പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട - കേരള
പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ
എയ്ഡഡ് സ്കൂളുകളിൽ അതാത് കമ്മ്യൂണിറ്റിയിൽ പെട്ട വിദ്യാർത്ഥികൾക്കായി റിസർവേഷൻ ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിനായുള്ള സീറ്റുകളാണ് കമ്മ്യൂണിറ്റി ക്വാട്ട. പിന്നോക്ക എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകൾ, ന്യൂനപക്ഷ എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകൾ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ അതത് സമുദായത്തിൽ പെട്ട അപേക്ഷകരിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തേണ്ടതാണ്.
അപേക്ഷിക്കാനുള്ള അപേക്ഷ ഫോം അടുത്തുള്ള Community Quota യുള്ള സ്കൂളുകളിൽ നിന്നും വാങ്ങി പൂരിപ്പിച്ച് അതെ സ്കൂളിൽ തന്നെ കൊടുക്കുക. മാർക്ക് കുറഞ്ഞവർക്ക് പോലും Community Quota യിൽ അഡ്മിഷൻ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് അതത് സമുദായങ്ങളിൽ നിന്ന് മതിയായ അപേക്ഷകരില്ലെങ്കിൽ അങ്ങനെ ഒഴിവ് വരുന്ന സീറ്റുകൾ നിർദിഷ്ട തീയതിയ്ക്ക് ശേഷം പൊതു മെറിറ്റ് സീറ്റായി പരിഗണിച്ച് അലോട്ട്മെന്റ് നടത്തുന്നതിനായി പരിവർത്തനം ചെയ്യുന്നതാണ്.
അപേക്ഷ ഫോമുകൾ അതാത് കമ്മ്യൂണിറ്റി സംവരണമുള്ള സ്കൂളുകളിൽ തന്നെ പൂരിപ്പിച്ച് ഏൽപ്പിക്കണം
പ്രവേശന ഷെഡ്യൂൾ കമ്യൂണിറ്റി ക്വാട്ട അഡ്‌മിഷൻ
മുഖ്യഘട്ടം
കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകൾ വിതരണം ആരംഭിക്കുന്ന തീയതി : 29/05/2025
കമ്മ്യൂണിറ്റി ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി : 29/05/2025
കമ്മ്യൂണിറ്റി ഡാറ്റ എൻട്രി പൂർത്തീകരിക്കേണ്ട തീയതി : 05/06/2025
റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 09/06/2025
അഡ്‌മിഷൻ ആരംഭിക്കുന്ന തീയതി : 10/06/2025
സപ്ലിമെൻററി ഘട്ടം
കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകൾ വിതരണം ആരംഭിക്കുന്ന തീയതി : 18/06/2025
കമ്മ്യൂണിറ്റി ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി : 18/06/2025
കമ്മ്യൂണിറ്റി ഡാറ്റ എൻട്രി പൂർത്തീകരിക്കേണ്ട തീയതി : 20/06/2025
റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 23/06/2025
അഡ്‌മിഷൻ ആരംഭിക്കുന്ന തീയതി : 23/06/2025 മുതൽ
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി : 27/06/2025
(27/06/2025 ന് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ പൊതുമെരിറ്റ് സീറ്റായി പരിവർത്തനം ചെയ് ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.)