2025 ജൂലൈ 6, ഞായറാഴ്‌ച

VHSE Supplementary Allotment 2025: Kerala Plus One Application Details

Kerala Career Blog Logo

VHSE (VOCATIONAL HIGHER SECONDARY EDUCATION) PLUS ONE SUPPLEMENTARY ALLOTMENT

പ്ലസ് വൺ VHSE സപ്ലിമെന്ററി പ്രവേശനം

ഒന്നാം വർഷ ഹയർസെക്കണ്ടറി (വൊക്കേഷണൽ) സപ്ലിമെന്ററി ഘട്ട പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചു.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി - 30/06/2025

Kerala VHSE സപ്ലിമെന്ററി Admission 2025: വൊക്കേഷണൽ ഹയർ സെക്കൻഡറി സപ്ലിമെന്ററി പ്രവേശനം: ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) മുഖ്യ അലോട്ട്മെന്റ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെൻ്ററി അലോട്ട്മെന്റിന് 2025 ജൂൺ 26 - 30 അപേക്ഷിക്കാവുന്നതാണ്. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെൻ്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. തലത്തിലെ ഹയർസെക്കന്ററി NSOF 43 അധിഷ്‌ഠിതമായ കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.

അപേക്ഷയിലെ കാറ്റഗറി തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. SSLC മാർക്ക് ലിസ്റ്റിലെ എല്ലാ കാറ്റഗറികളും അപേക്ഷയിലേക്ക് അതുപോലെ പകർത്താൻ സാധിക്കില്ല. ഉദാഹരണത്തിന് ഈഴവ, മുസ്‌ലിം, മറ്റ് പിന്നോക്ക ഹിന്ദു വിഭാഗങ്ങൾ, പിന്നോക്ക ക്രിസ്ത്യൻ, ലത്തീൻ കത്തോലിക്ക, ധീവര, വിശ്വകർമ, കുശവൻ, കുടുംബി എന്നിവ SSLC യിൽ പൊതുവെ OBC എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രവേശന പ്രക്രിയയിൽ പ്രത്യേക സംവരണാനുകൂല്യങ്ങൾ ഉള്ളതിനാൽ ഇവയോരോന്നും പ്രത്യേക രേഖപ്പെടുത്തേണ്ടത്. ഓരോ ജാതിയുടെയും കാറ്റഗറികൾ പ്രോസ്പെക്ടസിൻ്റെ അനുബന്ധം 3 നോക്കുക. കാറ്റഗറികളായാണ് മനസ്സിലാക്കുന്നതിന്

അപേക്ഷിക്കേണ്ട രീതി

  1. അപേക്ഷ സമർപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ അഡ്മ‌ിഷൻ വെബ് സൈറ്റിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത‌് അപേക്ഷാസമർപ്പണം പൂർത്തിയാക്കാവുന്നതാണ്.
  2. മുഖ്യ അലോട്ട്മെന്റ്റിൽ അപേക്ഷിച്ച് കുട്ടികൾ അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ "APPLICATION" എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
  3. അപേക്ഷകളുടെ പ്രിൻ്റൗട്ട് ഡൗൺലോഡ് ചെയ്‌ത്‌ സൂക്ഷിക്കേണ്ടതും, അഡ്‌മിഷൻ സമയത്ത് സ്‌കൂളിൽ ഹാജരാക്കേണ്ടതുമാണ്.
  4. ട്രാൻസ്ഫർ അലോട്ട്‌മെന്റ്റ് പ്രകാരമുള്ള പ്രവേശനം കഴിഞ്ഞിട്ടുള്ള ഒഴിവുകളിലായിരിക്കും സപ്ലിമെന്ററി ഘട്ടത്തിലെ അപേക്ഷകരെ പരിഗണിക്കുക.
  5. സപ്ലിമെന്ററി അലോട്ട്മെന്റ്റിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ വേക്കൻസി കണക്കിലെടുക്കാതെ കുട്ടികൾക്ക് ആവശ്യമുള്ള സ്‌കൂളുകളിലെ ആവശ്യമുള്ള കോഴ് സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്കും മറ്റു നിർദ്ദേശങ്ങൾക്കും അഡ്‌മിഷൻ വെബ് സൈറ്റിൽ പരിശോധിക്കുക

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • വെബ്സൈറ്റ് സന്ദർശിക്കുക.
  • "Candidate Login" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ രജിസ്ട്രേഷന് ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിക്കുക.
  • സമർപ്പിച്ച ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

Official Website: Directorate of General Education Kerala

അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകർത്വസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്.

VHSE Plus One Help Desk Number List

(മുകളിൽ കൊടുത്ത ലിങ്ക് താഴെ സ്ക്രോൾ ചെയ്യുമ്പോൾ വിവിധ ജില്ലകളിലെ ഹെൽപ്പ് ഡെസ്ക് നമ്പർ ലഭ്യമാകുന്നതാണ്.)