2025, മേയ് 22, വ്യാഴാഴ്‌ച

VHSE Plus One Admission 2025 Kerala: Apply Online, Dates & Details

VHSE Plus One Admission Kerala 2025 - Apply Now!

Kerala Career Blog Logo

പ്ലസ് വൺ VHSE പ്രവേശനം

Kerala VHSE Admission 2025: വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം: മെയ് 20 വരെ അപേക്ഷ സമർപ്പിക്കാം

സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ തുടങ്ങി. 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 43 എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്സുകളാണ് ഉള്ളത്. ഈ മാസം 20 വരെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ മെയ് 20 വരെ വെബ്സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. അഡ്മിഷൻ നടപടികൾ, കോഴ്സുകളെ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ്ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.

കേരള VHSE (Vocational Higher Secondary Education) പ്ലസ് വൺ പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ. വിഎച്ച്എസ്ഇ പ്ലസ് വൺ പ്രവേശന നടപടികൾ ഏകജാലക സംവിധാനമായ VHSCAP വഴിയാണ് അപേക്ഷിക്കേണ്ടത്. ഹയർസെക്കന്ററി (വൊക്കേഷണൽ) അഡ്മിഷൻ വെബ്സൈറ്റിൽ Candidate Login നിർമ്മിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുക. അക്കാരണത്താൽ തന്നെ അപേക്ഷയിൽ സമർപ്പിക്കുന്ന വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കേണ്ട രീതി താഴെക്കൊടുക്കുന്നു:

  • വെബ്സൈറ്റ് സന്ദർശിക്കുക.
  • "Candidate Login" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ രജിസ്ട്രേഷന് ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിക്കുക.
  • സമർപ്പിച്ച ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

ഹെൽപ്പ് ഡെസ്ക്

അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകർത്വസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്.

VHSE Plus One Help Desk Number List

(മുകളിൽ കൊടുത്ത ലിങ്ക് താഴെ സ്ക്രോൾ ചെയ്യുമ്പോൾ വിവിധ ജില്ലകളിലെ ഹെൽപ്പ് ഡെസ്ക് നമ്പർ ലഭ്യമാകുന്നതാണ്.)

മുന്നറിയിപ്പ്

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഞങ്ങൾ ഉറപ്പൊന്നും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."