2025, മേയ് 8, വ്യാഴാഴ്‌ച

Equivalency Courses Kerala: Registration Open for 10th & Higher Secondary (Malayalam)

Kerala Career Blog Logo

EQUIVALENCY COURSES REGISTRATION - MALAYALAM

തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷൻ 2025 വർഷത്തിലെ പത്താം തരം, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് മെയ് 20 വരെ അപേക്ഷകൾ സ്വീകരിക്കുന്നു.

തുല്യതാ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് ഉപരിപഠനത്തിനും, പ്രൊമോഷനുകൾക്കും, സർക്കാർ സർവീസുകളിലേക്കുള്ള നിയമനങ്ങൾക്കും അർഹതയുണ്ടായിരിക്കും. 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി പരാജയപ്പെട്ട വിദ്യാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പത്താംതരം തുല്യത കോഴ്സിനുള്ള രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. ആകെ 1950 രൂപയാണ് കോഴ്സിനായി അടയ്‌ക്കേണ്ടത്. എന്നാൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 രൂപ രജിസ്ട്രേഷൻ ഫീസ് മാത്രം മതിയാകും. അപേക്ഷിക്കുന്നവർ 2025 മാർച്ച് 1-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം.

2025 മാർച്ച് 1-ന് 22 വയസ്സ് പൂർത്തിയായ പത്താം ക്ലാസ് പാസായവർക്ക് ഹയർ സെക്കൻഡറി കോഴ്സുകൾക്ക് (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകൾ) അപേക്ഷിക്കാവുന്നതാണ്. ഹയർ സെക്കൻഡറി തുല്യതക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസും, 2600 രൂപ കോഴ്സ് ഫീസും അടക്കണം. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്സ് ഫീസ് ഉണ്ടാകില്ല. 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും ട്രാൻസ്ജെൻഡർ പഠിതാക്കൾക്കും കോഴ്സ് ഫീസ് അടക്കേണ്ടതില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപയും, ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250 രൂപയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള സാക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഫോൺ - 0484 2426596, 9496877913, 9447847634.

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന തുല്യതാ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന സാക്ഷരത കോഴ്സിലേക്കും, 4, 7, 10, ഹയർ സെക്കന്ററി ക്ലാസുകളിലെ തുല്യത കോഴ്സുകളിലേക്കുമാണ് പ്രവേശനം. മാർച്ച് 10 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ മെയ് 20 വരെ രജിസ്ട്രേഷൻ നടത്താം. ഏത് പ്രായക്കാർക്കും അപേക്ഷിക്കാവുന്നതാണ്.

നിർദ്ദേശങ്ങൾ

  • ഓൺലൈൻ രജിസ്ട്രേഷന് മുൻപ് അപേക്ഷകർ prospectus നിർബന്ധമായും വായിച്ചിരിക്കണം.
  • Mandatory fields (*) നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
  • അപേക്ഷകന്റെ / അപേക്ഷകയുടെ ഫോട്ടോ jpg/jpeg/png format -ൽ പരമാവധി 50 KB ഉള്ളത് മാത്രമേ upload ചെയ്യാൻ പാടുള്ളൂ.
  • 40% മോ അതിലധികമോ അംഗവൈകല്യം ഉള്ളവർ ഫീസ് അടയ്‌ക്കേണ്ടതില്ല.
  • രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് അടച്ചതിന്റെ 'KSLMA-copy' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെല്ലാൻ അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ചെലാൻ ഫോറം സാക്ഷരതാമിഷന്റെ വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്.
  • ജനനതീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
  • പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ട അപേക്ഷകർ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
  • മേൽ പറഞ്ഞ രേഖകൾ upload ചെയ്യേണ്ടതില്ല.
  • തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ നിരസിക്കുന്നതാണ്.

പ്രധാനപ്പെട്ട വിവരങ്ങൾ

  1. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.
  2. വിശദ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത തുടർ/ വികസന വിദ്യാകേന്ദ്രങ്ങളേയോ സമീപിക്കാവുന്നതാണ്.
  3. Online registration ചെയ്യുന്നതിന് മുമ്പ് അപേക്ഷകർ prospectus നിർബന്ധമായും വായിച്ചിരിക്കണം.
  4. Mandatory fields (*) നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
  5. അപേക്ഷകന്റെ / അപേക്ഷകയുടെ ഫോട്ടോ jpg/jpeg/png format -ൽ പരമാവധി 50 KB ഉള്ളത് മാത്രമേ upload ചെയ്യാൻ പാടുള്ളൂ.
  6. 40% മോ അതിലധികമോ അംഗവൈകല്യം ഉള്ളവർ ഫീസ് അടയ്‌ക്കേണ്ടതില്ല.
  7. രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് അടച്ചതിന്റെ 'KSLMA-copy' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെല്ലാൻ അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ചെലാൻ ഫോറം സാക്ഷരതാമിഷന്റെ വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്.
  8. ജനനതീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
  9. പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ട അപേക്ഷകർ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
  10. മേൽ പറഞ്ഞ രേഖകൾ upload ചെയ്യേണ്ടതില്ല.
  11. തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ നിരസിക്കുന്നതാണ്.

പ്രധാന തിയതി

അപേക്ഷിക്കേണ്ട അവസാന തിയതി: 2025 മെയ് 20

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവ ഉറപ്പ് നൽകുന്നില്ല.