Kerala Employment Guarantee Workers' Welfare Fund Board
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്
മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെയും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെയും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌തും 18 വയസ്സ് പൂർത്തിയായതും 55 വയസ്സ് പൂർത്തിയായിട്ടില്ലാത്തവരും ആയതും അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുൻപുള്ള രണ്ടു വര്ഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് ഇരുപത് ദിവസമെങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളതുമായ ഏതൊരു തൊഴിലുറപ്പ് തൊഴിലാളിക്കും ,കേരളം തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയിലെ ഒരംഗമായി രജിസ്റ്റർ ചെയ്യുവാൻ അപേക്ഷ നൽകുന്നതിന് അർഹതയുണ്ട്. ഇപ്രകാരം അർഹതയുള്ളവർക്കായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരളം തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗത്വത്തിനും ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിനും ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള പോർട്ടൽ ആണ് KEGWWFB.
മിഷൻ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)യിലെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS)യിലെയും തൊഴിലാളികളുടെടെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്കാളിത്തത്തോടെ രൂപീകരിക്കപ്പെട്ടിട്ടുള്ള കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവരുടെ നിര്‍ണ്ണായകമായ ജീവിതാവശ്യങ്ങളുമായി (വിവാഹം, പ്രസവം, വിദ്യാഭ്യാസം, ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ, മരണം തുടങ്ങിയ) ബന്ധപ്പെട്ടുള്ള ചെലവുകള്‍ വഹിക്കുന്നതിന് സാമ്പത്തിക പിന്തുണ നല്‍കുകയും തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുകയും അതുവഴി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുകയും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുകയുമാണ് കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ദൗത്യം.
വിഷൻ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)യിലെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS)യിലെയും അംഗങ്ങളായ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ക്ഷേമനിധിയെ പുതിയ മേഖലകള്‍ കണ്ടെത്തിയും നൂതനമായ(innovative) പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുംകൊണ്ട് പ്രസ്തുത തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിനും സര്‍വതോന്മുഖമായ പുരോഗതി നേടുന്നതിനും അതുവഴി രാജ്യ വികസനത്തിന്റെ ഗുണഭോക്താക്കളും പങ്കാളികളും ആയി മാറുന്നതിനുള്ള ശേഷി കൈവരിക്കുന്നതിനും പ്രാപ്തരാക്കുക എന്നതാണ് കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ദര്‍ശനം.
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ രജിസ്ട്രേഷൻ ആവശ്യമായ രേഖകൾ
- ആധാർ
- ജനന തീയ്യതി തെളിയിക്കുന്ന രേഖ
- തൊഴിൽ കാർഡ്
- ബാങ്ക് പാസ്ബുക്ക്
- ഫോട്ടോ
കൂടുതൽ വിവരങ്ങൾക്കായി KEGWWFB വെബ്സൈറ്റ് സന്ദർശിക്കുക.

