SCHEME എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
SCHEME എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 നവംബർ 1, ശനിയാഴ്‌ച

Mangalya Samunnathi Scheme Kerala: Marriage Assistance for Economically Backward Families

Mangalya Samunnathi Scheme - Kerala

Kerala Career Blog Logo

MANGALYA SAMUNNATHI SCHEME

മംഗല്യ സമുന്നതി പദ്ധതി

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.

ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എ.എ.വൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 2025 ജനുവരി 1നും ഒക്ടോബർ 31നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 1 മുതൽ 19 നകം സമർപ്പിക്കണം. അപേക്ഷാഫോമിനും വിശദാംശങ്ങൾക്കും സന്ദർശിക്കുക.

ലഭിക്കുന്ന അപേക്ഷകളിൽ നിന്ന്, ഏറ്റവും കുറവ് വരുമാനമുള്ളവരെയാണ്, പരിഗണിക്കുന്നത്. അവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യത്തിന്, ആനുപാതികമായി മുന്നോക്ക സമുദായ കോർപ്പറേഷൻ ധന സഹായം നൽകും.

  • അപേക്ഷകർ മുൻഗണന AAY (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗങ്ങളിലെ റേഷൻകാർഡ് ഉടമകളായിരിക്കണം.
  • വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ /അമ്മ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
  • മാതാപിതാക്കൾ മരണപ്പെട്ട/ ഉപേക്ഷിച്ച പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  • പെൺകുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തിയായിരിക്ക ണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.)
  • മൂന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങ ളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹത്തിനാണ് ധനസഹായം നൽകുന്നത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും ഒരുലക്ഷം (1,00,000/-) രൂപ കവിയാൻ പാടുള്ളതല്ല.
  • വിവാഹിതയായ പെൺകുട്ടിയുടെ പ്രായം വിവാഹ തീയതിയിൽ 18 വയസ്സോ അതിന് മുകളിലോ ആയിരിക്കണം.
  • 2023 ജനുവരി 1 നും 2023 ഡിസംബർ 31 നും ഇടയിൽ (2 തീയതികളും ഉൾപ്പെടെ) വിവാഹിതരായിട്ടുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത.
  • അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണമായിട്ടുള്ളതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
  • ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. ധനസഹായം അപേക്ഷകൻ്റെ/ അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറുന്നതാണ്.
  • അപേക്ഷകൾ വിജ്ഞാപന തീയതി മുതൽ നിശ്ചിത ദിവസത്തിനുള്ളിൽ കോർപ്പറേഷ നിൽ ലഭ്യമായിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവ ശാലും സ്വീകരിക്കുന്നതല്ല.
  • ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുളളവരിൽ യോഗ്യത കൈവരിക്കുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കുന്നതാണ്. ഒരേ വരുമാനപരിധിയിൽ ഉള്ളവരെ പരിഗണിക്കുമ്പോൾ
  1. ഭിന്നശേഷിക്കാർ
  2. മാതാപിതാക്കൾ നഷ്‌ടപ്പെട്ടവർ
  3. വിവാഹിതയായ പെൺകുട്ടിയുടെ പ്രായം

എന്നീ മാനദണ്ഡങ്ങൾക്ക് മുൻതൂക്കം നൽകിയായിരിക്കും ആനുകൂല്യം അനുവദിക്കുന്നത്.

അപേക്ഷയോടൊപ്പം ചുവടെ ചേർക്കുന്ന രേഖകൾ

1. വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)

2. അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിൽ ഒരു വർഷത്തിനുള്ളിൽ എടുത്ത കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്). (വ്യക്തിഗത വാർഷിക വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല)

3. പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന രേഖ (വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് /SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജിൻ്റെ സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പ്)

4. റേഷൻ കാർഡിൻ്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) (അപേക്ഷകരും വിവാഹിതയായ പെൺകുട്ടിയും ഉൾപ്പെട്ടിരിക്കണം)

5. അപേക്ഷക/ അപേക്ഷകൻ്റെയും പെൺകുട്ടിയുടേയും ആധാറിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

6. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ (SSLC Certificate/ Birth Certificate) (സ്വയം സാക്ഷ്യപ്പെടുത്തിയത്)

7. പെൺകുട്ടിയുടെ വിവാഹ ക്ഷണക്കത്ത് (ഒറിജിനൽ).

8. അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിൻ്റെ ആദ്യ പേജിൻ്റെ പകർപ്പ്.

9. മാതാപിതാക്കൾ മരണപ്പെട്ടുപോയ പെൺകുട്ടിയാണ് അപേക്ഷ സമർപ്പിക്കു ന്നതെങ്കിൽ മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പ്.

10. മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ പെൺകുട്ടിയാണ് അപേക്ഷകയെങ്കിൽ ആ വിവരം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ലഭ്യമാക്കണം.

11. വിവാഹിതയായ പെൺകുട്ടിയുടെ ഭർത്താവിന് അപേക്ഷ സമർപ്പിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.

NB:

1. അപൂർണ്ണമായതോ ആവശ്യമായ രേഖകൾ ഹാജരാക്കാത്തതോ ആയ അപേക്ഷകൾ അറിയിപ്പുകൂടാതെ നിരസിക്കുന്നതാണ്.

2. അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ "മംഗല്യ സമുന്നതി (2024-25) പദ്ധതിയിലേയ്ക്കുള്ള അപേക്ഷ" എന്ന് നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 നവംബർ 19

2025 സെപ്റ്റംബർ 23, ചൊവ്വാഴ്ച

MATRU JYOTHI: Financial Aid for Mothers with Disabilities in Kerala

MATRU JYOTHI -Financial Assistance for PWD Mothers

MATRU JYOTHI - FINANCIAL ASSISTANCE FOR PWD MOTHERS

Kerala Career Blog Logo

മാതൃജ്യോതി പദ്ധതി : കേരള സാമൂഹ്യനീതി വകുപ്പ്

ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം 2,000/- രൂപ ക്രമത്തിൽ കുഞ്ഞിന് 2 വയസ്സ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്നു.

മാനദണ്ഡങ്ങൾ

1) 60 % മോ അതിലധികമോ ഭിന്നശേഷിയുള്ള അമ്മമാർക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്.

2) ഗുണഭോക്താവിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല.

3) ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, പാസ്ബുക്കിന്റെ പകർപ്പ്, കുട്ടിയെ പരിചരിക്കാൻ ഒരു സഹായിയെ ആവശ്യമാണ് എന്ന് ഒരു പീഡിയാട്രീഷൻ/ ഗൈനക്കോളോജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

4) പരമാവധി ഒരാൾക്ക് 2 തവണ മാത്രമേ ആനുകൂല്യം അനുവദിക്കുകയുള്ളൂ.

5) ഗുണഭോക്താവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

6) ദമ്പതിമാർ രണ്ടുപേരും വൈകല്യബാധിതർ ആണെങ്കിൽ മുൻഗണന നൽകേണ്ടതാണ്. ഇത്തരം അപേക്ഷകളിൽ രണ്ടുപേരുടെയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.( ഭർത്താവിന്റെ വൈകല്യ ശതമാനം 40% ൽ കൂടുതൽ )

7) പ്രസവാനന്തരം 6 മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ

(a) മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

(b) ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ്.

(c) വരുമാന സർട്ടിഫിക്കറ്റ് (ബി.പി.എൽ ആണെങ്കിൽ റേഷൻ കാർഡിന്റെ അസ്സൽ).

(d) ബാങ്ക് അക്കൗണ്ട്‌ വിവരങ്ങൾ (ബാങ്കിന്റെ പേര്, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്)

(e) പാസ്‌ ബുക്കിന്റെ അസ്സൽ.

അപേക്ഷ സമർപ്പിക്കേണ്ട വിധം

പദ്ധതി പ്രകാരമുള്ള അപേക്ഷ സുനീതി പോർട്ടൽ മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Official Website:

കൂടുതൽ വിവരങ്ങൾക്ക്: Matru Jyothi -Financial assistance for PwD mothers

ഹെൽപ്പ് ലൈൻ നമ്പർ- 0471-2306040

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Apply Matru Jyothi -Financial assistance

നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Subscribe Kerala Online Services YouTube Channel

Upaboktha Sevana Kendram Franchise Kerala

Subscribe Kerala Online Services YouTube Channel

Chose Best Partner In Smart Advertising & Marketing Solutions

Join Kerala Online Services Update Community Group

We Try To Resolve The Pains of Entrepreneurs

2025 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

BHAVANA SAMUNNATHI SCHEME Kerala: Apply Online, Eligibility & Last Date 2025

Kerala Career Blog Logo

KSWCFC - BHAVANA SAMUNNATHI SCHEME KERALA

KSWCFC - ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാം

മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ ഭവന സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന നാലു ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് സെപ്റ്റംബർ 1 മുതൽ അപേക്ഷിക്കാം. വാസയോഗ്യമല്ലാത്ത ഭവനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി താമസ യോഗ്യമാക്കാൻ പദ്ധതിയിലൂടെ ധനസഹായം നൽകും. അവസാന തീയതി സെപ്റ്റംബർ 30.

നിബന്ധനകളും, മാർഗ്ഗനിർദേശങ്ങളും

  • അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരായി രിക്കണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/ SSLC സർട്ടിഫിക്ക റ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.)
  • പുനരുദ്ധാരണത്തിനുള്ള വീടും വീട് ഉൾപ്പെടുന്ന വസ്‌തുവും അപേക്ഷകന്റെ പേരിലു ള്ളതായിരിക്കണം.
  • പുനരുദ്ധരിക്കപ്പെടേണ്ട വീടിൻ്റ ഉടമസ്ഥരായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഉടമസ്ഥാവകാശം തെളിയിക്കുന്നതിലേക്കായി 2025-2026 സാമ്പത്തിക വർഷത്തിലെ വീട്ടുകരം അടച്ച രസീതോ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ ഹാജരാക്കണം.
  • പുനരുദ്ധാരണത്തിന് അപേക്ഷ നൽകുന്ന വീട്ടുടമസ്ഥർ, നിലവിൽ അതാത് വീടുക ളിലെ സ്ഥിര താമസക്കാരായിരിക്കണം. ഇത് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
  • അപേക്ഷകന്റെ പേരിലുള്ള വീട്ട്കരം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വസ്തു ക്കരം എന്നിവ ഒടുക്കിയ രസീത് കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. [വീട്ട്കരം ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖ (അപേക്ഷകൻ്റെ പേരിലുള്ളത്) ഹാജരാക്കണം].
  • വീടും, വീട് ഉൾപ്പെടുന്ന വസ്‌തുവും ഒന്നിലധികം വ്യക്തികളുടെ പേരിലാണെങ്കിൽ ഉടമസ്ഥാവകാശമുള്ള മുഴുവൻ വ്യക്തികളുടേയും സമ്മതപത്രം മുദ്രപത്രത്തിൽ (നോട്ടറിയിൽ നിന്നും) നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
  • അറ്റകുറ്റപ്പണികൾ ചെയ്യേണ്ട വീടിൻ്റെയും അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിന്റേയും മേൽവിലാസം ഒന്നുതന്നെയായിരിക്കണം.
  • സംസ്ഥാന സർക്കാരിൻ്റെയോ കേന്ദ്ര സർക്കാരിന്റെയോ ഭവന പദ്ധതികളുടെ ഗുണഭോക്താവായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ അപേക്ഷ സമർപ്പിക്കുവാൻ അർഹരല്ല.
  • അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിലുള്ള കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും നാല് ലക്ഷം രൂപ കവിയാൻ പാടുള്ളതല്ല. (വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല)
  • പുതിയ റേഷൻ കാർഡ് (സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ഏറ്റവും ഒടുവിൽ ലഭ്യമായിട്ടുള്ളത്) നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
  • സർക്കാരിൽ നിന്നുള്ള ഫണ്ടിൻ്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസ ഹായം ലഭ്യമാക്കുന്നത്. 4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന AAY, മുൻഗണന വിഭാഗം (മഞ്ഞ / പിങ്ക് റേഷൻ കാർഡ്) കാർഡ് ഉടമകൾക്ക് അപേക്ഷിക്കാം. നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കുന്ന അപേക്ഷക ളിൽ നിന്നും ഏറ്റവും കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിൻ്റെ അടിസ്ഥാനത്തി ലാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത്.
  • ഒരേ വരുമാനമുള്ളവരെ പരിഗണിക്കുമ്പോൾ താഴെപ്പറയുന്ന ക്രമത്തിലായിരിക്കും കുടുംബങ്ങൾക്ക് പരിഗണന നൽകുക. ഇത് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപ്രതം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
  1. ഒറ്റപ്പട്ട സ്ത്രീ (വിധവ/ അവിവാഹിത/ വിവാഹബന്ധം വേർപിരിഞ്ഞ/ ആശ്രിത രില്ലാത്ത) ഗൃഹനാഥയായ അല്ലെങ്കിൽ ആശ്രയമായ കുടുംബം..
  2. ഭിന്നശേഷിക്കാർ ഗൃഹനാഥരായ കുടുംബം.
  3. സംരക്ഷിക്കാൻ ആരുമില്ലാത്ത കുട്ടികൾ മാത്രമടങ്ങിയ കുടുംബം.
  4. ട്രാൻസ്ജെന്റേഴ്‌സ് ഗൃഹനാഥരായ കുടുംബം.
  • പുനരുദ്ധാരണം ചെയ്യേണ്ട വീട്/ വീട് ഉൾപ്പെടുന്ന വസ്‌തു എന്നിവയിന്മേൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമപരമായ തടസ്സമുണ്ടാക്കുന്ന തരത്തിൽ കേസു കളോ തർക്കങ്ങളോ ഉള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. അത്തരക്കാർ അപേക്ഷി ക്കേണ്ടതില്ല.
  • അപേക്ഷകൻ്റെ പേരും മേൽവിലാസവും അപേക്ഷയിലും ബന്ധപ്പെട്ട രേഖകളിലും ഒന്ന് തന്നെയായിരിക്കണം. ഇതിൽ വ്യത്യാസമുള്ള പക്ഷം രണ്ടും ഒരാൾ തന്നെയാ ണെന്ന് വ്യക്തമാക്കുന്ന "One and the same" സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരം വ്യത്യാസങ്ങളടങ്ങുന്ന രേഖകൾ/സർട്ടിഫിക്കറ്റുകൾ ഉൾക്കൊള്ളുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
  • പുതിയതായി വീട് വയ്ക്കുന്നതിനോ, നിർമ്മാണ പ്രവർത്തനം നടന്ന് വരുന്ന പുതിയ ഭവനത്തിന്റെ പൂർത്തീകരണത്തിനോ ധനസഹായം അനുവദിക്കുന്നതല്ല.
  • മെയിന്റനൻസ് പ്രവൃത്തികൾ നടത്തുവാൻ ആവശ്യമായ കെട്ടുറപ്പുള്ള വീടുകൾ മാത്രമേ ഈ പദ്ധതിയിൽ പരിഗണിക്കപ്പെടുകയുള്ളൂ. പുനരുദ്ധാരണത്തിനായി തെരെഞ്ഞെടുക്കപ്പെടുന്ന വീടിന് ബലക്ഷയം ഉണ്ട് എന്ന കാരണത്താൽ പൂർണ്ണ മായി പൊളിച്ച് പുതിയ വീട് വയ്ക്കുന്നത് അനുവദനീയമല്ല.
  • അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ച് അപേക്ഷകൻ്റെ ഒപ്പ് രേഖപ്പെടുത്തിയിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടു ത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
  • തെരെഞ്ഞെടുക്കപ്പെടുന്ന വീടുകൾ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ, കോർപ്പറേഷൻ നിയോഗിക്കുന്ന എഞ്ചിനീയറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതും പുനരുദ്ധാ രണം സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമാണ്. അംഗീകരിക്കപ്പെട്ട എസ്റ്റിമേറ്റുക ളുടെ അടിസ്ഥാനത്തിൽ അർഹരായ ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിക്കുന്നതാണ്. പുനരുദ്ധാരണത്തിൻ്റെ ആവശ്യകത വിലയിരുത്തിയ ശേഷം എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായ തുക മാത്രമേ കോർപ്പറേഷൻ അനുവദിക്കുകയുള്ളൂ.
  • അറ്റകുറ്റപ്പണികൾക്കായി നൽകുന്ന പരമാവധി ധനസഹായം വീടൊന്നിന് 2 ലക്ഷം രൂപയാണ്. ധനസഹായം രണ്ട് ഘട്ടങ്ങളിലായി താഴെപ്പറയും പ്രകാരം വിതരണം ചെയ്യുന്നതാണ്.
  • തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനുകൂല്യം കൈപ്പറ്റുകയോ കൈപ്പറ്റിയ ശേഷം അംഗീകൃത എസ്റ്റിമേറ്റ് പ്രകാരം അറ്റകുറ്റപ്പണികൾ നടത്താതിരിക്കുകയോ ചെയ്യുന്ന പക്ഷം അനുവദിച്ച തുക 12% കൂട്ടുപലിശയും ചേർത്ത് തിരിച്ചടക്കേണ്ടതും പ്രസ്തുത പദ്ധതിയിലേക്ക് തുടർന്ന് അപേക്ഷിക്കാൻ അർഹനല്ലാതാകുന്നതുമാണ്.
  • ധനസഹായം നൽകുന്നത് സംബന്ധിച്ച് കോർപ്പറേഷൻ്റെ തീരുമാനം അന്തിമമാണ്.
  • അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ കോർപ്പറേഷനിൽ ലഭ്യമാക്കേണ്ടതാണ്.അപേക്ഷകൾ കോർപ്പറേഷനിൽ ലഭിക്കേണ്ട അവസാന തീയതി 30/09/2025, 5PM. അവസാന തീയതിക്ക് ശേഷം കോർപ്പറേഷനിൽ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 30

കൂടുതൽ വിവരങ്ങൾക്ക് : Bhavana Samunnathi Scheme (2025-26)

ഫോൺ: 0471- 2311215 +91 6238170312

അപേക്ഷാഫോം ലിങ്ക് : Bhavana Samunnathi Scheme (2025-26)

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് യാതൊരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

Kerala Study Room Scheme (Padanamuri): ₹2 Lakh for SC Students (Apply by 2025)

Kerala Study Room Scheme (Padanamuri)

Kerala Study Room Scheme (Padanamuri) - SCDD

Kerala Career Blog Logo

About the Padanamuri Scheme

The Kerala State Government is inviting applications for the Study Room Scheme (Padanamuri) aimed at providing dedicated study spaces for Scheduled Caste (SC) students. This initiative supports students from financially disadvantaged backgrounds by helping them create a conducive learning environment within their homes.

Eligibility Criteria

This scheme is open to SC students studying in classes 5 to 12 in government, aided, special, technical, and Kendriya Vidyalayas.

  • Applicants must belong to a Scheduled Caste (SC) family.
  • The annual family income should not exceed ₹1,00,000.
  • The existing house should have a floor area of less than 800 square feet.

Benefits

Eligible students will receive financial assistance of ₹2,00,000 to construct a study room attached to their existing house. This financial aid aims to create a comfortable and effective study environment for the students.

How to Apply

Applications can be submitted to the concerned Block, Municipality, or Corporation Scheduled Caste Development Department offices. Application forms and detailed information can be obtained from these offices.

Application Process Summary:

  • Obtain the application form from the relevant office.
  • Fill out the application form with accurate details.
  • Submit the completed application form along with required documents.

Important Dates

The last date for submitting applications is August 30, 2025.

Contact Information

For more information, please contact:

  • Phone: 0481 2562503
  • Phone: 0471 2737258
  • Phone: 0471 2737259

Disclaimer: While every effort is made to ensure the information on this website is up-to-date and accurate, no guarantee is given regarding the completeness, reliability, accuracy, or availability of the information, products, or services available on the website. Information provided may be subject to future changes.

2025 ഓഗസ്റ്റ് 16, ശനിയാഴ്‌ച

Kerala Welfare Fund Education Assistance: Apply Now for Scholarships!

Kerala Career Blog Logo

Kerala Shops and Commercial Establishment Workers Welfare Fund Board Education Assistance

Education Assistance Application Details

The Kerala Shops and Commercial Establishments Workers Welfare Fund Board has announced applications for educational assistance. Scholarships are available to the children of Welfare Fund members studying from Plus One (Grade 11) through postgraduate degrees, professional courses, and diploma programs.

Eligibility and How to Apply

Welfare fund members can apply for this assistance. Application submissions should be completed by October 31st.

Required Documents

Please include the following documents with your application:

  • Member's Welfare Fund Identification Card
  • Aadhar Card
  • Bank Passbook
  • Student's SSLC (Secondary School Leaving Certificate) Book (attested)
  • Certificate of the course passed by the student
  • Certificate from the Head of the Institution where the student is currently studying

Digital System for Welfare Fund Services

The Kerala Shops and Commercial Establishment Workers Welfare Fund Board provides a digital system for membership registration, pension applications, and other benefit provisions.

Additional Information

For more details regarding the application process and eligibility criteria, please contact the provided phone number: 0474-2792248.

Certificate of the Head of the Institution

A certificate from the head of the institution must be submitted along with the application for educational assistance.

2025 ജൂലൈ 23, ബുധനാഴ്‌ച

Kerala Pottery Makers Assistance 2025: Apply for Financial Aid Now!

Kerala Career Blog Logo

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം

പദ്ധതി വിവരങ്ങൾ

ധനസഹായത്തിനുള്ള അറിയിപ്പ്

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന മൺപാത്ര ധനസഹായം, ടൂൾകിറ്റ് ഗ്രാന്റ് എന്നിവയുടെ 2025 -2026 വർഷത്തെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 11-07-2025 തീയതിൽ നിന്നും 25 -07-2025 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

അപേക്ഷിക്കാനുള്ള യോഗ്യത

ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ഈ സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

ഓൺലൈൻ വഴി അപേക്ഷിക്കാം. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 ആയിരുന്നു. പിന്നീട് ജൂലൈ 25 വരെ നീട്ടി.

മേഖലാ ഓഫീസുകൾ

  • കൊല്ലം മേഖലാ ഓഫീസ് - 0474 - 2914417
  • എറണാകുളം മേഖലാ ഓഫീസ് - 0484 - 2429130
  • പാലക്കാട് മേഖലാ ഓഫീസ് - 0492 - 2222335
  • കോഴിക്കോട് മേഖലാ ഓഫീസ് - 0495 - 2377786

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-05-2025

ധനസഹായ പദ്ധതി - കൂടുതൽ വിവരങ്ങൾ

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കാത്ത, 60 വയസ്സ് കവിയാത്ത, സംസ്ഥാനത്തെ മറ്റു സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട, നിലവിൽ മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്യുന്നവർക്ക് അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും

സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി ഈ തൊഴിൽ അന്യം നിന്ന് പോകാതെ നിലനിർത്തുന്നതിനും, ഈ തൊഴിലിലേക്ക് പുതുതലമുറയെക്കൂടി ആകർഷിക്കുന്നതിനും, മൺപാത്ര ഉപയോഗത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വേണ്ടി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

  1. അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
  2. അപേക്ഷകൻ കേരളീയനായിരിക്കണം.
  3. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
  4. അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാന്റ് 50,000/- രൂപ ആയിരിക്കും.
  5. മൺപാത്ര വിപണനം മാത്രം നടത്തുന്നവർക്ക് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നതല്ല.
  6. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.
  7. നിലവിൽ മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്യുന്നവരായിരിക്കണം.
  8. ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
  9. അപേക്ഷയിൽ മൊബൈൽ നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
  10. യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.
  11. അപേക്ഷിക്കുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ ആദ്യപേജിന്റെ പകർപ്പ്, വസ്തുവിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, നിലവിൽ നിർമ്മാണതൊഴിൽ ചെയ്യുന്നവരാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി/സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം, ഇതേ ആവശ്യത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (സെക്രട്ടറി ഒപ്പുവെച്ചത്), ഖാദി ബോർഡിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, വെള്ള കടലാസിൽ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട്, അപേക്ഷകൻ മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോ എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിന്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
  12. ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പറും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
  13. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
  14. ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
  15. പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപന മാനദണ്ഡ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം വകുപ്പിൽ നിക്ഷിപ്തമാണ്.
  16. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 25.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജൂലൈ 25

2025 ജൂലൈ 16, ബുധനാഴ്‌ച

GRIHASREE Housing Scheme Kerala 2025: Application, Eligibility & Details

Kerala Career Blog Logo

GRIHASREE HOUSING SCHEME - KERALA

ഗൃഹശ്രീ 2025 പദ്ധതി: Application Submission

Applications are invited for the Grihasree Housing Scheme implemented by the Kerala State Housing Board for the weaker and lower-income sections of society. You can submit applications online from July 7th to 31st. Detailed information is available on the official website.

Guidelines for Sponsors and Beneficiaries

The Grihasree-2025 Housing Scheme provides a subsidy of ₹3 lakhs from the Kerala Government for the construction of houses for the vulnerable (EWS) / Low Income (LIG) groups with at least 2 cents / 3 cents of land, in cooperation with voluntary organizations / NGOs / philanthropists.

Important Points

  • The maximum area of the house to be constructed under the scheme is fixed at 83 sq.m.
  • Individuals with blood relations or family members to the beneficiary cannot provide sponsorship.
  • The beneficiary cannot apply as a sponsor. Family members are not allowed to sponsor each other's houses.
  • Sponsorship applications must be registered online on the Housing Board's website, and a copy must be submitted to the relevant district offices of the Board.
  • The sponsor must ensure that the property is in the name of the beneficiary when submitting the sponsorship application. Applications without this will be rejected.
  • When submitting a copy of the sponsor's application to the office, a copy of the beneficiary's name, address, land tax receipt of the land intended for housing, and a copy of the ration card must be submitted.
  • Sponsorship applications should be submitted only after ensuring that the beneficiary is eligible for financial assistance.
  • If a situation arises where the beneficiary needs to be changed, the sponsor must seek permission from the Head Office. This will only be allowed before installments are distributed.
  • Individuals / organizations sponsoring more than five beneficiaries need only provide documents related to the beneficiaries after receiving permission from the Board.
  • It is advisable to register the sponsor application in the same district where the beneficiary intends to build the house.
  • Subsidies can only be distributed when the amount for the subsidy is allocated by the Government.
  • The Board does not pay interest on the amount invested as the sponsor's share or the beneficiary's share.
  • Sponsors should ensure that all applications comply with the guidelines prescribed by the Board; all non-compliant applications will be rejected.
  • For this, voluntary organizations / NGOs / philanthropists have to remit one lakh rupees in the district offices of Kerala Housing Construction Board upon getting approval in the application for sponsorship submitted. Beneficiary details and payment details have to be provided in the online portal. After scrutiny of the application, the beneficiary's share of one lakh rupees should be remitted to the Kerala Housing Construction Board.
  • The maximum floor area of the house allotted under this scheme should not exceed 83 sq. m. The sponsor and beneficiary should give special attention to this. Financial assistance will not be granted in cases where the floor area is exceeded.
  • The beneficiary should not be included in the beneficiary list of the Government's LIFE Housing Scheme or have received financial assistance from the Government for housing construction.
  • Sponsor applications are scrutinized, and houses are allotted district-wise from the Board headquarters according to the target. Upon approval of the sponsor's application and the availability of the government subsidy of Rs. 3 lakhs from the Government of Kerala, the amount will be made available to the beneficiary in four installments for completing the various stages of the house.

Documents to be Submitted by the Applicant

  • Aadhaar Card, Photo ID Card
  • Income Certificate (obtained from the Village Officer)
  • Land Ownership Certificate (from the Village Officer)
  • Land Location Certificate (from the Village Officer)
  • Self-attested copy of the Land Deed
  • Self-attested copy of the Ration Card
  • Encumbrance Certificate to prove that the property has no liabilities (from the Sub Registrar Office)
  • Certificate from the concerned Local Self-Government Institution Secretary / Village Officer that the applicant and family do not have a habitable house.
  • Certificate from the Local Self-Government Institution Secretary that the applicant has not received benefits for a house under the LIFE Housing Scheme or other similar housing schemes.
  • Land tax receipt and Thandaper Certificate after land transfer.
  • Copy of the Bank Passbook showing the Account Number, Beneficiary Name, and IFS Code of the Bank.
  • Certificate for proving Caste (only for SC / ST category)
  • The original title deed of the property should be presented at the office for verification at the time of submitting the application (it will be returned after verification), and a photocopy should be submitted to the office along with the application.
  • Upon producing these documents at the Board's district offices and obtaining approval, the sponsor's share of one lakh rupees should be paid. Subsequently, a password will be received for submitting the beneficiary's application online. The application must be uploaded with a passport-size photo of the beneficiary not exceeding 20 kb in size and printed out. The beneficiary's share of one lakh rupees and a registration fee of Rs. 100 must be paid, and an agreement must be entered into with the Board on stamp paper worth Rs. 200. The hard copy of the application should be submitted to the relevant district office.
  • The approved plan (Building Permit) with a floor area not exceeding 83 sq. meters must be submitted before receiving the first installment of the house.

More Information

Read the notification for more details.

Last Date to Apply: July 31, 2025

For more information: Grihasree Housing Scheme

Phone: 0471 233 0001

2025 ജൂലൈ 11, വെള്ളിയാഴ്‌ച

Kerala Backward Classes Toolkit Grant 2025-26: Apply for Artisan Assistance

Kerala Career Blog Logo

Backward Classes Development Department Toolkit Grant - Kerala

Toolkit Grant for Artisans: Apply Now

The Backward Classes Development Department is implementing the Clay Pottery Financial Assistance and Toolkit Grant programs. The deadline for submitting applications for the 2025-2026 year has been extended from June 30, 2025, to July 11, 2025.

Applications are invited for the Toolkit Grant for traditional artisans for the year 2025-26. The annual income should not exceed ₹2.5 lakh. Applicants must be under 60 years of age.

Eligibility Criteria and Guidelines

General Requirements

  1. Applicants must belong to a community listed under the Other Backward Classes (OBC) involved in traditional handicraft work.
  2. The applicant must be a native of Kerala.
  3. The applicant must be currently engaged in traditional handicraft work.
  4. The annual family income should not exceed ₹2.5 lakh.
  5. The maximum grant available to eligible applicants will be ₹20,000.
  6. The maximum age limit for applying is 60 years.
  7. Those who have received benefits under the same scheme in previous years or their family members should not apply.
  8. Preference will be given to those with more than two daughters, differently-abled individuals, or those with more than 10 years of work experience.
  9. Selected applicants will be given training in the relevant field for a maximum of 3 months if required. Only those who successfully complete the training will be selected for the Toolkit Grant. Those who have already received training can apply for the Toolkit Grant only.
  10. Those who have received benefits from local self-government agencies or government institutions should not apply.

Grant Disbursement and Tool Procurement

  1. The maximum amount for training expenses, stipend, and toolkit will be sanctioned in two installments to the selected candidates. The second installment will be released once the utilization certificate for the first installment is submitted.
  2. Tools should be selected according to the applicant's profession. The tools must meet ISI/BIS standards.
  3. Applicants can purchase tools from agencies they deem appropriate.
  4. This financial assistance scheme is for purchasing modern equipment for traditional occupation innovation. Only standard equipment/tools should be purchased.
  5. The benefit amount should not be used as working capital.
  6. The income certificate obtained from the revenue authority through e-district within the year, its number, and security code must be recorded in the online application. Annual income will be one of the criteria for selecting beneficiaries.
  7. Bank account details in the applicant's name must be recorded when registering online. Otherwise, the eligibility for financial assistance will be lost. Bank accounts in the name of family members or others will not be considered under any circumstances. The account being recorded must be live.
  8. Applicants must upload a copy of their caste certificate, work experience certificate (obtainable from the Chairman/President or Secretary of the local self-government institution), and Aadhaar card online. The printout of the application form and related documents do not need to be sent to the Backward Classes Development Department.

Important Dates and Contact

The last date for receiving online applications is July 11, 2025.

For more information, contact the regional offices of the Backward Classes Development Department.

Disclaimer

While every effort is made to ensure that the information contained on this website is up-to-date and accurate, no warranty is given as to the completeness, reliability, accuracy, or availability of the information, products, services, or related graphics contained on the website.

The information provided may change in the future. Please note any changes you observe.

2025 ജൂൺ 13, വെള്ളിയാഴ്‌ച

Kerala OBC Toolkit Grant 2025: Apply Now for Artisan Support!

Kerala Backward Classes Development Department Toolkit Grant

Backward Classes Development Department Toolkit Grant Kerala

Kerala Career Blog Logo

Toolkit Grant for Artisans: Apply Now

Craftspeople can now apply for the Toolkit Grant and financial assistance for pottery workers. The deadline is June 15, 2025.
Applications are invited for the Toolkit Grant for traditional artisans for the year 2025-26. The annual income should not exceed Rs. 2.5 lakhs. Applicants must be under 60 years of age. Applications must be submitted by May 31st. For more information, contact the regional offices of the Backward Classes Development Department.

Eligibility Criteria and Guidelines for the Scheme Providing Skill Development Training and Grants for Tools to Traditional Artisans

1. Applicants must belong to the list of other backward communities (OBC) engaged in traditional handicraft work in the state.
2. The applicant must be a native of Kerala.
3. The applicant must currently be engaged in traditional handicraft work.
4. The family's annual income should not exceed Rs. 2.5 lakhs.
5. The maximum grant for eligible applicants will be Rs. 20,000/-.
6. The maximum age limit for submitting the application is 60 years.
7. Those who have received benefits under the same scheme in previous years or their family members need not apply.
8. Preference will be given to those with more than two daughters/persons with disabilities/those with more than 10 years of work experience.
9. If required, selected applicants will be given training in the relevant field for a maximum of 3 months. Those who successfully complete the training will be selected for the Toolkit Grant. Those who have already received training can apply for the Toolkit Grant alone.
10. Applicants should not apply for the same purpose from local self-government agencies or from KADCO institutions or the government if they have already received benefits.
11. The maximum amount for training expenses, stipend, and toolkit will be sanctioned in two installments to those selected. The second installment will be released upon receipt and submission of the utilization certificate for the first installment.
12. Tools should be selected according to the applicant's profession. Tools must be of ISI/BIS standard.
13. Applicants can purchase tools from agencies of suitable quality.
14. This financial assistance scheme is for purchasing modern equipment for traditional job innovation. Standard equipment/tools should be purchased.
15. The grant amount should not be used as working capital.
16. Only applications submitted online will be considered.
17. The applicant's own e-mail address and mobile number must be clearly stated in the application.
18. Under no circumstances should an applicant register more than once.
19. The number and security code of the income certificate obtained from the revenue authority through e-district within the year must be recorded in the online application. Annual income will be one of the criteria for selecting beneficiaries.
20. Bank account details in the name of the applicant must be recorded when registering online. Otherwise, the eligibility for financial assistance will be lost. Bank accounts in the name of family members or others will not be considered under any circumstances. Make sure the account you are entering is active.
21. Applicants must upload proof of caste, work experience certificate (can be obtained from the Chairman/President or Secretary of the Local Self Government Institution), and a copy of the Aadhaar card online. The printout of the application form and related documents need not be sent to the Backward Classes Development Department.
22. All further announcements regarding this scheme will be published on the websites www.bcdd.kerala.gov.in and www.bwin.kerala.gov.in. There will be no individual notifications.
23. For more information, contact the phone numbers or e-mail addresses of the regional offices of the Backward Classes Development Department.

Last date for online application: June 15, 2025

2025 ജൂൺ 12, വ്യാഴാഴ്‌ച

Kerala Pottery Makers Assistance Scheme 2024-25: Apply Now for Financial Aid

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം - കേരളം

Kerala Career Blog Logo

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ടൂൾകിറ്റ് ഗ്രാന്റ്, മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്നീ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി 31.05.2025.

അപേക്ഷിക്കേണ്ട വിധം

ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാവരുത്. 60 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം.

മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 31.

മേഖലാ ഓഫീസുകൾ

  • കൊല്ലം മേഖലാ ഓഫീസ് - 0474 - 2914417
  • എറണാകുളം മേഖലാ ഓഫീസ് - 0484 - 2429130
  • പാലക്കാട് മേഖലാ ഓഫീസ് - 0492 - 2222335
  • കോഴിക്കോട് മേഖലാ ഓഫീസ് - 0495 - 2377786

മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം

സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി പ്രസ്തുത തൊഴിൽ അന്യം നിന്ന് പോകാതെ നിലനിർത്തുന്നതിനും ടി തൊഴിലിലേക്ക് പുതുതലമുറയെക്കൂടി ആകൃഷ്ടരാക്കുന്നതിനും മൺപാത്ര ഉപയോഗത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വേണ്ടി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർക്കുള്ള മാനദണ്ഡങ്ങൾ

  1. അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
  2. അപേക്ഷകൻ കേരളീയനായിരിക്കണം
  3. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
  4. അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 50,000/- രൂപ ആയിരിക്കും.
  5. മൺപാത്ര വിപണനം മാത്രം നടത്തുന്നവർക്ക് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നതല്ല.
  6. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.
  7. നിലവിൽ മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്യുന്നവരായിരിക്കണം.
  8. ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.

ശ്രദ്ധിക്കുക

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജൂൺ 15

2025 മേയ് 21, ബുധനാഴ്‌ച

Backward Classes Development: Apply for Toolkit Grant 2025 | Kerala

Kerala Career Blog Logo

കരകൗശല വിദഗ്ധർക്ക് ടൂൾകിറ്റ് ഗ്രാന്റ്: അപേക്ഷിക്കാം

ടൂൾകിറ്റ് ഗ്രാന്റ്, മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുളള ധനസഹായം എന്നീ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി 31.05.2025.

പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റിന് 2025-26 വർഷം അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. പോർട്ടൽ മുഖേന മേയ് 31നകം അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് : 0474 2914417, എറണാകുളം മേഖലാ ഓഫീസ് : 0484 - 2429130, പാലക്കാട് മേഖലാ ഓഫീസ് : 0492 - 2222335, കോഴിക്കോട് മേഖലാ ഓഫീസ് : 0495 - 2377786.

മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും

പരമ്പരാഗത കരകൗശല വിദഗ്ദ്ധർക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങൾക്ക് ഗ്രാന്റും നൽകുന്ന പദ്ധതിയുടെ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും താഴെ നൽകുന്നു:

  1. അപേക്ഷകർ സംസ്ഥാനത്തെ പരമ്പരാഗത കരകൌശല തൊഴിൽ ചെയ്യുന്ന, മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
  2. അപേക്ഷക/ അപേക്ഷകൻ കേരളീയനായിരിക്കണം.
  3. അപേക്ഷക/ അപേക്ഷകൻ നിലവിൽ പരമ്പരാഗത കരകൗശലതൊഴിൽ ചെയ്യുന്നവരായിരിക്കണം.
  4. കുടുംബ വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
  5. അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 20,000/- രൂപ ആയിരിക്കും.
  6. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.
  7. ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
  8. രണ്ടു പെൺകുട്ടികളിൽ കൂടുതൽ ഉള്ളവർ/ഭിന്നശേഷിയുള്ളവർ/10 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
  9. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ആവശ്യമെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ പരമാവധി 3 മാസം വരെ പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ടൂൾക്കിറ്റ് ഗ്രാൻ്റിനായി തെരഞ്ഞെടുക്കുന്നു. നേരത്തെ പരിശീലനം ലഭ്യമായിട്ടുള്ളവർക്ക് ടൂൾക്കിറ്റ് ഗ്രാൻറിന് മാത്രമായും അപേക്ഷിക്കാവുന്നതാണ്.
  10. ഇതേ ആവശ്യത്തിന് തദ്ദേശസ്വയംഭരണ ഏജൻസികളിൽ നിന്നോ അപേക്ഷിക്കേണ്ടതില്ല. KADCO സ്ഥാപനത്തിൽ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
  11. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന ചെലവ്, സ്റ്റൈപ്പൻ്റ്, ടൂൾകിറ്റ് എന്നിവയ്ക്കുള്ള പരമാവധി തുക രണ്ട് ഗഡുക്കളായി അനുവദിക്കുന്നതാണ്. ആദ്യ ഗഡു കൈപ്പറ്റി വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് രണ്ടാം ഗഡു അനുവദിക്കുന്നതാണ്.
  12. പണിയായുധങ്ങൾ അപേക്ഷകൻ്റെ തൊഴിലിനനുസൃതമായി തെരഞ്ഞെടുക്കേണ്ടതാണ്. പണി ആയുധങ്ങൾ ISI/BIS നിലവാരത്തിലുള്ളതായിരിക്കണം.
  13. അപേക്ഷകർക്ക് ഉചിതമെന്നു തോന്നുന്ന നിലവാരമുള്ള ഏജൻസികളിൽ നിന്ന് പണിയായുധങ്ങൾ വാങ്ങാവുന്നതാണ്.
  14. ധനസഹായ പദ്ധതി പരമ്പരാഗത തൊഴിൽ നവീകരണത്തിന് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ളതാണ്. നിലവാരമുള്ള ഉപകരണങ്ങൾ/പണിയായുധങ്ങൾ ആയിരിക്കണം വാങ്ങേണ്ടത്.
  15. ആനുകൂല്യതുക പ്രവർത്തന മൂലധനമായി ഉപയോഗിക്കാൻ പാടുളളതല്ല.
  16. മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
  17. അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
  18. യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.
  19. ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പറും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
  20. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
  21. അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർമാൻ/പ്രസിഡൻ്റിൽ നിന്നോ, സെക്രട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ്), ആധാർ കാർഡിൻ്റെ പകർപ്പ് എന്നിവ ഓൺലൈനിൽ Upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
  22. ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
  23. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.

അവസാന തീയതി

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 മെയ് 31

2025 മേയ് 20, ചൊവ്വാഴ്ച

Kerala Pottery Makers Assistance: Apply Now for Financial Aid 2025

ASSISTANCE TO TRADITIONAL POTTERY MAKERS KERALA - MALAYALAM

Kerala Career Blog Logo

പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതി

ടൂൾകിറ്റ് ഗ്രാന്റ്, മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുളള ധനസഹായം എന്നീ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി 31.05.2025 |

ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാവരുത്. 60 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം.

ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചുവിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 31.

കൊല്ലം മേഖലാ ഓഫീസ് - 0474 - 2914417

എറണാകുളം മേഖലാ ഓഫീസ് - 0484 - 2429130

പാലക്കാട് മേഖലാ ഓഫീസ് - 0492 - 2222335

കോഴിക്കോട് മേഖലാ ഓഫീസ് - 0495 - 2377786

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-05-2025

             
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ്സ് കവിയാത്ത സംസ്ഥാനത്തെ മറ്റു സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട നിലവില്‍ മണ്‍പാത്ര നിര്‍മ്മാണ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനുവരി 10 വരെ അപേക്ഷ നല്‍കാം. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

  സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി പ്രസ്തുത തൊഴിൽ അന്യം നിന്ന് പോകാതെ നിലനിർത്തുന്നതിനും ടി തൊഴിലിലേക്ക് പുതുതലമുറയെക്കൂടി ആകൃഷ്ടരാക്കുന്നതിനും മൺപാത്ര ഉപയോഗത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വേണ്ടി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു.

1 അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.

2 അപേക്ഷകൻ കേരളീയനായിരിക്കണം

3 കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.

4 അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 50,000/- രൂപ ആയിരിക്കും. ആകെ ഉപകരണങ്ങൾ/വർക്ക് ഷെഡ്, ചൂള എന്നിവയുടെ നിർമ്മാണം എന്നീ ചെലവുകളുടെ 50% എന്ന നിബന്ധനയ്ക്ക് വിധേയമായി നിയമാനുസൃതം കരാർ ഒപ്പിടുമ്പോൾ 50% തുക (പരമാവധി 25,000/- രൂപ) ആദ്യഗഡുവായി അനുവദിക്കുന്നു. നിർമ്മാണം പൂർത്തിയാക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തിൻ്റേയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയർ/ ഏതെങ്കിലും ലെസെൻസ്‌ഡ് എഞ്ചിനീയർ നൽകുന്ന വാല്യുവേഷൻ സർട്ടിഫിക്കേറ്റിന്റയും അടിസ്ഥാനത്തിൽ ഫണ്ടിൻ്റെ ലഭ്യത അനുസരിച്ച് മാത്രം രണ്ടാം ഗഡു അനുവദിക്കുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ നിർബന്ധമാണ്.

5 മൺപാത്ര വിപണനം മാത്രം നടത്തുന്നവർക്ക് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നതല്ല.

6 അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.

7 നിലവിൽ മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്യുന്നവരായിരിക്കണം.

8 ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.

9 മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

10 അപേക്ഷയിൽ മൊബൈൽ നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

11 യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.

12 അപേക്ഷിക്കുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിൻ്റെ ആദ്യപേജിൻ്റെ പകർപ്പ്, വസ്തുവിന്റെ കെവെശാവകാശ സർട്ടിഫിക്കറ്റ്. നിലവിൽ നിർമ്മാണതൊഴിൽ പെയ്യുന്നവരാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി/സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം, ഇതേ ആവശ്യത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (സെക്രട്ടറി ഒപ്പുവെച്ചത്). ഖാദി ബോർഡിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, വെള്ള കടലാസിൽ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട്, അപേക്ഷകൻ മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോ എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.

13 ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പറും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.

14 ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.

15 ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.

16 പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപന മാനദണ്ഡ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം വകുപ്പിൽ നിക്ഷിപ്തമാണ്.

17 കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31.05.2025.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 മെയ് 31

Official Information

Official Website

Check the official website for detailed information and application process.

Contact Information

For more details, please contact 0495 2377786.

Disclaimer

We make every effort to ensure that the information contained on this website is up-to-date and accurate, we do not provide any guarantee regarding the completeness, reliability, accuracy or availability of the information, products, services available on the website. Blogs are for discussion about general services and knowledge.

"The information we provide may be subject to change in the future. If you notice any such changes, please record them in the comment box below."

Kerala Unorganised Workers Social Security Board: Services, Registration & Updates

Kerala Career Blog Logo

കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്: സേവനങ്ങളും വിവരങ്ങളും

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് - ഒരു അവലോകനം

സംസ്ഥാനത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച ഒരു പ്രധാനപ്പെട്ട സ്ഥാപനമാണ് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്. ഈ ബോർഡ് തൊഴിലാളികൾക്ക് വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നൽകുന്നു.

പ്രധാന സേവനങ്ങളും അറിയിപ്പുകളും

ഡാറ്റാ രജിസ്ട്രേഷൻ പരിശോധന

ക്ഷേമനിധി ബോർഡ് അംഗങ്ങൾ അവരുടെ രജിസ്ട്രേഷൻ വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുമാണ്. ഇതിലൂടെ നിങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യമായി ഉറപ്പുവരുത്താനാകും.

രജിസ്‌ട്രേഷൻ ഡാറ്റ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ്. നിലവിൽ അംഗത്വം മുടങ്ങിയ പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾ വിവരങ്ങൾ നൽകണം.

രജിസ്ട്രേഷൻ വിവരങ്ങൾ പൂർണ്ണമാക്കുക

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, എല്ലാ ക്ഷേമനിധി അംഗങ്ങളും അവരുടെ രജിസ്ട്രേഷൻ വിവരങ്ങൾ പൂർണ്ണമാണെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ, അതും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും, നിലവിൽ അംഗത്വം മുടങ്ങിയ പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. എല്ലാ രേഖകളും സഹിതമായിരിക്കണം അപ്ഡേഷൻ നടത്തേണ്ടത്.

ലക്ഷ്യങ്ങളും നിയമങ്ങളും

2008-ലെ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ നിയമത്തിലെ സെക്ഷൻ 14-ലെ ഉപവകുപ്പ് (1) പ്രകാരം, ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി 2010-ൽ കേരള സർക്കാർ നിയമങ്ങൾ രൂപീകരിച്ചു. അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കായി നിരവധി ക്ഷേമ നടപടികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്.

ഓൺലൈൻ സേവനങ്ങളെക്കുറിച്ച്

ലഭ്യമായ ഓൺലൈൻ സേവനങ്ങൾ

താഴെ പറയുന്ന സേവനങ്ങൾ വെബ്സൈറ്റിലൂടെ ലഭ്യമാണ്:

  • ഓൺലൈൻ രജിസ്ട്രേഷനും അംഗത്വവും
  • ഓൺലൈൻ അപേക്ഷയുടെ സ്ഥിതി അറിയാൻ
  • അംഗത്വ വിശദാംശങ്ങൾ ചേർക്കൽ (അംഗമാണെങ്കിൽ)
  • അംഗത്വത്തിന്റെ ഇപ്പോഴത്തെ സ്ഥിതി
  • അംഗത്വ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം

മറ്റ് വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ പൂർണ്ണത ഉറപ്പുനൽകുന്നില്ല.

"ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അറിയിക്കുക."

2025 മേയ് 6, ചൊവ്വാഴ്ച

E-Grantz Laptop Scheme Kerala: Apply Now! | Eligibility, Documents & Last Date (Malayalam)

E-GRANTZ LAPTOP SCHEME : MALAYALAM

E-GRANTZ LAPTOP SCHEME : MALAYALAM

Kerala Career Blog Logo

ഇ-ഗ്രാന്റ്‌സ് ലാപ്‌ടോപ്പ് ധനസഹായ പദ്ധതി ; മെയ് 31 വരെ അപേക്ഷിക്കാം

ഇ - ഗ്രാന്‍സ് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ളവരും ജില്ലയില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷക്കാരായി പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് ധനസഹായ പദ്ധതിയിലേക്ക് ഇ ഗ്രാന്‍സ് വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി 2025 മെയ് 31. ഫോണ്‍: 0474 - 2794996

അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം.

ഇ-ഗ്രാന്റ് രജിസ്ട്രേഷൻ അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

1. ഫോട്ടോ

2. ആധാർ കാർഡ്

3. SSLC സർട്ടിഫിക്കറ്റ് 4. ജാതി സർട്ടിഫിക്കറ്റ് (SSLC സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്)

5. Allotment മെമ്മോ അല്ലെങ്കിൽ മറ്റു അഡ്മിഷൻ തെളിയിക്കുന്ന രേഖ

6. ബാങ്ക് പാസ്ബുക്ക്

7. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണെങ്കിൽ ഹോസ്റ്റൽ Inmate സർട്ടിഫിക്കറ്റ്

8. വരുമാന സർട്ടിഫിക്കറ്റ്.

എന്താണ് കേരള ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്

കേരളത്തിലെ SC, ST, OBC കമ്മ്യൂണിറ്റിയിലെ എല്ലാ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ/സ്കീമുകൾ വിതരണം ചെയ്യുന്നതിനുള്ള ഓൺലൈൻ കേന്ദ്രീകൃത സംവിധാനമാണ് കേരള ഇ-ഗ്രാന്റ്സ് 3.0.
പട്ടികജാതി വികസന വകുപ്പിന്റെ വിവിധ വിദ്യാഭ്യാസ സഹായ പദ്ധതികൾ വിതരണം ചെയ്യുന്നതിനുള്ള സംയോജിത ഓൺലൈൻ സോഫ്റ്റ്‌വെയർ പരിഹാരമാണ് ഈ സംവിധാനം. ഏതൊരു വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഗുണഭോക്താക്കൾ ആദ്യം പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ആധാർ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. ഇത്തരം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് വിവിധ സ്കീമുകൾക്കായി ഒരേ അപേക്ഷയിലൂടെ അപേക്ഷിക്കാം.

ഒരൊറ്റ രജിസ്ട്രേഷനിലൂടെ, സിസ്റ്റത്തിന് ഒരു വിദ്യാർത്ഥിയെ അദ്വിതീയമായി തിരിച്ചറിയാൻ കഴിയും, കൂടാതെ വിവിധ സ്കീമുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ കാലയളവിലുടനീളം വിദ്യാഭ്യാസ സഹായം വിതരണം ചെയ്യുന്നതിന് ഈ അടിസ്ഥാന വിശദാംശങ്ങൾ ഉപയോഗിക്കും. വിദ്യാർത്ഥിക്ക് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അപേക്ഷകൾ നൽകുന്നതിന് സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥയും ലഭ്യമാകും. നേരിട്ടുള്ള ഗുണഭോക്തൃ കൈമാറ്റം (ഡിബിടി) വഴി വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം എത്തുന്നു.

E-Grantz 3.0 Student Registration പ്രക്രീയ

  1. ഈ പോർട്ടലിലെ രജിസ്ട്രേഷനായി എല്ലാ അപേക്ഷകരും അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹോം പേജിൽ എത്തിച്ചേരേണ്ടതാണ്.
  2. ഈ ഹോം പേജിൽ നിങ്ങൾക്ക് One Time Registration എന്ന ഓപ്ഷൻ ലഭിക്കും, നിങ്ങൾ അതിൽ ക്ലിക്ക് ചെയ്യണം.
  3. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും.
  4. ഇപ്പോൾ നിങ്ങൾ അത് ശരിയായി പൂരിപ്പിക്കുകയും നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുകയും വേണം.
  5. അതിനുശേഷം നിങ്ങൾ പോർട്ടലിൽ ലോഗിൻ ചെയ്യണം.
  6. പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം നിങ്ങൾ അപേക്ഷാ ഫോം പൂരിപ്പിക്കണം.
  7. ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  8. അവസാനം നിങ്ങളുടെ അപേക്ഷ സമർപ്പിക്കുന്നതിനും നിങ്ങളുടെ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുന്നതിനും Submit ബട്ടണിൽ ക്ലിക്ക് ചെയ്യണം.

കേരള ഇ-ഗ്രാന്റ്സ് 3.0 അപേക്ഷാ നില? (Kerala E GrantZ 3.0 Application status)

  • കേരള ഇ-ഗ്രാന്റ്സ് 3.0 ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് എല്ലാ അപേക്ഷകരും അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹോം പേജിൽ ലോഗ് ഇൻ ചെയ്യണം.
  • ഈ ഹോം പേജിൽ എത്തിയ ശേഷം എല്ലാ അപേക്ഷകരും ട്രാക്ക് ആപ്ലിക്കേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
  • ഇവിടെ നിങ്ങൾ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ നൽകി ട്രാക്ക് ആപ്ലിക്കേഷൻ ഓപ്ഷൻ ക്ലിക്ക് ചെയ്യണം.
ONE TIME REGISTRATION (പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒറ്റത്തവണ രജിസ്ട്രേഷന്‍)

1. പട്ടിക ജാതി / പട്ടിക വർഗ / പിന്നാക്ക വികസന വകുപ്പുകൾ നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനായി വിദ്യാർഥികൾ ഇടതുവശത്തായി കാണുന്ന ജാലകം ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .

2. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം യൂസേർനെയിം & പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.ഇതുവഴി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ "Profile" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നൽകേണ്ടതാണ് ,ഇവ 5 ഘട്ടങ്ങളായി സോഫ്റ്റ്‌വെയറിൽ നൽകണം. ഈ 5 ഘട്ടത്തിലുള്ള വിവരങ്ങൾ നൽകി "Submit" ചെയ്തതിനു ശേഷം വിദ്യാഭ്യാസ യോഗ്യതകൾ "Add Qualification" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് സമർപ്പിക്കാവുന്നതാണ്.ഇതോടു കൂടി ഒരു വിദ്യാർത്ഥിയെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കപ്പെടുന്നു.ഓരോ വിദ്യാർത്ഥിക്കും അപേക്ഷിക്കുവാൻ യോഗ്യതയുള്ള സ്കീമുകളുടെ ലിസ്റ്റ് "Apply For Scholorship-Post Matric" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകും .ഈ ലിസ്റ്റിൽ നിന്നും ഓരോ സ്കോളര്ഷിപ്പിനും പ്രിത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ് ഓരോ അപേക്ഷയും സമർപ്പിച്ചതിന് ശേഷം അവയുടെ പ്രിൻറ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി "Track Application" എന്ന ലിങ്കിൽ ക്ലിക് ചെയ്ത് വിദ്യാർത്ഥിയുടെ ആധാർ നമ്പറും ജനന തീയതിയും നൽകി അറിയാവുന്നതാണ്.

കേരള ഇ-ഗ്രാന്റ്സ് 3.0 ആപ്ലിക്കേഷൻ ഫോം (Kerala E GrantZ 3.0 Application Form)

Kerala E Grantz 3.0 – എങ്ങനെ ബന്ധപ്പെടാം?

എല്ലാ അപേക്ഷകർക്കും താഴെയുള്ള ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നേടാനും കഴിയും.

DIRECTORATE OF SCHEDULED CASTES DEVELOPMENT

Adress: Museum-Nandhavanam Road, Nandhavanam, Vikasbhavan P O, Thiruvananthapuram-695033 Country: India

E-mail:egrantz.sc@gmail.com SC Directorate: 0471-2737252, 0471-2737251

DIRECTORATE OF BACKWARD CLASSES DEVELOPMENT DEPARTMENT

AyyankaliBhavan Kanaka nagar, KowdiyarP.O Vellayambalam, Thiruvananthapuram – 695003 contact no:0471 2727378 , mail_id bcddkerala@gmail.com

DIRECTORATE OF SCHEDULED TRIBES DEVELOPMENT DEPARTMENT\

4th floor, Vikas Bhavan, Thiruvananthapuram contact no:0471-2304594,0471-2303229 mail_id:egrantzstdd@gmail.com

TOLL-FREE(ST Department) 1800 425 2312

Official Website:

Egrantz One Time Registration :

Egrantz Portal Login :


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."


2025 ജനുവരി 29, ബുധനാഴ്‌ച

Mangalya Samunnathi Scheme 2024: Kerala Marriage Assistance for Backward Communities

Kerala Career Blog Logo

MANGALYA SAMUNNATHI SCHEME

മംഗല്യ സമുന്നതി പദ്ധതി

മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2024 ജനുവരി 1 നും ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 12 നകം സമർപ്പിക്കണം.

ലഭിക്കുന്ന അപേക്ഷകളിൽ നിന്ന്, ഏറ്റവും കുറവ് വരുമാനമുള്ളവരെയാണ്, പരിഗണിക്കുന്നത്. അവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യത്തിന്, ആനുപാതികമായി മുന്നോക്ക സമുദായ കോർപ്പറേഷൻ ധന സഹായം നൽകും.

  • അപേക്ഷകർ മുൻഗണന AAY (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗങ്ങളിലെ റേഷൻകാർഡ് ഉടമകളായിരിക്കണം.
  • വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ/ 0310221 ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
  • മാതാപിതാക്കൾ മരണപ്പെട്ട/ ഉപേക്ഷിച്ച പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  • പെൺകുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തിയായിരിക്കണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.)
  • മൂന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹത്തിനാണ് ധനസഹായം നൽകുന്നത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും ഒരുലക്ഷം (1,00,000/-) രൂപ കവിയാൻ പാടുള്ളതല്ല.
  • വിവാഹിതയായ പെൺകുട്ടിയുടെ പ്രായം വിവാഹ തീയതിയിൽ 18 വയസ്സോ അതിന് മുകളിലോ ആയിരിക്കണം.
  • 2024 ജനുവരി 1 നും 2024 ഡിസംബർ 31 നും ഇടയിൽ (2 തീയതികളും ഉൾപ്പെടെ) വിവാഹിതരായിട്ടുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത.
  • അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണമായിട്ടുള്ളതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
  • ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. ധനസഹായം അപേക്ഷകൻ്റെ/ അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറുന്നതാണ്.
  • അപേക്ഷകൾ വിജ്ഞാപന തീയതി മുതൽ നിശ്ചിത ദിവസത്തിനുള്ളിൽ കോർപ്പറേഷ നിൽ ലഭ്യമായിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവ ശാലും സ്വീകരിക്കുന്നതല്ല.
  • ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുളളവരിൽ യോഗ്യത കൈവരിക്കുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കുന്നതാണ്. ഒരേ വരുമാനപരിധിയിൽ ഉള്ളവരെ പരിഗണിക്കുമ്പോൾ
  1. ഭിന്നശേഷിക്കാർ
  2. മാതാപിതാക്കൾ നഷ്‌ടപ്പെട്ടവർ
  3. വിവാഹിതയായ പെൺകുട്ടിയുടെ പ്രായം

എന്നീ മാനദണ്ഡങ്ങൾക്ക് മുൻതൂക്കം നൽകിയായിരിക്കും ആനുകൂല്യം അനുവദിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 12

Official Website: https://www.kswcfc.org/

കൂടുതൽ വിവരങ്ങൾക്ക്: Mangalya Samunnathi Scheme 2024-25


ഫോൺ : 0471-2311215 , 6238170312


അപേക്ഷാഫോം ലിങ്ക് : Mangalya Samunnathi Scheme 2024-25

പുതുക്കിയ പോസ്റ്റർ ലഭ്യമാണ് (പുതുക്കിയ തീയതി അടങ്ങിയ)

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

We Try To Resolve The Pains of Entrepreneurs

2025 ജനുവരി 21, ചൊവ്വാഴ്ച

Civil Service Fee Reimbursement (CSFR): Kerala Scholarship for Minority Students

Kerala Career Blog Logo

സിവിൽ സർവീസ് ഫീസ് റീഇംബേഴ്സ്മെൻ്റ് (CSFR)

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സഹായം

സിവിൽ സർവീസ് ഫീസ് റീഇംബേഴ്സ്മെൻ്റ് സ്കോളർഷിപ്പ്

2024-25 സാമ്പത്തിക വർഷത്തിൽ, ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫീസ് റീഇംബേഴ്സ്മെൻ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ, യൂണിവേഴ്സിറ്റി സ്ഥാപനങ്ങളിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് കോഴ്സ് ഫീസായി 20,000 രൂപ വരെയും ഹോസ്റ്റൽ ഫീസായി 10,000 രൂപ വരെയും തിരികെ ലഭിക്കും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്സിറ്റികളുടെ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

സ്ഥാപനങ്ങൾ നടത്തുന്ന ഹോസ്റ്റലുകളിലോ, അംഗീകൃത സ്വകാര്യ ഹോസ്റ്റലുകളിലോ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം. ഫീസ് അടച്ച രസീത് സ്ഥാപന മേധാവിയുടെ ഒപ്പോടെ സമർപ്പിക്കണം. കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.

ബി.പി.എൽ. വിഭാഗത്തിലുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഓൺലൈനായി അപേക്ഷിക്കാൻ, വകുപ്പിന്റെ വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനുവിൽ CSFR ലിങ്ക് വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും രേഖകളും സ്ഥാപനമേധാവിക്ക് നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഫെബ്രുവരി 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

1. വകുപ്പിന്റെ വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനുവിൽ Civil Service Fee Reimbursement (CSFR) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

2. "Apply Online" ക്ലിക്ക് ചെയ്യുക.

3. മറ്റു സ്കോളർഷിപ്പുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ആ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

4. രജിസ്ട്രേഷൻ ഫോമിലെ Examination details, personal details, Scholarship details തുടങ്ങിയ ഫീൽഡുകൾ പൂരിപ്പിക്കുക.

5. ഫോട്ടോ, ഒപ്പ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് കോപ്പി, ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ഫീസ് രസീതുകൾ എന്നിവ 100 KB-ൽ താഴെയായി അപ്‌ലോഡ് ചെയ്യുക. രേഖകൾ അപ്‌ലോഡ് ചെയ്താൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ.

6. അപേക്ഷ സമർപ്പിച്ച ശേഷം "View Print Application" ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കുക.

7. പ്രിന്റൗട്ടും താഴെ പറയുന്ന രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കുക.

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

1. അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റൗട്ട്

2. എസ്.എസ്.എൽ.സി., ബിരുദം എന്നിവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്

3. അപേക്ഷകരുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉണ്ടാകണം)

4. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്/മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്

5. വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്

6. റേഷൻ കാർഡിന്റെ പകർപ്പ്

7. കോഴ്സ് ഫീസ്/ഹോസ്റ്റൽ ഫീസ് അടച്ച രസീത് (സ്വകാര്യ ഹോസ്റ്റലിൽ നിന്നുള്ള രസീതാണെങ്കിൽ സ്ഥാപന മേധാവിയുടെ ഒപ്പ് നിർബന്ധം)

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 10, 2025.

കൂടുതൽ വിവരങ്ങൾക്ക്: Civil Service Fee Reimbursement(CSFR)

ഫോൺ : 0471 2300524, 0471-2302090

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Civil Service Fee Reimbursement(CSFR)



നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

ഞങ്ങൾ നൽകുന്ന വിവരങ്ങൾക്കും ലിങ്കുകൾക്കും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിലുള്ള മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുക.