JIPMAT JOINT INTEGRATED PROGRAMME IN MANAGEMENT ADMISSION TEST MALAYALAM

ജിപ്മാറ്റ് രജിസ്ട്രേഷൻ വിവരങ്ങൾ
12-ാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കേരളത്തിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
പ്ലസ്ടുവിന് ശേഷം ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമായി പഠിക്കാൻ ജമ്മുവിലെയും ബോധ്ഗയയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) അവസരം.
ഈ രണ്ട് സ്ഥാപനങ്ങളും സംയുക്തമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (JIPMAT 2025) വഴിയാണ് പ്രവേശനം. ജമ്മുവിലോ ബോധ്ഗയയിലോ അഞ്ച് വർഷം പഠിച്ചാൽ ബിബിഎ, എംബിഎ ഡിഗ്രികൾ നേടാം. പ്രോഗ്രാമിന്റെ ഇടയിൽ എക്സിറ്റ് ഓപ്ഷനുകളും ലഭ്യമാണ്.
2023, 2024 വർഷങ്ങളിൽ പ്ലസ് ടു പാസ്സായവർക്കും, ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പത്താം ക്ലാസ് 2021-ലോ അതിനു ശേഷമോ പൂർത്തിയാക്കിയിരിക്കണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, ബംഗളൂരു ഉൾപ്പെടെ 70 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാം. ദുബായ്, മലേഷ്യ ഉൾപ്പെടെ ഏഴ് വിദേശ കേന്ദ്രങ്ങളുമുണ്ട്. അപേക്ഷയിൽ നാല് പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം.
അപേക്ഷാ ഫീസ്
രജിസ്ട്രേഷൻ ഫീസ് 2000 രൂപയാണ്. EWS/SC/ST/PWD/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 1000 രൂപ മതി.
ഇന്ത്യക്ക് പുറത്ത് പരീക്ഷ എഴുതാൻ 10,000 രൂപ അടക്കണം.
പരീക്ഷാ രീതി
ഏപ്രിൽ 26-നാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. രണ്ട് സ്ഥാപനങ്ങളിലേക്കുമുള്ള പൊതുവായ പരീക്ഷയാണിത്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇന്റർപ്രെട്ടേഷൻ & ലോജിക്കൽ റീസണിംഗ്, വെർബൽ എബിലിറ്റി & റീഡിംഗ് കോംപ്രിഹെൻഷൻ എന്നീ വിഷയങ്ങളിൽ നിന്നായി 13, 33, 34 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരി ഉത്തരത്തിന് നാല് മാർക്ക് ലഭിക്കും. തെറ്റിയാൽ ഒരു മാർക്ക് കുറയും. പരീക്ഷയുടെ ദൈർഘ്യം 150 മിനിറ്റാണ്. ആകെ 400 മാർക്കാണ് പരീക്ഷക്ക് ഉണ്ടാകുക.
പ്രധാനപ്പെട്ട തീയതികൾ
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 10
കൂടുതൽ വിവരങ്ങൾ
സാധാരണയായി ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം ലഭിക്കുന്നത്. എന്നാൽ ജമ്മു, ബുദ്ധഗയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ് 12-ാം ക്ലാസ് കഴിഞ്ഞവർക്ക് 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പഠനത്തിന് അവസരം നൽകുന്നു. 2025-30 വർഷത്തേക്കുള്ള പ്രവേശനത്തിനായുള്ള 'ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്' (JIPMAT– 2025) നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏപ്രിൽ 26-ന് ഉച്ചയ്ക്ക് 3 മുതൽ 5.30 വരെ നടത്തും. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഈ ടെസ്റ്റിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ, ദുബായ് ഉൾപ്പെടെ 77 കേന്ദ്രങ്ങളുണ്ട്. അപേക്ഷിക്കുമ്പോൾ മുൻഗണനാക്രമത്തിൽ 4 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഈ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ കാലികവും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ പൂർണ്ണതയെക്കുറിച്ചോ കൃത്യതയെക്കുറിച്ചോ ഉറപ്പ് നൽകാൻ കഴിയില്ല.
ഞങ്ങൾ നൽകുന്ന വിവരങ്ങളിലും ലിങ്കുകളിലും ഭാവിയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക.