NORKA Roots ID Card Information
നോർക്ക റൂട്ട്സ് ഐ.ഡി കാർഡ്
ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരെ കണ്ടെത്താനും ആവശ്യഘട്ടങ്ങളിൽ ഇടപെടാനും ഉതകുന്നതാണ് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന ലഭ്യമാക്കി വരുന്ന വിവിധ ഐ.ഡി കാർഡ്-ഇൻഷുറൻസ് സേവനങ്ങൾ. വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് സേവനം പ്രയോജനപ്പെടുത്താം.
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർഥികൾക്കായി സ്റ്റുഡൻ്റ് ഐ.ഡി കാർഡും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസി കേരളീയർക്കു മാത്രമായുള്ള എൻ.ആർ.കെ ഐ.ഡി കാർഡും, ക്രിട്ടിക്കൽ കെയർ ഇൻഷുറൻസ് പദ്ധതിയായ നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി എന്നീ സേവനങ്ങളാണ് ലഭിക്കുന്നത്. ഈ സേവനങ്ങൾക്ക് അപകട മരണ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
ലോകത്തെ 181 രാജ്യങ്ങളിലെ പ്രവാസി കേരളീയരെ കണ്ടെത്തുന്നതിനും അവരുടെ വിവരശേഖരണത്തിനും ഐ.ഡി കാർഡ് സംവിധാനം സഹായകരമായി. 2008ൽ ആരംഭിച്ച നോർക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാർഡ് സേവനം 2025 വരെയുള്ള കണക്കനുസരിച്ച് 8,51,801 പ്രവാസികൾ പ്രയോജനപ്പെടുത്തി. 10,257 വിദ്യാർഥികൾക്ക് സ്റ്റുഡൻ്റ് ഐ.ഡി കാർഡും 34,450 പ്രവാസി കേരളീയർക്ക് എൻ.ആർ.കെ ഐ.ഡി കാർഡ് സേവനവും നൽകാനായി.
അറിയാം, അംഗമാകാം
- പ്രവാസി ഐ.ഡി കാർഡ്
- സ്റ്റുഡൻ്റ് ഐ.ഡി കാർഡ്
- നോർക്ക പ്രവാസിരക്ഷാ ഇൻഷുറൻസ്
- പോളിസി
- എൻ.ആർ.കെ ഐ.ഡി കാർഡ്
പ്രവാസി ഐ.ഡി കാർഡ്
വിദേശത്ത് ആറു മാസത്തിൽ കൂടുതൽ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികൾക്ക് അംഗമാകാം. പ്രായം 18-70. പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിക്കാനും ഇന്ത്യയിലെ മെഡിക്കൽ കോഴ്സുകളിലെ എൻ.ആർ.കെ സീറ്റിലേക്കുള്ള പ്രവേശനത്തിന് സ്പോൺസറുടെ തിരിച്ചറിയൽ രേഖകളിൽ ഒന്നായും നോർക്ക പ്രവാസി ഐ.ഡി കാർഡ് പ്രയോജനപ്പെടുത്താം. കാലാവധി മൂന്ന് വർഷം.
പരിരക്ഷ
അപകടംമൂലമുള്ള മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും അപകടംമൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ.
ആവശ്യമായ രേഖകൾ
- പാസ്പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവയുടെ പകർപ്പ്
- വിസ പേജ്/ഇക്കാമ/വർക്ക് പെർമിറ്റ്/റെസിഡൻ്റ് പെർമിറ്റ്
- അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, ഒപ്പും
- അപേക്ഷാഫീസ് -408 രൂപ (പുതുതായി അപേക്ഷിക്കുന്നതിനും കാർഡ് പുതുക്കുന്നതിനും) ഓൺലൈൻ ആയി അടക്കാം.
സ്റ്റുഡൻ്റ് ഐ.ഡി കാർഡ്
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർഥികൾക്കുള്ള തിരിച്ചറിയൽ കാർഡാണ് സ്റ്റുഡൻ്റ് ഐ.ഡി കാർഡ്. 2020 ഏപ്രിൽ മുതലാണ് ഇത് നിലവിൽവന്നത്. വിദേശപഠനത്തിന് പ്രവേശന നടപടികൾ പൂർത്തിയാക്കിയ മലയാളി വിദ്യാർഥികൾക്കും നിലവിൽ വിദേശത്ത് പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. കാലാവധി മൂന്നു വർഷം.
പരിരക്ഷ
അപകടമരണത്തിന് അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും അപകടം മൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ വൈകല്യങ്ങൾക്ക് ആനുപാതികമായി രണ്ടു ലക്ഷം രൂപവരെയും ഇൻഷുറൻസ് പരിരക്ഷ.
യോഗ്യത
വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ മലയാളി വിദ്യാർഥികൾക്കും നിലവിൽ വിദേശത്ത് പഠിക്കുന്നവർക്കും അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായിരിക്കണം.
ആവശ്യമായ രേഖകൾ
- പാസ്പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജിന്റെ പകർപ്പുകൾ
- വിദേശ പഠനം നടത്തുന്നത് തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ /പഠനത്തിന് പോകുന്നവർ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ രേഖകൾ എന്നിവയുടെ പകർപ്പുകൾ.
- അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.
- രജിസ്ട്രേഷൻ ഫീസ് 408 രൂപ ഓൺലൈനായി അടക്കാം.
- സാധുവായ വിസ ഉണ്ടെങ്കിൽ കാലാവധി തീരുന്ന തീയതിക്ക് മൂന്നു മാസം മുമ്പ് ഐ.ഡി കാർഡ് പുതുക്കലിന് അപേക്ഷിക്കാം.
- നിർദിഷ്ട രേഖകളുടെ പകർപ്പുകളും അപേക്ഷ ഫീസും ഓൺലൈനായി സമർപ്പിക്കണം.
നോർക്ക പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസി
വിദേശ രാജ്യത്തോ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 വയസ്സ് പൂർത്തിയായ പ്രവാസികൾക്ക് നോർക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം. പ്രായം 18 -60. അപേക്ഷാഫീസ് 661 രൂപ (ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെ). കാലാവധി ഒരു വർഷം.
പരിരക്ഷ
പോളിസി ഉടമകൾക്ക് 13 ഗുരുതര രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ അപകടമരണത്തിന് മൂന്നു ലക്ഷം രൂപ വരേയും അപകടംമൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരേയും പരിരക്ഷ ലഭിക്കും. രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷനറിൽനിന്നും മെഡിക്കൽ റിപ്പോർട്ടും പരിശോധന റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള അംഗീകാരപത്രവും ലഭ്യമാക്കണം.
ആവശ്യമായ രേഖകൾ
പാസ്പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവയുടെ പകര്‍പ്പ്
വിസാ പേജ്/ഇഖാമ/ വര്‍ക്ക് പെര്‍മിറ്റ്/ റെസിഡന്റ് പെര്‍മിറ്റ്
അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും.
എൻ.ആർ.കെ ഐ.ഡി കാർഡ്
രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. പ്രായം 18-70. കാലാവധി മൂന്നു വര്‍ഷം.
പരിരക്ഷ
അപകടംമൂലമുള്ള മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും അപകടംമൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ. ഫീസ്-408 രൂപ.
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
- സ്വയം സാക്ഷ്യപ്പെടുത്തിയ ഗവണ്മെന്റ് തിരിച്ചറിയല്‍ രേഖ.
- താമസിക്കുന്ന സംസ്ഥാനത്തിലെ രേഖയോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ.
- അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും.
- നോര്‍ക്ക ഐ.ഡി കാര്‍ഡുകളുടെ രജിസ്ട്രേഷന് ആവശ്യമായ എല്ലാ രേഖകളും സ്കാന്‍ ചെയ്ത് ജെപെഗ് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം.
- എല്ലാ ഇന്‍ഷുറന്‍സ് കാര്‍ഡുകളും കേരളത്തിലെ മേല്‍വിലാസത്തില്‍ പോസ്റ്റലായി ലഭിക്കും. നോര്‍ക്ക റൂട്ട്സിന്റെ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്‍.ആര്.കെ ഡെവലപ്മെന്റ് ഓഫിസുകള്‍ വഴിയും ലഭ്യമാണ്.
- ഇ-കാര്‍ഡ് ഡിജിറ്റലായും ഡൗണ്‍ലോഡ് ചെയ്യാം.
മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റെസിഡന്റ്സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്കുന്ന എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് ആധികാരിക രേഖയായി സ്വീകരിക്കും. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് നല്‍കേണ്ടത്.
ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസികേരളീയർക്കുള്ള പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ ഡിസൈനുകൾ പരിഷ്കരിച്ചു. അടുത്ത സാമ്പത്തികവർഷം മുതൽ പുതിയ ഡിസൈനിലുളള കാർഡുകൾ ലഭ്യമാക്കും.
18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് വഴി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാർഡുകൾക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വർഷവുമാണ് കാലാവധി. അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
Official Website:
Disclaimer
While we strive to keep the information on this website up to date and accurate, makes no representations or warranties of any kind, express or implied, about the completeness, reliability, accuracy or availability with respect to the website or the information, products, services, or related graphics contained on the website for any purpose. blogs are for discussion about general services and knowledge.
"The information we provide may change other links in the future. If you notice any such changes, please record them in the comment box below."


