National Scholarship Portal Update
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ അപ്ഡേറ്റ്
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഓഗസ്റ്റ് 31 അപേക്ഷിക്കാനുള്ള അവസാന തിയതി ഉണ്ടായിരുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി 2025 സെപ്റ്റംബർ 30 ലേക്ക് നീട്ടി.
സെപ്റ്റംബർ 30 വരെ അപേക്ഷ നീട്ടിയ സ്കോളർഷിപ്പുകൾ
- Pre Matric Scholarship for Students with Disabilities
- National Means cum Merit Scholarship (NMMS)
- Financial Assistance for Education to the Wards of Beedi/Cine/IOMC/LSDM- Pre Matric
- PM Yasasvi Central Sector Scheme of Top Class Education in Schools for OBC, EBC & DNT Students
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾ അപേക്ഷിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും പരിശോധിക്കുന്നതിനും അനുവദിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റിന്റെ ഒരു ഓൺലൈൻ പോർട്ടലാണ്.
മറ്റ് വിശദാംശങ്ങൾ
ഏതൊക്കെ സ്കോളർഷിപ്പുകൾക്ക് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്?
നിലവിൽ അപേക്ഷ ക്ഷണിച്ച എല്ലാ സ്കോളർഷിപ്പുകളുടെയും പേര്, അവസാന തിയതി,മറ്റു വിവരങ്ങൾ എന്നിവ വെബ്സൈറ്റ് ഇൽ ലഭ്യമാണ്.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് ഉറപ്പു വരുത്തേണ്ടത് എന്തെല്ലാം?
- നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ SSLC/+2 സർട്ടിഫിക്കറ്റ് ലെ പേര് തന്നെയാണെന്ന് ഉറപ്പ് വരുത്തുക.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാർ സീഡഡ് ആണെന്ന് ഉറപ്പ് വരുത്തുക.
എന്താണ് ആധാർ ബാങ്ക് സീഡിങ്
നിങ്ങളുടെ ആധാർ നമ്പർ മാത്രം ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്ന സംവിധാനം ആണ് ആധാർ സീഡിങ്.
ബാങ്ക് - ആധാർ സീഡിങ് എന്താണ്
നിങ്ങളുടെ ആധാർ നമ്പർ മുഖേനെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലേക്ക് പണം കൈമാറുന്ന സംവിധാനം ആണ് ആധാർ സീഡിങ്.
- കഴിഞ്ഞ വർഷം മുതൽ മിക്ക സ്കോളർഷിപ്പുകൾക്കും ബാങ്ക് - ആധാർ സീഡിങ് നിർബന്ധമാണ്.നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ സ്കോളർഷിപ്പുകൾക്കും egrantz വെബ്സൈറ്റിലെ സ്കോളർഷിപ്പുകൾക്കും ആധാർ ബാങ്ക് സീഡിങ് ഇല്ലാത്ത പക്ഷം സ്കോളർഷിപ്പ് ലഭിക്കുന്നതല്ല.
- കഴിഞ്ഞ വർഷം സീഡ് ചെയ്യാത്ത വിദ്യാർത്ഥികൾക്ക് OBC outside state സ്കോളർഷിപ്പ് ലഭിച്ചിരുന്നില്ല. അതിനാൽ ഈ വർഷം മുതൽ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ആധാർ - ബാങ്ക് അക്കൗണ്ട് സീഡിങ് നിർബന്ധമായും ചെയ്യുക.
ആധാർ ലിങ്കിങ്ങ് ഉം ആധാർ സീഡിങ് ഉം ഒന്നല്ല.
- അക്കൗണ്ട് ഉടമയുടെ ആധാർ കാർഡ് ബാങ്കിൽ അപ്ഡേറ്റ് ചെയ്യുന്ന സംവിധാനം മാത്രം ആണ് ആധാർ ലിങ്കിങ്ങ്. എന്നാൽ അങ്ങനെ ചെയ്ത അക്കൗണ്ടുകളിൽ നിന്ന് ഒന്ന് മാത്രം ആധാർ നമ്പർ അധിഷ്ഠിത തുക കൈമാറ്റം ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നതാണ്.
- നിങ്ങൾ ആധാർ ഉപയോഗിച്ച് എടുത്ത അക്കൗണ്ട് ആണെങ്കിൽ പോലും ഒരുപക്ഷെ സീഡ് ചെയ്യപ്പെടാതെ ഇരിക്കാം.
- ആധാർ വെബ്സൈറ്റ് വഴി നിങ്ങളുടെ സീഡിങ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
- താഴെ നൽകിയ ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ സീഡിങ് സ്റ്റാറ്റസ് പരിശോധിക്കുക.
Seeding status inactive ആണെങ്കിൽ എത്രെയും പെട്ടെന്ന് നിങ്ങളുടെ ബാങ്കിൽ ചെന്ന് സീഡ് ചെയ്യാൻ ആവിശ്യപ്പെടുക. 2 ദിവസത്തിനുള്ളിൽ സീഡ് ചെയ്ത് നൽകുന്നതാണ്.
NSP സ്കോളർഷിപ്പ് അപേക്ഷ നടപടി ക്രമം
- NSP OTR ആപ്പ് മുഖേനെ OTR ചെയ്യുക.
- സന്ദർശിക്കുക
- NSP വെബ്സൈറ്റ് ഇൽ Students ഇൽ 'Apply for Scholarships' ഇൽ login ചെയ്യുക.
- നിങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ ഏതെങ്കിലും സ്കോളർഷിപ്പുകൾക്ക് യോഗ്യരാണെങ്കിൽ പ്രസ്തുത Scheme കൾ കാണിക്കുന്നതാണ്.
- അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക
- സബ്‌മിറ്റ് ചെയ്ത ശേഷം പ്രിന്റ് എടുത്ത് അനുബന്ധ രേഖകൾ സഹിതം കോളേജിൽ /സ്കൂളിൽ നൽകുക.
എന്താണ് One Time Registration
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർ എല്ലാം OTR (One Time Registration) ചെയ്യേണ്ടത് ആണ്.
ഇതിനായി NSP OTR, Aadhaar FaceRd എന്നീ ആപ്പുകൾ install ചെയ്യേണ്ടതാണ്.
എന്താണ് OTR (One Time Registration)
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്കോളർഷിപ്പുകൾ അപേക്ഷിക്കുന്നതിന് വിദ്യാർത്ഥികൾ ഒരു OTR id ഉണ്ടാക്കേണ്ടതാണ്.വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന OTR ID പഠനം പൂർത്തിയാക്കുന്നത് വരെ ഉപയോഗിക്കാവുന്നതാണ്. .
ഫേസ് ഓതന്റിക്കേഷൻ എങ്ങനെ ചെയ്യാം
ഇതിനായി രണ്ട് മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
- Aadhar Face Rd
- NSP OTR
NSP OTR ആപ്പ് മുഖേനെ ആണ് ഫേസ് ഓതന്റിക്കേഷൻ ചെയ്യേണ്ടത്.
- NSP OTR ആപ്പിൽ eKYC Face Auth ചെയ്ത ശേഷമാണ് OTR നമ്പർ ലഭിക്കുക.
- കഴിഞ്ഞ വർഷം NSP ലെ ഏതെങ്കിലും സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ മെസ്സേജ് ആയി ലഭിച്ച OTR Reference No ഉപയോഗിച്ചാണ് eKYC Face Auth പൂർത്തിയാക്കേണ്ടത്.
- റഫറൻസ് ഐഡി ലഭിക്കാത്ത പക്ഷം forgot reference no എന്ന ഓപ്ഷൻ വഴി റഫറൻസ് നമ്പർ എടുക്കാവുന്നതാണ്.
- കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾ NSP OTR ആപ്പിൽ രജിസ്റ്റർ എന്ന ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്ത് ഫേസ് ഓതന്റിക്കേഷൻ ചെയ്താൽ OTR നമ്പർ ലഭിക്കുന്നതാണ്.
One Time Registration ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്
ആധാർ വെബ്സൈറ്റ് ൽ ബയോമേട്രിക് unlocked ആണെന്ന് ഉറപ്പ് വരുത്തുക. എങ്കിൽ മാത്രം Face Auth പൂർത്തിയാകൂ.
OTR Id ലഭിച്ച ശേഷം ചെയ്യേണ്ടത്
- നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ എന്ന വെബ്സൈറ്റ് ഇൽ കയറി students sectionil 'Apply for Scholarships' എന്ന സെക്ഷനിൽ OTR ഐഡി, മെസ്സേജ് ആയി ലഭിച്ച password എന്നിവ ഉപയോഗിച്ചു ലോഗിൻ ചെയ്യുക.
- തുടർന്ന് അക്കാഡമിക വിവരങ്ങൾ അടക്കമുള്ള നിങ്ങളുടെ വിവരങ്ങൾ കൃത്യമായി Fill ചെയ്യുക.
- നിങ്ങൾ നൽകിയ വിവരങ്ങൾ പ്രകാരം നിങ്ങൾ ഏതെങ്കിലും സ്കോളർഷിപ്പിന് അർഹരാണെന്നെങ്കിൽ schemes available sectionil നിങ്ങൾക്ക് പ്രസ്തുത സ്കീം കാണിക്കുന്നതാണ്.
- അങ്ങനെ എങ്കിൽ അത് select ചെയ്ത് ആവിശ്യപ്പെട്ട documents upload ചെയ്ത ശേഷം submit ചെയ്യുക.
- തുടർന്ന് പ്രിന്റ് ഔട്ട് കോളേജിൽ /സ്കൂളിൽ നൽകുക.
- ഇതിന് ശേഷം NSP login ചെയ്തു നോക്കി നിങ്ങളുടെ അപേക്ഷ കൃത്യ സമയത്ത് തന്നെ കോളേജിൽ നിന്ന് verify ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
പുതുക്കിയ പോസ്റ്റർ ലഭ്യമാണ്
Disclaimer:
While we strive to keep the information on this website up-to-date and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the website or the information, products, services, or related graphics contained on the website for any purpose.
"We provide information, and other links may change in the future. If you notice any changes, please record them in the comment box below."

