required to Check Allotment

  • Application Number/One-time Registration Number/Mobile Number
  • Date of Birth

DIPLOMA ADMISSION - 2025- 26 - IMPORTANT DATES

  • 1 One-time registration fee remittance and Online Submission of Application begins 21.05.2025
  • 2 Last date for One-time registration fee remittance 16.06.2025
  • 3 Online Submission of Application ends 12.06.2025
  • 4 Publication of Provisional Rank list and Trial Allotment 18.06.2025
  • 5 Last date for online correction of Applications 21.06.2025
  • 6 Publication of Final Rank List and First Allotment 25.06.2025
  • 7 Last Date of Reporting/Joining based on allotment list 30.06.2025
  • 8 Second allotment 05.07.2025
  • 9 Last date of reporting/ joining based on 2nd allotment 10.07.2025
  • 10 District-wise counseling at Nodal Polytechnic Colleges 15.07.2025 to 21.07.2025
  • 11 Commencement of First semester class & Induction Programme 23.07.2025
  • 12 First Spot admission at institutions (if any) 28.07.2025 to 01.08.2025
  • 13 Second Spot admission at institutions (if any) 07.08.2025 to 12.08.2025
  • 14 Admission closes 14.08.2025

For more information, read the notification.

If the website is not available in Google Chrome, try using Mozilla Firefox.

Last date to correct applications online: 21.06.2025

Official Website:

For more information:

Polytechnic Colleges 2025-26 Prospectus

For more information and inquiries: Contact Number

Link to apply online: Polytechnic Admission Portal

Disclaimer:

While we make every effort to ensure that the information contained on this website is up-to-date and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the information, products, services, or related graphics contained on the website.

"The information we provide may be subject to future changes in other links. If you notice any such changes, please record them in the comment box below."