2025 ഒക്‌ടോബർ 8, ബുധനാഴ്‌ച

Kerala Labour Welfare Fund Board Education Schemes 2025-26: Apply Now!

Kerala Career Blog Logo

കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സഹായം

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ - അപേക്ഷ ക്ഷണിക്കുന്നു

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025-26 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31.

അപേക്ഷിക്കേണ്ട രീതി

കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയുള്ള അംഗത്വ രജിസ്ട്രേഷൻ, പെൻഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനും ആനുകൂല്യം നൽകുന്നതിനും ഡിജിറ്റൽ സംവിധാനം ലഭ്യമാണ്.

പ്രധാന നിർദ്ദേശങ്ങൾ

  • കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2025-26 അധ്യയന വർഷത്തിലെ വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ ജാതി തെളിയിക്കുന്നതിനായി റവന്യൂ അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷകന്റെ/വിദ്യാർത്ഥിയുടെ ബാങ്ക് പാസ്സ് ബുക്ക്, യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.

അവസാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഡിസംബർ 31

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 0471 -2463769

ഞങ്ങൾ നൽകുന്ന വിവരങ്ങൾ കാലക്രമേണ മാറാനുള്ള സാധ്യതകളുണ്ട്. അതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് വിവരങ്ങൾ ഉറപ്പുവരുത്തുക.