ഡിപ്ലോമ കോഴ്സുകൾ: പുതിയ അറിയിപ്പുകൾ
ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ
ഗവൺമെൻ്റ് / സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് 9.10.2025 വൈകുന്നേരം 7 മണി മുതൽ 15.10.2025 വൈകുന്നേരം 5 മണി വരെ കോഴ്‌സ്-കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ട്രയൽ അലോട്ട്‌മെൻ്റ് 16.10.2025 ന് പ്രസിദ്ധീകരിക്കും.
2025-26 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്കായി 04712560361, 362, 363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രധാന തീയതികൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ആഗസ്റ്റ് 20
വെബ്സൈറ്റ്
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷ
ഓൺലൈനായി അപേക്ഷിക്കാൻ 2025 അധ്യായന വർഷത്തെ അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക.
ശ്രദ്ധിക്കുക
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.


