2025, മേയ് 31, ശനിയാഴ്‌ച

Mangalya Scheme Kerala: Widow Remarriage Assistance & Application Details

MANGALYA SCHEME FOR WIDOW REMARRIAGE KERALA
Kerala Career Blog Logo

MANGALYA SCHEME FOR WIDOW REMARRIAGE KERALA

പുനർവിവാഹ ധനസഹായം: മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിത, ശിശുവികസന വകുപ്പ് മുഖേന സാധുക്കളായ വിധവകൾക്കും നിയമപരമായി വിവാഹ മോചനം നേടിയവർക്കും പുനർവിവാഹത്തിന് ധനസഹായം നൽകുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 25,000 രൂപയാണ് മംഗല്യ പദ്ധതിയിലൂടെ ലഭിക്കുക. 18 നും 50 നും ഇടയിൽ പ്രായമുള്ള ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പുനർവിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. 

അപേക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. 

വിധവകളുടെ അല്ലെങ്കിൽ വിവാഹ മോചിതരുടെ പുനർവിവാഹത്തിന് സാമ്പത്തിക സഹായം നൽകാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ഗുണഭോക്താക്കൾ ആരെല്ലാം

നിയമപരമായി വിവാഹമോചനം നേടുകയോ വിധവകളാവുകയോ ചെയ്ത 18നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആകുവാൻ സാധിക്കുക.

പദ്ധതിയുടെ നേട്ടങ്ങൾ

യോഗ്യരായ വിധവകൾക്കും വിവാഹമോചനം നേടിയവർക്കും 25,000 രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു.

പദ്ധതി മാനദണ്ഡം

  • അപേക്ഷകർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ (മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടവർ) ആയിരിക്കണം.
  • ഭർത്താവിന്റെ മരണം കാരണം വിധവയായി തീർന്നവർ നിയമപ്രകാരം, വിവാഹ മോചനം നേടിയവർ, ഭർത്താവ് ഉപേക്ഷിച്ച് ഏഴ് വർഷം കഴിഞ്ഞവർ, ഭർത്താവിനെ കാണാതായി ഏവ് വർഷം കഴിഞ്ഞവർ എന്നിവർക്ക് പദ്ധതിയിൽ ഭാഗമാകുന്നതിന് അർഹതയുണ്ട്.
  • പുനർ വിവാഹം രജിസ്റ്റർ ചെയ്തിരിക്കണം.
  • വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകം അപേക്ഷ സമർപ്പിക്കണം.
സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000/- രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ. വനിത ശിശു വികസന വകുപ്പ് മുഖേനെ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിർവ്വഹണ ചുമതല സൂചന (2) പ്രകാരം ജില്ലാ വനിത ശിശു വികസന ഓഫീസർമാർക്ക് നൽകി ഉത്തരവായിട്ടുള്ളതാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ജില്ലാ വനിത ശിശു വികസന ഓഫീസർമാർ മംഗല്യ പദ്ധതി പ്രകാരം ജില്ലാ തലത്തിൽ ഓൺലൈനായി സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. അപേക്ഷ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.

1. അപേക്ഷക ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപെട്ടതായിരി ക്കണം.

2. ഭർത്താവിൻ്റെ മരണം മൂലം വിധവയാവുകയും, നിയമ പ്രകാരം വിവാഹ ബന്ധം വേർപെടുത്തിയത് നിമിത്തം വിധവയ്ക്ക് സമാനമായി തീർന്നിട്ടുള കുടുംബങ്ങളിൽപ്പെട്ട വനിതകളുമാണ് ഈ പദ്ധതിയുടെ പരിധിയിൽ വരുന്നത്.
1. പുനർവിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

4. വർഷത്തിൽ എല്ലാ സമയവും മംഗല്യ പദ്ധതി പ്രകാരം വകുപ്പിൻ്റെ വെബ് സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പുനർവിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ സമർപ്പിച്ചിരിക്കണം.

5. 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹ ത്തി നാണ് ധനസഹായം അനുവദിക്കുന്നത്.

6. ധനസഹായത്തിനുള്ള അപേക്ഷകൾ താഴെപ്പറയുന്ന രേഖകൾ സഹിതം ഓൺലൈനായി ശിശുവികസന പദ്ധതി ഓഫീസർ മുഖേന ജില്ലാ വനിത ശിശുവികസന ഓഫീസർക്ക് നൽകേണ്ടതാണ്.
  • ആദ്യ വിവാഹത്തിലെ ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റ്.
  • വിവാഹ ബന്ധം വേർപെടുത്തിയത് സംബന്ധിച്ച് കോടതി ഉത്തരവ്/മഹല്ല് കമ്മിറ്റി നൽകുന്ന സർട്ടിഫിക്കറ്റ്,
  • ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടത് സംബന്ധിച്ച രേഖ (റേഷൻ കാർഡിൻ്റെ കോപ്പി) സാക്ഷ്യപ്പെടുത്തിയത്.
  • അപേക്ഷകയുടെ ആധാർ കാർഡിന്റെ പകർപ്പ്
  • അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്.
  • പുനർവിവാഹം രജിസ്റ്റർ ചെയ്തത് സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സാക്ഷ്യപ്പെടുത്തിയത്)

അപേക്ഷിക്കേണ്ട വിധം

  • ആദ്യം എന്ന വെബ്സൈറ്റ് സന്ദർശിക്കുക 
  • പൊതുജന പദ്ധതികൾ- അപേക്ഷാ പോർട്ടൽ എന്ന വെബ്പേജിൽ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികൾ അപേക്ഷാ പോർട്ടൽ എന്ന വെബ്പേജ് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും. അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് അപേക്ഷിക്കാവുന്നതാണ്.
  • യൂസർ മാന്വൽ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 

Official Website:

കൂടുതൽ വിവരങ്ങൾക്ക്:

ഫോണ്‍: ഫോൺ : 0487 2361500

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Sahayahastham Scheme Kerala: Apply Online for Widow Empowerment Scheme 2025

SAHAYAHASTHAM SCHEME Details

SAHAYAHASTHAM SCHEME

Kerala Career Blog Logo

സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിന് താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് 30,000 രൂപ ധനസഹായം നൽകുന്ന സഹായ ഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒക്ടോബർ ഒന്ന് വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വനിതാ ശിശു വികസന വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് : schemes.wcd.kerala.gov.in . ഫോൺ: 0487 2361500

അപേക്ഷിക്കുന്നതിനും schemes.wcd.kerala.gov.in സന്ദർശിക്കുക. അവസാന തീയതി 2025 ഒക്ടോബർ 1.

കേരളത്തിൽ വിധവകളാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുപ്രായത്തിൽ വിധവകളാകേണ്ടി വരുന്ന സ്ത്രീകൾക്ക് അവരുടെ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിധവകളായ സ്ത്രീകൾക്ക് നിലവിൽ വിധവ പെൻഷൻ മാത്രമാണ് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000/- രൂപ അനുവദിക്കുന്ന 'സഹായഹസ്തം' എന്ന പദ്ധതി സൂചന പ്രകാരം 2018-19 വർഷം മുതൽ നടപ്പിലാക്കി വരുന്നു. ഒരു ജില്ലയിൽ 10 പേർക്കാണ് സഹായം അനുവദിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

1. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസ്സിൽ താഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിൻ്റെ പുനരധിവാസത്തിനുള്ള പദ്ധതിയാണ് 'സഹായഹസ്തം'

2. ഈ പദ്ധതി കേരള സംസ്ഥാനത്തിന് മുഴുവൻ ബാധകമായിരിക്കും.

3. സംസ്ഥാന ഗവൺമെൻ്റ് ഉത്തരവ് പുറപ്പെടുവിച്ച 11.09.2018 തീയതി മുതൽ ഈ പദ്ധതി നിലവിൽ വന്നിട്ടുള്ളതാണ്.

4. തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഒറ്റത്തവണ ഗ്രാൻറായി 30,000/- രൂപ അനുവദിക്കുന്നു.

5. ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ കമ്മിറ്റി അംഗീകരിക്കുന്ന ഓരോ ജില്ലയിലേയും 10 പേർക്ക് വീതം ധനസഹായം അനുവദിക്കുന്നു.

അപേക്ഷിക്കേണ്ട വിധം

7. schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

8. പൊതുജന പദ്ധതികൾ- അപേക്ഷാ പോർട്ടൽ എന്ന വെബ്പേജിൽ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികൾ അപേക്ഷാ പോർട്ടൽ എന്ന വെബ്പേജ് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും. അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് അപേക്ഷിക്കാവുന്നതാണ്.

യൂസർ മാന്വൽ schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അർഹത മാനദണ്ഡം

1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ

2. സംരംഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ (വനിതാ കൂട്ടായ്മ കടുംബശ്രീ, വിധവാ സംഘം etc.) നടത്താവുന്നതാണ്. ഒരു ജില്ലയിൽ നിന്നും പരമാവധി 10 പേർക്ക് ധനസഹായം നൽകുന്നു.

3. കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിത കൂട്ടായ്മകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

4. ഗുണഭോക്താവിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം (BPL/മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മുൻഗണന നൽകുന്നതാണ്).

5. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾക്ക് മുൻഗണന നൽകുന്നതാണ്

6. ഭിന്നശേഷിക്കാരായ മക്കളുള്ളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്.

7. ആശ്വാസകിരണം പെൻഷൻ, വിധവ പെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

8. തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സർക്കാർതലത്തിലോ സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകൾ ഈ ആനുകൂല്യത്തിന് അർഹരല്ല.

9. സഹായഹസ്തം പദ്ധതി പ്രകാരം മുൻവർഷം ധനസഹായം ലഭിച്ചവർ അപേക്ഷിക്കുവാൻ പാടുള്ളതല്ല.

10. മുൻവർഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാതിരുന്ന അർഹരായ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകേണ്ടതാണ്.

അവസാന തീയതി : 2025 ഒക്ടോബർ 01

Official Website: http://wcd.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: Sahayahastham Scheme Notification യൂസർ മാന്വൽ

ഫോണ്‍: 0468 2966649.

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Department of Women and Child Development Application Portal

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

 

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025, മേയ് 30, വെള്ളിയാഴ്‌ച

Plus One Third Allotment Result 2025-26 Kerala: Check Details Here

Plus One Third Allotment Result Published

Plus One Third Allotment Result Published

Kerala Career Blog Logo

Higher Secondary Single Window Admission 2025-26 Trial Allotment

Trial Allotment Result Published

The trial allotment result for Higher Secondary First Year admission has been published on May 24, 2025. Valid applications and options according to the prospectus guidelines have been considered for the allotment. Applicants can check the trial result by logging in through Candidate Login-SWS on the Higher Secondary Admission website and clicking on the Trial Results link in the candidate login.

Technical facilities to check the trial results can be availed from the Help Desks in the Government/Aided Higher Secondary Schools near the applicants' homes. The trial allotment of those who have applied for admission to Model Residential Schools will also be published along with this. Applicants can check the trial result by logging in through Candidate Login-MRS and clicking on the Trial Results link.

Detailed instructions for applicants are available on the website. Applicants can check the trial allotment list until 5 pm on May 28, 2025. If any corrections are required, the necessary corrections/additions should be made through the Edit Application link in the candidate login by 5 pm on May 28, 2025, and final confirmation should be done. Allotment obtained by providing incorrect information will be cancelled. This is the last chance to make corrections to the application. Detailed instructions for principals regarding this are also available on the website. It was informed that applicants can seek assistance from the Help Desks in all Government and Aided High Schools and Higher Secondary Schools in the state to check the trial allotment result and make corrections/additions to the application.

For more information, read the notification.

Official Websites

Official Website: admission.dge.kerala.gov.in

Disclaimer

While we make every effort to ensure that the information contained on this website is up-to-date and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy or availability with respect to the website or the information, products, services, or related graphics contained on the website for any purpose.

The information we provide and other links may change in the future. If you notice any such changes, please indicate them in the comment box below.

PLUS TWO SAY/Improvement Exam 2025: Application, Eligibility & Dates

SECOND YEAR HIGHER SECONDARY SAY/IMPROVEMENT EXAMINATION

Kerala Career Blog Logo

പ്ലസ് ടു സേ/ഇംപ്രൂവ്‌മെൻ്റ് പരീക്ഷ

ഹയർ സെക്കൻഡറി പ്ലസ് ടു സേ പരീക്ഷ

രണ്ടാം വർഷ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ അവർ പരാജയപ്പെട്ട വിഷയങ്ങളിൽ വീണ്ടും ഹാജരാകാനാണ് സേവ് എ ഇയർ (SAY) പരീക്ഷ. ഒരാൾക്ക് SAY പരീക്ഷ എഴുതാൻ കഴിയുന്ന വിഷയങ്ങളുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവുമില്ല. വിദ്യാർത്ഥികൾക്ക് അവർ പരാജയപ്പെട്ട എല്ലാ വിഷയങ്ങളും എഴുതാം.

യോഗ്യത

(എ) 2025 മാർച്ചിൽ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നതപഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനായി 2025 മാർച്ച് പരീക്ഷയിൽ D+ ഗ്രേഡോ അതിനു മുകളിലോ നേടാനാവാത്ത വിദ്യാർത്ഥികൾ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യേണ്ടതാണ്. (ബി) 2025 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ ഹയർ സെക്കൻററി പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും D+ ഗ്രേഡോ അതിനു മുകളിലോ നേടിയവർക്ക് ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രൈവറ്റ് കമ്പാർട്ട്മെൻറൽ വിദ്യാർത്ഥികൾ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് പങ്കെടുക്കാൻ യോഗ്യരല്ല. പരീക്ഷാർത്ഥിക്ക് 2025 മാർച്ചിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത സ്കൂളിൽ നിന്നും അപേക്ഷാഫോറം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം നിശ്ചിത സമയപരിധിക്കുള്ളിൽ പ്രസ്തുത സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ വിദ്യാർത്ഥികൾ തങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കേണ്ടതും അത് സ്കൂൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. സ്കൂൾ പ്രിൻസിപ്പൽമാർ പരീക്ഷാർത്ഥികളെ iExaMS പോർട്ടൽ വഴി ഓൺലൈനായി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റുകൾ പോർട്ടലിൽ ലഭ്യമാക്കുമ്പോൾ മാതൃ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ അത് ഡൗൺലോഡ് ചെയ്തെടുത്ത് വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസം മുമ്പെങ്കിലും നൽകേണ്ടതാണ്. പരീക്ഷാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അഡ്മിഷൻ ടിക്കറ്റിൽ തെറ്റുകളില്ലായെന്നും ലഭിച്ച അഡ്മിഷൻ ടിക്കറ്റ് മാറിയിട്ടില്ലായെന്നും ഉറപ്പുവരുത്തേണ്ടതാണ്.. സേ/ഇംപ്രൂവ്‌മെൻറ് പരീക്ഷ എഴുതുന്ന പരീക്ഷാർത്ഥികളുടെ പരീക്ഷാ കേന്ദ്രം ഏതാണെന്ന് ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ പരീക്ഷാർത്ഥികളെ അറിയിക്കേണ്ടതാണ്. വിജ്ഞാപനം ഓപ്പൺ സ്കൂൾ പരീക്ഷാർത്ഥികൾക്കും ബാധകമാണ്. അപേക്ഷാ ഫോറം എല്ലാ പരീക്ഷാർത്ഥികൾക്കും പൊതുവായുള്ളതാണ്.സ്കൂൾ പ്രിൻസിപ്പൽമാർ അനുബന്ധ രേഖകൾ സഹിതമുള്ള അപേക്ഷകൾ സ്വീകരിക്കേണ്ടതും അപേക്ഷകളിലെ വിശദാംശങ്ങൾ ക്രോഡീകരിക്കേണ്ടതും നോമിനൽ റോളും ചോദ്യപേപ്പർ സ്റ്റേറ്റ്‌മെൻറും തയ്യാറാക്കേണ്ടതും അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ അവ ഡിപ്പാർട്ട്മെൻറ് പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതുമാണ്. ഇപ്രകാരം തയ്യാറാക്കപ്പെട്ട നോമിനൽറോളിൻറേയും ചോദ്യപേപ്പർ സ്റ്റേറ്റ്‌മെൻറിൻറെയും പകർപ്പ് ക്ലബ് ചെയ്യപ്പെട്ട സേ/ഇംപ്രൂവ്മെൻറ് പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ നൽകേണ്ടതാണ്.

അപേക്ഷാ ഫീസ് നിരക്ക്

  • സേ പരീക്ഷാ ഫീസ് (പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക് 150/-രൂപ (ഒരു വിഷയത്തിന്)
  • സേ പരീക്ഷാ ഫീസ് (പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങൾക്ക് ) 175/-രൂപ (ഒരു വിഷയത്തിന്)
  • ഇംപ്രൂവ്മെൻറ് പരീക്ഷാ ഫീസ് 500/-രൂപ (ഒരു വിഷയത്തിന്)
  • സർട്ടിഫിക്കറ്റ് ഫീസ് 40/-രൂപ
സേ/ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് മാതൃസ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 27/05/2025

പ്രധാന തീയതി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 മെയ് 27. കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

2025, മേയ് 29, വ്യാഴാഴ്‌ച

PLUS TWO Revaluation, Scrutiny & Photocopy: Apply Before May 27, 2025

Kerala Career Blog Logo

PLUS TWO REVALUATION, SCRUTINY, PHOTOCOPY APPLICATIONS

Important Information Regarding Plus Two Revaluation, Scrutiny, and Photocopy Applications

Students who appeared for the Plus Two examinations can apply for revaluation, scrutiny, and photocopies of their answer scripts. Applications in the prescribed format, along with the required fees, should be submitted to the Principal of the school where the student registered for the March examinations on or before 27.05.2025.

Please note that revaluation or scrutiny is not permitted for Physics, Chemistry, and Mathematics answer scripts that have undergone double valuation. However, applications for photocopies of these answer scripts are allowed.

In summary, if you wish to apply for revaluation, scrutiny, or a photocopy of your Plus Two exam answer sheet, ensure you submit your application to the Principal of your registered school by May 27, 2025. Remember, while revaluation and scrutiny aren't available for Physics, Chemistry, and Maths, you can still request a photocopy.

Key Guidelines and Procedures

If the revaluation results in a higher grade for a particular paper, the fee paid for that paper will be refunded to the candidate. It is important to note that you cannot apply for revaluation after receiving a photocopy of the answer script.

Application forms can be obtained from nearby online service centers. After filling out the application form, it should be submitted to the Principal of the respective school, who will then upload it to the official website.

Application Fee Details

  • Revaluation: INR 500
  • Photocopy: INR 300
  • Scrutiny: INR 100

Additional Information and Resources

For more detailed information, please refer to the official notification.

Official Website:

For detailed information: Plus Two Revaluation, Scrutiny, Photocopy

Application Forms

Application forms are available on the website.

Disclaimer

While every effort is made to ensure that the information contained on this website is updated and accurate, no guarantee is given that the information, products, and services available on the website are complete, reliable, accurate, or available.

Please be aware that the information we provide, as well as external links, may be subject to future changes. If you notice any discrepancies or updates, please let us know in the comments section below.

Afzal Ul Ulama Calicut University Admission 2025-26: Application Details

Kerala Career Blog Logo

അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) 2025-26 അപേക്ഷ – കാലിക്കറ്റ് യൂണിവേഴ്സിറ്റി

അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) കോഴ്സ് പ്രവേശനം 2025

കാലിക്കറ്റ് സർവ്വകലാശാല 2025-26 അധ്യയന വർഷത്തിലേക്കുള്ള അഫ്‌സൽ -ഉൽ -ഉലമ (പ്രിലിമിനറി ) കോഴ്സിലേക്കുള്ള (പ്ലസ് ടു ഹ്യൂമാനിറ്റീസ് തത്തുല്യ കോഴ്‌സ്) ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാനതിയ്യതി 05.06.2025.

അപേക്ഷ ഫീസ്

SC/ST 205/- രൂപ, മറ്റുള്ളവർ 495/- രൂപ

ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്സ്‌വേർഡും മൊബൈൽ ഫോണിൽ ലഭ്യമാക്കുന്നതിന് വേണ്ടി അപേക്ഷകർ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ്റെ തുടക്കത്തിൽ മൊബൈൽ ഫോൺ നമ്പർ ശരിയായി നൽകാത്തതിനാൽ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ ഫോൺ നമ്പർ ഓ ടി പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടേതോ, അല്ലെങ്കിൽ രക്ഷിതാവിൻ്റെയോ മൊബൈൽ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്തു് നൽകാവൂ തുടർന്ന് മൊബൈൽ ഫോണിൽ ലഭിച്ച CAP ID യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌തു അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്.

അപേക്ഷ ഫീസ് അടച്ചതിനു ശേഷം പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്, പ്രിൻ്റൗട്ട് എടുക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാവുകയുള്ളു. ശേഷം എന്തെങ്കിലും തിരുത്തലുകൾ വരുത്തുന്നതിന് വേണ്ടി Edit സൗകര്യം ഉപയോഗിക്കുന്നവർ വീണ്ടും വിവരങ്ങൾ നൽകി അപേക്ഷ പൂർത്തീകരിച്ചു പുതിയ പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്, അല്ലാത്ത പക്ഷം അലോട്ട്മെന്റ്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതാണ്. പ്രിൻ്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പ്രവേശന യോഗ്യത

എസ്.എസ്.എൽ.സി. ടി.എച്ച്.എസ്. എൽ.സി. (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങിയ സ്ക്രീമുകളിൽ പരീക്ഷ ജയിച്ചവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എസ്.എസ്.എൽ.സി.ക്ക് തുല്യമായ പരീക്ഷ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡോ തത്തുല്യമായ മാർക്കോ വാങ്ങി ഉന്നതപഠനത്തിനു യോഗ്യത നേടിയിരിക്കണം. എസ്.എസ്.എൽ.സി. പഴയ സ്ക്രീമിൽ പരീക്ഷ എഴുതിയവരുടെയും, ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണ്ണയം നിലവിലില്ലാത്ത മറ്റു സ്ക്രീമുകളിൽ പരീക്ഷ എഴുതിയവരുടേയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും പ്രവേശനത്തിനു പരിഗണിക്കുന്നത്. കേരള സിലബസിനു പുറമെയുള്ള അപേക്ഷകർ വിവിധ വിഷയങ്ങളുടെ ഓരോ പേപ്പറിനും അതാത് ബോർഡുകൾ വിജയിക്കാൻ നിശ്ചയിച്ചിട്ടുള്ള മിനിമം മാർക്ക് നേടിയിരിക്കണം.

അപേക്ഷകർക്ക് 2025 ജൂൺ മാസം ഒന്നിന് പതിനഞ്ച് വയസ് പൂർത്തിയായിരിക്കണം. എന്നാൽ ഇരുപത് വയസ് കഴിയാൻ പാടില്ല. കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോർഡുകളുടെ പരിക്ഷകൾ വിജയിച്ച അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറുമാസം വരെ ഇളവ് അനുവദിക്കുന്നതാണ്. കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി വിജയിച്ച അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ആറുമാസം വരെ ഇളവ് അനുവദിക്കുന്നതാണ്. പട്ടിക ജാതി/പട്ടിക വർഗവിഭാഗത്തിൽപെട്ട അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷം വരെ ഇളവ് അനുവദിക്കും. അന്ധരോ, ബധിരരോ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരോ ആയവർക്ക് ഇരുപത്തിയഞ്ച് വയസ് വരെ അപേക്ഷിക്കാം.

പ്രധാന തിയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 05

ഫോൺ : 0494 2407016, 2407017, 2660600

2025, മേയ് 28, ബുധനാഴ്‌ച

MG University Kerala Admission 2024-25: Apply Online for UG & PG Courses

Kerala Career Blog Logo

മഹാത്മാ ഗാന്ധി (MG) യൂണിവേഴ്സിറ്റി കേരള അഡ്മിഷൻ

എം.ജി യൂണിവേഴ്സിറ്റി കോഴ്സുകൾക്ക് അപേക്ഷിക്കാം

എം.ജി യൂണിവേഴ്സിറ്റി ഓട്ടോണമസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം 2025 മെയ് 31 വരെ ലഭ്യമായിരിക്കുന്നതാണ്.

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം 2025 മെയ് 31 വരെ ലഭ്യമായിരിക്കുന്നതാണ്. അപേക്ഷകർ തങ്ങളുടെ പ്ലസ് 2 രജിസ്‌ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഐ മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഓണലൈൻ അപേക്ഷയിൽ തെറ്റുകൂടാതെ നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കുന്നതല്ല. DHSE/VHSE /THSE ബോർഡുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ നമ്പർ, പാസ്സ് ആയ വർഷം എന്നിവ നൽകുമ്പോൾ റിസൾട്ട് ലഭ്യമാവുന്നതായിരിക്കും. ഇതിൽ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല.

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് എകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

മാനേജ്മെന്റ്, ലക്ഷദ്വീപ്, വികലാംഗ, സ്പോർട്സ്, കൾച്ചറൽ ക്വാട്ടകളിൽ പ്രവേശനം തേടുന്നവരും ഏകജാലക സംവിധാനത്തിൽ അപേക്ഷ നൽകണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾക്കായി എല്ലാ കോളജുകളിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്യണം.

പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

എം ജി സർവകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ്. എം ജി/കേരള/കണ്ണൂർ സർവകലാശാലകളൊഴികെയുള്ള സർവകലാശാലകളിൽ നിന്നുമുള്ള ബിരുദ ധാരികൾ മാർക്ക് സെക്യൂർഡ് എന്നിടത്ത് ഗ്രേഡിന്റെ പെർസെന്റജ് ഇക്വിവലന്റും മാക്സിമം മാർക്ക് എന്നിടത്ത് 100ഉം എന്റർ ചെയ്യേണ്ടതാണ്. .

ഓൺലൈനായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ

പൊതു നിർദ്ദേശങ്ങൾ

1. വെബ് പേജിൽ നൽകിയിരിക്കുന്ന "അക്കൗണ്ട് സൃഷ്ടിക്കൽ" ലിങ്കിൽ ക്ലിക്ക് ചെയ്യുക

2. ആവശ്യമായ ഏറ്റവും കുറഞ്ഞ വ്യക്തിഗത വിവരങ്ങൾ അതീവ ശ്രദ്ധയോടെ പൂരിപ്പിക്കുക.

3. ഒരു മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് തുടങ്ങിയ എല്ലാ ആശയവിനിമയങ്ങളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കും, അതിനാൽ മൊബൈൽ നമ്പർ നൽകുമ്പോൾ ഉദ്യോഗാർത്ഥികൾ അതീവ ശ്രദ്ധാലുവായിരിക്കണം.

4. ഒരു 'പാസ്‌വേഡ്' സൃഷ്ടിക്കുക. (ഭാവിയിലെ എല്ലാ ഓൺലൈൻ പ്രവർത്തനങ്ങൾക്കും പാസ്‌വേഡ് ഉപയോഗിക്കും). ഉദ്യോഗാർത്ഥി സൃഷ്ടിച്ച പാസ്‌വേഡ് ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. ഇത് ഓപ്ഷനുകളിൽ കൃത്രിമം കാണിക്കുന്നതിന് കാരണമായേക്കാം, അത്തരം ഏതെങ്കിലും സംഭവങ്ങൾക്ക് സർവകലാശാല ഉത്തരവാദിയായിരിക്കില്ല.

5. അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചതിനുശേഷം, 25 ൽ തുടങ്ങുന്ന എട്ട് അക്ക ആപ്ലിക്കേഷൻ നമ്പർ നിങ്ങൾക്ക് നൽകും. ഭാവിയിലെ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾക്കും അപേക്ഷകൻ അപേക്ഷാ നമ്പർ സൂക്ഷിക്കേണ്ടതുണ്ട്.

6. വ്യക്തിഗത വിശദാംശങ്ങൾ, അക്കാദമിക് യോഗ്യത, ഓപ്ഷനുകൾ എന്നിവ ശരിയായി ഉൾപ്പെടുത്തി അപേക്ഷാ ഫോം പൂരിപ്പിക്കുക. അപേക്ഷകന് നാൽപ്പത് ഓപ്ഷനുകൾ വരെ നൽകാം.

7. നൽകിയ വിവരങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം, അപേക്ഷകർ അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കണം.

8. “ഇപ്പോൾ പണമടയ്ക്കുക” ബട്ടണിൽ ക്ലിക്കുചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക, ഇത് അപേക്ഷകനെ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് റീഡയക്‌ട് ചെയ്യും. ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതിന് അപേക്ഷകന് ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം.

9. ഫീസ് അടച്ചതിനുശേഷം, അപേക്ഷകനെ അപേക്ഷാ പേജിലേക്ക് തിരികെ കൊണ്ടുപോകും.

10. അനുബന്ധ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.

11. ഭാവി റഫറൻസിനായി സ്ഥാനാർത്ഥി സൂക്ഷിക്കേണ്ട സ്ഥിരീകരണ പേജിന്റെ പ്രിന്റ് ഔട്ട് എടുക്കുക.

സ്‌പോർട്‌സ്/കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

1. മെറിറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം, സ്‌പോർട്‌സ് ക്വാട്ട/കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്‌പോർട്‌സ് ക്വാട്ടയ്ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

2. സ്‌പോർട്‌സ് ക്വാട്ടയുടെ കാര്യത്തിൽ, സ്ഥാനാർത്ഥിക്ക് ബാധകമായ സ്‌പോർട്‌സ്/കൾച്ചറൽ പരിപാടിയും വിഭാഗത്തിന് അനുയോജ്യമായ വിശദാംശങ്ങളും തിരഞ്ഞെടുക്കുക.

3. ബന്ധപ്പെട്ട രേഖയുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക

4. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക

5. അപേക്ഷ സമർപ്പിക്കുക

പിഡി ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

1. മെറിറ്റ് സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം, പിഡി ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിഡി ക്വാട്ടയ്ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

2. പിഡി ക്വാട്ടയുടെ കാര്യത്തിൽ, ഉദ്യോഗാർത്ഥിക്ക് ബാധകമായ വൈകല്യ വിഭാഗവും വിഭാഗത്തിന് അനുയോജ്യമായ വിശദാംശങ്ങളും തിരഞ്ഞെടുക്കുക.

3. വൈകല്യ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക

4. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക

5. അപേക്ഷ സമർപ്പിക്കുക

കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

1. മെറിറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം, കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയ്ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

2. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയുടെ കാര്യത്തിൽ, ഉദ്യോഗാർത്ഥിക്ക് ബാധകമായ കമ്മ്യൂണിറ്റി തിരഞ്ഞെടുക്കുക. എയ്ഡഡ് കോളേജുകളിൽ മാത്രമേ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകൾ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കുക.

3. യോഗ്യതയുള്ള റവന്യൂ അതോറിറ്റി നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക

4. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക

5. അപേക്ഷ സമർപ്പിക്കുക

അപേക്ഷാ ഫീസ്

  • എസ്‌സി/എസ്ടി ഒഴികെയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും : 800/-
  • എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് : 400/-

പ്രധാനപ്പെട്ട തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മെയ് 31

ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

CEE Kerala Updates 2025: Entrance Exam Notifications & Corrections

Commissioner for Entrance Examinations Updates - Kerala

Commissioner for Entrance Examinations Updates - Kerala

Kerala Career Blog Logo

പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയം അറിയിപ്പുകൾ

അറിയിപ്പുകൾ

KMAT 2025 (സെഷൻ 2) - ഫോട്ടോ ,ഒപ്പ് എന്നിവയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള അവസരം. അവസാന തിയതി - 23-05-2025 02:00 PM

ത്രിവത്സര LLB 2025 -അപേക്ഷകർക്ക് അവരുടെ പ്രൊഫൈൽ പരിശോധിച്ച് എന്തെങ്കിലും ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം. അവസാന തിയതി - 23-05-2025 02:00 PM

പഞ്ചവത്സര LLB 2025 - അപേക്ഷകർക്ക് അവരുടെ പ്രൊഫൈൽ പരിശോധിച്ച് എന്തെങ്കിലും ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം. അവസാന തിയതി - 23-05-2025 02:00 PM

വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷകളും കൗൺസിലിംഗും കൈകാര്യം ചെയ്യുന്ന പ്രവേശന പരീക്ഷ കമ്മീഷണറേറ്റ് 1983 -ൽ GO (MS ) No -31 /83 /HEDn നമ്പർ സർക്കാർ ഉത്തരവ് പ്രകാരമാണ് സ്ഥാപിതമായത് . മെറിറ്റിന്റെയും സാമുദായിക സംവരണത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ പ്രൊഫഷണൽ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകളും അല്ലോട്മെന്റും നടത്തുക എന്ന ഉത്തരവാദിത്തമാണ് പ്രവേശന പരീക്ഷ കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കുന്നത് . കേരള ഇഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ കോഴ്സുകള്‍ (കീം), പിജി നഴ്സിംഗ്, ത്രിവല്‍സര എല്‍.എല്‍.ബി., പ‍ഞ്ചവല്‍സര എല്‍.എല്‍.ബി., എല്‍.എല്‍.എം., പിജി ആയുര്‍വേദം, പിജി ദന്തല്‍, പിജി ഹോമിയോപ്പതി, പിജി മെഡിക്കല്‍, ബി.ഫാം (എല്‍.ഇ),പിജി ഫാര്‍മസി, ഈ കോഴ്സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്‍റാണ് (CAP) ഈ ഓഫീസ് നടത്തിവരുന്നത്.

Additional Information

Official Website

Official Website:

Online Services

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക്:

2025, മേയ് 27, ചൊവ്വാഴ്ച

PLUS TWO Result 2025 Kerala: Check DHSE Results & Websites

Kerala Career Blog Logo

പ്ലസ് ടു പരീക്ഷാഫലം: അറിയേണ്ടതെല്ലാം

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫല പ്രഖ്യാപിച്ചു

പ്ലസ് ടു പരീക്ഷാ ഫലം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 77.81 ശതമാനം വിജയം.

ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് (മെയ് 22) 2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് (മെയ് 22) ഉച്ചക്കഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വൈകിട്ട് 3.30 മുതൽ വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

  • results.kite.kerala.gov.in
  • results.kerala.gov.in
  • dhsekerala.gov.in
  • prd.kerala.gov.in

മൊബൈൽ ആപ്പുകൾ

PRD Live, SAPHALAM, iExaMS എന്നീ ആപ്പുകളിലൂടെയും ഫലം അറിയാം.

പ്ലസ് ടു റിസൾട്ട് എങ്ങനെ പരിശോധിക്കാം

പ്ലസ് ടു റിസൾട്ട് എളുപ്പത്തിൽ പരിശോധിക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • keralaresults.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിലെ 'Kerala DHSE Plus Two Result 2023' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്യുക.
  • പരീക്ഷാ ഫലം സ്ക്രീനിൽ തെളിയും.
  • അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

ഉപകാരപ്രദമായ മറ്റു ലിങ്കുകൾ

  • keralaresults.nic.in
  • www.results.kite.kerala.gov.in
  • www.dhsekerala.gov.in
  • www.prd.kerala.gov.in

റിസൾട്ട് അറിയുന്നതിനുള്ള അപ്ലിക്കേഷൻ

  • PRD LIVE
  • iExams - Kerala

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Polytechnic Lateral Entry Admission 2025-26: Dates, Eligibility & Registration

Kerala Career Blog Logo

പോളിടെക്‌നിക് കോളേജ് ലാറ്ററൽ എൻട്രി പ്രവേശനം (Polytechnic College Lateral Entry Admission)

പോളിടെക്‌നിക് ലാറ്ററൽ എൻട്രി ഏകജാലക പ്രവേശനം 2025-26 (Single Window Admission Through Lateral Entry in Polytechnic Colleges 2025-26)

2025-26 വർഷത്തിലെ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകുന്നു.

പ്രധാന തീയതികൾ (Important Dates)

ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം - പ്രധാന തീയതികൾ (LATERAL ENTRY ADMISSION TO DIPLOMA IMPORTANT DATES)

താഴെ പറയുന്നവയാണ് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ പ്രധാന തീയതികൾ.

  • One-time registration ഫീസ് അടക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ആരംഭം: 16.05.2025
  • One-time registration ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി: 30.05.2025
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 30.05.2025
  • താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 03.06.2025
  • അപ്പീൽ ചെയ്യുന്നതിനും അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും അവസാന തീയതി: 05.06.2025
  • ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 09.06.2025
  • കൗൺസിലിംഗ്, അഡ്മിഷൻ: 10.06.2025 to 13.06.2025
  • സ്പോട്ട് അഡ്മിഷൻ (എന്തെങ്കിലും ഉണ്ടെങ്കിൽ): 19.06.2025 to 23.06.2025
  • അഡ്മിഷൻ അവസാനിക്കുന്നത്: 15.07.2025

One-Time Registration - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Important points during One-Time Registration)

One-Time Registration സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Things to ensure during One-Time Registration)

One-Time Registration ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തുക:

  • അപേക്ഷകൻ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി/മറ്റു ബന്ധപ്പെട്ട അഡിഷണൽ mandatory subject എന്നിവ ഉൾപ്പെടുന്ന രണ്ടു വർഷത്തെ +2 / VHSE 50% ത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം. അല്ലെങ്കിൽ രണ്ടുവർഷ ITI / KGCE 50% ത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം.
  • CBSE +2 വിന് ബേസിക് മാത്തമാറ്റിക്സ് സെലക്ട് ചെയ്തവർക്ക് ലാറ്ററൽ എൻട്രി വഴിയുള്ള അഡ്മിഷന് അപേക്ഷിക്കാൻ കഴിയില്ല.
  • അപേക്ഷയിൽ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ അപേക്ഷകന്റേതായിരിക്കേണ്ടതും, പ്രവേശന പ്രക്രിയ കഴിയുന്നത് വരെ നിലനിർത്തേണ്ടതുമാണ്.
  • One-Time Registration ന് ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുമ്പോൾ മൊബൈൽ OTP വെരിഫിക്കേഷന് ശേഷം രജിസ്ട്രേഷൻ ഫീസ് അടയ്ക്കുവാൻ സാധിക്കും.
  • ഓൺലൈൻ പേയ്മെന്റ് നടത്തുമ്പോൾ തുടക്കത്തിൽ ലഭിക്കുന്ന GRN നമ്പർ വളരെ പ്രധാനപ്പെട്ടതാണ്, ഇത് അപേക്ഷകർ സൂക്ഷിക്കേണ്ടതാണ്. ഫീസ് സംബന്ധിച്ചുള്ള എല്ലാ അന്വേഷണങ്ങൾക്കും GRN നമ്പർ നിർബന്ധമാണ്.
  • One-Time Registration പൂർത്തിയാക്കിയാൽ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്. അപേക്ഷ സമർപ്പണത്തിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
  • One-Time Registration പോളിടെക്‌നിക് കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടം മാത്രമാണ്. രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ.

മറ്റ് വിവരങ്ങൾ (Other Information)

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2025 മെയ് 30.

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നു. ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

2025, മേയ് 26, തിങ്കളാഴ്‌ച

Plus One Admission 2025-26 Kerala: Single Window Application, Dates & Guide

HIGHER SECONDARY (PLUS ONE) ADMISSION 2025-26

Kerala Career Blog Logo

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2025 -26

2025-26 അദ്ധ്യയന വർഷത്തിലെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാസമർപ്പണം 2025 മേയ് 20 ന് വൈകിട്ട് 5 മണിയ്ക്ക് അവസാനിച്ചു. സൂചന പരാമർശിത ബഹു. ഹൈക്കോടതി ഇടക്കാല ഉത്തരവ് നടപ്പിലാക്കുന്നതിനായി പ്രസ്തുത ഉത്തരവിലെ വിദ്യാർത്ഥികൾക്ക് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി അഡ്‌മിഷൻ അറിയിക്കുന്നു. അപേക്ഷാ സമർപ്പണം പോർട്ടൽ ഓപ്പൺ ചെയ്തതായി 2025 മേയ് 21 ന് തന്നെ പൂർത്തിയാക്കേണ്ടതാണ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 21 ആയിരിക്കുന്നതാണ്. ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്മെന്റ് തീയതി : ജൂൺ 2

രണ്ടാം അലോട്ട്മെന്റ് തീയതി : ജൂൺ 10

മൂന്നാം അലോട്ട്മെന്റ് തീയതി : ജൂൺ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.

മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.

അപേക്ഷ നൽകുമ്പോൾ ആവശ്യമായ രേഖകൾ

  • എസ്എസ്എൽസി മാർക്ക് ലിസ്റ്റ്
  • ആധാർ കാർഡ് നമ്പർ
  • ആർട്‌സ്, സ്പോർട്‌സ് എന്നിവയിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥികൾ ആണെങ്കിൽ അതിൻ്റെ സർട്ടിഫിക്കറ്റ്
  • ഒടിപി ലഭിക്കുന്നതിനായി ആക്ടീവ് സിം കാർഡ് ഉള്ള മൊബൈൽ ഫോൺ നമ്പർ
  • ബോണസ് പോയിൻ്റ് അർഹതയുള്ള സർട്ടിഫിക്കറ്റുകൾ (LSS,USS,SPC,NCC, JRC, Scout and Guide, Little kite…)

പ്ലസ് വൺ അപേക്ഷ 2025-26 വർഷ വിവരങ്ങൾ

അപേക്ഷിക്കേണ്ട രീതി

  • അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ, 'Create Candidate Login' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ചോദിച്ചത് പോലെ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.
  • ഒരിക്കൽ നിങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. ഹോം പേജിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിച്ചു വെക്കുക.

പ്ലസ് വൺ പ്രവേശനം അറിയേണ്ട കാര്യങ്ങൾ

വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ് ഹയർസെക്കൻഡറിതലം. അവിടെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സമീപ സ്കൂളുകളിൽ ഏതെല്ലാം വിഷയ കോമ്പിനേഷനുകളാണ് ഉള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും വ്യക്തമായി ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. മെരിറ്റും വിദ്യാർഥികളുടെ ഓപ്ഷനുകളും പരിഗണിച്ച് സുതാര്യമായ രീതിയിലാണ്‌ പ്രവേശന നടപടികൾ.

സയൻസ് വിഭാഗം:

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.

ഹ്യുമാനിറ്റീസ് വിഭാഗം:

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.

കൊമേഴ്സ് വിഭാഗം:

ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.

പ്ലസ് വൺ അപേക്ഷകരുടെ ശ്രദ്ധക്ക് (ക്ലബ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അറിയിപ്പ്)

  • സ്കൂൾ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ നിശ്ചിത മാതൃകയിൽ തന്നെ തയ്യാറാക്കുക.
  • വിവിധ ക്ലബ്ബുകളിൽ അംഗമായ കുട്ടികൾ നൽകേണ്ട സർട്ടിഫിക്കറ്റിന്റെ ഒരു ഫോർമാറ്റ് ഇത്തവണ പ്രോസ്പെക്ടസിന്റെ കൂടെ Appendix 4 ആയി നൽകിയിട്ടുണ്ട്.
  • ഈ ഫോർമാറ്റിൽ അല്ലാത്ത ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് സ്വീകരിക്കുന്നതല്ല.
  • ഓൺലൈൻ അപേക്ഷാ സമയത്ത് ക്ലബ്ബ് അംഗമാണ് എന്ന് ടിക്ക് ചെയ്തു കഴിഞ്ഞാൽ നിർബന്ധമായും ആ സർട്ടിഫിക്കറ്റിന്റെ നമ്പറും തീയതിയും രേഖപ്പെടുത്തേണ്ടതുണ്ട്.
  • അല്ലാതെ ഒരിക്കലും ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താൻ കഴിയില്ല.
  • മറ്റു ഫോർമാറ്റുകളിൽ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുള്ള വിദ്യാർത്ഥികൾ നിർദ്ദേശിക്കപ്പെട്ട ഫോർമാറ്റിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും വേറെ വേറെ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടതാണ്.
  • ഓരോ സർട്ടിഫിക്കറ്റുകൾക്കും പ്രത്യേക നമ്പറും തീയതിയും ഉണ്ടായിരിക്കണം

PLUS ONE ADMISSION BONUS POINTS KERALA

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ലഭ്യമാവുന്ന ബോണസ് പോയിന്റുകൾ

  • പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
  • SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
  • ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്.
  • NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം) സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
  • Little Kites A Grade Certificate അംഗങ്ങൾക്ക് 1 ബോണസ് പോയിൻറ് ലഭിക്കും. ഒരു കുട്ടിക്ക് ലഭിക്കുന്ന പരമാവധി ബോണസ് 10 ആയിരിക്കണമെന്നാണ് നിർദ്ദേശം.

പ്ലസ് വൺ അപേക്ഷ നൽകുമ്പോൾ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങൾ

  1. SSLC Mark list (Printout)
  2. Aadhaar number
  3. Club certificate ( സ്കൂളിലെ ഏതൊക്കെ ക്ലബുകളിൽ നിങ്ങൾ അംഗമായിരുന്നു എന്നതിന് തെളിവായി സ്കൂളിൽ നിന്നും ലഭിക്കുന്നത് )
  4. NCC, SPC, SCOUT & GUIDES , LITTLE KITES തുടങ്ങിയ സർട്ടിഫിക്കറ്റുകൾ
  5. കലോൽസവം / സ്റ്റോർട്സ് /ശാസ്ത്രമേള തുടങ്ങിയവയ്ക്ക് ലഭിച്ച സർട്ടിഫിക്കറ്റുകൾ
  6. NTSE / NMMS / USS / LSS സർട്ടിഫിക്കറ്റുകൾ
  7. സൈനികരുടെ മക്കളാണെങ്കിൽ സൈനിക വെൽഫെയർ ബോർഡിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ്
  8. EWS സർട്ടിഫിക്കറ്റ് ( മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് റവന്യു ഡിപ്പാർട്ട്മെൻ്റിൽ നിന്നും Annexure -1 അല്ലെങ്കിൽ Annexure-2 ഫോമുകളിൽ ലഭിക്കുന്ന Income & Assets certificate )
  9. Mobile phone number ( നിലവിൽ ഉപയോഗത്തിലുള്ളതും സ്വന്തം രക്ഷിതാക്കളുടെ നമ്പറും ആയിരിക്കണം രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കേണ്ടത്. കാരണം നിങ്ങൾക്ക് പ്ലസ് വൺ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ നിന്നും നിങ്ങളെ ബന്ധപ്പെടാൻ സാധിക്കണം)
  10. സ്കൂൾ കോഡും കോഴ്സ് കോഡുകളും നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് മുൻഗണനാ ക്രമത്തിൽ തയ്യാറാക്കിയ ലിസ്റ്റ്. (സ്കൂൾ കോഡ്, കോഴ്സ് കോഡ് എന്നിവ വളരെ പ്രധാനപ്പെട്ടവയായതിനാൽ അവ മുൻഗണനാ ക്രമത്തിൽ ആദ്യമേ നിങ്ങൾ ഒരു പേപ്പറിൽ എഴുതി കയ്യിൽ വെക്കേണ്ടതാണ്. ഇതിൽ നോക്കി വേണം സ്കൂൾ / കോഴ്സ് കോഡുകൾ മുൻഗണനാ ക്രമത്തിൽ നിങ്ങളുടെ option ആയി അപേക്ഷയിൽ enter ചെയ്യാൻ.
  11. റേഷൻ കാർഡ് : അപേക്ഷയിൽ താലൂക്ക്, Local body എന്നിവ നൽകുമ്പോൾ നിങ്ങൾ താമസിക്കുന്ന പഞ്ചായത്ത് / മുൻസിപ്പാലിറ്റിയുടെയും താലൂക്കിൻ്റെയും പേരുകളാണ് നൽകേണ്ടത്. ( വിദ്യാർത്ഥിയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡിൽ കാണിച്ചിരിക്കുന്നത് തന്നെ Local body ആയി നൽകുന്നതായിരിക്കും നല്ലത്. കാരണം റേഷൻ കാർഡായിരിക്കും അത് തെളിയിക്കാനായി നിങ്ങൾ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടി വരുന്നത്. താലൂക്ക്, പഞ്ചായത്ത്/മുൻസിപ്പാലിറ്റി എന്നിവയ്ക്ക് ബോണസ് പോയൻ്റ് ഉള്ളതിനാൽ ഇവയിൽ തെറ്റ് സംഭവിച്ചാൽ അഡ്മിഷൻ കാൻസൽ ചെയ്യപ്പെടും)

NB :-

  • Community ( Caste ) , Nativity, Income Certificate എന്നിവ അപേക്ഷ നൽകുന്ന സമയത്ത് ആവശ്യമില്ല.
  • SC/ST/OEC വിഭാഗത്തിലുള്ളവർക്ക് Caste Certificate അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
  • Other Backward Hindu വിഭാഗത്തിൽ ഉൾപ്പെടുന്നവർ fees ആനുകൂല്യം ലഭിക്കണമെങ്കിൽ Caste Certificate , Income Certificate ( വാർഷിക വരുമാനം 6 ലക്ഷത്തിൽ കുറവായിരിക്കണം ) എന്നിവ അഡ്മിഷൻ സമയത്ത് നിർബന്ധമായും ഹാജരാക്കണം

"ഓൺലൈനായി വ്യത്യസ്ത ജില്ലകളിലേക്ക് അപേക്ഷിക്കുന്നവർ വ്യത്യസ്ത അപേക്ഷാ ഫോം സമർപ്പിക്കേണ്ടതാണ്. VHSE ക്ക് അപേക്ഷിക്കുന്നവർ എത്ര ജില്ലയിലേക്ക് അപേക്ഷിക്കുകയാണെങ്കിലും ഒരു അപേക്ഷാ ഫോം വഴി അപേക്ഷിച്ചാൽ മതി. അത് പോലെ DHSE അപേക്ഷാ സമർപ്പിച്ചവർക്ക് VHSE ക്കും അപേക്ഷിക്കാവുന്നതാണ്."

പ്ലസ് വൺ ഓൺലൈൻ അപേക്ഷ നൽകുന്നതിന് സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ പത്താം തരം പഠന സ്‌കീം Others ആയിട്ടുള്ളവർ

  • മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രെഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
  • വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കോപ്പി അപ്‌ലോഡ് ചെയ്യണം.

(എന്നാൽ പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ.)

(പത്താം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് NCC/Scout & Guides/ SPC / Little Kites A Grade എന്നിങ്ങനെയുള്ള ബോണസ് പോയിന്റിന് അർഹത ഉണ്ടായിരിക്കില്ല.)

അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകർത്വസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്. കൂടാതെ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സംശയ നിവൃത്തിയ്ക്കായി മേഖല തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്.

State Processing Centre

Kerala Polytechnic Admissions 2025-26: Apply Online - Diploma Courses

Polytechnic Admissions in Kerala 2025-26

SINGLE WINDOW ADMISSION TO POLYTECHNIC COLLEGES

Single Window Admission to Polytechnic Colleges 2025-26
Kerala Career Blog Logo

Kerala Polytechnic College Diploma Admissions Open

Regular Diploma Admissions Starting in Kerala Polytechnic Colleges

The prospectus for admission to the Diploma programs for the academic year 2025-26 has been approved by the Kerala Government and is published herewith. It contains general information and rules regarding the admission process and other related matters. Candidates are requested to read the prospectus carefully to familiarize themselves with all relevant information related to admission. The prospectus issued in previous years is not valid for the academic year 2025-26.

The prospectus outlines the rules and regulations for selection and admission to Diploma programs approved by AICTE/COA and conducted by institutions affiliated with SBTE Kerala under the Directorate of Technical Education/IHRD/CAPE/LBS. Admission to these programs is based on merit, evaluated by giving weightage to marks/grades obtained in the qualifying examination.

Applicants need to visit the admission portal for notifications and announcements.

This prospectus is subject to changes/additions/deletions that the Government deems necessary.


IMPORTANT DATES - DIPLOMA ADMISSION - 2025-26

1 One-time registration fee remittance and Online Submission of Application begins 21.05.2025
2 Last date for One-time registration fee remittance 10.06.2025
3 Online Submission of Application ends 12.06.2025
4 Publication of Provisional Rank list and Trial Allotment 18.06.2025
5 Last date for online correction of Applications 21.06.2025
6 Publication of Final Rank List and First Allotment 25.06.2025
7 Last Date of Reporting/Joining based on allotment list 30.06.2025
8 Second allotment 05.07.2025
9 Last date of reporting/ joining based on 2nd allotment 10.07.2025
10 District-wise counseling at Nodal Polytechnic Colleges 15.07.2025 to 21.07.2025
11 Commencement of First semester class & Induction Programme 23.07.2025
12 First Spot admission at institutions (if any) 28.07.2025 to 01.08.2025
13 Second Spot admission at institutions (if any) 07.08.2025 to 12.08.2025
14 Admission closes 14.08.2025

Applications can be submitted online after one-time registration on the admission portal.

i) One-time registration is mandatory for all candidates. Candidates wishing to apply for diploma programs must register on the admission portal by paying a fee of Rs. 200/- (this will be Rs. 100/- for SC/ST candidates).

ii) After one-time registration, applications must be submitted separately for seats in the following categories:

a) Government quota seats in Government/Government Aided programs/IHRD/CAPE/LBS/Self-Financing programs/Special batch for the Hearing Impaired (HI)
b) Application for NCC quota seats.

c) Application for Sports quota seats.

d) Applications for Management quota seats.

e) Candidates seeking admission to Aided/Self-financing Management seats, programs in Aided Polytechnic Colleges, and Management seats in Self-financing Polytechnic Colleges must submit applications online separately for each institution they prefer through the "Applications for Management Quota Seats" link on the admission portal.

For allotting to various programs and polytechnic colleges, the Centralized Allotment Process will be conducted through the Single Window System (SWS), based on the options/re-options exercised by the candidates. Applicants can use a maximum of 30 options (program and institution combination). For example: Chemical Engineering at Government Polytechnic College, Kalamassery can be one option, and Mechanical Engineering at Government Polytechnic College, Cherthala can be another option. A maximum of 30 options can be given in an application form. Allotments will be based on the options used, rank obtained, and eligible reservation. Applicants should only give options for programs/colleges in which they are sure to join if allotted.

Ensure the following during One-Time Registration

  • The applicant must have passed SSLC or equivalent examination. Candidates must have studied Mathematics, Science, and English for the Engineering stream (Stream I) and Mathematics and English for the Management stream (Stream II).
  • Those who have passed CBSE 10th with Mathematics Basic need not apply.
  • The mobile number registered in the application must belong to the applicant and must be maintained until the admission process is completed.
  • When submitting the information required for One-Time Registration, a link to pay the registration fee will be received after mobile OTP verification. Those who are unable to pay the fee in this way can later pay the fee or check the status of the fee payment through the "CHECK/RETRY PAYMENT" link on the admission portal homepage.
  • The GRN number initially received while making online payment is very important and applicants must keep it compulsorily. GRN number is mandatory for all inquiries regarding fee payment.
  • For doubts related to One-Time Registration / Online Application Submission / Polytechnic Admission, teachers' mobile numbers available at the help desks in all polytechnic colleges can be contacted. The numbers are available in the "CONTACT US" link in the admission portal.
  • Once One-Time Registration is completed, applications can be submitted to Govt. / Govt. Aided / CAPE / IHRD Polytechnic Colleges and various self-financing polytechnics and NCC / Sports quotas in the state. There is no separate fee for submitting applications.
  • One-Time Registration is only the first step in the procedure for applying for admission to polytechnic colleges. Application for admission to various polytechnic colleges can be submitted only after paying the registration fee and completing the registration.

Read the notification for more details.

Last date to apply online: Until June 10, 2025.


Official Website:


More information: Polytechnic Colleges 2025-26 Prospectus


List Of Polytechnic Colleges


List Of Programmes And Codes


List Of Community Codes


Annexures & Certificates


More information: Contact Number


Apply Polytechnic Colleges


Disclaimer

While we make every effort to ensure that the information contained on this website is up-to-date and accurate, we make no warranty as to the completeness, reliability, accuracy or availability of the information, products, services, or related graphics available on the website. Blogs are for general service and knowledge discussions.

"The information we provide and other links may change in the future. If you notice such changes, please note them in the comment box below."

2025, മേയ് 25, ഞായറാഴ്‌ച

Vidyadhan Scholarship 2024-25: Eligibility, Application, and Details (Kerala)

```html

വിദ്യാധൻ സ്കോളർഷിപ്പ് അപേക്ഷ

Kerala Career Blog Logo

വിദ്യാധൻ സ്കോളർഷിപ്പ്: ഒരു അവലോകനം

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായം നൽകുന്ന ഒരു സ്കോളർഷിപ്പ് പ്രോഗ്രാമാണ് വിദ്യാധൻ. SSLC / പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.

കേരളം, കർണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, ഒഡീഷ, ന്യൂഡൽഹി, ലഡാക്ക്, ബീഹാർ, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 8000-ത്തോളം വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിന്റെ ഭാഗമായിട്ടുണ്ട്.

മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ബിരുദ കോഴ്സുകൾ പഠിക്കുന്നതിനും ഈ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. സ്കോളർഷിപ്പ് തുക 10,000 രൂപ മുതൽ 75,000 രൂപ വരെ വ്യത്യാസപ്പെടാം. കൂടാതെ, വിദ്യാർത്ഥികൾക്ക് മെന്ററിംഗ് പ്രോഗ്രാമുകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം?

ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു:

  • 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയവരായിരിക്കണം.
  • സി.ബി.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയത്തിലും A1 ഗ്രേഡ് നേടിയവരായിരിക്കണം.
  • കുടുംബത്തിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയായിരിക്കണം.

സ്കോളർഷിപ്പ് തുക

11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പരമാവധി 10,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി ലഭിക്കുന്നത്.

തിരഞ്ഞെടുക്കൽ രീതി

വിദ്യാർത്ഥികളുടെ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം അക്കാദമിക് മെറിറ്റ്, സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. അതിനുശേഷം ഓൺലൈൻ പരീക്ഷ അല്ലെങ്കിൽ അഭിമുഖം ഉണ്ടായിരിക്കും.

പ്രധാന തീയതികൾ

  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 30
  • സ്ക്രീനിംഗ് ടെസ്റ്റ്: 2025 ജൂലൈ 13
  • അഭിമുഖം/പരീക്ഷ: 2025 ജൂലൈ 19 മുതൽ ജൂലൈ 31 വരെ

ആവശ്യമുള്ള രേഖകൾ

അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്:

  • പത്താം ക്ലാസ് മാർക്ക് ഷീറ്റ്
  • വരുമാന സർട്ടിഫിക്കറ്റ് (റേഷൻ കാർഡ് പരിഗണിക്കില്ല)
  • പാസ്പോർട്ട് സൈസ് ഫോട്ടോ

മറ്റ് ആവശ്യമായ രേഖകൾ:

  • ഇമെയിൽ അക്കൗണ്ട്
  • മൊബൈൽ നമ്പർ

എങ്ങനെ അപേക്ഷിക്കാം?

ഓൺലൈനായി അപേക്ഷിക്കുന്നതിന് ഒരു ഇമെയിൽ അക്കൗണ്ട് നിർബന്ധമാണ്.

  1. ആദ്യമായി അപേക്ഷിക്കുന്നവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
  2. പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക.
  3. ലഭ്യമായ സ്കോളർഷിപ്പ് പ്രോഗ്രാമുകളുടെ ലിസ്റ്റിൽ നിന്ന് വിദ്യാധൻ സ്കോളർഷിപ്പ് തിരഞ്ഞെടുക്കുക.
  4. അപേക്ഷാ ഫോം പൂരിപ്പിക്കുക.
  5. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  6. അപേക്ഷ സമർപ്പിക്കുക.

അപേക്ഷ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന acknowledgement സ്ലിപ് സൂക്ഷിക്കുക.

ശ്രദ്ധിക്കുക

  • അപേക്ഷിക്കുന്നതിന് മുൻപ് വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ ശരിയായി വായിക്കുക.
  • തെറ്റായ വിവരങ്ങൾ നൽകുന്നത് അപേക്ഷ നിരസിക്കാൻ കാരണമാകും.
  • പതിവായുള്ള അറിയിപ്പുകൾക്കായി ഇമെയിൽ പരിശോധിക്കുക.

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും വിദ്യാധൻ സ്കോളർഷിപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.

ഫോൺ: +918068333500

Website: vidyadhan.org

```

Plus One Community Quota Kerala: Application, Dates & Details (2025)

Kerala Career Blog Logo

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട - കേരള

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ

എയ്ഡഡ് സ്കൂളുകളിൽ അതാത് കമ്മ്യൂണിറ്റിയിൽ പെട്ട വിദ്യാർത്ഥികൾക്കായി റിസർവേഷൻ ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിനായുള്ള സീറ്റുകളാണ് കമ്മ്യൂണിറ്റി ക്വാട്ട. പിന്നോക്ക എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകൾ, ന്യൂനപക്ഷ എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകൾ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ അതത് സമുദായത്തിൽ പെട്ട അപേക്ഷകരിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തേണ്ടതാണ്.

അപേക്ഷിക്കാനുള്ള അപേക്ഷ ഫോം അടുത്തുള്ള Community Quota യുള്ള സ്കൂളുകളിൽ നിന്നും വാങ്ങി പൂരിപ്പിച്ച് അതെ സ്കൂളിൽ തന്നെ കൊടുക്കുക. മാർക്ക് കുറഞ്ഞവർക്ക് പോലും Community Quota യിൽ അഡ്മിഷൻ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് അതത് സമുദായങ്ങളിൽ നിന്ന് മതിയായ അപേക്ഷകരില്ലെങ്കിൽ അങ്ങനെ ഒഴിവ് വരുന്ന സീറ്റുകൾ നിർദിഷ്ട തീയതിയ്ക്ക് ശേഷം പൊതു മെറിറ്റ് സീറ്റായി പരിഗണിച്ച് അലോട്ട്മെന്റ് നടത്തുന്നതിനായി പരിവർത്തനം ചെയ്യുന്നതാണ്.

അപേക്ഷ ഫോമുകൾ അതാത് കമ്മ്യൂണിറ്റി സംവരണമുള്ള സ്കൂളുകളിൽ തന്നെ പൂരിപ്പിച്ച് ഏൽപ്പിക്കണം

പ്രവേശന ഷെഡ്യൂൾ കമ്യൂണിറ്റി ക്വാട്ട അഡ്‌മിഷൻ

മുഖ്യഘട്ടം

കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകൾ വിതരണം ആരംഭിക്കുന്ന തീയതി : 29/05/2025

കമ്മ്യൂണിറ്റി ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി : 29/05/2025

കമ്മ്യൂണിറ്റി ഡാറ്റ എൻട്രി പൂർത്തീകരിക്കേണ്ട തീയതി : 05/06/2025

റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 09/06/2025

അഡ്‌മിഷൻ ആരംഭിക്കുന്ന തീയതി : 10/06/2025

സപ്ലിമെൻററി ഘട്ടം

കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകൾ വിതരണം ആരംഭിക്കുന്ന തീയതി : 18/06/2025

കമ്മ്യൂണിറ്റി ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി : 18/06/2025

കമ്മ്യൂണിറ്റി ഡാറ്റ എൻട്രി പൂർത്തീകരിക്കേണ്ട തീയതി : 20/06/2025

റാങ്ക് ലിസ്റ്റ്/സെലക്ട‌് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 23/06/2025

അഡ്‌മിഷൻ ആരംഭിക്കുന്ന തീയതി : 23/06/2025 മുതൽ

പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി : 27/06/2025

(27/06/2025 ന് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ പൊതുമെരിറ്റ് സീറ്റായി പരിവർത്തനം ചെയ് ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.)

2025, മേയ് 24, ശനിയാഴ്‌ച

Kerala Plus One Sports Quota Admission 2025-26: Dates, Application & School List

ഹയർ സെക്കണ്ടറി സ്പോർട്സ് ക്വാട്ട പ്രവേശനം

Kerala Career Blog Logo

ഹയർസെക്കണ്ടറി ഏകജാലക സ്പോര്‍ട്ട്സ്‌ ക്വാട്ട പ്രവേശനം 2025 -26

പ്രവേശന ഷെഡ്യൂൾ സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ

മുഖ്യഘട്ടം

സ്പോർട്സ് മികവ് രജിസ്ട്രഷനും വെരിഫിക്കേഷനും : 23/05/2025 മുതൽ 28/05/2025 വരെ

ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി : 24/05/2025

അപേക്ഷ സമർപ്പിക്കേണ്ട അവസ്സാന തീയതി : 29/05/2025

സ്പോർട്സ് ക്വാട്ടമുഖ്യഘട്ട ഒന്നാം അലോട്ട്മെന്റ് തീയതി : 03/06/2025

സ്പോർട്സ് ക്വാട്ടമുഖ്യഘട്ടഅവസ്സാനഅലോട്ട്മെന്റ് തീയതി : 16/06/2025

സപ്ലിമെൻററി ഘട്ടം

സ്പോർട്‌സ് മികവ് രജിസ്ട്ര്ഷനും വെരിഫിക്കേഷനും : 18/06/2025 മുതൽ 20/06/2025

ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി : 19/06/2025

അപേക്ഷ സമർപ്പിക്കേണ്ട അവസ്സാന തീയതി : 21/06/2025

സ്പോർട്സ് ക്വാട്ടസപ്ലിമെന്ററി അലോട്ട്മെന്റ് തീയതി : 25/06/2025

സ്പോർട്സ് ക്വാട്ടഅവസ്സാനപ്രവേശന തീയതി : 26/06/2025

(28/08/2025 ന് സ്പോർട്സ് ക്വാട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ പൊതുമെരിറ്റ് സീറ്റായി പരിവർത്തനം ചെയ്ത് ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.)

ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്പെക്ടസുകൾ.

പ്ലസ് വൺ അപേക്ഷ 2025-26 വർഷ വിവരങ്ങൾ

അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോംപേജിൽ, 'Create Candidate Login' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ചോദിച്ചത് പോലെ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.

ഒരിക്കൽ നിങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. ഹോം പേജിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് HSCAP അപേക്ഷാ ഫോം പൂരിപ്പിക്കുക.

ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.

ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിച്ചു വെക്കുക.

ജില്ല തിരിച്ചുള്ള സ്കൂൾ ലിസ്റ്റ്

KERALA HSS SCHOOL LIST FOR +1 ADMISSION

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

ആലപ്പുഴ

കോട്ടയം

ഇടുക്കി

എറണാകുളം

തൃശ്ശൂർ

പാലക്കാട്

മലപ്പുറം

കോഴിക്കോട്

വയനാട്

കണ്ണൂർ

കാസർഗോഡ്

Temporary Additional Batch

കോഴ്സ് ലിസ്റ്റ്

സംസ്ഥാനത്തു വന്ന താത്കാലിക അധിക ബാച്ചുകൾ

സംസ്ഥാനത്തു വന്ന താത്കാലിക അധിക ബാച്ചുകൾ

PLUS ONE DATA COLLECTION FORM MALAYALAM

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

KSEB Latest Updates: One-Time Settlement Scheme for Arrears - Pay Less Interest!

KSEB UPDATES

KSEB Update Kerala

KSEB കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

ഉപഭോക്താക്കൾക്കായി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെ എസ് ഇ ബി. പദ്ധതിയിലൂടെ രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ അടച്ചുതീർക്കാം. 10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. 5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം പലിശ നൽകിയാൽ മതിയാകും.

2 മുതൽ 5 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം മാത്രമായിരിക്കും പലിശ. പലിശ 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബിൽ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേർത്ത് ഒറ്റത്തവണയായി അടച്ചു തീർക്കുന്നവർക്ക് ബിൽ കുടിശ്ശികയിൽ (Principal Amount) 5% അധിക ഇളവും ലഭിക്കും. അതായത് ബിൽ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാൽ മതിയാകും.

  • 10+ വർഷം പഴക്കമുള്ള കുടിശ്ശികയ്ക്ക് പലിശ 18 0%
  • 5-10 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് പലിശ 18 4%
  • 2-5 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് പലിശ 18 6%

6 മാസത്തെ തുക തവണകളായും അടയ്ക്കാം

റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയിലൂടെ തീർപ്പാക്കാനാകും.ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് സ്‌പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് സേവനം ലഭ്യമാവുക.

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി കെഎസ്ഇബി വെബ്സൈറ്റ് സന്ദർശിക്കുക.

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025, മേയ് 23, വെള്ളിയാഴ്‌ച

Kerala Talent Search Examination 2025: Apply Now for PM Foundation Scholarship

Kerala Talent Search Examination

TALENT SEARCH EXAMINATION - KERALA

Kerala Career Blog Logo

പി എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷ

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ മാധ്യമത്തിന്റെ സഹകരണത്തോടെ കേരളത്തിൽ നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് ജൂൺ 20 വരെ അപേക്ഷിക്കാം.
2025 ലെ എസ്. എസ്.എൽ. സി / ടി. എച്ച്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.ഇ/ ഐ. സി. എസ്. ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും, കൂടാതെ , സംസ്ഥാന ദേശീയതല മത്സരങ്ങളിൽ (കായികം, കലാസാംസ്കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളായവരും അതോടൊപ്പം എസ്എസ്എൽസി/ടി എച്ച് എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എ ഗ്രേഡ് അല്ലെങ്കിൽ സി.ബി.എസ്.ഇ/ ഐ. സി. എസ്. ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 80 ശതമാനം മാർക്കെങ്കിലും നേടിയ വിദ്യാർത്ഥികൾക്കും ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയിൽ ഉണ്ടാവുക.
പരീക്ഷയിൽ നിശ്ചിതമാർക്ക് നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും. ആയതിൽ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 5 വർഷം വരെ പി എം ഫെല്ലോഷിപ്പ് നൽകുന്നതാണ്.
അന്വേഷണങ്ങൾക്ക് 0484 2367279 /+91 751 067 2798

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ജൂൺ 20

Application Details

Official Website: pmfonline.org
കൂടുതൽ വിവരങ്ങൾക്ക് : Talent Search Examination - 2025
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Talent Search Examination

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Agri Stack Farmer Registration Kerala: Step-by-Step Guide & Required Documents

Kerala Career Blog Logo

അഗ്രീ സ്റ്റാക്ക് കർഷക രജിസ്ട്രേഷൻ - കേരളം

അഗ്രീ സ്റ്റാക്ക് കർഷക രജിസ്ട്രേഷൻ

കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുവാൻ വേണ്ടി കർഷകക്കായി അഗ്രീ സ്റ്റാക്ക് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലേക്കുള്ള കർഷക രജിസ്ട്രേഷൻ കൃഷിഭവൻ മുഖാന്തരം ചെയ്യണം.

PMKISAN (വർഷം 6000 രൂപ, 2000 രൂപയുടെ 3 ഗഡുക്കളായി ലഭിക്കുന്ന പദ്ധതി) ആനുകൂല്യം ലഭിക്കുന്ന മുഴുവൻ കർഷകരും താഴെ പറയുന്ന രേഖകളുമായി കൃഷിഭവനിൽ എത്തി രജിസ്ടർ ചെയ്യുക.

ആവിശ്യമായ രേഖകൾ

  • പുതിയ നികുതി രസീത്
  • ആധാർ കാർഡ് പകർപ്പ്
  • ആധാറുമായി ബന്ധിപ്പിച്ച ഫോൺ (ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ആണ് ഒടിപി പോകുന്നത്).

രജിസ്ട്രേഷൻ വഴി ലിങ്ക് ചെയുന്ന സേവനങ്ങൾ

1.PMKISSAN

2.PMFBY

3.AIF

4.PMKSY

ആയതിനാൽ സ്വന്തമായി സ്ഥലമുള്ള എല്ലാം കർഷകരും കർഷക രെജിസ്ട്രേഷൻ ചെയ്യണമെന്ന് അറിയിക്കുന്നു.

വിശദവിവരങ്ങൾക്ക് : 0471 2729175.

Official Website : കൃഷിഭവനിൽ നിന്ന് രജിസ്ടർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് : Krishibhavan Phone Numbers

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : കൃഷിഭവനിൽ എത്തി രജിസ്ടർ ചെയ്യുക.

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025, മേയ് 22, വ്യാഴാഴ്‌ച

AADHAAR Card Instructions Kerala: New Rules, Enrollment, Update & Contact Details

Blog Header

ആധാർ കാർഡ്: നിർദ്ദേശങ്ങൾ

ആധാർ വിവരങ്ങൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ നിർദ്ദേശങ്ങൾ

ആധാർ സേവനവുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ വ്യക്തികളും ഈ വിവരങ്ങൾ ശ്രദ്ധയോടെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

കുട്ടികൾക്കുള്ള ആധാർ

ഇനി നവജാത ശിശുക്കൾക്കും ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യുമ്പോൾ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ബയോമെട്രിക് അപ്‌ഡേഷൻ

കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യമായിരിക്കുകയുള്ളു. അല്ലെങ്കിൽ നിശ്ചിത തുക ഈടാക്കുന്നതാണ്.

പുതുക്കാത്ത ആധാർ കാർഡുകൾ

പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധുവാകാൻ സാധ്യതയുണ്ട്. അതിനാൽ, സ്കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷൻ, പരീക്ഷകൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് ആധാർ ഉപയോഗിക്കുന്നവർ ബയോമെട്രിക് പുതുക്കൽ ഉറപ്പാക്കുക.

മൊബൈൽ നമ്പറും ഇമെയിലും

ആധാറിൽ കൊടുത്തിരിക്കുന്ന മൊബൈലിൽ / ഇ-മെയിലിൽ ഒടിപി അയച്ച് പല സേവനങ്ങളും ലഭ്യമാക്കുന്നതിനാൽ നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം.

സേവന ലഭ്യത

5 വയസുവരെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.

ബന്ധപ്പെടാനുള്ള വിവരങ്ങൾ

ആധാർ സംബന്ധമായ സംശയങ്ങൾ

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 / 0471-2335523 എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442, uidhelpdesk@kerala.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

ഔദ്യോഗിക വെബ്സൈറ്റ്

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: uidai.gov.in

FAQ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ: Aadhar Frequently asked questions

ഓൺലൈൻ സേവനങ്ങൾ

ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള ലിങ്ക്: Aadhaar Services

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കാലികവും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾക്കും, മറ്റു ലിങ്കുകൾക്കും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ രേഖപ്പെടുത്തുക."

VHSE Plus One Admission 2025 Kerala: Apply Online, Dates & Details

VHSE Plus One Admission Kerala 2025 - Apply Now!

Kerala Career Blog Logo

പ്ലസ് വൺ VHSE പ്രവേശനം

Kerala VHSE Admission 2025: വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം: മെയ് 20 വരെ അപേക്ഷ സമർപ്പിക്കാം

സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ തുടങ്ങി. 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 43 എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്സുകളാണ് ഉള്ളത്. ഈ മാസം 20 വരെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ മെയ് 20 വരെ വെബ്സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. അഡ്മിഷൻ നടപടികൾ, കോഴ്സുകളെ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ്ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.

കേരള VHSE (Vocational Higher Secondary Education) പ്ലസ് വൺ പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ. വിഎച്ച്എസ്ഇ പ്ലസ് വൺ പ്രവേശന നടപടികൾ ഏകജാലക സംവിധാനമായ VHSCAP വഴിയാണ് അപേക്ഷിക്കേണ്ടത്. ഹയർസെക്കന്ററി (വൊക്കേഷണൽ) അഡ്മിഷൻ വെബ്സൈറ്റിൽ Candidate Login നിർമ്മിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുക. അക്കാരണത്താൽ തന്നെ അപേക്ഷയിൽ സമർപ്പിക്കുന്ന വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കേണ്ട രീതി താഴെക്കൊടുക്കുന്നു:

  • വെബ്സൈറ്റ് സന്ദർശിക്കുക.
  • "Candidate Login" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ രജിസ്ട്രേഷന് ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിക്കുക.
  • സമർപ്പിച്ച ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

ഹെൽപ്പ് ഡെസ്ക്

അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകർത്വസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്.

VHSE Plus One Help Desk Number List

(മുകളിൽ കൊടുത്ത ലിങ്ക് താഴെ സ്ക്രോൾ ചെയ്യുമ്പോൾ വിവിധ ജില്ലകളിലെ ഹെൽപ്പ് ഡെസ്ക് നമ്പർ ലഭ്യമാകുന്നതാണ്.)

മുന്നറിയിപ്പ്

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഞങ്ങൾ ഉറപ്പൊന്നും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025, മേയ് 21, ബുധനാഴ്‌ച

NPS Traders: National Pension Scheme for Self-Employed & Small Business

Blog Header

NATIONAL PENSION SCHEME FOR TRADERS AND SELF-EMPLOYED PERSONS (NPS-Traders)

ദേശീയ പെൻഷൻ സ്കീം ഫോർ ട്രേഡേഴ്സ് (NPS-ട്രേഡേഴ്സ്)

വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കുമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന പദ്ധതിയാണ് എൻ.പി.എസ് ട്രേഡേഴ്സ്.

അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

PFRDA ആക്ട് 2013 പ്രകാരം PFRDA അല്ലെങ്കിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി നിയന്ത്രിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, NPS എന്നത് മാർക്കറ്റ്-ലിങ്ക്ഡ് ആയതും പ്രൊഫഷണൽ ഫണ്ട് മാനേജർമാർ നിയന്ത്രിക്കുന്നതുമായ ഒരു നിർവചിക്കപ്പെട്ട, സന്നദ്ധ സംഭാവന പദ്ധതിയാണ്.

സിസ്റ്റത്തിന് കീഴിലുള്ള ദേശീയ പെൻഷൻ സ്കീമിലേക്ക് വ്യക്തിഗത വരിക്കാർ നൽകുന്ന സംഭാവനകൾ റിട്ടയർമെൻ്റ് വരെ ശേഖരിക്കപ്പെടും, കൂടാതെ മാർക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകൾ വഴി കോർപ്പസ് വളർച്ച തുടരുന്നു. വരിക്കാർക്ക് വിരമിക്കുന്നതിന് മുമ്പ് ഈ പ്ലാനിൽ നിന്ന് പുറത്തുകടക്കാനോ സൂപ്പർഅനുവേഷൻ തിരഞ്ഞെടുക്കാനോ ഉള്ള ഓപ്ഷനുമുണ്ട്. എന്നിരുന്നാലും, ഒരു വരിക്കാരന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് സേവിംഗിൻ്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തുന്നുവെന്ന് ഈ സ്കീം ഉറപ്പാക്കുന്നു.

അങ്ങനെ, റിട്ടയർമെൻറ്, എക്സിറ്റ് അല്ലെങ്കിൽ സൂപ്പർആനുവേഷൻ എന്നിവയിൽ, സംഭാവനയുടെ 40% എങ്കിലും ഒരു വാർഷിക പെൻഷൻ വാങ്ങുന്നതിലൂടെ ഒരു ആജീവനാന്ത പെൻഷൻ വാങ്ങുന്നതിന് ഉപയോഗിക്കുന്നു. ബാക്കിയുള്ള ഫണ്ടുകൾ വരിക്കാരന് ഒറ്റത്തവണയായി നൽകും.

ഇന്നത്തെ മത്സരാധിഷ്ഠിത കോർപ്പറേറ്റ് അന്തരീക്ഷത്തിൽ, മികച്ച പ്രതിഭകളെ ആകർഷിക്കുന്നതും നിലനിർത്തുന്നതും നിർണായകമാണ്. സമഗ്രമായ ഒരു റിട്ടയർമെൻ്റ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത് ഒരു ഗെയിം ചേഞ്ചർ ആയിരിക്കാം, NPS അത് നൽകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നിങ്ങളുടെ സ്ഥാപനത്തിനും ജീവനക്കാർക്കും NPS വാഗ്ദാനം ചെയ്യുന്ന ചില പ്രധാന ആനുകൂല്യങ്ങൾ ഇതാ:

NPS ൻ്റെ പ്രധാന സവിശേഷതകൾ:

  • വാർദ്ധക്യത്തിൽ സ്ഥിര വരുമാനം (പെൻഷൻ).
  • സന്നദ്ധ സംഭാവനകൾ
  • മാർക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകൾ
  • പോർട്ടബിലിറ്റി
  • പ്രൊഫഷണൽ ഫണ്ട് മാനേജ്മെൻ്റ് (11 പിഎഫ്എം)
  • നികുതി ആനുകൂല്യങ്ങൾ U/S 80CCD 1b, 80CCD 2
  • പുറത്തുകടക്കുമ്പോൾ മൂലധന നേട്ടമില്ല
  • ഭാഗിക പിൻവലിക്കൽ ഓപ്ഷൻ
  • നിക്ഷേപത്തിനുള്ള അസറ്റ് ക്ലാസുകളുടെ തിരഞ്ഞെടുപ്പ്
  • ഏറ്റവും കുറഞ്ഞ ചിലവ്

ദേശീയ പെൻഷൻ സംവിധാനത്തിൻ്റെ ലക്ഷ്യങ്ങൾ

NPS സ്കീം എന്താണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം, നമുക്ക് അതിൻ്റെ ലക്ഷ്യങ്ങൾ മനസിലാക്കാം-

  • ഒരാളുടെ വിരമിക്കൽ ഘട്ടത്തിൽ ഗണ്യമായ കോർപ്പസ് സൃഷ്ടിക്കൽ സാമ്പത്തിക ആസൂത്രണ സമയത്ത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന വശമാണ്.
  • ഇത് വ്യക്തികളെ അവരുടെ ചെലവ് ആവശ്യകതകൾ നിറവേറ്റാൻ അനുവദിക്കുക മാത്രമല്ല, അവരുടെ വിരമിക്കലിന് ശേഷമുള്ള ജീവിതത്തിലൂടെ ഏറ്റവും കുറഞ്ഞ തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനും അനുവദിക്കുന്നു.
  • രാജ്യത്ത് വളർന്നുവരുന്ന മുതിർന്ന പൗരന്മാരുടെ ജനസംഖ്യാശാസ്‌ത്രത്തെക്കുറിച്ചുള്ള ഈ ആശങ്ക പരിഹരിക്കുന്നതിന്, ഇന്ത്യൻ ഗവൺമെൻ്റ് ദേശീയ പെൻഷൻ സംവിധാനം അല്ലെങ്കിൽ NPS പോലുള്ള പദ്ധതികൾ അവതരിപ്പിച്ചു.
  • ഒരാളുടെ പ്രവർത്തന വർഷങ്ങളിൽ വ്യവസ്ഥാപിത സമ്പാദ്യത്തിന് പദ്ധതി അനുവദിക്കുന്നു, അതുവഴി വ്യക്തികൾക്കിടയിൽ ഒരു സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കുകയും ഭാവിയിൽ സംരക്ഷിക്കുകയും ചെയ്യുന്നു.

ദേശീയ പെൻഷൻ പദ്ധതിയുടെ സവിശേഷതകൾ

  • രണ്ട് വ്യത്യസ്ത അക്കൗണ്ട് തരങ്ങൾ വഴിയുള്ള ലിക്വിഡിറ്റിയും ഫ്ലെക്സിബിലിറ്റിയും
    • ടയർ-1 അക്കൗണ്ട്: ഇത് ഒരു പെൻഷൻ അക്കൗണ്ടായി പ്രവർത്തിക്കുന്നു, അതിൽ നിന്നുള്ള പിൻവലിക്കലുകൾ പ്രത്യേക നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപമായ 100 രൂപ ഉപയോഗിച്ച് ഈ അക്കൗണ്ട് തുറക്കാൻ കഴിയും. 500.
    • ടയർ-II അക്കൗണ്ട്: നിക്ഷേപങ്ങളിലൂടെയും പിൻവലിക്കലിലൂടെയും ഫണ്ടുകളുടെ ദ്രവ്യത നൽകുന്ന സ്വമേധയാ ഉള്ള അക്കൗണ്ടുകളാണ് അവ.

    ഒരു ടയർ II അക്കൗണ്ടിനായി ഒരാൾ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ നിക്ഷേപം രൂപ. 250. എന്നിരുന്നാലും, വരിക്കാരൻ്റെ പേരിൽ ഒരു സജീവ ടയർ I അക്കൗണ്ട് നിലവിലുണ്ടെങ്കിൽ മാത്രമേ ടയർ-II അക്കൗണ്ടുകളിൽ നിക്ഷേപം അനുവദിക്കൂ.

    ഭാഗിക പിൻവലിക്കൽ സംബന്ധിച്ച നിയമങ്ങൾ അനുസരിച്ച്, ഒരു വരിക്കാരന് അവരുടെ ടയർ I സ്കീം സംഭാവന പരമാവധി NPS സംഭാവന പരിധിയായ 25% വരെ പിൻവലിക്കാം.

    NPS-ന് കീഴിലുള്ള നികുതി ആനുകൂല്യങ്ങൾ:

    • U/s 80CCD(2) - തൊഴിലുടമ സംഭാവന ചെയ്യുന്ന അടിസ്ഥാന പ്ലസ് ഡിയർനസ് അലവൻസിൻ്റെ 10% വരെ കിഴിവായി ക്ലെയിം ചെയ്യാം
    • U/s 80CCD (1) - ജീവനക്കാരൻ സംഭാവന ചെയ്യുന്ന ബേസിക് പ്ലസ് ഡിയർനസ് അലവൻസിൻ്റെ 10% വരെ 1.5 ലക്ഷം രൂപ പരിധിയിൽ കിഴിവായി ക്ലെയിം ചെയ്യാം.
    • U/s 80CCD(1)(B) - 50,000 രൂപ വരെ കിഴിവായി ക്ലെയിം ചെയ്യാം

    ആവശ്യമായ രേഖ:

    അപേക്ഷകൻ്റെ പാൻ, ആധാർ, ബാങ്ക് വിശദാംശങ്ങൾ, മെയിൽ ഐഡി, മൊബൈൽ നമ്പർ, നോമിനി വിശദാംശങ്ങൾ

    വിധവ പെന്‍ഷന്‍ സ്കീം അനുവദിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട

    ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

    "ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Backward Classes Development: Apply for Toolkit Grant 2025 | Kerala

Kerala Career Blog Logo

കരകൗശല വിദഗ്ധർക്ക് ടൂൾകിറ്റ് ഗ്രാന്റ്: അപേക്ഷിക്കാം

ടൂൾകിറ്റ് ഗ്രാന്റ്, മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുളള ധനസഹായം എന്നീ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി 31.05.2025.

പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റിന് 2025-26 വർഷം അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. പോർട്ടൽ മുഖേന മേയ് 31നകം അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് : 0474 2914417, എറണാകുളം മേഖലാ ഓഫീസ് : 0484 - 2429130, പാലക്കാട് മേഖലാ ഓഫീസ് : 0492 - 2222335, കോഴിക്കോട് മേഖലാ ഓഫീസ് : 0495 - 2377786.

മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും

പരമ്പരാഗത കരകൗശല വിദഗ്ദ്ധർക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങൾക്ക് ഗ്രാന്റും നൽകുന്ന പദ്ധതിയുടെ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും താഴെ നൽകുന്നു:

  1. അപേക്ഷകർ സംസ്ഥാനത്തെ പരമ്പരാഗത കരകൌശല തൊഴിൽ ചെയ്യുന്ന, മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
  2. അപേക്ഷക/ അപേക്ഷകൻ കേരളീയനായിരിക്കണം.
  3. അപേക്ഷക/ അപേക്ഷകൻ നിലവിൽ പരമ്പരാഗത കരകൗശലതൊഴിൽ ചെയ്യുന്നവരായിരിക്കണം.
  4. കുടുംബ വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
  5. അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 20,000/- രൂപ ആയിരിക്കും.
  6. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.
  7. ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
  8. രണ്ടു പെൺകുട്ടികളിൽ കൂടുതൽ ഉള്ളവർ/ഭിന്നശേഷിയുള്ളവർ/10 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
  9. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ആവശ്യമെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ പരമാവധി 3 മാസം വരെ പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ടൂൾക്കിറ്റ് ഗ്രാൻ്റിനായി തെരഞ്ഞെടുക്കുന്നു. നേരത്തെ പരിശീലനം ലഭ്യമായിട്ടുള്ളവർക്ക് ടൂൾക്കിറ്റ് ഗ്രാൻറിന് മാത്രമായും അപേക്ഷിക്കാവുന്നതാണ്.
  10. ഇതേ ആവശ്യത്തിന് തദ്ദേശസ്വയംഭരണ ഏജൻസികളിൽ നിന്നോ അപേക്ഷിക്കേണ്ടതില്ല. KADCO സ്ഥാപനത്തിൽ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
  11. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന ചെലവ്, സ്റ്റൈപ്പൻ്റ്, ടൂൾകിറ്റ് എന്നിവയ്ക്കുള്ള പരമാവധി തുക രണ്ട് ഗഡുക്കളായി അനുവദിക്കുന്നതാണ്. ആദ്യ ഗഡു കൈപ്പറ്റി വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് രണ്ടാം ഗഡു അനുവദിക്കുന്നതാണ്.
  12. പണിയായുധങ്ങൾ അപേക്ഷകൻ്റെ തൊഴിലിനനുസൃതമായി തെരഞ്ഞെടുക്കേണ്ടതാണ്. പണി ആയുധങ്ങൾ ISI/BIS നിലവാരത്തിലുള്ളതായിരിക്കണം.
  13. അപേക്ഷകർക്ക് ഉചിതമെന്നു തോന്നുന്ന നിലവാരമുള്ള ഏജൻസികളിൽ നിന്ന് പണിയായുധങ്ങൾ വാങ്ങാവുന്നതാണ്.
  14. ധനസഹായ പദ്ധതി പരമ്പരാഗത തൊഴിൽ നവീകരണത്തിന് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ളതാണ്. നിലവാരമുള്ള ഉപകരണങ്ങൾ/പണിയായുധങ്ങൾ ആയിരിക്കണം വാങ്ങേണ്ടത്.
  15. ആനുകൂല്യതുക പ്രവർത്തന മൂലധനമായി ഉപയോഗിക്കാൻ പാടുളളതല്ല.
  16. മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
  17. അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
  18. യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.
  19. ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പറും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
  20. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
  21. അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർമാൻ/പ്രസിഡൻ്റിൽ നിന്നോ, സെക്രട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ്), ആധാർ കാർഡിൻ്റെ പകർപ്പ് എന്നിവ ഓൺലൈനിൽ Upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
  22. ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
  23. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.

അവസാന തീയതി

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 മെയ് 31