2025 മേയ് 26, തിങ്കളാഴ്‌ച

Plus One Admission 2025-26 Kerala: Single Window Application, Dates & Guide

HIGHER SECONDARY (PLUS ONE) ADMISSION 2025-26

Kerala Career Blog Logo

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2025 -26

2025-26 അദ്ധ്യയന വർഷത്തിലെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാസമർപ്പണം 2025 മേയ് 20 ന് വൈകിട്ട് 5 മണിയ്ക്ക് അവസാനിച്ചു. സൂചന പരാമർശിത ബഹു. ഹൈക്കോടതി ഇടക്കാല ഉത്തരവ് നടപ്പിലാക്കുന്നതിനായി പ്രസ്തുത ഉത്തരവിലെ വിദ്യാർത്ഥികൾക്ക് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി അഡ്‌മിഷൻ അറിയിക്കുന്നു. അപേക്ഷാ സമർപ്പണം പോർട്ടൽ ഓപ്പൺ ചെയ്തതായി 2025 മേയ് 21 ന് തന്നെ പൂർത്തിയാക്കേണ്ടതാണ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 21 ആയിരിക്കുന്നതാണ്. ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്മെന്റ് തീയതി : ജൂൺ 2

രണ്ടാം അലോട്ട്മെന്റ് തീയതി : ജൂൺ 10

മൂന്നാം അലോട്ട്മെന്റ് തീയതി : ജൂൺ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.

മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.

അപേക്ഷ നൽകുമ്പോൾ ആവശ്യമായ രേഖകൾ

  • എസ്എസ്എൽസി മാർക്ക് ലിസ്റ്റ്
  • ആധാർ കാർഡ് നമ്പർ
  • ആർട്‌സ്, സ്പോർട്‌സ് എന്നിവയിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥികൾ ആണെങ്കിൽ അതിൻ്റെ സർട്ടിഫിക്കറ്റ്
  • ഒടിപി ലഭിക്കുന്നതിനായി ആക്ടീവ് സിം കാർഡ് ഉള്ള മൊബൈൽ ഫോൺ നമ്പർ
  • ബോണസ് പോയിൻ്റ് അർഹതയുള്ള സർട്ടിഫിക്കറ്റുകൾ (LSS,USS,SPC,NCC, JRC, Scout and Guide, Little kite…)

പ്ലസ് വൺ അപേക്ഷ 2025-26 വർഷ വിവരങ്ങൾ

അപേക്ഷിക്കേണ്ട രീതി

  • അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ, 'Create Candidate Login' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ചോദിച്ചത് പോലെ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.
  • ഒരിക്കൽ നിങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. ഹോം പേജിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിച്ചു വെക്കുക.

പ്ലസ് വൺ പ്രവേശനം അറിയേണ്ട കാര്യങ്ങൾ

വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ് ഹയർസെക്കൻഡറിതലം. അവിടെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സമീപ സ്കൂളുകളിൽ ഏതെല്ലാം വിഷയ കോമ്പിനേഷനുകളാണ് ഉള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും വ്യക്തമായി ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. മെരിറ്റും വിദ്യാർഥികളുടെ ഓപ്ഷനുകളും പരിഗണിച്ച് സുതാര്യമായ രീതിയിലാണ്‌ പ്രവേശന നടപടികൾ.

സയൻസ് വിഭാഗം:

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.

ഹ്യുമാനിറ്റീസ് വിഭാഗം:

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.

കൊമേഴ്സ് വിഭാഗം:

ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.

പ്ലസ് വൺ അപേക്ഷകരുടെ ശ്രദ്ധക്ക് (ക്ലബ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അറിയിപ്പ്)

  • സ്കൂൾ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ നിശ്ചിത മാതൃകയിൽ തന്നെ തയ്യാറാക്കുക.
  • വിവിധ ക്ലബ്ബുകളിൽ അംഗമായ കുട്ടികൾ നൽകേണ്ട സർട്ടിഫിക്കറ്റിന്റെ ഒരു ഫോർമാറ്റ് ഇത്തവണ പ്രോസ്പെക്ടസിന്റെ കൂടെ Appendix 4 ആയി നൽകിയിട്ടുണ്ട്.
  • ഈ ഫോർമാറ്റിൽ അല്ലാത്ത ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് സ്വീകരിക്കുന്നതല്ല.
  • ഓൺലൈൻ അപേക്ഷാ സമയത്ത് ക്ലബ്ബ് അംഗമാണ് എന്ന് ടിക്ക് ചെയ്തു കഴിഞ്ഞാൽ നിർബന്ധമായും ആ സർട്ടിഫിക്കറ്റിന്റെ നമ്പറും തീയതിയും രേഖപ്പെടുത്തേണ്ടതുണ്ട്.
  • അല്ലാതെ ഒരിക്കലും ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താൻ കഴിയില്ല.
  • മറ്റു ഫോർമാറ്റുകളിൽ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുള്ള വിദ്യാർത്ഥികൾ നിർദ്ദേശിക്കപ്പെട്ട ഫോർമാറ്റിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും വേറെ വേറെ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടതാണ്.
  • ഓരോ സർട്ടിഫിക്കറ്റുകൾക്കും പ്രത്യേക നമ്പറും തീയതിയും ഉണ്ടായിരിക്കണം

PLUS ONE ADMISSION BONUS POINTS KERALA

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ലഭ്യമാവുന്ന ബോണസ് പോയിന്റുകൾ

  • പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
  • SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
  • ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്.
  • NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം) സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
  • Little Kites A Grade Certificate അംഗങ്ങൾക്ക് 1 ബോണസ് പോയിൻറ് ലഭിക്കും. ഒരു കുട്ടിക്ക് ലഭിക്കുന്ന പരമാവധി ബോണസ് 10 ആയിരിക്കണമെന്നാണ് നിർദ്ദേശം.

പ്ലസ് വൺ അപേക്ഷ നൽകുമ്പോൾ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങൾ

  1. SSLC Mark list (Printout)
  2. Aadhaar number
  3. Club certificate ( സ്കൂളിലെ ഏതൊക്കെ ക്ലബുകളിൽ നിങ്ങൾ അംഗമായിരുന്നു എന്നതിന് തെളിവായി സ്കൂളിൽ നിന്നും ലഭിക്കുന്നത് )
  4. NCC, SPC, SCOUT & GUIDES , LITTLE KITES തുടങ്ങിയ സർട്ടിഫിക്കറ്റുകൾ
  5. കലോൽസവം / സ്റ്റോർട്സ് /ശാസ്ത്രമേള തുടങ്ങിയവയ്ക്ക് ലഭിച്ച സർട്ടിഫിക്കറ്റുകൾ
  6. NTSE / NMMS / USS / LSS സർട്ടിഫിക്കറ്റുകൾ
  7. സൈനികരുടെ മക്കളാണെങ്കിൽ സൈനിക വെൽഫെയർ ബോർഡിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ്
  8. EWS സർട്ടിഫിക്കറ്റ് ( മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് റവന്യു ഡിപ്പാർട്ട്മെൻ്റിൽ നിന്നും Annexure -1 അല്ലെങ്കിൽ Annexure-2 ഫോമുകളിൽ ലഭിക്കുന്ന Income & Assets certificate )
  9. Mobile phone number ( നിലവിൽ ഉപയോഗത്തിലുള്ളതും സ്വന്തം രക്ഷിതാക്കളുടെ നമ്പറും ആയിരിക്കണം രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കേണ്ടത്. കാരണം നിങ്ങൾക്ക് പ്ലസ് വൺ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ നിന്നും നിങ്ങളെ ബന്ധപ്പെടാൻ സാധിക്കണം)
  10. സ്കൂൾ കോഡും കോഴ്സ് കോഡുകളും നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് മുൻഗണനാ ക്രമത്തിൽ തയ്യാറാക്കിയ ലിസ്റ്റ്. (സ്കൂൾ കോഡ്, കോഴ്സ് കോഡ് എന്നിവ വളരെ പ്രധാനപ്പെട്ടവയായതിനാൽ അവ മുൻഗണനാ ക്രമത്തിൽ ആദ്യമേ നിങ്ങൾ ഒരു പേപ്പറിൽ എഴുതി കയ്യിൽ വെക്കേണ്ടതാണ്. ഇതിൽ നോക്കി വേണം സ്കൂൾ / കോഴ്സ് കോഡുകൾ മുൻഗണനാ ക്രമത്തിൽ നിങ്ങളുടെ option ആയി അപേക്ഷയിൽ enter ചെയ്യാൻ.
  11. റേഷൻ കാർഡ് : അപേക്ഷയിൽ താലൂക്ക്, Local body എന്നിവ നൽകുമ്പോൾ നിങ്ങൾ താമസിക്കുന്ന പഞ്ചായത്ത് / മുൻസിപ്പാലിറ്റിയുടെയും താലൂക്കിൻ്റെയും പേരുകളാണ് നൽകേണ്ടത്. ( വിദ്യാർത്ഥിയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡിൽ കാണിച്ചിരിക്കുന്നത് തന്നെ Local body ആയി നൽകുന്നതായിരിക്കും നല്ലത്. കാരണം റേഷൻ കാർഡായിരിക്കും അത് തെളിയിക്കാനായി നിങ്ങൾ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടി വരുന്നത്. താലൂക്ക്, പഞ്ചായത്ത്/മുൻസിപ്പാലിറ്റി എന്നിവയ്ക്ക് ബോണസ് പോയൻ്റ് ഉള്ളതിനാൽ ഇവയിൽ തെറ്റ് സംഭവിച്ചാൽ അഡ്മിഷൻ കാൻസൽ ചെയ്യപ്പെടും)

NB :-

  • Community ( Caste ) , Nativity, Income Certificate എന്നിവ അപേക്ഷ നൽകുന്ന സമയത്ത് ആവശ്യമില്ല.
  • SC/ST/OEC വിഭാഗത്തിലുള്ളവർക്ക് Caste Certificate അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
  • Other Backward Hindu വിഭാഗത്തിൽ ഉൾപ്പെടുന്നവർ fees ആനുകൂല്യം ലഭിക്കണമെങ്കിൽ Caste Certificate , Income Certificate ( വാർഷിക വരുമാനം 6 ലക്ഷത്തിൽ കുറവായിരിക്കണം ) എന്നിവ അഡ്മിഷൻ സമയത്ത് നിർബന്ധമായും ഹാജരാക്കണം

"ഓൺലൈനായി വ്യത്യസ്ത ജില്ലകളിലേക്ക് അപേക്ഷിക്കുന്നവർ വ്യത്യസ്ത അപേക്ഷാ ഫോം സമർപ്പിക്കേണ്ടതാണ്. VHSE ക്ക് അപേക്ഷിക്കുന്നവർ എത്ര ജില്ലയിലേക്ക് അപേക്ഷിക്കുകയാണെങ്കിലും ഒരു അപേക്ഷാ ഫോം വഴി അപേക്ഷിച്ചാൽ മതി. അത് പോലെ DHSE അപേക്ഷാ സമർപ്പിച്ചവർക്ക് VHSE ക്കും അപേക്ഷിക്കാവുന്നതാണ്."

പ്ലസ് വൺ ഓൺലൈൻ അപേക്ഷ നൽകുന്നതിന് സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ പത്താം തരം പഠന സ്‌കീം Others ആയിട്ടുള്ളവർ

  • മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രെഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
  • വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കോപ്പി അപ്‌ലോഡ് ചെയ്യണം.

(എന്നാൽ പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ.)

(പത്താം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് NCC/Scout & Guides/ SPC / Little Kites A Grade എന്നിങ്ങനെയുള്ള ബോണസ് പോയിന്റിന് അർഹത ഉണ്ടായിരിക്കില്ല.)

അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകർത്വസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്. കൂടാതെ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സംശയ നിവൃത്തിയ്ക്കായി മേഖല തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്.

State Processing Centre