2025, ഫെബ്രുവരി 8, ശനിയാഴ്‌ച

CISF Recruitment 2024-25: Apply Now for Constable/Driver & DCPO Posts in Kerala

CISF റിക്രൂട്ട്മെൻ്റ്: കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ

Kerala Career Blog Logo

സിഐഎസ്എഫിൽ അവസരം: പത്താം ക്ലാസ്സുകാർക്കും അപേക്ഷിക്കാം

കേന്ദ്ര സേനയായ CISF ൽ മികച്ച ശമ്പളത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഈ അവസരത്തിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കുറഞ്ഞത് പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) തസ്തികകളിലായി മൊത്തം 1124 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2025 ഫെബ്രുവരി 3 മുതൽ 2025 മാർച്ച് 4 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

തസ്തികയുടെ പേര്: കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ)

ഒഴിവുകളുടെ എണ്ണം: 1124

ജോലി സ്ഥലം: ഇന്ത്യയിലുടനീളം

ശമ്പളം: Rs.21,700 – 69,100/-

പ്രായപരിധി: 21 - 27 വയസ്സ് (നിയമപ്രകാരമുള്ള ഇളവുകൾ ബാധകം)

അപേക്ഷിക്കേണ്ട രീതി

  1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക
  3. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സമർപ്പിക്കുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷാ ഫീസ്

വിഭാഗം അപേക്ഷാ ഫീസ്
മറ്റുള്ളവർ Rs.100/-
SC, ST, ExSM NIL

അപേക്ഷിക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ ഔദ്യോഗിക അറിയിപ്പ് പൂർണ്ണമായും ശ്രദ്ധിച്ച് വായിച്ച് മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ ഉറപ്പുവരുത്തുക.
  • അപേക്ഷാ ഫോമിൽ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക.

പ്രധാനപ്പെട്ട വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം വായിക്കുക.

അപേക്ഷിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 4

Official Website :

കൂടുതൽ വിവരങ്ങൾക്ക്: Notification for recruitment of Constable (Driver & DCPO) in CISF - 2024

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: CISF Recruitment Portal

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ കൃത്യത ഉറപ്പ് നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ വിവരങ്ങൾ നൽകാനുള്ളതാണ്.

ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അറിയിക്കുക.