
കേരള പോലീസ് ജോലി - PSC അറിയിപ്പ് - മലയാളം
സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് (SBCID)
കേരള പോലീസിൽ അവസരം
കേരള സർക്കാരിന് കീഴിൽ കേരള പോലീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം!
വിശദാംശങ്ങൾ
കേരള സർക്കാർ സർവ്വീസിൽ, താഴെ പറയുന്ന ഉദ്യോഗത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കേണ്ടതാണ്. ഇതിനകം രജിസ്റ്റർ ചെയ്തവർ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വകുപ്പ്:
കേരളാ പോലീസ് സർവീസസ്
ഉദ്യോഗപ്പേര്:
സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് (എസ്സ് ബി സി ഐ ഡി)
ശമ്പളം:
31,100-66,800/-
ഒഴിവുകളുടെ എണ്ണം:
പ്രതീക്ഷിത ഒഴിവുകൾ
ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് അറിയിക്കുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്നും നിയമന ശിപാർശ നടത്തുന്നതാണ്.
നിയമന രീതി:
നേരിട്ടുള്ള നിയമനം
പ്രായപരിധി:
18-36. ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി പട്ടികവർഗ്ഗം, മറ്റു പിന്നോക്കം എന്നീ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത:
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ച ബിരുദം.
കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 04.06.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍, പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയുണ്ടെന്ന് ഉറപ്പ് വരുത്തുക.
- അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന Mobile No, Email ID എന്നിവ കൃത്യമായി നൽകുക.
- ജോലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക PDF വായിക്കുക.
പ്രധാന തീയതി
അപേക്ഷിക്കേണ്ട അവസാന തീയതി:
2025 ജൂൺ 4
വിഭാഗം നമ്പർ:
CAT.NO : 17/2025
വെബ്സൈറ്റുകൾ
ഔദ്യോഗിക വെബ്സൈറ്റ്: