
അപേക്ഷിക്കുക: KWA (കേരള വാട്ടർ അതോറിറ്റി) വാട്ടർ ചാർജ് ബെനിഫിറ്റ് - BPL കാർഡ് - കേരളം
KWA BPL ആനുകൂല്യം: ഒരു അവലോകനം
BPL കാർഡ് ഉടമകളായ കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് കുടിവെള്ള ചാർജിൽ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
2025-ലെ ബി.പി.എൽ. ആനുകൂല്യം പുതുക്കുന്നതിനും / പുതുതായി അപേക്ഷിക്കുന്നതിനും അവസരമുണ്ട്.
BPL കാർഡ് ഉടമകളായ KWA ഉപഭോക്താക്കൾക്ക് കുടിവെള്ള ചാർജ് ആനുകൂല്യം നേടുന്നതിനുള്ള അപേക്ഷകൾ ഫെബ്രുവരി 15 വരെ സ്വീകരിക്കുന്നതാണ്.
ബി. പി. എൽ. ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 15.02.2025 ആയിരിക്കും.
ആനുകൂല്യം എങ്ങനെ ലഭിക്കും?
കേരള വാട്ടർ അതോറിറ്റി നിലവിൽ പ്രതിമാസം 15KL-ന് താഴെ ഉപയോഗമുള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് സൗജന്യമായാണ് ജലം നൽകി വരുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി എല്ലാ വർഷവും നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ പുതുക്കി നൽകേണ്ടതുണ്ട്.
കേരള വാട്ടർ അതോറിറ്റിയിൽ നിന്നും നിലവിൽ BPL ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്ന ഉപഭോക്താക്കൾക്ക് പ്രത്യേകം അപേക്ഷ നൽകാതെ തന്നെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 2025-ൽ പുതുതായി ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നതിലേക്കായി ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിലവിൽ കേരള വാട്ടർ അതോറിറ്റിയിൽ BPL ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്ന ഉപഭോക്താക്കളിലും പുതുതായി BPL ആനുകൂല്യം ലഭിക്കാനായി അപേക്ഷിച്ച ഉപഭോക്താക്കളിലും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവർ, വാട്ടർ ചാർജ് കുടിശ്ശികയുള്ളവർ, എന്നിവർക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ടി വിവരം SMS സന്ദേശം വഴി അറിയിക്കുന്നതാണ്. നിശ്ചിത തിയ്യതിക്കു മുമ്പ് കേടായ മീറ്റർ മാറ്റി വയ്ക്കുകയും കുടിശ്ശിക അടക്കുകയും ചെയ്യുന്നപക്ഷം ഉപഭോക്താക്കൾക്ക് ഓട്ടോമാറ്റിക്കായി BPL ആനുകൂല്യം പുതുക്കി നൽകുന്നതാണ്.
പുതുതായി BPL ആനുകൂല്യം ലഭിക്കാനായി അപേക്ഷിച്ച ഉപഭോക്താക്കളിൽ നൽകിയിട്ടുള്ള ഉപഭോക്താവിന്റെ പേരും റേഷൻ കാർഡിലെ ഉടമസ്ഥന്റെയും അംഗങ്ങളുടെയും പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ടി ഉപഭോക്താക്കളുടെ പട്ടിക ലഭ്യമാകുന്നതാണ്. അത് പരിശോധിച്ച് അർഹമാണെങ്കിൽ അംഗീകരിക്കുകയോ അല്ലെങ്കിൽ നിരസിക്കുകയോ ചെയ്യാവുന്നതാണ്.
പ്രധാന നിബന്ധനകൾ
- ബി. പി. എൽ. ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 15.02.2025 ആയിരിക്കും.
- പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു
- വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല
അവസാന തീയതി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഫെബ്രുവരി 15 (പുതിയ തീയതി)
വെബ്സൈറ്റ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
നിരാകരണം
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ രേഖപ്പെടുത്തുക."
```