പ്രീ മെട്രിക് സ്കോളർഷിപ്പ്: ഭിന്നശേഷി വിദ്യാർത്ഥികൾക്ക്
കേന്ദ്രസർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പാക്കിവരുന്ന പ്രീ മെട്രിക് സ്കോളർഷിപ്പിന്റെ 2025-2026 അധ്യയനവർഷത്തെ അപേക്ഷകൾ 2025 സെപ്റ്റംബർ 15 വരെ സ്വീകരിക്കും.
പ്രധാന വിവരങ്ങൾ
9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന സ്കോളർഷിപ്പ് ആണിത്.
വിശദാംശങ്ങൾ
സർക്കാർ സ്കൂളിലോ സർക്കാർ അംഗീകരിച്ച സ്കൂളിലോ 9-ാം ക്ലാസിലും 10-ാം ക്ലാസിലും പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2016 ലെ നിയമത്തിലെ ഷെഡ്യൂളിൽ നിർവചിച്ചിരിക്കുന്ന വൈകല്യങ്ങളുള്ള വിദ്യാർത്ഥികൾക്ക് അർഹതയുണ്ടായിരിക്കും. കാഴ്ച, കേൾവി, സംസാരം, ചലനശേഷി, ബുദ്ധിമാന്ദ്യം, മറ്റ് വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികൾ ഇതിൽ ഉൾപ്പെടുന്നു.
പലപ്പോഴും വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നഷ്ട്ടപെടാൻ സാധ്യതയുണ്ട്. ശാരീരികമായും സാമ്പത്തികമായും മാനസികമായും നിരവധി തടസ്സങ്ങൾ നേരിടുന്നവർക്ക് ഉപജീവനമാർഗം കണ്ടെത്താനും സമൂഹത്തിൽ ഒരു മാന്യമായ സ്ഥാനം കണ്ടെത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ആനുകൂല്യങ്ങൾ
- മെയിന്റനൻസ് അലവൻസ്: ഡേ സ്കോളർമാർക്ക് 500 രൂപ, ഹോസ്റ്റലർമാർക്ക് 800 രൂപ (പ്രതിമാസം).
- പുസ്തക ഗ്രാന്റ്: പ്രതിവർഷം 1000 രൂപ.
- വികലാംഗ അലവൻസുകൾ (പ്രതിവർഷം):
- കാഴ്ച വൈകല്യമുള്ളവർ: 4000 രൂപ.
- ശ്രവണ വൈകല്യമുള്ളവർ: 2000 രൂപ.
- ശാരീരിക വൈകല്യമുള്ളവർ: 2000 രൂപ.
- ബുദ്ധിപരമായ വൈകല്യങ്ങൾ: 4000 രൂപ.
- മറ്റെല്ലാ വൈകല്യങ്ങളും: 2000 രൂപ.
[ശ്രദ്ധിക്കുക: ഒരു അധ്യയന വർഷത്തിലെ 12 മാസത്തേക്കാണ് ഈ ആനുകൂല്യങ്ങൾ]
സ്കോളർഷിപ്പ് തുക
- എ) മെയിന്റനൻസ് അലവൻസ് : ഹോസ്റ്റലുകൾക്ക് പ്രതിമാസം 800 രൂപ, ഡേ-സ്കോളർമാർക്ക് പ്രതിമാസം 500 രൂപ
- ബി) കാഴ്ച വൈകല്യം/ബൗദ്ധിക വൈകല്യങ്ങൾ എന്നിവയ്ക്ക് പ്രതിവർഷം 4,000 രൂപ. മറ്റ് എല്ലാത്തരം വൈകല്യങ്ങൾക്കും പ്രതിവർഷം 2000 രൂപ.
- സി) പുസ്തക അലവൻസ് പ്രതിവർഷം 1,000 രൂപ.
യോഗ്യത
- സർക്കാർ/എയ്ഡഡ്/CBSE/ICSE സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന 40 % ലധികം ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്.
- കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
- ഒരു കുടുംബത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് വരെ അപേക്ഷിക്കാം.
- അപേക്ഷകൻ സർക്കാരിന്റെ മറ്റ് സ്കോളർഷിപ്പുകൾ കൈപ്പറ്റുന്നയാളാകരുത്.
അപേക്ഷിക്കേണ്ട രീതി
- നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ അപേക്ഷിക്കാം.
- ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുക.
- ലോഗിൻ ചെയ്ത ശേഷം പേർസണൽ, അക്കാദമിക വിവരങ്ങൾ നൽകുക.
- സ്കോളർഷിപ്പ് തിരഞ്ഞെടുത്ത് രേഖകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്ഥാപനത്തിൽ സമർപ്പിക്കുക.
ആവശ്യമായ രേഖകൾ
- 40% എങ്കിലും ഭിന്ന ശേഷി ഉണ്ടെന്നു തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്.
- UDID (Unique Disability Identity Card).
- ഫോട്ടോഗ്രാഫ്.
- വയസ്സ് തെളിയിക്കുന്ന രേഖ.
- വരുമാന സർട്ടിഫിക്കറ്റ്.
- ട്യൂഷൻ ഫീസ് രസീത്.
- അവസാന അക്കാദമിക് യോഗ്യതാ സർട്ടിഫിക്കറ്റ്.
- ബാങ്ക് വിശദാംശങ്ങൾ.
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 15

