2025, ഫെബ്രുവരി 20, വ്യാഴാഴ്‌ച

RRB Group D Notification 2025: Apply Online for 32438 Vacancies

Kerala Career Blog Logo

RRB ഗ്രൂപ്പ് ഡി വിജ്ഞാപനം

റെയിൽവേയിൽ ഗ്രൂപ്പ് ഡി: അവസരങ്ങൾ

ഒഴിവുകൾ

റെയിൽവേയിൽ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് 32438 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഈ അവസരം ഉപയോഗിച്ച് ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട തീയതി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 മാർച്ച് 1 വരെ അപേക്ഷിക്കാവുന്നതാണ്.

യോഗ്യത

വിദ്യാഭ്യാസ യോഗ്യത

മിനിമം പത്താം ക്ലാസ്സ്‌ അല്ലെങ്കിൽ പ്ലസ്ടു പാസ്സായിരിക്കണം. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻസിവിടി) അല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എസ്സിവിടി) എന്നിവയിൽ നിന്നുള്ള ഐടിഐ അല്ലെങ്കിൽ എൻസിവിടി നൽകുന്ന നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻഎസി) ഉണ്ടായിരിക്കണം.

പ്രായപരിധി

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.

അപേക്ഷ ഫീസ്

General / OBC: Rs. 500/-
SC / ST / EWS: Rs. 250/-
Payment Mode: Online

എങ്ങനെ അപേക്ഷിക്കാം

  1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  3. ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അതിൻ്റെ യോഗ്യതകൾ ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുക.
  4. അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക.
  5. അപേക്ഷ പൂർത്തിയാക്കുക.
  6. ഫീസടച്ച് അപേക്ഷ സമർപ്പിക്കുക.
  7. അപേക്ഷയുടെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുക.
  • അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായി നൽകുക.

പ്രധാനപ്പെട്ട വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം വായിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 1.

ഞങ്ങൾ നൽകുന്ന വിവരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുക.