2025 ഒക്‌ടോബർ 19, ഞായറാഴ്‌ച

Sree Narayana Guru Open University Certificate: Apply Online for UG Program Certificates

Kerala Career Blog Logo

SREE NARAYANA GURU OPEN UNIVERSITY CERTIFICATES

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി - 2022 അഡ്മിഷൻ ഇൻടേക്ക്-1 യു.ജി പ്രോഗ്രാമുകൾ പൂർത്തീകരിച്ച പഠിതാക്കളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച്.

2022 അഡ്മിഷൻ ഇൻടേക്ക്-1 യു.ജി പ്രോഗ്രാം (ബി.എ മലയാളം/ഇംഗ്ലീഷ് /സംസ്കൃതം/ഹിന്ദി/അറബിക്) വിജയകരമായി പൂർത്തീകരിച്ച പഠിതാക്കളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്/പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സർവകലാശാലയുടെ വെബ് സൈറ്റിൽ നൽകിയിട്ടുള്ള എന്ന ലിങ്ക് വഴി ഓൺലൈൻ ആയി നിശ്ചിത ഫീസടച്ച് 17/10/2025 മുതൽ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാ ഫീസ് :-

കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് - 525/- രൂപ

പ്രൊവിഷണൽ സർട്ടിഫിക്കറ്റ് - 265/-

അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും അപ്‌പ്ലോഡ്‌ ചെയ്യേണ്ടതാണ്. അപേക്ഷയിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ തപാലായി സർട്ടിഫിക്കറ്റുകൾ അയച്ചു നൽകുന്നതാണ്. ആയതിനാൽ പിൻകോഡ് സഹിതമുള്ള മേൽവിലാസം കൃത്യമായി നൽകേണ്ടതാണ്.

സ്റ്റുഡന്റ് ഡാഷ്ബോർഡിൽ നൽകിയിട്ടുള്ള പേരിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത് ആയതിനാൽ സ്റ്റുഡൻ്റ് ഡാഷ്‌ബോർഡിലെ പേരും എസ് എസ്‌ എൽ സി/ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിലെ പേരും വ്യത്യാസമുണ്ടെങ്കിൽ പഠിതാക്കൾ

സർട്ടിഫിക്കറ്റിനും കൺസോളിഡേറ്റഡ് കാർഡിനും/പ്രൊവിഷണൽ അപേക്ഷിക്കുന്നതിനു മുൻപുതന്നെ പേര് തിരുത്തുന്നതിനുള്ള അപേക്ഷ registrar@sgou.ac.in എന്ന ഇമെയിൽ മുഖാന്തിരം സമർപ്പിച്ചു ആവശ്യമായ തിരുത്തൽ വരുത്തിയതിനുശേഷം മാത്രം സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

Official Website:


കൂടുതൽ വിവരങ്ങൾക്ക് :


ഫോൺ: 9188909901, 9188909902

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് :



 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."