
പോളിടെക്‌നിക് കോളേജ് ലാറ്ററൽ എൻട്രി പ്രവേശനം (Polytechnic College Lateral Entry Admission)
പോളിടെക്‌നിക് ലാറ്ററൽ എൻട്രി ഏകജാലക പ്രവേശനം 2025-26 (Single Window Admission Through Lateral Entry in Polytechnic Colleges 2025-26)
2025-26 വർഷത്തിലെ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകുന്നു.
പ്രധാന തീയതികൾ (Important Dates)
ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം - പ്രധാന തീയതികൾ (LATERAL ENTRY ADMISSION TO DIPLOMA IMPORTANT DATES)
താഴെ പറയുന്നവയാണ് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ പ്രധാന തീയതികൾ.
- One-time registration ഫീസ് അടക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ആരംഭം: 16.05.2025
- One-time registration ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി: 30.05.2025
- ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 30.05.2025
- താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 03.06.2025
- അപ്പീൽ ചെയ്യുന്നതിനും അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും അവസാന തീയതി: 05.06.2025
- ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 09.06.2025
- കൗൺസിലിംഗ്, അഡ്മിഷൻ: 10.06.2025 to 13.06.2025
- സ്പോട്ട് അഡ്മിഷൻ (എന്തെങ്കിലും ഉണ്ടെങ്കിൽ): 19.06.2025 to 23.06.2025
- അഡ്മിഷൻ അവസാനിക്കുന്നത്: 15.07.2025
One-Time Registration - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Important points during One-Time Registration)
One-Time Registration സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Things to ensure during One-Time Registration)
One-Time Registration ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തുക:
- അപേക്ഷകൻ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി/മറ്റു ബന്ധപ്പെട്ട അഡിഷണൽ mandatory subject എന്നിവ ഉൾപ്പെടുന്ന രണ്ടു വർഷത്തെ +2 / VHSE 50% ത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം. അല്ലെങ്കിൽ രണ്ടുവർഷ ITI / KGCE 50% ത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം.
- CBSE +2 വിന് ബേസിക് മാത്തമാറ്റിക്സ് സെലക്ട് ചെയ്തവർക്ക് ലാറ്ററൽ എൻട്രി വഴിയുള്ള അഡ്മിഷന് അപേക്ഷിക്കാൻ കഴിയില്ല.
- അപേക്ഷയിൽ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ അപേക്ഷകന്റേതായിരിക്കേണ്ടതും, പ്രവേശന പ്രക്രിയ കഴിയുന്നത് വരെ നിലനിർത്തേണ്ടതുമാണ്.
- One-Time Registration ന് ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുമ്പോൾ മൊബൈൽ OTP വെരിഫിക്കേഷന് ശേഷം രജിസ്ട്രേഷൻ ഫീസ് അടയ്ക്കുവാൻ സാധിക്കും.
- ഓൺലൈൻ പേയ്മെന്റ് നടത്തുമ്പോൾ തുടക്കത്തിൽ ലഭിക്കുന്ന GRN നമ്പർ വളരെ പ്രധാനപ്പെട്ടതാണ്, ഇത് അപേക്ഷകർ സൂക്ഷിക്കേണ്ടതാണ്. ഫീസ് സംബന്ധിച്ചുള്ള എല്ലാ അന്വേഷണങ്ങൾക്കും GRN നമ്പർ നിർബന്ധമാണ്.
- One-Time Registration പൂർത്തിയാക്കിയാൽ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്. അപേക്ഷ സമർപ്പണത്തിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
- One-Time Registration പോളിടെക്‌നിക് കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടം മാത്രമാണ്. രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ.
മറ്റ് വിവരങ്ങൾ (Other Information)
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2025 മെയ് 30.
നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നു. ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.