കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദ പ്രോഗ്രാം (FYUGP 2025) അലോട്ട്മെന്റ് അപ്‌ഡേറ്റുകൾ
FYUG-CAP 2025 അഡ്മിഷൻ ഷെഡ്യൂൾ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദ പ്രോഗ്രാം (FYUGP 2025) പ്രവേശന ഷെഡ്യൂൾ
കാലിക്കറ്റ് സർവകലാശാല 2025-26 വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിൻ്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാൻ്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 02.07.2025, 3PM-നുള്ളിൽ കോളേജിൽ ഹാജരായി സ്ഥിരം അഡ്മിഷൻ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻ ഡേറ്ററി ഫീസ് അടച്ചശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻ്റേറ്ററി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല.
ഫീസ് വിവരങ്ങൾ:
- എസ് സി/ എസ് ടി / ഒ.ഇ.സി / ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾ : 145/- രൂപ
- മറ്റുള്ളവർ : 575/- രൂപ
1 ഉം 2 ഉം അലോട്ട്മെൻ്റ് ലഭിച്ച് മാൻ്റേറ്ററി ഫീസ് അടച്ച് എല്ലാ വിദ്യാർത്ഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 02.07.2025, 3PM-നുള്ളിൽ കോളേജിൽ ഹാജരായി നിർബന്ധമായും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും.
ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 02.07.2025, 03.00PM-നുള്ളിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.
ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ, പുതിയ കോളേജുകളോ, കോഴ്സുകളോ, കൂട്ടിചേർക്കുന്നതിനോ ഈ അവസരത്തിൽ സാധിക്കുന്നതല്ല. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടേണ്ടതും ആവശ്യമായ രേഖകൾ സഹിതം 02.07.2025 തിയ്യതിയിൽ 3.00PM-നു മുൻപായി കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടതുമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ടി.സി. ഒഴികെയുള്ള യോഗ്യത പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനയ്ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ
ഫോൺ : 0494 2660600, 2407016, 2407017.
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Calicut University Four Year Under Graduate Programme (FYUGP)
ശ്രദ്ധിക്കുക
നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

