ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു ജി/പി ജി അഡ്മിഷൻ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ -ഒക്ടോബർ 10 വരെ നീട്ടി
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025-26 അധ്യയന വർഷത്തെ യു ജി പി ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കുവാനുള്ള തീയതി ഒക്ടോബർ 10 വരെ നീട്ടി.
28 യു ജി / പി ജി പ്രോഗ്രാമുകൾക്കാണ് ഓപ്പൺ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 16 യു ജി പ്രോഗ്രാമുകളും, 12പി ജി പ്രോഗ്രാമുകളുമാണുള്ളത്.
ഇതിൽ ആറ് പ്രോഗ്രാമുകൾ നാലുവർഷ ബിരുദ ഘടനയിലാണ്.നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷൻ നൽകുന്നുണ്ട്.
പഠന കേന്ദ്രങ്ങളിലൂടെ അവധി ദിവസങ്ങളിൽ നേരിട്ടുള്ള അക്കാദമിക് കൗൺസലിംഗ് ക്ലാസുകൾക്ക് പുറമെ റെക്കോർഡഡ് ക്ലാസ്സുകളും, എൽ ഡസ്ക് എന്ന പഠന ആപ്പും പഠിതാക്കൾക്ക് പ്രയോജനപ്പെടുത്താം. സെൽഫ് ലേർണങ്ങ് മെറ്റീരിയലുകൾ, ഓൺലൈൻ പഠന സാമഗ്രികൾ എന്നിവയും ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠനം സുഗമമാക്കുന്നു. മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരി പഠനം നടത്താം. ടി സി നിർബന്ധമല്ല.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ യു ജി/പി ജി പ്രോഗ്രാമുകളും യു ജി സി യുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്. പി എസ് സി/യു പി എസ് സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം സ്വീകാര്യമാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രദാനം ചെയ്യുന്ന ഡിഗ്രി യു.ജി.സി റെഗുലേഷൻ 22(2020) പ്രകാരം റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. കൂടാതെ തുല്യ വെയ്റ്റേജുമുണ്ട്.
നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും. യു ജി സി യുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: യു ജി/പി ജി അഡ്മിഷൻ
- 31 യു ജി /പി ജി പ്രോഗ്രാമുകൾ
- 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
Last Date: 2025 ഒക്ടോബർ 10
- ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലിൽ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- എല്ലാ അപേക്ഷകർക്കും സ്വന്തമായി ഉപയോഗത്തിലുള്ള ഫോൺ നമ്പറും ഇ-മെയിൽ ഐഡി യും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷാസമയത്തു നൽകുന്ന മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡി ആണ് പിന്നീടുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുക.
- അപേക്ഷയോടൊപ്പം ശരിയായ വിവരങ്ങൾ മാത്രം നൽകാൻ ശ്രദ്ധിക്കുക. വിവരങ്ങളിൽ വരുന്ന പിഴവുകൾ അപേക്ഷ നിരസിക്കപ്പെടാൻ കാരണമായേക്കാം.
- അപേക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റോ നേരിട്ടുള്ള ഹെൽപ്‌ഡെസ്‌ക് സംവിധാനങ്ങളോ ഉപയോഗിക്കുക. മറ്റുള്ളവർ നൽകുന്ന വിവരങ്ങളെ ആശ്രയിച്ചുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവകലാശാലയ്ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
- അഡ്മിഷൻ ലഭിക്കാത്തവർക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് തിരികെ ലഭിക്കുന്നതാണ്. ഇതിനായി വെബ്‌സൈറ്റിൽ/അഡ്മിഷൻ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് പ്രത്യേക അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകന്റെ സ്വന്തം പേരിലുള്ള ശരിയായ അക്കൗണ്ട് വിവരങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. അക്കൗണ്ട് വിവരങ്ങളിലെ പിഴവ് മൂലമോ ബാങ്ക് സോഫ്റ്റ് വെയറിലെ തകരാറു മൂലമോ പണം തിരികെ ലഭിക്കാതെ വന്നാൽ സർവകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല.
- പഠിതാക്കളുടെ അഡ്‌മിഷൻ വെരിഫിക്കേഷൻ നടപടികൾ ഓൺലൈൻ മുഖേന ആയിരിക്കും അതിനാൽ സ്വയം സാക്ഷ്യപ്പെടുത്തിയ(Self attested) രേഖകൾ മാത്രം അപ്‌ലോഡ് ചെയ്യുക. ഓൺലൈൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം അഡ്മിഷന് അർഹതയുള്ള അപേക്ഷകർ സർട്ടിഫിക്കറ്റ് പരിശോധനക്കായി വെരിഫിക്കേഷൻ സെന്ററിൽ എത്തിച്ചേരേണ്ടതില്ല. രേഖകളിൽ എന്തെങ്കിലും അവ്യക്തത/പൊരുത്തക്കേട് തുടങ്ങിയവ ഉണ്ടെങ്കിൽ അപേക്ഷകൻ ആവശ്യപ്പെടുന്ന രേഖകൾ സഹിതം വെരിഫിക്കേഷനു വരേണ്ടതാണ് (തീയതിയും സമയവും അറിയിക്കുന്നതാണ്). എന്നാൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യതയോ/വ്യാജരേഖകളോ/തെറ്റായ വിവരങ്ങളോ കണ്ടെതുന്ന പഠിതാക്കളുടെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്. ഇത്തരം പഠിതാക്കൾ സർട്ടിഫിക്കറ്റ് പരിശോധന വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ അഡ്മിഷൻ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. ഡ്യുവൽ ഡിഗ്രി ചെയ്യുന്നവരും ടിസി നഷ്ടപ്പെട്ടവരും ടിസി സമർപ്പിക്കാത്തതിന്റെ കാരണം സൂചിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ (Self attested) രേഖ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
രജിസ്ട്രേഷനും മറ്റു വിവരങ്ങളും
രജിസ്ട്രേഷനായി വിദൂര വിദ്യാഭ്യാസ ബ്യൂറോ (DEB) ID /ABC ID ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
LSC തിരഞ്ഞെടുക്കൽ മാർഗനിർദ്ദേശങ്ങൾ
ABC ID ആവശ്യകതകൾ
ഇ-ഗ്രാന്റ്സ് വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ്
യോഗ്യതാ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യൽ
ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC)
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ അപേക്ഷകർക്കുള്ള നിർദേശങ്ങൾ
- അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള Prospectus 2025-26 വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
- അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അഡ്മിഷൻ തേടുന്ന എല്ലാ അപേക്ഷകരും ഗസറ്റഡ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത കോപ്പി അപ്ലോഡ് ചെയ്യേണ്ടതാണ്. മറ്റു സർട്ടിഫിക്കറ്റുകൾ attest ചെയ്യേണ്ടതില്ല), അപേക്ഷകരുടെ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്.
- സർക്കാർ നൽകുന്ന ഫീസ് ആനുകൂല്യങ്ങൾക്ക് അർഹരായ SC/ST/OEC വിഭാഗത്തിൽ പെടുന്ന അപേക്ഷകർ ഒരു വർഷത്തിന് താഴെ കാലാവധിയിലുള്ള ജാതി/വരുമാന സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇപ്രകാരം ഫീസ് ആനുകൂല്യം അവകാശപ്പെടുന്നവർ സർക്കാരിന്റെ Egrantz പോർട്ടലിൽ സമയബന്ധിതമായി രേഖാമൂലം അപേക്ഷ സമർപ്പിക്കുകയും ആയതിന്റെ പ്രിന്റൗട്ട് സർവ്വകലാശാലയുടെ ബന്ധപ്പെട്ട റീജിയണൽ സെന്ററിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്. നിശ്ചിതസമയത്തിനുള്ളിൽ മേല്പറഞ്ഞ പ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ആയവർ റോളിൽനിന്നും നീക്കം ചെയ്യപ്പെടുന്നതുമാണ്.
- പ്രോഗ്രാം, ലേർണിംഗ് സെന്റർ ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം ആവർത്തിച്ചുറപ്പിച്ച ശേഷം മാത്രം submit ചെയ്യുക. അപേക്ഷയോടൊപ്പം ശരിയായ വിവരങ്ങളും രേഖകളുമാണ് അപ്ലോഡ് ചെയ്യുന്നതെന്ന് അപേക്ഷാർത്ഥി നേരിട്ട് ബോധ്യപ്പെടേണ്ടതാണ്. വിവരങ്ങളിലെ/രേഖകളിലെ പിഴവോ പിശകോ മൂലം ഉണ്ടാകാവുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവ്വകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല.
- സർവ്വകലാശാല website വഴി online ആയി മാത്രമേ ഫീസ് സ്വീകരിക്കുന്നുള്ളൂ. ഓരോ അപേക്ഷകനും നൽകേണ്ട ഫീസ് അപേക്ഷ ഫോമിൽ വ്യക്തമായി രേഖപെടുത്തിയിട്ടുണ്ടാകും.
- ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദത്തെ മറ്റേതൊരു യൂണിവേഴ്സിറ്റി ബിരുദവുമായും തുല്യപ്പെടുത്തിക്കൊണ്ട്യു യുജിസി വിജ്ഞാപനം ചെയ്തിട്ടുണ്ട്. മറ്റ് സർവ്വകലാശാലകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അതോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കോഴ്സുകൾ ചെയ്യാവുന്നതുമാണ്.
- സർവ്വകലാശാലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും admission25@sgou.ac.in എന്ന ഇമെയിലിലോ 9188909901,9188909902 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
പ്രധാന തീയതിയും വെബ്സൈറ്റും
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഒക്ടോബർ 10
Official Website:
കൂടുതൽ വിവരങ്ങൾക്ക് : Sreenarayanaguru Open University Admission Notification 2025-26.
ഫോൺ: 9188909901, 9188909902
ഓൺലൈൻ അപേക്ഷ എങ്ങനെ പൂരിപ്പിക്കാം - Sreenarayanaguru Open University Admission User’s Manual for the Applicants
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Sreenarayanaguru Open University Admission Portal
പുതുക്കിയ പോസ്റ്റർ ലഭ്യമാണ്
Disclaimer
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."


