2025 സെപ്റ്റംബർ 24, ബുധനാഴ്‌ച

Margadeepam Scholarship Kerala 2025-26: Apply Now for Minority Students!

```html

DEPARTMENT OF MINORITY WELFARE MARGADEEPAM SCHOLARSHIP KERALA

Kerala Career Blog Logo

മാർഗ്ഗദീപം സ്‌കോളർഷിപ്പ്: വിശദാംശങ്ങൾ

മാർഗ്ഗദീപം സ്‌കോളർഷിപ്പിന് ഇനി അപേക്ഷിക്കാം!

2025-26 സാമ്പത്തികവർഷത്തിലെ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിനായുള്ള അപേക്ഷാ സമയം ദീർഘിപ്പിച്ചു. സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം.

സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ഈ സ്കോളർഷിപ്പ് ലഭ്യമാണ്.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പ്. 1,500 രൂപയാണ് സ്കോളർഷിപ് തുക. കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

കേരളത്തിൽ സ്ഥിര താമസമാക്കിയ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കുടുംബ വാർഷിക വരുമാനം 250000 രൂപയിൽ കൂടാൻ പാടില്ല. 1500 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുന്നത്. സ്‌കൂൾതലത്തിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

കേരളത്തിലെ സർക്കാർ സ്കൂളുകളിലോ സർക്കാർ എയ്ഡഡ് സ്കൂളുകളിലോ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യം.

യോഗ്യതാ മാനദണ്ഡങ്ങൾ

യോഗ്യതയുള്ള ക്ലാസുകൾ:

കേരളത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.

സ്കോളർഷിപ്പ് തുക:

ഒരു വിദ്യാർത്ഥിക്ക് 1,500 രൂപ

വാർഷിക വരുമാന പരിധി: വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആയിരിക്കണം.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ:

  • വില്ലേജ് ഓഫീസർ നൽകുന്ന കുടുംബ വരുമാന സർട്ടിഫിക്കറ്റ്.
  • വില്ലേജ് ഓഫീസർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ന്യൂനപക്ഷ സർട്ടിഫിക്കറ്റ്.
  • ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്
  • വൈകല്യ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ; വൈകല്യം ≥ 40%)
  • മരണ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ, മാതാപിതാക്കളിൽ ഒരാളെയോ / രണ്ട് മാതാപിതാക്കളെയോ നഷ്ടപ്പെട്ടാൽ)

ശ്രദ്ധിക്കുക: അപേക്ഷകൾക്കൊപ്പം രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. സ്ഥാപന മേധാവികൾ രേഖകൾ അതത് സ്കൂളുകളിൽ സൂക്ഷിക്കേണ്ടതാണ്.

സർക്കാർ സ്കൂൾ/സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്കോളർഷിപ്പ് നൽകുന്നതിലേക്കായി അപേക്ഷിക്കുക. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 1,500/- രൂപയാണ് സ്കോളർഷിപ്പ് തുകയായി ലഭിക്കുന്നത്. കുടുംബവാർഷിക വരുമാനം 2,50,000/- രൂപയിൽ കവിയാൻ പാടില്ല. സ്കോളർഷിപ്പിൻ്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

വിദ്യാർത്ഥി സമർപ്പിക്കേണ്ട രേഖകൾ

1. വരുമാന സർട്ടിഫിക്കറ്റ്

2. മതം/ജാതി സർട്ടിഫിക്കറ്റ് (മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്)

3. ബാങ്ക് പാസ് ബുക്ക് പകർപ്പ്

4. റേഷൻ കാർഡിന്റെ പകർപ്പ്

5. ആധാറിന്റെ പകർപ്പ്

6. ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം)

7. ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25)

8. ബാധകമെങ്കിൽ അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.

സ്ഥാപനമേധാവി വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി സ്കൂളിൽ ചോദിക്കുക

പ്രധാനപ്പെട്ട തീയതികൾ

വിദ്യാർത്ഥികൾ സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 29

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471 2300524, 0471-2302090.

```